ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു കാലയളവ് എന്ന് പറയപ്പെടുന്നത് വിദ്യാഭ്യാസകാലഘട്ടം തന്നെയാണ്. ഇന്ത്യയിലെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് ബി.സി.2000ത്തിന് മുന്‍പ് വൈദീക കാലഘട്ടത്തിലാരംഭിച്ച ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തോടെയായിരുന്നു. വര്‍ഷങ്ങളോളം ഗുരുവിനോടൊപ്പം ഗുരുവിന്‍റെ വീട്ടില്‍ താമസിച്ച് ഗുരുവിനെ സഹായിച്ചും, ഗുരുവിന്‍റെ ജീവിതം നിരീക്ഷിച്ചുമായിരുന്നു അന്ന് വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിച്ചിരുന്നത്. അവിടെ സഹിഷ്ണുത, എളിമ, സേവനമനോഭാവം, പൊറുക്കുക, തൊഴിലിനോടുള്ള ആഭിമുഖ്യം, സഹജീവിസ്നേഹം തുടങ്ങിയ ജീവിത മൂല്യങ്ങളും ശിഷ്യര്‍ ഗുരുകുലങ്ങളില്‍ നിന്നും ആര്‍ജിച്ചിരുന്നു.എന്നാലിന്ന് സ്ഥിതി മറിച്ചാണ്. വിദ്യാഭ്യാസം ഒരു കച്ചവടമായി മാറിയിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദൈവങ്ങളുടെയും വിശുദ്ധന്‍മാരുടെയും ദേവിമാരുടെയും പ്രസിദ്ധരും മനോരോഗികളുമായ സ്ത്രീകളുടെയും പേരിലേക്കും മാറ്റപ്പെട്ടിരിക്കുന്നു. എന്നാല്‍ പേരിലുള്ള ഈ സവിശേഷത അവരുടെ പെരുമാറ്റത്തിലും പ്രക്രിയകളിലും ഒട്ടുംതന്നെ വച്ചു പുലര്‍ത്തുന്നില്ല താനും. പണക്കൊഴുപ്പിന്‍റെയും മാത്സര്യബുദ്ധിയുടെയും ഫാഷന്‍ഷോയുടെയും ലഹരിയില്‍ മനോനിലതെറ്റിയും അധ്യാപകരും വിദ്യാഭ്യാസ കച്ചവടക്കാരും കുട്ടികളുടെ പേരുംപറഞ്ഞ് മാതാപിതാക്കന്മാരെ പിഴിഞ്ഞ് കുലംകുത്തി വാണുകൊണ്ടിരിക്കുന്നു. എന്നാല്‍ മാതാപിതക്കളാകട്ടെ തങ്ങളുടെ മക്കളുടെ അഭിരുചി എന്തെന്നറിയാതെ അവരെ ഡോക്ടറും എഞ്ചിനീയറും ആക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്നു. ഉയര്‍ന്നതുക ഡൊണേഷനായി നല്‍കാനും അവര്‍ മടിക്കുന്നില്ല. വിദ്യാഭ്യാസം ഇത്രവലിയ ഒരുകച്ചവടമായി വാര്‍ത്തെടുക്കുന്നതില്‍, ചോദിക്കുന്ന പണം നല്‍കി തന്‍റെ കുട്ടിക്ക് സീറ്റ്തരപ്പെടുത്തുന്ന മാതാപിതാക്കളും വലിയ പങ്കു വഹിക്കുന്നു.
എന്നാല്‍ ഈ അതിപ്രസരത്തിനിടയില്‍ ബലിയാടുകളാകുന്നതാകട്ടെ പാവം കുട്ടികളും. അധ്യാപകരുടെയും രക്ഷിതാക്കളുതെയും മത്സരത്തിനിടയില്‍പ്പെട്ട് കുട്ടികള്‍ ലക്ഷ്യബോധമില്ലാതെ അലയുവാന്‍ ഇടവരുന്നു. ആ അലച്ചിലിനിതയില്‍ അവരെ കാത്തിരിക്കുന്നത് പലതരത്തിലുള്ള അപകടങ്ങളും ചതിക്കുഴികളും ആയിരിക്കും. മദ്യപാനം, മയക്കുമരുന്ന്, ഗുണ്ടാമാഫിയകള്‍, ആണ്‍-പെണ്‍ വാണിഭക്കാര്‍, തീവ്രവാദം എന്നീ മേഖലകള്‍ അവരെ ഇരുകയ്യും നീട്ടിസ്വീകരിക്കും. പലതരത്തിലുള്ള ചൂഷണങ്ങള്‍ക്കും സ്വകാര്യ നേട്ടങ്ങള്‍ക്കും അവര്‍ ഉപയോഗിക്കപ്പെടും. ഇതിനിടയില്‍ തന്‍റെ ജീവിതവും എല്ലാം തന്നെയും കൈവിട്ടുപോകുന്നത് കുട്ടികള്‍ അറിയണമെന്നില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇത്തരം ഒരുഘട്ടത്തില്‍ പ്രാത്ഥനയേക്കാളും, നീളന്‍ കുപ്പായക്കരുടെ അനുഗ്രഹാശ്ശിസ്സുകളെക്കാളും കുട്ടികള്‍ക്കാവശ്യം ശാസ്ത്രത്തിലും യുക്തിബോധത്തിലും അധിഷ്ടിതമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ്. അതിന് പരിശീലനം സിദ്ധിച്ച ഒരു മനശാസ്ത്ര ചികിത്സകന്‍റെ ഇടപെടല്‍ അനിവാര്യമാണ്. ഒപ്പം മാതാപിതാക്കളുടെ പിന്തുണയും വേണ്ടതാകുന്നു. ഈ ഒരു പ്രായത്തില്‍ പലതരത്തിലുള്ള മാനസിക പ്രയാസങ്ങള്‍ കുട്ടികളെ അലട്ടുവാനുള്ള സാധ്യത അതിശക്തമാണ്. അതില്‍ ഏറെയും അവര്‍ക്ക് തന്നെ നിര്‍വചിക്കാനോ തിരിച്ചറിയാനോ പരിഹരിക്കുവാനോ സാധിക്കണമെന്നില്ല.
പഠനത്തിനും കരിയറിനും മുന്‍തൂക്കം നല്‍കുന്ന കുട്ടികളാണെങ്കില്‍ അവര്‍ക്ക് മറ്റുകുട്ടികളുടെ പഠന നിലവാരത്തിലേക്ക് എത്തിപ്പെടാന്‍ കഴിയാത്തതിലുള്ള നിരാശ, തുടര്‍ന്ന് പരീക്ഷഭയം, അധ്യാപകരുടെ കുറ്റപ്പെടുത്തല്‍, അവരുടെയും മാതാപിതാക്കളുടെയും പ്രതീക്ഷക്ക് ഒത്ത് ഉയരാന്‍ കഴിയുന്നില്ല എന്നുള്ള മാനോവ്യഥ. ഇതെല്ലം അവരെ സങ്കീര്‍ണതയിലേക്ക് നയിക്കുന്നു. കുട്ടികളുടെ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് കരകയറ്റുവാനായി ഇന്‍സൈക്ക് കൗണ്‍സലിംഗ് സെന്‍റര്‍ ശാസ്ത്രീയമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്നു. കുട്ടികളെ അവരവരുടെ കഴിവുകളെയും കഴിവുകേടുകളെയും പറ്റി ബോധവന്‍മാരാക്കി കൊണ്ട്, ചിട്ടയായ ജീവിതത്തിലേക്കും പഠനത്തിലേക്കും ഉയര്‍ന്ന ജീവിത നിലവാരത്തിലേക്കും എത്തിക്കുന്നു. കുട്ടികള്‍ നേരിട്ടുവരുന്ന മറ്റൊരു പ്രശ്നമാണ് കലുഷിതമായ കുടുംബാന്തരീക്ഷം. അച്ഛനമ്മമ്മാരുടെ മദ്യപാനം മൂലമോ, സ്വഭാവദുര്‍നടപടികള്‍ മൂലമോ വീട്ടിലെ വഴക്കും ബഹളവും തുടര്‍കഥയായിക്കൊണ്ടിരിക്കാം. അതെല്ലാം ഏറ്റവും അധികം ബാധിക്കപ്പെടുന്നതും പരാജിതനാക്കുന്നതും നിങ്ങളുടെ കുഞ്ഞിനെയാണ് എന്നോര്‍ക്കുക. ഇങ്ങനെ ഒരു ദുസ്സഹജീവിതം നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. തന്‍മൂലം അവന്‍/അവള്‍ സമൂഹത്തെയും ആളുകളെയും അഭീമുഖീകരിക്കാന്‍ ചമ്മലും മടിയും ഭയവും വളര്‍ത്തിയെടുക്കാം. ഇത് സോഷ്യല്‍ ഫോബിയ, ആങ്സൈറ്റി ഡിസോര്‍ഡര്‍, അപകര്‍ഷതാബോധം, നിരാശ എന്നീ അവസ്ഥയിലേക്ക് കൊണ്ടു ചെന്നെത്തിക്കും ബന്ധുക്കളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഉള്ള കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും അവനെ ആത്മാവിശ്വാസമില്ലാത്തവനാക്കുന്നു.
എല്ലായിടത്തും തലകുനിച്ചു നടക്കാന്‍ പ്രേരിതനാകുന്നു. കലുഷിതമായ നിരാശയും ഭയങ്ങളും ആത്മഹത്യചിന്തയും അവനെ/അവളെ നിരന്തരം വേട്ടയാടുന്നു. എല്ലായിടത്തും അവര്‍ പരാജിതരാകുന്നു. എല്ലാത്തില്‍ നിന്നും ഉള്‍വലിയാനുള്ള പ്രേരണ ഉണ്ടാകുന്നു. പലപ്പോഴും ആരുമറിയാതെ പൊട്ടികരയുന്നു. ആളുകള്‍ കൂടുന്നിടത്ത് പോകാതാകുന്നു. ആരോടൊക്കെയോ പ്രതികാരം ചെയ്യാനുള്ള മനോഭാവം ഉടലെടുക്കുന്നു. ഇത് അവനെ/അവളെ ആന്‍റീസോഷ്യല്‍ വ്യക്തിത്വത്തിലേക്കോ മറ്റു മനോരോഗങ്ങളിലേക്കോ നയിച്ചേക്കാം. അവന്‍ താന്‍ ഹീറോ ആയിട്ടുള്ള തന്‍റേതുമാത്രവും യുക്തിരഹിതവും ആയ ഒരു ലോകത്ത് വ്യാപരിച്ചേക്കാം. ആരോടൊക്കെയാണ് സഹായം അഭ്യര്‍ത്ഥിക്കേണ്ടതെന്ന് അറിയാതെ നെട്ടോട്ടമോടിയേക്കാം. ഉറ്റവരോ വിശ്വസ്തരോ ബന്ധുകളോ പുരോഹിതന്‍മാരോ, പൂജാരികളോ, ഉസ്താദുമാരോ ഇവരെ ഭീഷണിപ്പെടുത്തി പലതരത്തില്‍ ചൂഷണം ചെയ്തേക്കാം. തത്ദുര്‍ഘട ജീവിതത്തില്‍ നിന്ന് ഓടിയകലുവാനുള്ള വ്യഗ്രതക്കൊണ്ട് നാടുവിട്ടോടുക, മോശം പ്രണയങ്ങളില്‍ ചെന്നുപ്പെടുക, ഒളിച്ചോട്ടം ആത്മഹത്യ ചെയ്യുക എന്നിവയിലെല്ലാം ചെന്നുചേരും. പഠനത്തിലുള്ള താത്പര്യവും വിശ്വാസവും നഷ്ടപ്പെട്ട് പഠനം ഉപേക്ഷിച്ച് മറ്റ് എന്തിനെങ്കിലും പോവുകയും പതിവാണ്. അവന്‍റെ ലൈംഗിക ശാരീരിക മാനസിക വളര്‍ച്ചകളും സാരമായി ബാധിക്കപ്പെട്ടേക്കാം. ഈ ഒരു ദുര്‍ഘടത്തില്‍ നിന്ന് അവനെ കരകയറ്റേണ്ടത് വളരെ അനിവാര്യമാണ്. വര്‍ഷങ്ങളായി ഇന്‍സൈക്ക് കൗണ്‍സലിംഗ് സെന്‍ററിന് ഇത്തരം കുട്ടികള്‍ക്ക് കൈത്താങ്ങാകാന്‍ കഴിഞ്ഞിട്ടുണ്ട്. കൗമാര വളര്‍ച്ചാകാലഘട്ടത്തില്‍ കുട്ടികള്‍ നേരിടേണ്ടിവരുന്ന മറ്റൊരു പ്രശ്നമാണ് പ്രണയം, ലൈംഗിക വളര്‍ച്ച-അത് സംബന്ധിച്ചുള്ള സംശയങ്ങള്‍ എന്നിവ. ഇപ്രായത്തില്‍ കുട്ടിക്ക് ലൈംഗിക വളര്‍ച്ചയും പലതരത്തിലുള്ള ലൈംഗീക ഉദ്ദീപനങ്ങളും സംഭവിക്കുന്നു. തത്ഫലമായി എതിര്‍ലിംഗത്തില്‍ പെട്ടവരോട് ആകര്‍ഷണവും ലൈംഗീക സംബന്ധിയായ താത്പര്യങ്ങളും തോന്നാം. അതെല്ലം തന്നെ സ്വഭാവികമാണ്. എന്നാല്‍ കുട്ടിയുടെ ലൈംഗികസംബന്ധമായ അറിവുകേടുകള്‍ക്ക് തെറ്റായ സമീപനവും ഉപദേശങ്ങളും ലഭിക്കുന്നത് വളരെ വലിയ പ്രത്യേഘാതങ്ങളിലേക്ക് കുട്ടിയെ എത്തിക്കും. അവരറിയാതെ തന്നെ അവര്‍ ലൈംഗീകമായി ചൂഷണം ചെയ്യപ്പെട്ടേക്കാം. തെറ്റായ സമീപനങ്ങളും ഉപദേശങ്ങളും അവരെ ഹോമോസെക്ഷ്വാലിറ്റി, ട്രാന്‍സ് സെക്ഷ്വാലിസം തുടങ്ങിയ ബന്ധങ്ങളിലേക്കും കൊണ്ടെത്തിച്ചേക്കം. പ്രണയനൈരാശ്യം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വളരെ വലുതാണ്. ഉയര്‍ന്ന ശതമാനത്തോളം കുട്ടികള്‍ ഇന്ന് കൗമാരകാല പ്രണയങ്ങളില്‍ ചൂഷിതരാകുകയും തുടര്‍ന്ന് വിഷാദം മൂലം ആത്മഹത്യ ചെയ്യുകയും ഉണ്ടാകാനിടയായി വരുന്നു. ശാരീരിക-മാനസിക-വൈകാരിക വളര്‍ച്ചയുടെ ഭാഗമായി കൗമാരക്കാരില്‍ വ്യക്തി കുടുംബ വിദ്യാഭ്യാസ വൈകാരിക ലൈംഗിക തലങ്ങളിലുണ്ടാകുന്ന പുത്തന്‍ പ്രതിസന്ധികളും വെല്ലുവിളികളും താല്‍പര്യവും ആകാംഷയും ശാസ്ത്രീയമായി എങ്ങിനെ അഭിമുഖീകരിക്കും? അവരുടെ ഇത്തരം ചോദ്യങ്ങളെ ശാസ്ത്രീയമായി എങ്ങനെ നേരിടും? ലൈംഗീകതയുടെ സാംസ്കാരിക സദാചാരതലങ്ങള്‍ കൗമാരക്കാരിലേക്ക് എങ്ങിനെ എത്തിക്കും? ഇത്തരം വിഷയങ്ങള്‍ക്ക് ശാസ്ത്രീയമായ രീതിയിലുള്ള മാര്‍ഗനിര്‍ദ്ദേശം ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍ററില്‍ നിന്ന് ലഭിക്കുന്നു. കൗമാരക്കാരില്‍ നിലനില്‍ക്കുന്ന സ്വയംഭോഗ ശീലത്തെക്കുറിച്ചും ശാസ്ത്രീയമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൗമാരക്കാര്‍ ക്കിടയിലും മാതാപിതാക്കള്‍ക്കിടയിലും വിവിധങ്ങളായ അന്ധവിശ്വാസങ്ങളും ഭീതിയും നിലനില്‍ക്കുന്നു. ആരോഗ്യകരമായവിധം സ്വയംഭോഗം ഒരിക്കലും കുട്ടിയുടെ ബുദ്ധിശക്തിയേയോ ആരോഗ്യത്തെയോ ബാധിക്കുകയില്ല. വിവിധങ്ങളായ ലൈംഗീക സംശയങ്ങള്‍ വേണ്ടവിധം നിവര്‍ത്തിച്ചു നല്‍കേണ്ടത് വളരെ അനിവാര്യമാണ്. അല്ലാത്തപക്ഷം അവര്‍ തെറ്റായ സാഹചര്യങ്ങള്‍ ചൂഷിതരായേക്കാം.
കൗമാരത്തില്‍ വെല്ലുവിളിയാകുന്ന മറ്റൊരു വില്ലനാണ് മാനസികാരോഗ്യ പ്രശ്നങ്ങള്‍. അത് പലപ്പോഴും ചെറുപ്പത്തിലെ തിരിച്ചറിയപ്പെടണമെന്നില്ല. ഏകദേശം 42 ശതമാനം കൗമാരപ്രയക്കാരായ കുട്ടികളില്‍ ഏതെങ്കിലും തരത്തിലുള്ള ഗൗരവമായ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായിട്ടാണ് ശാസ്ത്രീയപഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൗമാരപ്രായക്കാരില്‍ പ്രശ്നത്തിന്‍റെ തീവ്രത ഇതിലുമധികമായിരിക്കും. കുട്ടികളില്‍ പ്രധാനമായി കണ്ടുവരുന്ന മാനസികരോഗങ്ങളില്‍ അഉഒഉ, സ്വഭാവവൈക്യതങ്ങള്‍(രീിറൗരേ റശീൃറെലൃെ), പഠന വൈകല്യങ്ങള്‍(ഹലമൃിശിഴ റശമെയശഹശ്യേ), ഹിസ്റ്റീരിയ(രീി്ലൃശെീി റശീൃറെലൃ), സൈക്കോ സൊമാറ്റിക്ക് ഡിസോര്‍ഡേഴ്സ്, സംസാരശേഷിയലുള്ള അപാകത, അപകര്‍ഷതാബോധം എന്നിങ്ങനെ ഒട്ടനവധി കടന്നുവരുന്നു.
ചെറിയ കുട്ടികളില്‍ പ്രത്യേകമായുണ്ടാകുന്ന വൈകാരികാവസ്ഥ നഴ്സറിതലങ്ങളില്‍ പ്രതിസന്ധി സ്യഷ്ടിക്കുന്നതാണ്. കുട്ടി ഒരു സ്വതന്ത്ര വ്യക്തിയായി വളര്‍ന്നു വരുന്നതിലുള്ള അപാകതയാണ് ഇവിടുത്തെ പ്രശ്നം. അമിതലാളനയും തീവ്രമായ ശീക്ഷാരീതികളും ഒഴിവാക്കേണ്ടതാണ്. ഇവകൂടാതെ തീവ്രതയിലുള്ള ബുദ്ധിമാന്ദ്യം ഓട്ടിസം തുടങ്ങിയവ ആദ്യവര്‍ഷങ്ങളില്‍ത്തനെ പ്രകടമാക്കുന്നതാണ്.
കൗമാരക്കാരില്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിന് ആവശ്യമായ ജീവിത നൈപുണികള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമവും ഇതിന്‍റെ ഭാഗമായി നടത്തേണ്ടതുണ്ട്. ഇത് ജീവിത സാഹചര്യവുമായി ബന്ധപ്പെടുത്തിവേണം ആസൂത്രണം ചെയ്യേണ്ടത്. ഇത്തരത്തില്‍ കൗമാരക്കാര്‍ക്ക് വേണ്ടിയുള്ള ശാസ്ത്രീയമായ പരിശീലന പരിപാടികളും ബോധവത്കരണ ക്ലാസും ഇന്‍സൈക്ക് കൗണ്‍സലിംഗ് സെന്‍റര്‍ സ്കൂളുകളിലും മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലീനിക്കുകളിലും ചെന്ന് നടപ്പിലാക്കുന്നു.
© Copyright 2020. All Rights Reserved.