സാധാരണ കുട്ടികള്‍ക്ക് മനസിലാക്കാനും പഠിക്കാനും കഴിയുന്ന പാഠഭാഗങ്ങള്‍ സാമാന്യബുദ്ധിയോ അതില്‍കൂടുതലോഉള്ള ചില കുട്ടികള്‍ക്ക് ഉള്‍കൊള്ളുവാന്‍ കഴിയാതെ വരുന്നു അത്തരം അവസ്ഥയെയാണ് പഠനവൈകല്യം എന്നുപറയുന്നത്.
വിവരങ്ങള്‍ സ്വീകരിക്കുന്നതിനും അവ സംവിധാനം ചെയ്യുന്നതിനും പുനര്‍ ഉപയോഗിക്കുവാനുമുള്ള തലച്ചോറിന്‍റെ കഴിവിനെ ബാധിക്കുന്ന തകരാറാണ് പഠനവൈകല്യം. പഠനവൈകല്യം ഒരാളുടെ ബൗദ്ധിക നിലവാരത്തിന്‍റെ സൂചകമല്ല. സംഭാഷണം, എഴുത്ത്, വായന, കാര്യകാരണ ബോധം, ഗണിതശാസ്ത്രപരമായ കഴിവുകള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളിലുള്ള അറിവു സമ്പാദിക്കുന്നതിനും പ്രയോഗിക്കുന്നതിനും നേരിടുന്ന ബുദ്ധിമുട്ടുകള്‍ ആണ് പഠനവൈകല്യം. വിവരങ്ങള്‍ ക്രോഡീകരിച്ച് സംവിധാനം ചെയ്യുന്ന ഏത് രീതിക്കാണ് കുഴപ്പമുണ്ടായത് എന്നതിനെയും, വിവരസംവിധാനത്തിലെ തകരാറുകള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെയും അടിസ്ഥാനമാക്കിയും പഠനവൈകല്യങ്ങളെ പ്രത്യേക വിഭാഗങ്ങളായി തരം തിരിക്കാം.
- വായനയിലെ വൈകല്യം (റ്യഹെലഃശമ): ഇതു സര്‍വ്വസാധാരണമായി കണ്ടുവരുന്നു. പഠനവൈകല്യമുള്ള കുട്ടികളില്‍ നല്ലൊരു ശതമാനം വായനയില്‍ പ്രയാസം നേരിടുന്നവരാണന്ന് പ്രകടമായി കണ്ടുവരുന്നു. ഇത്തരം വായിക്കാനുള്ള കഴിവു കുറവിനെ ഡിസ്ലെക്സിയ എന്നു വിളിക്കുന്നു. ഡിസ്ഫേസിയ/അഫേസിയ എന്നും അറിയപ്പെടാറുണ്ട്.
- എഴുതാനുള്ള കഴിവില്ലായ്മ (റ്യഴെൃമുവശമ): അറിവിനെ എഴുത്തുഭാഷയിലെക്ക് മാറ്റുമ്പോള്‍/എഴുതുന്ന കാര്യത്തില്‍ ചിലര്‍ പ്രയാസങ്ങള്‍ നേരിടുന്നു. ഇവര്‍ കയ്യക്ഷരത്തിലും, ആശയം രൂപീകരിച്ച് എഴുതുന്നതിലും വൈകല്യങ്ങള്‍ കാണിക്കുന്നു. അക്ഷരതെറ്റുകള്‍, തലതിരിച്ച് എഴുതല്‍ ഇങ്ങനെ എഴുത്തിലൂടെയുള്ള ആശയപ്രകടനത്തില്‍ ബാധിക്കുന്ന വൈകല്യങ്ങള്‍ ഡിസ്ഗ്രാഫിയ എന്നു അറിയപ്പെടുന്നു.
- കണക്ക് കൂട്ടികിഴിക്കുവാനുള്ള പ്രയാസം-ഗണിത വൈകല്യം(റ്യരെമഹരൗഹശമ)
ഗണിതശാസ്ത്രപരമായ ആശയങ്ങള്‍ പഠിക്കുന്നതിനുള്ള ന്യൂനതയെ ഡിസ്കാല്‍കുലിയ എന്നു വിളിക്കുന്നു. അളവുകള്‍, സ്ഥാനമൂല്യം, സമയം, വഴിക്രിയ തുടങ്ങിയ ആശയങ്ങള്‍ മനസിലാക്കാന്‍ പ്രയാസപ്പെടുന്നു. കൂട്ടുവാനും കുറയ്ക്കുവാനും ഹരിക്കുവാനും മറ്റും വളരെയധികം പ്രയാസം നേരിടുന്ന ഇവര്‍ക്ക് വസ്തുതകളെ ഓര്‍ത്തെടുക്കാനും, അക്കങ്ങളെ ചിട്ടപ്പെടുത്താനും, ഒരുപേജില്‍ ഗണിതപ്രശ്നങ്ങള്‍ എങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് മനസിലാക്കാനും ബുദ്ധിമുട്ടായിരിക്കും.
- വാങ്മയേതര പഠനവൈകല്യങ്ങള്‍ (ചീി്ലൃയമഹ ഹലമൃിശിഴ റശമെയശഹശ്യേ): വാക്കുകളിലൂടെയല്ലാതെയുള്ള പഠനത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകളാണ് ഈ ഗണത്തില്‍ പെടുന്നത്. ദ്യശ്യപരമായും സ്ഥലത്തെ സംബന്ധിച്ചും ധാരണ ഉണ്ടാക്കാന്‍ ഈ വൈകല്യമുള്ള കുട്ടികള്‍ക്ക് പ്രയാസം കാണും. സാമൂഹിക ബന്ധങ്ങളിലും, കാര്യങ്ങള്‍ ക്രോഡീകരിക്കുന്നതിലും പ്രശ്നങ്ങള്‍ ഉണ്ടായിരിക്കും. പക്ഷേ പലപ്പോഴും വാക്കുകളുടെ ഉപയോഗത്തിന്‍റെ കാര്യത്തില്‍ ഇവര്‍ക്ക് അസാദ്ധ്യകഴിവായിരിക്കും.
- ഡിസ്പ്രാക്സിയ(ഉ്യുൃമെഃശമ): സൂള്മവും തുടര്‍ച്ചയും ആയചലനങ്ങള്‍ ആവശ്യമായ പ്രവ്യത്തികള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണിത്. തലമുടി ചീകുക, കൈവീശി ഗുഡ്ബൈ പറയുക, പല്ലുതേയ്ക്കുക എന്നീ കാര്യങ്ങള്‍ ചെയ്യുവാന്‍ ഇവര്‍ പ്രയാസപ്പെടുന്നു. കൂടാതെ ഒരുവസ്തുവിനെ മറ്റൊന്നുമായി താരതമ്യപ്പെടുത്തുക/ബന്ധപ്പെടുത്തി ഒരേസ്ഥലത്ത് സ്ഥാപിക്കുക തുടങ്ങി ഒന്നിലധികം ചലനങ്ങള്‍ ഉള്‍പ്പെട്ട പ്രവര്‍ത്തികള്‍ ഡിസ്പ്രാക്സിയ ഉള്ളവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും.
- സംസാരിക്കുവാനും ശ്രദ്ധിക്കാനുമുള്ള കഴിവില്ലായ്മ(ഉശീൃറെലൃെ ീള ടുലമസശിഴ മിറ ഘശലെേിശിഴ): പഠന വൈകല്യങ്ങളോടൊപ്പം തന്നെ ഓര്‍മ്മശക്തിയിലും സാമൂഹികമായ കഴിവുകളിലും സമയ ക്ലിപ്തത പാലിക്കുന്നതിനും കാര്യങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനും ഇവരില്‍ ന്യൂനത കണ്ടുവരാറുണ്ട്.
- ശ്രാവ്യ ധാരണയിലെ വൈകല്യം(അൗറശീൃ്യേ ജൃീരലശൈിഴ ഉശീൃറെലൃ):കേള്‍ക്കുന്ന കാര്യങ്ങള്‍, പ്രത്യേകിച്ച് ഒന്നിലധികം കാര്യങ്ങള്‍ ഒരേസമയം കേള്‍ക്കേണ്ടി വരുമ്പോള്‍ അവയെ വേര്‍തിരിച്ചു മനസിലാക്കാന്‍ ഈ വൈകല്യമുള്ളവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ഇവര്‍ക്ക് ദ്യശ്യങ്ങളിലൂടെ കണ്ടുമനസിലാ ക്കാന്‍ അസാമാന്യ കഴിവുണ്ടാകാനും സാധ്യത കുടുതലാണ്.
പഠനവൈകല്യങ്ങള്‍ ലക്ഷണങ്ങള്‍:
- വാക്കുകള്‍ തെറ്റായി ഉച്ചരിക്കുക
- ഒരേ ഉച്ചാരണത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ വേര്‍തിരിച്ചു മനസിലാക്കാന്‍ പ്രയാസം
- ഇംഗ്ലീഷ് ഭാഷയിലെ അക്ഷരങ്ങളുടെ പേരും അവയുടെ ശബ്ദങ്ങളും ക്യത്യമായി മനസിലാക്കാന്‍ സാധിക്കായ്ക
- അക്കങ്ങള്‍, നിറങ്ങള്‍, ആക്യതികള്‍ വലിപ്പവ്യത്യാസം, ആഴ്ചയിലെ ദിവസങ്ങള്‍ ഇവ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്.
- പെന്‍സില്‍, ക്രയോണ്‍, സ്കെയില്‍, കത്രിക എന്നിവ ഉപയോഗിക്കാന്‍ സാധിക്കായ്ക
- ഷര്‍ട്ടിന്‍റെ ബട്ടണ്‍ ഇടാനും-അഴിക്കാനും, ഷൂലേസ് കെട്ടാനും ഒക്കെ ബുദ്ധിമുട്ടു അനുഭവിക്കുക.
- സൈക്കിള്‍ ചവിട്ടുക, നീന്തുക, പന്ത് തട്ടുക എന്നിവ ചിലര്‍ക്ക് സാധ്യമല്ല
ഈവക വിഷയങ്ങള്‍ പ്രീസ്കൂള്‍ പഠനസമയത്ത് കാണപ്പെടുന്നുവെങ്കില്‍ അവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പിന്നീടുള്ള വളര്‍ച്ച ഘട്ടങ്ങളില്‍ കുറച്ചുകൂടി വ്യത്യസ്തമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുവാന്‍ തുടങ്ങും. അവ:
- അക്ഷരങ്ങള്‍ കുട്ടിയിണക്കി വാക്കുകള്‍ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടുക
- വായിക്കുമ്പോള്‍ വാക്കുകള്‍ തിരിഞ്ഞുപോവുക(തലതിരിച്ചു വായിക്കുക)
- വായനയില്‍ അക്ഷരതെറ്റ് സംഭവിക്കുക
- ഗണിതത്തിലെ അടിസ്ഥാനപരമായ ആശയങ്ങള്‍ മാനസിലാക്കാന്‍ പ്രയാസം നേരിടുക
- ക്രമമായി കാര്യങ്ങള്‍ ഓര്‍ക്കുവാനും, ചെയ്യുവാനും കഴിയാതിരിക്കുക.
- സമയം, രൂപ, പൈസ എന്നിവ ക്രയവിക്രിയം ചെയ്യാനുള്ള ബുദ്ധിമുട്ട്
പഠനവൈകല്യം മുഖ്യമായും സംഭവിക്കുന്നത് തലച്ചോറിലെ നാഡീവ്യൂഹങ്ങളുടെ പ്രവര്‍ത്തനത്തിലെ അപാകതമൂലമാണ്. എല്ലാ മനുഷ്യരും വ്യത്യസ്ഥരായിരിക്കും. അവരുടെ മസ്തിഷ്കത്തിന്‍റെ വലിപ്പവും പ്രവര്‍ത്തനവും വ്യത്യസ്ഥമായിരിക്കും.
ഓരോ കുട്ടിയിലും കാണുന്ന പഠനവൈകല്യത്തിന്‍റെ ലക്ഷണങ്ങളും തീവ്രതയും വത്യസ്ഥമായിരിക്കും. ഒരാളില്‍ കാണുന്ന ലക്ഷണങ്ങള്‍ മറ്റൊരാളില്‍ കണ്ടുവെന്ന്വരില്ല. ചിലര്‍ വായിക്കുവാന്‍ പ്രയാസപ്പെടുമ്പോള്‍ മറ്റുചിലര്‍ക്ക് എഴുതുവാനായിരിക്കും പ്രയാസം, വേറെ ചിലര്‍ക്ക് ഗണിതക്രിയകള്‍ മാത്രമായിരിക്കും പ്രശ്നം. പഠന വൈകല്യത്തിന്‍റെ യഥാര്‍ത്ഥ കാരണം അജ്ഞാതമെന്നാണ് പരക്കെ പറയപ്പെടുന്നത്. എന്തായാലും മാതാപിതാക്കളില്‍ നിന്നും കുട്ടിയിലേക്ക് വരുന്ന പാരമ്പര്യജീനുകളുടെയും തലച്ചോറിന്‍റെ പ്രവര്‍ത്തനക്ഷമതയിലെ വ്യതിയാനവുമാണ് മുഖ്യകാരണമായി ശാസ്ത്രം ചൂണ്ടികാട്ടുന്നത്.
കുട്ടി ഗര്‍ഭാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ അമ്മ നേരിടുന്ന മാനസിക പ്രയാസം, അമ്മയുടെ മദ്യപാനം, പുകവലി, മരുന്നുകളുടെ ദുരുപയോഗം തുടങ്ങീയ അനാവശ്യ ദുശീലങ്ങളും ഈ അവസ്ഥക്ക് കാരണമാകുന്നു.
കുട്ടിവളരുന്ന ചുറ്റുപാടുകള്‍, പോഷകാഹാരത്തിന്‍റെ കുറവ്, എന്നിവയോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് കുട്ടിയെ പഠിപ്പിക്കുന്ന രീതിയിലെ ന്യൂനതകള്‍.
ഭാരം കുറഞ്ഞ് ജനിക്കുന്ന കുട്ടികള്‍, മാസം തികയാതെ ജനിക്കുന്ന കുട്ടികള്‍, പ്രസവസമയത്തില്‍ നിന്നും കാലതാമസം വന്ന് ജനിക്കുന്ന കുട്ടികള്‍, ഗര്‍ഭാവസ്ഥയില്‍ വളര്‍ച്ച കുറവ് എന്നിവയും പഠനവൈകല്യത്തിന്‍റെ കാരണങ്ങളായി ചൂണ്ടികാണിക്കാവുന്നതാണ്.
തുടക്കം മുതല്‍ ശ്രദ്ധിച്ചു ശരിയാം വണ്ണം കൈകാര്യം ചെയ്താല്‍ പഠനവൈകല്യത്തിന്‍റെ തീവ്രത നല്ലൊരു ശതമാനം കുറയ്ക്കാന്‍ കഴിയുന്നതാണ്. ഇതിന്‍റെ പ്രതിവിധിക്കായി ഒന്നും ചെയ്യാത്തപക്ഷം ജീവിതകാലം മുഴുവന്‍ വ്യക്തിയില്‍ കാണപ്പെടുന്നതാണ്.
കുട്ടിയിലെ പഠനവൈകല്യത്തിന്‍റെ തോതും, ബുദ്ധിയും, ബൗദ്ധീക നിലവാരവും വ്യക്തമായി മനസിലാക്കി അനുയോജ്യമായ പരിശീലന സാഹചര്യങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും നല്‍കുകയാണെങ്കില്‍ അവരെ വിജയകരമായ ഒരു ജീവിതം നയിക്കാനും നല്ലതൊഴില്‍ സാഹചര്യങ്ങളില്‍ എത്തിക്കുവാനും സാധിക്കുന്നതാണ്.
ഇത്തരം കുട്ടികളുടെ പഠന-സ്വഭാവ പ്രശ്നങ്ങള്‍, ബുദ്ധിശേഷി, അഭിരുചി മറ്റുപ്രശ്നങ്ങള്‍ എന്നിവ ശാസ്ത്രീയമായ രീതിയില്‍ നിര്‍ണയിക്കുന്നതിന് ംീൃഹറ വലമഹവേ ീൃഴമിശ്വമശേീി വിഭാവനം ചെയ്തിട്ടുള്ള മനശാസ്ത്രപരമായ എല്ലാ ടെസ്റ്റുകളും പ്രതിവിധികളും ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍ററില്‍ ലഭ്യമാണ്.
* Facilites for IQ Test & Learning Assesment are Availiable