ശ്രേഷഠഭാഷയുടെ അംഗീകാരം ലഭിച്ചുവെങ്കിലും ഒരുവിഭാഗം സൈക്ക്യാട്ട്രിസ്റ്റ്-, സൈക്കോളജിസ്റ്റുമാര്‍, കൗണ്‍സലര്‍മാര്‍, സോഷ്യല്‍ വര്‍ക്കേഴ്സ് ഉള്‍പ്പെടെ പലര്‍ക്കും څവ്യക്തിബന്ധ അപഗ്രഥനംچ അഥവ ആശയവിനിമയ അപഗ്രഥനം എന്ന പദത്തിന്‍റെ അര്‍ത്ഥം പോലും അറിയില്ല എന്നതാണ് പരമാര്‍ത്ഥം. ڇഠൃമിമെരശേീിമഹ അിമഹ്യശെെڈ എന്ന മഹത്തായ തിയറിയുടെ മലയാളവാക്കാണ് څവ്യക്തിബന്ധാപഗ്രഥനംچ ഇത് ആശയവിനിമയ അപഗ്രഥനം എന്നും അറിയപ്പെടുന്നു. കാലിഫോര്‍ണിയന്‍ മനഃശാസ്ത്ര ചികിത്സകനും മനോരോഗ വിദ്ധ്ഗദനുമായ ഋൃശര ആലൃി ആണ് ഈ തിയറിയുടെ ഉപജ്ഞാതാവ്.
സമൂഹവുമായി ചേര്‍ന്നു നിന്നുള്ള ബന്ധങ്ങളുടെ ശ്യംഖലയും അതിനെ തുടര്‍ന്നുള്ള സംങ്കീര്‍ണ്ണതയും ഇല്ലാതെ ഒരിക്കലും ഒരു മനുഷ്യനും ഒറ്റയ്ക്ക് ജീവിക്കാന്‍ സാധ്യമല്ല. മനുഷ്യന്‍റെ ജീവിതത്തിന് അര്‍ത്ഥവും പൂര്‍ണ്ണതയും ലഭിക്കുന്നത് സ്നേഹം, സത്യം, നീതി, ധാര്‍മ്മികത, സംസ്കാരം, ലൈംഗീകത എന്നീ മൂല്യ ഘടകങ്ങളില്‍ കൂടിയാണ്. ഈ സനാതന മൂല്യഘടകങ്ങളില്‍ ഒന്ന് കുറഞ്ഞിരുന്നാല്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ സ്വാഭാവികം. ഇവ ഓരോ വ്യക്തിയിലും എപ്രകാരമാണ് ഉള്ളത്, അത് എങ്ങിനെ കുടികൊണ്‍ണ്ടു പ്രവര്‍ത്തനക്ഷമമാകുന്നു, ഇന്നത്തെ ജീവിതവുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു, എല്ലാത്തിനുമുപരി എന്താണ് ഞാന്‍ എന്നു മനസിലാക്കികൊടുക്കുന്ന മനഃശാസ്ത്ര പ്രക്രിയയാണ് ڇഠൃമിമെരശേീിമഹ അിമഹ്യശെെڈ അഥവ വ്യക്തിബന്ധ അപഗ്രഥനം.
ഇത്തരം രീതിയിലുള്ള ചികിത്സ കൊണ്‍ണ്ട് പല മാനസിക അസ്വസ്തതകളും വ്യക്തിത്വവൈകല്യങ്ങളും സുഖപ്പെടുത്തുവാന്‍ കഴിയുന്നു. ഭാര്യഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുവാനും കുടുംബത്തില്‍ സ്ന്തോഷവും സമാധാനവും സമര്‍പ്പണവും സ്നേഹവും ഉണ്‍ളവാക്കാനും വ്യക്തിബന്ധ അപഗ്രഥന ചികിത്സക്ക് സാധിക്കുന്നു. ഏതൊരു മനുഷ്യന്‍റെയും ജീവിതത്തില്‍ ഒരു തലയിലെഴുത്ത്(അബധ ജടിലമായ ജീവിതരീതി) ഉണ്ടായിരിക്കും. വളര്‍ച്ചകാലഘട്ടത്തില്‍ സ്വന്തം അറിവില്ലായ്മയുടെ ഭാഗമായി വികസിപ്പിച്ചെടുക്കുന്ന ഈ തലയിലെഴുത്ത് പില്‍ക്കാലത്ത് ബാഹ്യലോകത്ത് അവതരിപ്പിക്കുമ്പോള്‍ അവന്‍/അവള്‍ അറിയാതെ പലതരം തെറ്റായ കളികളില്‍ ഏര്‍പ്പെട്ട് സംങ്കീര്‍ണ്ണതകളിലേക്ക് എത്തിചേരുന്നു. ശൈശവകാല ജീവിതാനുഭവങ്ങളില്‍ നിന്ന് അബോധമനസ്സില്‍ ജന്‍മം കൊള്ളുന്ന തലയിലെഴുത്ത്, ഭാവിയില്‍ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തി ദൈനംദിന ജീവിതം സംങ്കര്‍ഷഭരിതമാക്കി മുന്നേറും.
വ്യക്തിയുടെ അബോധമനസില്‍ ഊര്‍ജ്ജസ്വലമായി നിലകൊള്ളുന്ന വസ്തുതകള്‍ തനിക്കും സഹവര്‍ത്തിക്കുന്നവര്‍ക്കും എപ്രകാരമുള്ള വൈഷമ്യങ്ങളാണ് ഉണ്ടാക്കുന്നതെന്ന് മനസ്സിലാക്കി കൊടുക്കുവാനും അതിനെ തിരുത്തുവാനും വ്യക്തിബന്ധ അപഗ്രഥനം അഥവ ആശയ വിനിമയ അപഗ്രഥന ചികിത്സക്ക് സാധിക്കുന്നു
© Copyright 2020. All Rights Reserved.