Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Lose & Win

നിത്യജീവിതത്തിലെ എല്ലാ ബന്ധങ്ങളും വിജയകരമായി കൈകാര്യം ചെയ്തു ആസ്വദിക്കുന്നവര്‍ എത്രപേര്‍ കാണും.? കേവലം തുച്ഛമായ എണ്ണമായിരിക്കും ഉത്തരം. ഭൂരിപക്ഷം പേരും മറ്റുള്ളവരുടെ ഇംഗീതങ്ങള്‍ക്ക് അനുസരിച്ച് ജീവിതം തള്ളിനീക്കുന്നു. പലരും വിവിധങ്ങളായ കാരണങ്ങള്‍ മൂലം പരാജയം ഏറ്റുവാങ്ങാനിടവരുന്നു. ഇത്തരത്തില്‍ പരാജിതരായ വ്യക്തികളെ തിരിച്ചറിയല്‍ മാത്രമല്ല പ്രൊഫഷണല്‍ സൈക്കോളജിസ്റ്റിന്‍റെ ജോലി. അവരെ നിയന്ത്രിതമായി മുന്നോട്ട് നയിക്കുക, പരാജയപെടുത്തന്ന സ്വഭാവരീതികളെ മാറ്റുക, പുതിയരീതി അവലംബിക്കുവാനുള്ള മനക്കരുത്ത് ഉണ്ടാക്കുക, ചെന്നുപെടാന്‍ സാധ്യതയുള്ള ചതിക്കുഴികള്‍ മനസിലാക്കിക്കുക, ആ വ്യക്തിയെ മറ്റുള്ളവര്‍ എങ്ങിനെ വിലയിരുത്തുന്നു എന്നതെല്ലാം കണക്കിലെടുത്ത് പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അതു പ്രൊഫഷണലിസമായി. ഈ ലേഖനം ഒന്നിനെയും കുറിച്ചുള്ള മുന്നറിയപ്പല്ല. സമൂഹത്തില്‍ ജീവിക്കുന്ന പലരുടെയും അവസ്ഥ കുഴഞ്ഞുമറിഞ്ഞതാണ്. കാരണം, ഒന്നും മറുത്ത് പറയാനുള്ള ശേഷി ഇല്ലാതെ, വ്യക്തി തന്‍റെ മാതാപിതാക്കള്‍, ജീവിത പങ്കാളി, സുഹ്യത്തുക്കള്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ കൂടുന്ന പലപരിസ്ഥിതിയിലും കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരുപക്ഷെ, ഒരാള്‍ ഏറ്റവും കൂടുതല്‍ തോല്‍വിയടയുന്നത് തന്‍റെ പങ്കാളിയുടെയോ മാതാപിതാക്കളുടെ പക്കല്‍നിന്നോ ആയിരിക്കും. ഇത്തരത്തില്‍ ഉഴലുന്ന വ്യക്തികള്‍ പലതിനോടും ദുരുപയോഗബന്ധം പുലര്‍ത്തുന്നവരായിരിക്കും. ഈ ഒരു പ്രവണതയെ സ്റ്റോക്ഹോം സിന്‍ഡ്രം എന്നുവിളിക്കുന്നു.

എല്ലാ മേഖലയില്‍ പെട്ടവരിലും ഇത്തരം പരാജിതര്‍ ഉണ്ടായിരിക്കും. ഇത്തരം വ്യക്തികള്‍ അപകടത്തില്‍ ചെന്നുപെടുക വളരെ എളുപ്പമാണ്. ഇവര്‍ സഹായത്തിനായി അല്ലങ്കില്‍ മാര്‍ഗ്ഗനിര്‍ദ്ദേശമോ സാന്ത്വനമോ തേടി ഒത്തിരിപേരെ സമീപിക്കും. അന്നേരം, ഈ സഹായഹസ്തരില്‍ ചിലര്‍ മൗനം പാലിക്കും, ചിലര്‍ അന്യരുടെ വിഷയത്തില്‍ ഇടപെടേണ്ട എന്ന നിലപാട് സ്വീകരിക്കും, മറ്റുചിലര്‍ ആശ്രിതനില്‍ പ്രതികാരവും വിദ്വേഷവും കുത്തിനിറക്കും, മദ്യം മയക്കുമരുന്ന് എന്നിവയില്‍ വീഴ്ത്തുന്നവര്‍ വേറെ, മറ്റൊരുകൂട്ടര്‍ ഇരയെ പൂര്‍ണ്ണമായി മുതലെടുക്കും(ഇവിടെ കൊലയും കൊള്ളയും വ്യഭിചാരം പോലും സംഭവിക്കാം). അറിവ് ഉള്ളവനായാലും ഇല്ലാത്തവനായാലും സ്ഥിതി ഇതൊക്കെ തന്നെ!.

"The Psychological Mystery of Loving an Abuser" ലേഖനം മുന്‍പ് എപ്പോഴോ വായിച്ചത് ഓര്‍മ്മയില്‍ സജീവമായിരിക്കുന്നു. അതുതന്നെയാണ് ഈഒരു ലേഖനത്തിന്‍റെ അടിസ്ഥാനം. ഇത്! സമൂഹത്തില്‍ നിലവിലുള്ള എല്ലാപെരുമാറ്റവൈക്യതങ്ങള്‍ക്ക് വിധേയരാകുന്നവര്‍ക്കു വേണ്ടി. മര്യാദയും ആചാരവും, മധുരവും ഒരേപോലെ നുണഞ്ഞുകൊണ്ട് ആരംഭിക്കുന്ന ബന്ധങ്ങള്‍ക്ക് ആരംഭശൂരത്വം മാത്രമേ കാണുകയുള്ളു. ചിലപ്പോള്‍ അതുപോലും കണ്ടുവെന്നുവരില്ല. മാത്രവുമല്ല, അതെല്ലാം തുടക്കത്തില്‍ മാത്രം. കുറച്ചുനാള്‍ കഴിയുമ്പോഴാണ് പല കുരുക്കുകളും ബോധ്യമാവുക. വിവാഹം കഴിഞ്ഞു മധുവിധു ആഘോഷിക്കുന്ന നേരം നിങ്ങള്‍, ഏതുവ്യക്തി-എങ്ങിനെയുള്ള വ്യക്തിയുമായാണ് ബന്ധം സ്ഥാപിക്കുന്നത്, എന്നത് നിര്‍ണ്ണയിക്കാന്‍ പ്രയാസമാണെങ്കിലും, നിങ്ങള്‍ ഒരുഅടിമയെന്നവണ്ണം നൈമിഷികമായ പരിചയം മാത്രമുള്ള അപരിചിതനുമായിതന്നെ ബന്ധം പുലര്‍ത്തുന്നു. സാമുദായികവും ആചാരപരവും മതപരവുമായ ഒരു കൂട്ടികൊടുക്കലാണ് വിവാഹം എന്ന് പണ്ട് ഒരുസുഹ്യത്ത് പറഞ്ഞത് സ്മരിക്കുന്നു. സമൂഹത്തിലെ ഭൂരിപക്ഷം സമ്പ്രദായരീതികളും വിവാഹകാര്യത്തിലുള്ള സ്വാതന്ത്യം മാത്രം ആര്‍ക്കും നല്‍കുന്നില്ല. അതിനെ മറികടക്കുന്നവരാകട്ടെ കൊള്ളരുതാത്തവര്‍ എന്ന പേര് സമ്പാദിക്കുന്നവരും. വാസ്ഥവത്തില്‍ നിങ്ങളും നിങ്ങളുടെ യുക്തിബോധവും അന്നേരം മുതല്‍ രഹസ്യമായി അടിമയായി കാവല്‍ നില്‍ക്കുകയാണ്. എന്തോ സംരക്ഷിക്കാന്‍, രഹസ്യാനേഷകനെ പോലെ തന്‍റെ ജീവിതപങ്കാളിയെ കുറിച്ച് കഴിയുന്നത്ര വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങുന്നു. എന്തിനു വേണ്ടി?.... ശരിയായ(യുക്തിബോധമുള്ള) വ്യക്തിയുമായുള്ള ലൗകീകവും പ്രണയാതുരവുമായ ബന്ധം ആരെയും സംബന്ധിച്ചിടത്തോളം മനോഹരമായിരിക്കും. എന്നാല്‍ തെറ്റായ വ്യക്തിയുമായുള്ള(യുക്തിരഹിതനായ-വഴക്കാളി) ബന്ധം വര്‍ഷങ്ങളോളം ഹ്യദയവേദന, വൈകാരിക വിഷമം, ഭൗതീകവും സാമ്പത്തികവുമായ നഷ്ടങ്ങള്‍, സാമൂഹിക നാശം, ശാരീരിക നഷ്ടങ്ങള്‍, വ്യണപ്പെട്ട ആത്മബോധം എന്നിവയിലേക്ക് വലിച്ചഴക്കുമെന്നതില്‍ തര്‍ക്കം വേണ്ട. നഷ്ടങ്ങളുടെ കണക്ക് മാത്രമേ അവര്‍ നമുക്ക് സമ്മാനിക്കു. കേടുപാടുകള്‍ ഉള്ള ജീവിതപങ്കാളി നമ്മുടെ ജീവിതത്തെയും രോഗാതുരമാക്കും. നമ്മുടെ പ്രിയപ്പെട്ടവരെ രോഗാതുരമാക്കുന്നു. ഒരുവേള ഭാവിയില്‍ ലഭിച്ചേക്കാവുന്ന ശരിയായ സ്നേഹം, പ്രണയം, ജീവിതം, ദാമ്പത്യം എന്നിവയെകുറിച്ചുള്ള വ്യക്തിപരമായ കാഴ്ച്ചപ്പാടിനെ പോലും തകരാറിലാക്കുന്നു. എങ്ങിനെ സ്നേഹിക്കണം, മനസിലാക്കണം, സാന്ത്വനിപ്പിക്കണം, സംരക്ഷിക്കണം എന്നൊക്കെ പലസിനിമകളും കഥകളും നമുക്ക് കാട്ടിതരുന്നു. കഥയിലെ കഥാപാത്രങ്ങള്‍ക്ക് അങ്ങിനെയൊക്കെ മാറാന്‍ കഴിയും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പങ്കാളി നമ്മോട് പുലര്‍ത്തുന്ന പീഡനമനോഭാവം/മര്യാദകേട്/അധിക്ഷേപം ഇവ തിരിച്ചറിയാന്‍ ആരും ശ്രമിക്കുന്നില്ല. എന്നാല്‍ ഈപറഞ്ഞവയില്‍ മിക്കതും തിരിച്ചറിയാനും ഒഴിവാക്കാനും നല്ലതിനെ എടുത്തു ഉപയോഗിക്കുവാനും എളുപ്പമാണ്. അന്നേരം ഭ്രാന്തന്‍ അല്ലെങ്കില്‍ വ്യക്തിത്വ വൈകല്യമുള്ളവന്‍ എന്നൊക്കെയുള്ള പേരും നാം സംമ്പാദിക്കേണ്ടിവരും. എന്നിരുന്നാലും, ഇത്തരം സവിശേഷതകള്‍ ഉള്ള വ്യക്തികള്‍ ആവുന്നതും തങ്ങളുടെ തെറ്റായ വ്യക്തിത്വം, പെരുമാറ്റം, ചിന്താഗതി, വികാരങ്ങള്‍, അസ്വാഭാവികതകള്‍ തുടങ്ങിയവയെ മറച്ചുപിടിക്കുന്നതാണ് ഉചിതം എന്നുപറയാന്‍ തന്നെ ആഗ്രഹിക്കുന്നു. ചുരുങ്ങിയത് നിങ്ങളുടെ വ്യത്തിഹീനമായ ജീവിതത്തിലേക്ക് മറ്റൊരാളെ കൂടി കൊണ്ടുവന്ന് എന്തിനു കഷ്ടപ്പെടുത്തണം? അല്ലാത്തപക്ഷം നിങ്ങള്‍ക്ക് കിട്ടുന്ന ലേബല്‍ പരാജിതന്‍ (ڇഠവല ഘീലെൃڈ) എന്നായിരിക്കും അതു പുരുഷനായാലും സ്ത്രീയായാലും. പരാജിതന്‍റെ ജീവിതത്തിലെക്ക് വന്നുകേറുന്ന ഇതരവ്യക്തി ജീവിതകാലം മുഴുവന്‍ അടിമയും.

മനസ്സിലാക്കുക ... അഥവാ പരാജിതന്‍ ജീവിതബന്ധത്തില്‍ സദാസമയം സാമൂഹികവും, വൈകാരികവും, മാനസികവുമായ വളരെയധികം നാശനഷ്ടങ്ങള്‍ വരുത്തിവെക്കും. കാരണമെന്തന്നാല്‍, പരാജിതന് ഇത്തരം സാഹചര്യം സ്യഷ്ടിക്കുന്ന സ്ഥിരമായ സ്വഭാവ സവിശേഷതകള്‍ ഉണ്ടായിരിക്കും. അവരുടെ അറിവോടുകൂടിയും അറിവില്ലാതെയും ഇതു സംഭവിക്കാം. ഒരുപക്ഷെ ഈ സ്വഭാവ സവിശേഷതകളെ സ്വീകരിക്കുന്നതിലോ അതുപ്രകാരം ജീവിക്കുന്നതിലോ യാതൊരുവിധ ബുദ്ധിമുട്ട് ഇവര്‍ക്ക് ഉണ്ടായിരിക്കില്ല. മാതാപിതാക്കളില്‍നിന്നോ ബന്ധുമിത്രാദികളില്‍ നിന്നോ മറ്റും ആയിരിക്കും പരാജിതര്‍ ഈ സ്വഭാവസവിശേഷതകള്‍ മാത്യകയായി സ്വീകരിച്ച് നടപ്പിലാക്കാന്‍ തുടങ്ങിയത്. മാത്രവുമല്ല പരാജിതര്‍ എല്ലായ്പ്പോഴും ഈ വ്യക്തിത്വത്തിനകത്ത് നിന്നുകൊണ്ട് പെരുമാറാനും ജീവിക്കാനും ശീലിക്കുന്നു. ഇത്തരക്കാരുടെ ശരിയും തെറ്റും എല്ലാം അവരുട കാഴ്ച്ചപ്പാടിനുള്ളില്‍ തന്നെയായിരിക്കും. ഇണയെ-പങ്കാളിയെ തിരഞ്ഞെടുക്കുന്നകാര്യത്തില്‍ ഭൂരിപക്ഷം ആളുകള്‍ക്കും പരാജയമാണ് സംഭവിക്കുന്നത്. കാരണം, ബന്ധം തുടങ്ങുന്നത് ബാഹ്യപ്രകടനങ്ങളോടുള്ള ആകര്‍ഷണത്തെ തുടര്‍ന്നാണ്. ബന്ധം തുടങ്ങി നാളുകള്‍/ആഴ്ച്ചകള്‍ കഴിയുമ്പോഴായിരിക്കും തന്‍റെ ഇണ അഥവാ പങ്കാളിയുടെ തനിസ്വരൂപം പുറത്ത്വരിക. ഒട്ടനവധി മാനസികരോഗങ്ങള്‍ ഉള്ളവര്‍, മാനസിക പക്വതകുറവ് ഉള്ളവര്‍, വ്യക്തിത്വ വൈകല്യമുള്ളവര്‍ തുടങ്ങി വിവിധതരം കുഴപ്പക്കാരെ ഗതികെട്ട് ജീവിതത്തില്‍ കൊണ്ടുനടക്കുകയാണ് ഇന്ന് പലരും. എന്തുകൊണ്ടാണ് പ്രതികരിക്കാതെ ക്രൂശിക്കപ്പെടുന്ന ജീവിതം തിരഞ്ഞെടുക്കുന്നത്? കാരണം നിങ്ങളിലും ഒരുതകരാറ് ഉണ്ട് ! നിങ്ങളിലെ വൈകല്യം പരിഹരിക്കാന്‍ കഴിയാത്തിടത്തോളം കാലം കൂടെയുള്ള മാരണത്തിന്‍റെ ശല്യം സഹിക്കേണ്ടിവരും. പൂര്‍ണ്ണമായും ചികിത്സിച്ച് ഈ ഒഴിയാബാധയില്‍നിന്നും രക്ഷപെടുവാന്‍ സാധിക്കുന്നതാണ്. സുഹ്യത്തിനെയോ- കമിതാവിനെയോ തിരഞ്ഞെടുക്കുമ്പോഴോ, ദാമ്പത്യബന്ധം തുടങ്ങുന്നതിന് മുന്‍പോ അല്ലെങ്കില്‍ കൂടുതല്‍ കഷ്ടതകള്‍ സംഭവിക്കുന്നതിന് മുന്‍പോ ഇത്തരം പരാജിതരെ വ്യക്തമായി മനസിലാക്കുവാന്‍ കഴിയുന്നതാണ്. ഇത്തരത്തില്‍ ഏതെങ്കിലും സവിശേഷതകള്‍ നിങ്ങളുടെ ജീവിത പങ്കാളിക്ക്/സുഹ്യത്തിന്/കമിതാവിന് ഉണ്ടോ ഇല്ലയോ എന്നറിയുവാന്‍ ശ്രമിക്കുക. ബന്ധത്തില്‍ അപകടസാധ്യതയുണ്ട് എന്നുമനസിലാക്കുന്ന നേരം രക്ഷപ്പെടുക(ബന്ധം അവസാനിപ്പിക്കുക) എന്നതു മാത്രമേയുള്ളു പോംവഴി. ഇത്തരം പരാജിതരുമായി യാതൊരുവിധ ബന്ധത്തിലും ഏര്‍പ്പെടാതിരിക്കുന്നതാണ് ഏറ്റവും ഉചിതം.

To get expert advice and treatment
Consult Psychologist