Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Psychologicial Assesment

വൈദഗ്ദ്ധ്യവും അറിവും പരിശീലനവും സിദ്ധിച്ച ഏതൊരു പ്രൊഫഷണല്‍ സൈക്കോളജിസ്റ്റുമാര്‍ക്ക് ഒറ്റക്കും കൂട്ടമായും ചെയ്യുവാന്‍ കഴിയുന്ന സേവനങ്ങളില്‍ ഒന്നാണ് സൈക്കോളജിക്കല്‍ അസ്സെസ്സ്മെന്‍റ്. ഒരു ു്യെരവീഹീഴശന്െേ നാനാ തരത്തിലുള്ള ടെസ്റ്റുകള്‍ മനശാസ്ത്ര ചികിത്സ, കൗണ്‍സലിംഗ്, പാഠ്യപദ്ധതി ആവിഷ്കരിക്കല്‍, തൊഴില്‍ രംഗത്തേക്കുള്ള തിരഞ്ഞെടുപ്പ് എന്നിവയുടെ ഭാഗമായി സൈക്കോളജിക്കല്‍ അസ്സെസ്സ്മെന്‍റ് ചെയ്യെണ്ടതായി വരുന്നു. ഒരാളുടെ വ്യക്തിത്വസവിശേഷത, വൈകാരിക സ്ഥിരത, ശാരീരികവും മാനസികവുമായ പ്രാപ്തി, ബുദ്ധി, അഭിരുചി, മനോഭാവങ്ങള്‍ തുടങ്ങി വിവിധങ്ങളായ മാനസികഘടകങ്ങളെ കുറിച്ചുള്ള അവലോകനവും നിര്‍ണ്ണയവും വിലയിരുത്തലും സൈക്കോളജിസ്റ്റിന്‍റെ സേവനത്തില്‍ ഉള്‍പ്പെട്ടതാണ്.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അംഗീകരിച്ചിരിക്കുന്ന വിവിധ മനശാസ്ത്ര ടെസ്റ്റുകള്‍: പഠനമികവിലെ വ്യതിയാനങ്ങള്‍, പാഠ്യശൈലി പ്രത്യേകതകള്‍, കഴിവ്, ബുദ്ധിക്ഷമത, വൈകാരികക്ഷമത, സാമൂഹ്യസാംസ്കാരിക ക്ഷമത, വ്യക്തിത്വ വ്യതിയാനങ്ങള്‍, മാനസികരോഗങ്ങള്‍ എന്നിവ ശാസ്ത്രീയമായ ടെസ്റ്റുകളിലൂടെ കണ്ടെത്തുവാനുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍ററില്‍ സെന്‍ററില്‍ നടത്തിവരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആവശ്യമായ എല്ലാതരത്തിലുമുള്ള സൈക്കോളജിക്കല്‍ അസ്സെസ്സ്മെന്‍റ് നടത്തുവാനുള്ള സൗകര്യവും സെന്‍ററില്‍ ഉണ്ട്. കുട്ടികളുടെ വളര്‍ച്ചയില്‍ ഉണ്ടാകുന്ന കാലതാമസം, പഠനവൈകല്യം, ഓട്ടിസം-മെന്‍റല്‍ റിട്ടാര്‍ഡേഷന്‍ സ്ക്രീനിംങ് എന്നിവ കൂടാതെ അഭിരുചി പരീഷകള്‍, മെമ്മറി ടെസ്റ്റുകള്‍, അച്ചീവ്മെന്‍റ ടെസ്റ്റ്, സംവേദന ക്ഷമത, എന്നിവയും ശാസ്ര്തീയമായി നടത്തുവാനുള്ള സൗകര്യം ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍ററില്‍ നിലവിലുണ്ട്.

പേഴ്സണാലിറ്റി, ബിഹേവിയര്‍, മൂഡ്ഡിസോര്‍ഡര്‍-വിഷാദരോഗം, ഉത്കണഠ എന്നിവയിലെ വ്യതിയാനവും ബലഹീനതയും നിര്‍ണ്ണയിക്കുന്ന സേവനങ്ങളും സെന്‍ററില്‍ ലഭിക്കുന്നു. വ്യക്തമായ ഉപാദികളോടും നിബന്ധനകളോടും കൂടി താഴെ പറയുന്ന അന്താരാഷ്ട്രതലത്തിലുള്ള സൈക്കോളജിക്കല്‍ ടെസ്റ്റുകള്‍ നടത്തുവാനും, മനഃശാസ്ത്ര-കൗണ്‍സലിംഗ് പഠിതാക്കള്‍ക്ക് പ്രസ്തുത ടെസ്റ്റുകളെ കുറിച്ച് പഠിക്കുവാനുമുള്ള സൗകര്യവും സെന്‍ററില്‍ ലഭിക്കുന്നതാണ്.


Cattel culture fair test
Kohs block & pass a long
Dr. Battia intelligence test for children & adult
Multidimensional aptitude battery II
Differential aptitude test
Ravens progressive Matrices (RPM)
Binet kamat test of Intelligence
Wechsler Intelligence scale for children
Wechsler adult intelligence scale
Kaufman brief intelligence test
Woodcock-Johnson test of cognitive abilities
Millians intelligence scales for Indian children(MISIC)
Test of learning, memory, written and listening comprehension
TERA-3 Test of early reading ability
Childhood autism rating scales
Gilliam autism rating scale
Sequin form board Test
Behavior rating scales
Bender gestalt
FIRO-B
Minnesota multiphase personality inventory (MMPI)
Millon clinical multiaxial inventory
Millon adolescent inventory
California psychological inventory (CPI)
Eysenck personality inventory (EPI)
Myers-briggs type indicator (MBTI)
Rorschach
Thematic apperception test (TAT)
Draw a person
Neuropsycological rating scales
Other personality and behavior tests

Educational Assesment

സൈക്കോളജിസ്റ്റുമാര്‍ കൂടാതെ മനശാസ്ത്രപരമായ അറിവുനേടിയിട്ടുള്ള കൗണ്‍സലര്‍മാര്‍ക്കും ടെസ്റ്റുകള്‍ ചെയ്യാവുന്നതാണങ്കിലും ഇന്ന് സമൂഹത്തില്‍ സൈക്കോളജിക്കല്‍ അസ്സെസ്സ്മെന്‍റ് ചെയ്യുവാന്‍ ആവിശ്യമായ വിദ്യാഭ്യാസപരമായ യോഗ്യതയേയും കഴിവിനെയും സംബന്ധിച്ച് അസാധാരണമാം വിധ തെറ്റിദ്ധാരണ കളും ഭീഷണികളും നിലനില്‍ക്കുന്നുണ്ട്. ആര്‍ക്കൊക്കെ ഇത് നടപ്പിലാക്കാം എന്ന കാര്യത്തില്‍. പ്രത്യേകിച്ച് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് മാത്രമെ ഇത്തരം ടെസ്റ്റുകള്‍ ചെയ്യുവാനുള്ള അര്‍ഹതയുള്ളു എന്ന ആശയകുഴപ്പവും സാര്‍വ്വത്രികം. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് മാത്രമെ സാധിക്കു എന്നതില്‍ ഒരു മാങ്ങാതൊലിയും ഇല്ലെന്ന് എല്ലാ പഠിതാക്കളും അറിയുക. കേന്ദ്ര-സംസ്ഥാന ഗവണ്‍മേന്‍റുകളുടെ പരിധിയില്‍ വരുന്ന ക്രയവിക്രിയങ്ങള്‍ക്കും, രേഖാസമര്‍പ്പണത്തിനും, നിയമപരമായ വ്യവഹാരങ്ങള്‍ക്കും നിലവില്‍ റെജിസ്റ്റ്രേഡ് ക്ലീനിക്കല്‍ സൈക്കോളജിസ്റ്റിന്‍റെ റിപ്പോര്‍ട്ട് വേണം (റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കേറ്റ് സിദ്ധിച്ച സൈക്കോളജിസ്റ്റിന്‍റെ) എന്ന ഇന്ത്യ ഗവണ്‍മേന്‍റിന്‍റെ മെന്‍റല്‍ ഹെല്‍ത്ത് നിയമം അനുസരിക്കേണ്ടത് എല്ലാ ഒരുപൗരന്‍റെയും കടമയാണ്. എന്നിരുന്നാലും, പണ്ടെന്നോ എഴുതിയതും, കാലഹരണപ്പെട്ടുപോയതുമായ മാനസികാരോഗ്യ വിഭാഗത്തിലെ വ്യവസ്ഥകളില്‍ മാത്രമല്ല അതുവിഭാവന ചെയ്ത പണ്ഡിതര്‍ക്ക് പറ്റിയ അപക്വതകള്‍ മൂലം സംഭവിച്ച ആശയകുഴപ്പമാണ് മേല്‍ സൂചിപ്പിച്ചത്. യുക്തിരഹിതമായ സ്ഥിതിവിശേഷമാണ് ഇതിനു പിന്നില്‍ നടക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ മനസിലാക്കാം.

ഇന്ത്യ രാജ്യത്ത് കോളേജ് വിദ്യാഭ്യാസം എങ്ങിനെ/ഏതു രീതിയില്‍ മുന്നോട്ട് പോകണം എന്നത് അന്തിമമായി തീരുമാനിക്കുന്ന യൂജീസിയുടെ കീഴില്‍ വരാത്ത ഒരു യൂണിവേഴ്സിറ്റിയും ഇന്ത്യയില്‍ ഇല്ല.(അടുത്ത കാലത്ത് വ്യാജ യൂണിവേഴ്സിറ്റി കളുടെ ഒരുലിസ്റ്റ് യൂജീസി പ്രസിദ്ധികരിച്ചിരുന്നു അവര്‍ക്കെതിരെ നടപടികളും എടുത്തുവരുന്നു). പ്രസ്തുത ബോര്‍ഡിന്‍റെ കീഴിലുള്ള നൂറില്‍പരം വരുന്ന യൂണിവേഴ്സിറ്റികളുടെ കീഴില്‍ ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ വിവിധ കോളേജുകളിലൂടെ സൈക്കോളജി, കൗണ്‍സലിംങ് എന്നീ വിഷയങ്ങള്‍ പഠിച്ചു പുറത്ത്വരുന്നു. ഈ പറഞ്ഞ ക്ലീനിക്കല്‍ സൈക്കോളജി, കൗണ്‍സലിംങ് സൈക്കോളജി, എഡ്യൂകേഷണല്‍ സൈക്കോളജി, ഡവലപ്പ്മെന്‍റല്‍ സൈക്കോളജി എന്നീ കോഴ്സുകള്‍ എല്ലാംതന്നെ യൂജീസി നിഷ്കര്‍ഷിക്കും വിധമാണ് എല്ലാ യൂണിവേഴ്സിറ്റിയും നടപ്പിലാക്കിവരുന്നത്. കൂട്ടത്തില്‍ റിഹാബിലിറ്റേഷന്‍ കൗണ്‍സലില്‍ ഓഫ് ഇന്ത്യ- ഞഇക അംഗീകരം ഉള്ളവര്‍ക്ക് മാത്രമേ കേന്ദ്ര-സംസ്ഥാന ഗവണ്‍മേന്‍റിന്‍റെ ജോലിയും മറ്റുപദവികളും ലഭിക്കൂ എന്നതിലെ വൈരുദ്ധ്യം നിയമപരമായിതന്നെ ചോദ്യം ചെയ്യേണ്ടതാണ്. മനശാസ്ത്ര ചികിത്സ, കൗണ്‍സലിംങ്, സൈക്കോതെറാപ്പി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബാച്ചിലര്‍ ഡിഗ്രി, പീജി, ഫിലോസഫി, ഡോകടറേറ്റ് എന്നീഘട്ടങ്ങളില്‍ പഠനത്തിന്‍റെ ഭാഗമായി, ഇന്ത്യന്‍ യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍റെ കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂണിവേഴ്സിറ്റികള്‍ നിര്‍ദ്ദേശിക്കുന്ന പാഠ്യപദ്ധതിയില്‍ സൈക്കോളജിക്കല്‍ ടെസ്റ്റുകളെ കുറിച്ച് പ്രതിപാദിക്കുകയും, അവയുടെ പ്രവര്‍ത്തനരീതികളും ഉപയോഗവും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും ചെയുന്നുവെങ്കില്‍ പ്രസ്തുത ടെസ്റ്റുകള്‍ അവര്‍ക്കും ചെയ്യാവുന്നതാണ് എന്നത് വാസ്ഥവം. മറിച്ച് ഞഇകയുടെ കോഴ്സ് കഴിഞ്ഞവര്‍ക്ക് മാത്രമെ അതിനുള്ള അനുവാദമുള്ളു എന്നത് ഒരുതരം കളി വിളയാട്ടവും ഭയപ്പെടുത്തലുമാണെന്ന് അറിയുക. മനോരോഗ-മനശാസ്ത്ര ചികിത്സകര്‍ക്കിടയിലുള്ള മത്സരാതിഷ്ടിതമായ മനോവ്യാധി തന്നെയാണ് ഇത്തരം കുപ്രചരണം പരക്കാന്‍ കാരണമെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

ഈ പ്രചരണം വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കിയ കേരളത്തിലാണ് കൂടുതല്‍ നടമാടുന്നതെന്നും അറിയുക. മറ്റു സംസ്ഥാനങ്ങളില്‍ യൂണീവേഴ്സിറ്റികളില്‍ നിന്നും പഠിച്ചറങ്ങുന്നവര്‍ക്ക് അതാത് സംസ്ഥാന ഗവണ്‍മേന്‍റിന്‍റെ ജോലി ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത്. എല്ലാ കാര്യങ്ങളിലും കേരളത്തില്‍ മാത്രം ഒരു എല്ല് തുറിച്ചുനില്‍ക്കുന്നത് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്‍റെ മേന്‍മയായിരികുമോ?.
എന്തെന്നാല്‍ ഒന്നു ചിന്തിച്ചുനോക്കൂ..
ഇന്ത്യയില്‍ നിയമപ്രകാരം ഡഏഇ അഫിലിയേഷന്‍ ലഭിച്ച് പ്രവര്‍ത്തിക്കുന്ന അഞ്ഞൂറിലധികം വരുന്ന യൂണിവേഴ്സിറ്റികളുടെ കീഴിലുള്ള ലക്ഷത്തിലധികം വരുന്ന കോളേജുകളില്‍ നടത്തുന്ന സൈക്കോളജി/ കൗണ്‍സലിംഗ് കോഴ്സുകള്‍ പഠിച്ച് പരിശീലനം നേടി, പിന്നീട് ഒരുഘട്ടത്തില്‍ കേന്ദ്ര/സംസ്ഥാന തലത്തില്‍ ജോലി ലഭിക്കണമെങ്കില്‍ ഞഇക-അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചറങ്ങിയവര്‍ക്ക് മാത്രമേ കഴിയൂ എന്ന് ഉണ്ടാകുന്നവസ്ഥ വിരോധാഭാസം തന്നെയാണ്. ഞഇകപിന്തുടരുന്നപ്രകാരം തന്നെയാണ് മറ്റു യൂണിവേഴ്സിറ്റികളും വിഭാവനം ചെയ്ത കോഴ്സുകളായ സൈക്കോളജി/ കൗണ്‍സലിംഗ് കോഴ്സുകളും.

നിയമവിധേയമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റികളില്‍ നിന്ന് മെഡിസിന്‍ പാസായവര്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ സേവനം അനുഷ്ടിക്കാം, ലോ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ബാര്‍കൗണ്‍സലിന്‍റെ രെജിസ്റ്റ്രേഷന്‍ പ്രകാരം കോടതികളിലും ജോലിചെയ്യാം, അതുപോലെ സമൂഹത്തില്‍ ഗവണ്‍മേന്‍റിന്‍റെ കീഴിലുള്ള നാന്നാവിധ തസ്തികകളില്‍ ബിരുദവും അതിലധികവും യോഗ്യതയുടെ അടിസ്ഥാനത്തില്‍ ജോലിക്ക് പ്രവേശനം ലഭിക്കുമ്പോള്‍ സൈക്കോളജി/ കൗണ്‍സലിംഗ് കോഴ്സ് പഠിച്ച് ഗവണ്‍മേന്‍റ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് നേരെയുള്ള ഞഇകയുടെ പേരിലുള്ള ഭ്രഷ്ടിന്‍റെ പുറകിലെ അടിസ്ഥാനം എന്താണ്? ഇങ്ങനെയെങ്കില്‍ ഇന്ത്യരാജ്യത്തുള്ള യൂണിവേഴ്സിറ്റികള്‍ എന്തിനു മേല്‍പറഞ്ഞ കോഴ്സുകള്‍ നടത്തണം? എന്തു നേട്ടമാണ് ഇത്തരം കോഴ്സുകള്‍ പഠിച്ചിട്ട് ലഭിക്കുക?