ത്രിശ്ശൂര്‍ ജില്ലയിലെ കോലഴിയില്‍ 2004 മുതലാണ് ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇത് ചാരിറ്റബിള്‍ സ്ഥാപനം അല്ല. കുട്ടികളുടെ പഠന പെരുമാറ്റ വൈകല്യം, കൗമാരക്കാരുടെ സങ്കീര്‍ണ്ണതകള്‍, ഭാര്യ ഭര്‍ത്താക്കന്‍മാര്‍ക്കിടയിലുള്ള ഭിന്നിപ്പ്, കുടുംബകലഹം എന്നീ സങ്കീര്‍ണ്ണതയാര്‍ന്ന വിഷയങ്ങള്‍ക്ക് കൗണ്‍സലിങിലൂടെ പരിഹാരം കാണാന്‍ ഇന്‍സൈക്ക് കൗണ്‍സലിങ് സെന്‍റര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു.
മികച്ചതും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന സൈക്കോതെറാപ്പികളും കൗണ്‍സലിംങ് ചികിത്സകളും ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍ററിന്‍റെ മുഖമുദ്രയാണ്. ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍റര്‍ രാഷ്ട്രീയ സാംസകാരിക മതപരമയിട്ടുള്ള യാതൊരുവിധ നയങ്ങളും പിന്തുടരുന്നില്ല. പ്രായഭേദമേന്യ ഏവര്‍ക്കും മനഃശാസ്ത്ര ചികിത്സയില്‍ അധിഷ്ടിതമായതും ഒപ്പം കര്‍ശനമായ ധാര്‍മ്മികത മുന്‍നിര്‍ത്തികൊണ്ടുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് പ്രദാനം ചെയ്യുന്നത്.
ജാതിമത ഭേദമില്ലാതെ സമൂഹത്തിന്‍റെ നാനാതുറകളില്‍ കഴിയുന്ന വ്യക്തികളുടെ വിഷമതകളിലും, അസ്വസ്ഥതകളിലും ആശ്വാസം പകരുക, സമൂഹത്തില്‍ ഒളിഞ്ഞിരിക്കുന്ന ചതികുഴികളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക, വിഷമഘട്ടങ്ങളില്‍ വ്യക്തിക്ക് സ്വയം കരകയറാനുള്ള പരിശീലനം നല്‍കുക എന്നതെല്ലാം ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍ററിന്‍റെ പ്രവര്‍ത്തന ലക്ഷ്യമാണ്.
മനഃശാസ്ത്രപരമായ ക്ലാസുകളും, മനഃശാസ്ത്രം കൗണ്‍സലിംങ് സൈക്കോതെറാപ്പി എന്നിവയുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകളും ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍ററില്‍ നടത്തിവരുന്നു. മനഃശാസ്ത്ര ചികിത്സ പ്രവര്‍ത്തന മേഖലയിലേക്ക് വരുന്നവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും, ശോഭനമായ കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍ പോകുന്നവര്‍ക്ക് ഉപകരിക്കുന്ന ശാസ്ത്രത്തിലധിഷ്ടിതമായ പ്രീമാരിറ്റല്‍ കൗണ്‍സലിംങ്(വിവാഹ മുന്നൊരുക്ക) ക്ലാസുകളും ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍ററില്‍ നടത്തിവരുന്നു.
യുക്തിയില്‍ അധിഷ്ടിതവും മനഃശാസ്ത്രപരവുമായ സമീപനങ്ങളുമാണ് പഠനത്തിനും വിശദീകരണത്തിനുമായി ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍റര്‍ ഉപയോഗിക്കുന്നത്.
© Copyright 2020. All Rights Reserved.