Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Personality Development

മനുഷ്യനായി പിറന്ന ഏതൊരുവ്യക്തിക്കും ലഘുവായോ ശക്തമായതോ വിധം ഏതെങ്കിലും ഒരു വ്യക്തിത്വ ക്രമക്കേട് അഥവ പേഴ്സണാല്ലിറ്റി ഡിസോര്‍ഡര്‍ ഉണ്ടായിരിക്കും. നൂറ്റാണ്ടുകളായി പല അറിവുകളും ആര്‍ജ്ജിച്ച് ഇന്ന് 21 നൂറ്റാണ്ടില്‍ എത്തി നില്‍ക്ക്കുമ്പോഴും മനുഷ്യന്‍ അജ്ഞത എന്ന അടിമത്വത്തിന്‍റെ പിടിയില്‍ തന്നെ. ഭൂമിയില്‍ മനുഷ്യനായി പിറന്ന ഒരാള്‍ക്കും വ്യക്തിത്വ ക്രമക്കേടുകളുടെ പിടിയില്‍ നിന്ന് മോചനമില്ലാത്ത അവസ്ഥയാണിന്ന്. അത്രമാത്രം ദുഷിച്ച ജീവിതശൈലിയും വിദ്ദ്യാഭ്യാസവുമാണ് നാമ്മിന്ന് പിന്തുടര്‍ന്നുവരുന്നത്. വ്യക്തികള്‍ വ്യത്യസ്ഥരാണ്. ഇത് ലോകാവസാനംവരെ എല്ലാതലമുറയിലും വ്യത്യസ്ഥതയോടെ പ്രകടമായി കാണും. ഓരോ തലമുറയുടെ ജീവിതരീതി, കാഴ്ചപാട്, വ്യാഖ്യനം, അറിവ് അനുഭവം സംസ്കാരം, കണ്ടത്തല്‍ മുന്‍തലമുറയില്‍ നിന്ന് വിഭിന്നമായിരിക്കും. ഈ വിഭന്നതക്കുള്ളില്‍ അവന്‍റെയോ/അവളുടെയോ മൂല്യങ്ങളും ധാരണകളും വിശ്വാസങ്ങളും മാറിമാറി വന്നുകൊണ്ടിരിക്കും. നീളന്‍കുപ്പായകാരായ പാതിരിയും സന്യാസിയും കന്യാസ്ത്രീയും മുല്ലാക്കയും ഈ കൂട്ടത്തില്‍ ഉണ്ടായിരിക്കും. പോപ്പുമുതല്‍ തുടങ്ങി പിച്ചകാരനും കപ്യാരും നിയമപാലകര്‍, ഡോക്ടര്‍മാരാര്‍, അധ്യാപകര്‍, കള്‍ക്ടര്‍, ജഡ്ജി എന്തിനേറെ മനഃശാസ്ത്ര ചികിത്സകര്‍ പോലും ഇതില്‍ ഉള്‍പ്പെടുന്നു. ഒരാളെ പോലും ഈ വ്യക്തിത്വ തകരാറുകളുടെ പരിധിക്കുള്ളില്‍ നിന്ന് മറ്റിനിര്‍ത്തികൊണ്ട് വിലയിരുത്തുവാനോ താരതമ്യം ചെയ്യുവാനോ അല്ലെങ്കില്‍ പുണ്യാളാനായി കാണുവാനോ സാധ്യമല്ല.

പാണ്ഡ്യത്യമുണ്ടെന്ന് സ്വയംധരിച്ചും മറ്റുള്ളവരെ വിശ്വോസിപ്പിച്ചും കഴിയുന്ന മേല്‍പറഞ്ഞ അണ്ഡനും അടങ്ങോടരുമായ നമ്മല്ലാവരുള്‍പ്പടെ മനുഷ്യര്‍ കാട്ടികൂട്ടുന്ന പ്രവര്‍ത്തികള്‍മൂലം ഇന്ന് സമൂഹത്തില്‍ ഒത്തിരിപേര്‍ കഷ്ടതകള്‍ നേരിടുന്നു. ആണ്‍പെണ്‍ ഭേദമില്ലാതെ ചെറിയവര്‍ തൊട്ട് മുതിര്‍ന്നവരെ ജാതിമതഭേദമില്ലാതെ നൂറുകണക്കിനാളുകള്‍ ലോകത്തിന്‍റെ നാന്നാദിക്കില്‍ ഈ ക്രമക്കേടിന്‍റെ പേരില്‍ ജീവിതം ഹോമിക്കുന്നു. നാന്നാവിധ ദുരിതവും മാനസിക സംങ്കര്‍ഷങ്ങളും പേറി പ്രാത്ഥനകളുമായി കഴിഞ്ഞുകൂടുന്ന ധാരാളം പേര്‍ സമൂഹത്തില്‍ ഉണ്ട്. ഇതില്‍ 90% ജനങ്ങളും അവര്‍ നിലകൊള്ളുന്ന മതപരമായ ആചാരങ്ങളുടെ ചട്ടകൂടിനുള്ളില്‍ ഞരിഞ്ഞമരുന്നു. അതിനുവേണ്ടി സര്‍വ്വമതങ്ങളും മത്സരിച്ചുകൊണ്ടാണ് മനുഷ്യന്‍റെ വിശ്വാസമെന്ന ബലഹീനത ചൂഷണം ചെയ്തുവരുന്നത്.

ഇതിനിടയില്‍ ഈ വ്യക്തിത്വ വികലത മാറ്റുവാന്‍ വേണ്ടി വ്യക്തി, കുടുംബാംഗങ്ങളേയോ ജീവിത പങ്കാളിയെയോ അല്ലങ്കില്‍ ഒരു ചികിത്സകനേയോ സമീപിക്കുന്നു. ചികിത്സകന്‍ ആരുമയികോട്ടെ. പക്ഷെ വ്യക്തമായ അറിവുണ്ടായിരിക്കണം. നല്ല ധാരണയോടും ദീര്‍ഘവീക്ഷണത്തോടും അനുഭവജ്ഞാനത്തോടും കൂടിയായിരിക്കണം പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ അല്ലങ്കില്‍ ഏതൊനിനെയും ചികിത്സിക്കാന്‍ സമീപിക്കേണ്ടത്. എന്നാല്‍ യാഥാര്‍ത്ഥ്യം വ്യത്യസ്ഥമാണ്. ആരും ആരെയും ഒന്നും പൂര്‍ണ്ണമായും പഠിപ്പിക്കാത്ത സ്ഥിതിവിശേഷമാണിന്ന്. ഒരുതരം മത്സരാദിഷ്ടതമായ പഠനം മാത്രം. കൂടുതല്‍ അറിവ് ആര്‍ജിക്കാതെ മാര്‍ക്ക് നേടുവാനുള്ള യാത്രയില്‍ ശരിയായ അറിവ്നേടിയുള്ള പഠനം സാദ്ധ്യമാല്ലാതാവുന്നു. ഒരുതരം വഴിപാടു തീര്‍ക്കുന്നപോലെ പാഠഭാഗം വേഗം എടുത്ത് തീര്‍ക്കുവാനുള്ള അദ്ധ്യാപകരുടെ വ്യഗ്രത ഭീകരം. മറ്റുചിലര്‍ ലഭിക്കുന്ന ശബളത്തിനുള്ള അദ്ധ്യാപനം മാത്രം. വേറെചിലര്‍ക്ക് പഠിപ്പിക്കാന്‍ സമയമില്ല. ഇതിന്‍റെ ഫലമായി ഈ രംഗത്തേക്ക് വരുന്നവരുടെ ജ്ഞാനം ശുഷ്ക്കിച്ചുപൊകുന്നു.

ഇന്ത്യയിലെ സൈക്കോളജിസ്റ്റുമാരില്‍ 98% പേര്‍ക്കും എത്ര പേഴ്സണാലിറ്റി ഡിസോര്‍ഡറുകള്‍ ഉണ്ട്, ഏതെല്ലാം ക്ലസ്റ്ററില്‍ പെടുന്നു, അവയുടെ വ്യഖ്യാനം, സവിശേഷതകള്‍, നിത്യജീവിതത്തില്‍ അവ ഉണ്ടാക്കുന്ന പ്രയാസങ്ങള്‍, പ്രതിവിധികള്‍ യാതൊന്നുപോലും അറിയാതെയാണ് കസര്‍ക്കുന്നത്. എന്നാല്‍ ഇവയെകുറിച്ചുള്ള വ്യക്തമായ അറിവുനേടാതെ ഈ രംഗത്ത് ഫലപ്രദമായി ഒന്നും ചെയ്യുവാന്‍ സാധിക്കില്ലാതാനും.

മനശാസ്ത്രം, കൗണ്‍സലിംങ്, സൈക്കോതെറാപ്പി പഠനമേഖലയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്‍സൈക്കിലേക്ക് സ്വാഗതം. ലോകാരോഗ്യ സംഘടന വ്യക്തമാക്കും വിധം പേഴ്സണാലിറ്റി ഡിസോര്‍ഡേഴ്സിനെ കുറിച്ചും അവയ്ക്കുള്ള പ്രതിവിധികളും മനസിലാക്കുവാന്‍ ഉതകുന്ന ക്ലാസുകളും ഇന്‍സൈക്ക് കൗണ്‍സിലിംഗ് സെന്‍ററില്‍ നടത്തപ്പെടുന്നു(വ്യവസ്ഥകളും നിയമങ്ങളും ബാധകം).