ബി.സി.370- ഹിപ്പോക്രാറ്റ്സിന്‍റെ കാലംതൊട്ട് ഏകദേശം 2000 വര്‍ഷങ്ങള്‍ക്കപ്പുറം മുതല്‍ വ്യക്തിത്വത്തെ കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. വ്യക്തിത്വകുറിച്ച് ഗഹനമായ പഠനം തുടങ്ങിവെച്ചത് ഹിപ്പോക്രാറ്റ്സാണ്, അദ്ദേഹത്തിന്‍റെ സിദ്ധാന്തം ڇഹ്യൂമറിസംڇ എന്നറിയപ്പെടുന്നു. ഈ സിദ്ധാന്തപ്രകാരം ഒരാളിലെ വ്യക്തിത്വ സവിശേഷതകളും അവന്‍റെ സ്വഭാവങ്ങളും ശരീരത്തിലെ നാലുവിധ സ്രവങ്ങളുമായുള്ള ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. ഈ രസതന്ത്രപ്രകാരം ശരീരത്തില്‍ ഉത്പാദിക്കപ്പെടുന്ന നാലുതരം: 1)മഞ്ഞ പിത്തരസം (്യലഹഹീം യശഹല), 2)കറുത്തപിത്തരസം(യഹമരസ യശഹല), 3)കഫം(ുവഹലഴാ),4)രക്തം (യഹീീറ) -(വാതം-പിത്തം-കഫം-രക്തം) എന്നിവയുടെ പ്രവര്‍ത്തനഫലമായിട്ടാണ് സ്വഭാവ- പെരുമാറ്റ സവിശേഷതകളും വൈകാരിക പ്രകടനങ്ങളും നടക്കുന്നത്.
പിന്നീട്, പത്തൊന്‍പതാം നൂറ്റാണ്ടിലാണ് വ്യക്തിത്വ വൈകല്യങ്ങള്‍ അഥവാ പേഴ്സണാലിറ്റി ഡിസോര്‍ഡറുകളെ കുറിച്ചുള്ള പഠനങ്ങള്‍ ആരംഭിക്കുന്നത്. പെരുമാറ്റത്തില്‍ നിലവിലുള്ള സാമൂഹിക സാംസ്കാരിക ധാരണയ്ക്ക് നിരക്കാത്ത രീതിയിലുള്ള രീതികള്‍ പ്രദര്‍ശിപ്പിക്കുന്നവരുടെ സ്വഭാവത്തെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത് 1835-ല്‍ പ്രിച്ചാര്‍ഡ് ആയിരുന്നു. അന്ന് അദ്ദേഹം ڇധാര്‍മ്മീക മനോരോഗംڈ എന്ന പദം നല്‍കിയാണ് വ്യക്തിത്വ വൈകല്യങ്ങളെ വിശദീകരിച്ചത്. ധാര്‍മിക മനോരോഗം എന്നപദം ഇരുപതാം നൂറ്റാണ്ടില്‍ എത്തിയപ്പോള്‍ അതിനെ ڇസൈക്കോപതിڈ (മാനസികവ്യതിയാനം)എന്ന പദമാക്കി ഉപയോഗിച്ച് വിശദീകരി ക്കാന്‍ തുടങ്ങി.
1809-ല്‍ ഫിലിപ്പ് പിനെല്‍, വ്യക്തിത്വ വൈകല്യങ്ങളെ വിശദീകരിക്കാനായി ڇമാനിക് സാന്‍സ് ഡെലര്‍ڈ(ങമിശര മെിെ റലഹശൃല)എന്ന പദം ഉപയോഗിച്ചിരുന്നു. 1812-ല്‍ ബഞ്ചമിന്‍റഷ് ഈ തകരാറിനെ വിലയിരുത്തിയത് ڇധാര്‍മിക മൂല്യങ്ങളുടെ വൈക്യതംڈ(ജലൃ്ലൃശെീി ീള ാീൃമഹ ളമരൗഹശേലെ) എന്ന പേര് നല്‍കിയായിരുന്നു. 1835-ല്‍ പ്രിച്ചാര്‍ഡ്, ڇധാര്‍മിക മാനസികരോഗംڈ(ങീൃമഹ ശിമെിശ്യേ)എന്ന പദവും ഉപയോഗിച്ചു.
1838-ല്‍ റേ എന്നഗവേഷകന്‍ ڇധാര്‍മിക ഉന്മാദംڈ(ങീൃമഹ ാമിശ്യമ) എന്നപദം നല്‍കി വിശദീകരിച്ചു. 1891-ല്‍കോക്ക്,ڇമനോവ്യതിയാന അപകര്‍ഷതാബോധംڈ (സൈക്കോ പതിക് ഇന്‍ഫീരിയോറിറ്റി) എന്ന പദമുപയോഗിച്ച് വിലയിരുത്തി.
1896-ല്‍ എമില്‍ ക്രപ്ലിന്‍ ڇമനോവ്യതിയാന വ്യക്തിത്വങ്ങള്‍ڈ(സൈക്കോപഥിക് പേഴ്സണാലിറ്റി)എന്ന നാമധേയം നല്‍കി വിശദീകരിച്ചു. 1913-ല്‍,മാനസിക പിന്നോക്കാവസ്ഥ നിയമത്തില്‍(ങലിമേഹ റലളശരശലിര്യ അരേ) ڇധാര്‍മിക ബുദ്ധിമാന്ദ്യംڈ( ങീൃമഹ ശായലരശഹലെ)എന്നത് ഉള്‍പ്പെടുത്തി വിശദീകരിച്ചു.
1919-ല്‍ ക്രെഷ്മര്‍ ആണ് ആദ്യമായി, ശാരീരികാരോഗ്യവും വ്യക്തിത്വവും തമ്മില്‍ ബന്ധമുണ്ടെന്ന് വിശദീകരിച്ചത്. 1923-ല്‍ څകര്‍ട്ട് ഷ്നൈഡര്‍چ ആദ്യമായി മനോവ്യതിയാന വ്യക്തിത്വങ്ങളെ വര്‍ഗീകരിച്ചു.
1939-ല്‍ ഹെന്‍ഡേഴ്സണ്‍ ڇമനോവ്യതിയാന അവസ്ഥകളെڈക്കുറിച്ച്(ജ്യെരവീുമവേശര മെേൗേെ)വിശദമായി പ്രതിപാദിച്ചു. 1913-ല്‍ പാര്‍ട്രിഡ്ജ്, ڇസാമൂഹിക വ്യതിയാനംڈ(ടീരശീുമവേശര) എന്ന പദപ്രയോഗത്തിലൂടെയാണ് വ്യക്തിത്വ വൈകല്യ ങ്ങളെകുറിച്ച് വിശദീകരിച്ചത്. 1941-ല്‍ മനോവ്യതിയാനങ്ങളെ കുറിച്ച് ഫ്ളെക്ലി, څസ്വബോധത്തിന്‍റെ മുഖംമുടിچ(ങമവെ ീള മെിശ്യേ)എന്ന ഗ്രന്ഥമെഴുതി. 1959-ല്‍ ബ്രിട്ടിഷ് മാനസികാരോഗ്യ നിയമത്തില്‍, ڇമനോവ്യതിയാനരോഗംڈ( ജ്യെരവീുമവേശര റശീൃറെലൃ)എന്ന അവസ്ഥ ആദ്യമായി ഉള്‍പ്പെടുത്തി.
ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതിയില്‍ സൈക്കോ അനലൈറ്റിക്ക് തിയറീസിനെ സംബന്ധിച്ചതെല്ലാം തന്നെ സിഗ്മണ്ട് ഫ്രോയിഡിന്‍റെ നേത്യത്വത്തില്‍ ലോകവ്യപകമായി എല്ലാവരും അറിയുന്ന സിദ്ധാന്തമായി മാറി. ഇതില്‍ വ്യക്തിത്വ ക്രമക്കേടുകളും ഉള്‍പ്പെടുന്നു. ഫ്രോയിഡ് ഇതിനെ ന്യൂറോസിസ്-സൈക്കോസിസ് (ിലൗൃീശെു്യെെരവീശെെ) എന്നിങ്ങനെ രണ്ടാക്കി തരംതിരിക്കുകയും ചെയ്തു. ബോര്‍ഡര്‍ലൈന്‍ (യീൃറലൃഹശില) എന്നപദം പോലും ഇത്തരം അവസ്ഥകളുടെ അഗ്രത്തില്‍ (ഏതെന്ന് നിര്‍വ്വചിക്കാന്‍ കഴിയാത്ത അവസ്ഥ) നില്‍ക്കുന്നവരെ കണ്ടു കൊണ്ടാണ് ഫ്രോയിഡ് വിശദീകരിച്ചത്. പിന്നീട് ഹിസ്റ്റീരിയ എന്നത് സ്ത്രീകളെ ബന്ധപ്പെടുത്തിയാണന്ന് ഡിഎസ്എം വിലയിരുത്തുന്നു. രണ്ടാം ലോകമഹായുദ്ധ ത്തില്‍ പങ്കെടുത്ത പുരുഷന്‍മാരുടെ പ്രതികരണങ്ങളും, അവര്‍ സൈനിക വ്യത്തിയില്‍ എങ്ങനെയെല്ലാം പെരുമാറിയെന്നതിനെയും അടിസ്ഥാന മാക്കി കേണല്‍ ڇണശഹഹശമാ ങലിിശിഴലൃڈ താന്‍ കണ്ടെത്തിയ വസ്തുതകളെല്ലാം ഉടങ-ലെ വ്യക്തിത്വക്രമക്കേടുകളെ കുറിച്ചു വിവരിക്കുന്നതിനായി തന്നിരിക്കുന്നു. 1980-ല്‍ ഇറങ്ങിയ ഉടങവുമായി ചേര്‍ത്താണ് ബോര്‍ഡര്‍ലൈന്‍, നാര്‍സിസ്സിസ്റ്റിക് (യീൃറലൃഹശില മിറ ിമൃരശശൈശെേര) എന്നീ വ്യക്തിത്വങ്ങളെകുറിച്ച് ഛീേേ ഗലൃിയലൃഴ പ്രതിപാദിച്ചത്.
എല്ലാ വ്യക്തിത്വ വൈകല്യങ്ങളുടെയും മാനസിക വൈകല്യങ്ങളുടെയും ഹ്യദയ ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള ഒരുദുഷിച്ച വലയം ഉണ്ടായിരിക്കുമെന്ന ധാരണ നല്ലതാണ്. ഇന്ന് വ്യക്തിത്വവൈകല്യങ്ങളെ അഥവാ പേഴ്സണാലിറ്റി ഡിസോര്‍ഡ റുകളെ കുറിച്ച് വിശദീകരിക്കുന്നതും പഠിക്കുന്നതും മൂന്ന് വിഭാഗങ്ങളാക്കി(ക്ലസ്റ്റര്‍) തിരിച്ചാണ്.
ക്ലസ്റ്റര്‍ എ: ഗണത്തില്‍പ്പെട്ടവര്‍ക്ക് അസാധാരണമായ കാഴ്ചപാടും ചിന്തകളും വികാരപ്രകടനങ്ങളും പെരുമാറ്റങ്ങളുമാണ് നിറഞ്ഞുനില്‍ക്കുക. തികച്ചും വിചിത്രമായ സ്വഭാവ/പെരുമാറ്റങ്ങള്‍ അല്ലെങ്കില്‍ അരകിറുക്ക് എന്ന് തോന്നിപ്പിക്കുന്ന സവിശേഷതകളാണ് ഈ വിഭാഗത്തില്‍.
ക്ലസ്റ്റര്‍ എ: മൂന്നു വ്യക്തിത്വ വൈകല്യങ്ങള്‍ ഈവിഭാഗത്തില്‍ പ്രതിപാദിക്കുന്നു.
1. പാരനോയിഡ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍
2. സ്കിസോയിഡ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍
3. സ്കീസോടൈപ്പല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍
ക്ലസ്റ്റര്‍ ബി: ഈ ഗണത്തില്‍പെട്ടവര്‍ നാടകീയവും, പ്രവചിക്കാന്‍ പറ്റാത്തതും, ശ്യംഗാരഭാവത്തിലുമുള്ള പെരുമാറ്റങ്ങളും, വശ്യതയും കാഴചവെക്കുന്നു. ഇവര്‍ക്ക് എല്ലായ്പ്പോഴും മറ്റുള്ളവരുടെ ശ്രദ്ധ വേണമെന്ന ആഗ്രഹം ശക്തമായിരിക്കും. നശീകരണപ്രവണത, ചൂഷണം, സാമൂഹിക വിരുദ്ധപ്രവര്‍ത്തികള്‍ എന്നിവ പുരുഷന്‍മാരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുകാണുന്നതാണ്. എളുപ്പം ശിഥിലമാവുന്ന ബന്ധങ്ങളുടെ ഉടമകള്‍: നാലു വ്യക്തിത്വ വൈകല്യങ്ങള്‍ ഈവിഭാഗത്തില്‍ പ്രതിപാദിക്കുന്നു.
1. ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോഡര്‍
2. നാര്‍സിസ്സിസ്റ്റിക് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍
3. ഹിസ്റ്റ്രിയോണിക് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍
4. ആന്‍റിസോഷ്യല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍
ക്ലസ്റ്റര്‍ സി: ഉത്കണ്ഠയോടുകൂടിയ തകരാറുകള്‍ കാണപ്പെടുന്നതോടൊപ്പം ആശയങ്ങളെയും സന്ദര്‍ഭങ്ങളെയും അഭിമുഖീകരിക്കാന്‍ വ്യക്തിയുടെ കഴിവില്ലായ്മയും പ്രകടമായിരിക്കും. എന്തെന്നില്ലാത്ത ഭയവും ഇവരോടൊപ്പം ഉണ്ടാകുന്നതാണ്.
ക്ലസ്റ്റര്‍ സി: മൂന്നു വ്യക്തിത്വ വൈകല്യങ്ങള്‍ ഈവിഭാഗത്തില്‍ പ്രതിപാദിക്കുന്നു.
1. ആങ്ങ്ഷ്യസ്-അവോയ്ഡന്‍റ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍
2. ഡിപ്പെന്‍ഡെന്‍റ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍
3. അനന്‍കാസ്റ്റിക്/ഒബ്സെസ്സീവ് കംമ്പള്‍സീവ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍
© Copyright 2020. All Rights Reserved.