നാം പലപ്പോഴും മനസിന്‍റെ പ്രശ്നങ്ങള്‍ക്ക് ശരീരത്തിന്‍റെ പ്രശ്നങ്ങളോളം തന്നെ പ്രാധാന്യം കൊടുക്കാറില്ല. എന്നാല്‍ മനസിന്‍റെ പ്രവര്‍ത്തനകേന്ദ്രം ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സങ്കീര്‍ണ്ണമായതുമായ അവയമാണ് തലച്ചോര്‍ അഥവ മസ്തിഷ്ക്കം. ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത് തലച്ചോറാണ്, അതുകൊണ്ടുതന്നെ മനസിനെ ബാധിക്കുന്നു എന്ന് നമ്മള്‍ കരുതുന്ന രോഗങ്ങള്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെയും അതിലൂടെ ശരീരത്തെ മൊത്തമായും ബാധിക്കുന്നുണ്ട് തിരിച്ചു ശരീരത്തിന്‍റെ രോഗങ്ങള്‍ മനസ്സിനെയും ബാധിക്കുന്നു എന്നതാണ് വാസ്തവം.
ഇന്ന് സമൂഹത്തെ കാര്‍ന്നുതിന്നുന്ന ഒരുപ്രധാന കാരണമാണ് മനോരോഗങ്ങള്‍. ഇവയില്‍ ഏറ്റവും അധികം ആളുകളെ ബാധിച്ച് ലോകത്തെ മുഴുവനായും അവശതയിലേക്ക് നയിക്കുന്ന രോഗങ്ങളിലൊന്നായി വിഷാദരോഗത്തെ വീക്ഷിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്തു 35 കോടി ജനങ്ങള്‍ക്ക് വിഷാദരോഗം പിടിപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം.നമ്മള്‍ തികച്ചും ശാരീരിക രോഗമെന്ന് വിശ്വാസിക്കുന്ന പലരോഗങ്ങളും ഉണ്ടാവുന്നതിന് മാനസിക രോഗങ്ങളാണ് കാരണമായി പ്രവര്‍ത്തിക്കുന്നത്. ഹ്യദയ സംബന്ധമായ രോഗങ്ങള്‍, പ്രമേഹം, ആസ്തമ തുടങ്ങിയ പലരോഗങ്ങളൂം മൂര്‍ച്ഛിക്കാന്‍ വിഷാദരോഗം കാരണമാകുന്നുണ്ട്. അതുപോലെ മദ്യപാനം, പുകവലി, ആക്രമങ്ങള്‍, അപകടങ്ങള്‍ എന്നിവയുടെ പുറകിലും വിഷാദരോഗത്തിന് വ്യക്തമായ പങ്ക് ഉണ്ട്. ദൈനംദിന ജീവിതത്തിലെ നിഷ്ക്രിയത്വം എന്നിവയുടെ പുറകിലും വിഷാദരോഗം പ്രവര്‍ത്തിക്കുന്നു.
ലോകത്ത് ഒരു ദിവസം 3000 പേര്‍ ആത്മഹത്യ ചെയ്യുന്നു. ഇതിനു പുറകിലുള്ള പ്രധാന കാരണം വിഷാദരോഗമാണ്. വിഷാദരോഗത്തെ ശരിയാംവണ്ണം ചികിത്സിച്ചാല്‍ ആത്മഹത്യകള്‍ വലിയൊരു അളവില്‍ ഇല്ലാതാക്കാം.ഈ പറഞ്ഞ കാരണങ്ങളെല്ലാം കൊണ്ട് ഇന്ന് ലോകം നേരിടുന്ന പ്രധാനപ്പെട്ട ഒരു പൊതുജനാരോഗ്യ പ്രശ്നമാണ് വിഷാദരോഗം അഥവ ഡിപ്പ്രഷന്‍. ഇന്ത്യയിലും കേരളത്തിലും വിഷാദരോഗം ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. ഇന്ത്യയില്‍ നടന്ന സര്‍വ്വേപ്രകാരം നൂറുമില്ല്യന്‍ ആളുകള്‍ക്ക് മാനസികാരോഗ്യ ചികിത്സ ആവശ്യമാണന്ന് സൂചിപ്പിക്കുന്നു. 20പേരില്‍ ഒരാള്‍ക്ക് വിഷാദരോഗമുണ്ട് എന്നതും അതിശയകരം തന്നെ.
കേരളത്തില്‍ 18 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ 13% പേര്‍ക്ക് മാനസികാരോഗ്യ പ്രശനമുണ്ടന്നാണ് 2016ല്‍ കേരളത്തിലെ മാനസികാരോഗ്യ കണക്കുകള്‍ പ്രകാരം വ്യക്തമാക്കുന്നത്. 90% വിഷാദരോഗം ചികത്സിച്ച് മാറ്റാന്‍ മാത്രം ശാസ്ത്രം വികസിച്ചുവെങ്കിലും പതിനെട്ടു വയസിനു മുകളിലുള്ളവരില്‍ 5% പേര്‍ക്ക് അതായത് ഏകദേശം 17 ലക്ഷം പേര്‍ക്ക് വിഷാദരോഗം ബാധിച്ചിട്ടുണ്ടന്ന വസ്തുത മഹാവിപത്തായി കാണേണ്ടതാണ്. പക്ഷെ വേണ്ടത്ര ശ്രദ്ധ ഈരംഗത്ത് അധിക്യതര്‍ കൊടുക്കുന്നില്ലത് മറ്റൊരു സത്യം. വിഷാദരോഗം ബാധിച്ചവരില്‍ ചികിത്സകനെ സമീപിക്കുന്നത് കേവലം ഇരുപതു ശതമാനം മാത്രം മാത്രവുമല്ല അവരില്‍ പലരും പൂര്‍ണ്ണമായി സുഖപ്പെടുന്നതുവരെ കാത്തു നില്‍ക്കാറില്ലാത്തതിനാല്‍ രോഗം വീണ്ടും അനുഭവിക്കേണ്ടതായും വരുന്നു.വിഷാദരോഗം സ്വാഭാവികമായ ദുഃഖമായോ ഒരു അവസ്ഥയായൊ തെറ്റിദ്ധരിക്കുകയും വെറും തോന്നലായി ആയി തള്ളിക്കളയുകയും പതിവാണ്. ഈ സമീപന രീതി പരിഹരിക്കേപ്പെടേണ്ടതാകുന്നു.
© Copyright 2020. All Rights Reserved.