Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Schizophrenia Disorder

സ്കീസോഫ്രീനിയ

മാനസികത കരാറുകളില്‍ അതീവ ഗൗരവമര്‍ഹിക്കുന്ന രോഗങ്ങളില്‍ ഒന്നാണ് സ്കീസോഫ്രീനിയ. ചിന്തകളെയും വൈകാരികമായ കാഴ്ചപാടുകളെയും പ്രവര്‍ത്തി കളെയും ഒരുപോലെ തകരാറിലാക്കുന്ന ഗുരുതരമായ മാനസികരോഗമാണിത്. څഭ്രാന്ത്چ അല്ലെങ്കില്‍ څചിത്തഭ്രമംچ എന്നപേരിലും ഇത് അറിയപ്പെട്ടുവരുന്നു. സൈക്കോസിസില്‍ കാണുന്ന സര്‍വ്വലക്ഷണങ്ങളും സ്കിസോഫ്രീനിയ രോഗികളില്‍ ഉണ്ടാകാവുന്നതാണ്. സൈക്കോസിസ് എന്ന ഒരുകൂട്ടം രോഗങ്ങളിലെ ശാഖയാണ് സ്കിസോഫ്രീനിയ. സൈക്കോസിസ് ലക്ഷണങ്ങള്‍ ഇല്ലാതെയും ചിലരില്‍ സ്കീസോഫ്രീനിയ സംഭവിച്ചുകാണാറുണ്ട്. 20-30 വയസ്സിനിടയിലാണ് ഈ രോഗം പ്രകടമാവുന്നതെങ്കിലും സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെങ്കില്‍ 15-16 വയസ്സില്‍ ഈ രോഗം ആരംഭിച്ചവരെ കാണാന്‍ കഴിയും. നിത്യജീവിതം ആകെ താറുമാറാക്കി തീര്‍ക്കുന്ന രോഗം. സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ശേഷിയില്ലായ്മയും മറ്റുള്ളവരോട് ഇടപഴകാനുള്ള ബുദ്ധിമുട്ടുകളും ആണ് ഈ രോഗത്തിന്‍റെ പരിണിത ഫലം. ഈ തകരാറ് ആരംഭിച്ചാല്‍ സാധാരണരീതിയില്‍ ചിന്തിക്കുന്നതിനും മനസ്സിലാക്കുന്നതിനും ഉള്ള കഴിവ് രോഗിക്ക് നഷ്ടപ്പെടുന്നു. അതേസമയം താന്‍ രോഗിയാണെന്ന കാര്യവും രോഗി തിരിച്ചറിയുന്നില്ല. മനസ്സില്‍ രൂപം കൊള്ളുന്ന തെറ്റായ ചിന്തകള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ അയാളുടെ പെരുമാറ്റം അസാധാരണരീതിയിലാകുന്നു. സ്ത്രീകളും പുരുഷന്‍മാരും ഈ രോഗത്തിന് വിധേയരാകാം. ഏറ്റവും നല്ല തമാശ എന്നെയും നിങ്ങളെയും വത്തിക്കാനിലെ പോപ്പിനെയും, വള്ളികാവിലെ അമ്യതാനന്തമയിയേയും, ശിഹാബു തങ്ങള്‍ മാരെയും നിഷ്ക്കരുണം ചവിട്ടിമതിക്കാന്‍ ഈ രോഗത്തിന് കഴിയും. അതായത് പാവപ്പെട്ടവനോ പണക്കാരനോ ജാതിയോ മതമോ ഒന്നുമില്ലെന്ന് ചുരുക്കം.

മഥ്യാധാരണകളും(റലഹൗശെീിെ),പരസ്പരബന്ധമില്ലാത്ത അടിസ്ഥാനരഹിതമായ ഇന്ദ്രിയബോധങ്ങളും(വമഹഹൗരശിമശേീിെ)സ്കിസോഫ്രീനിയ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങളാണ്. ഈരണ്ടു ഘടകങ്ങളിലൂടെ സ്വന്തം അനുഭവങ്ങള്‍, ധാരണകള്‍, കാഴചപാടുകള്‍, വികാരങ്ങള്‍, ആശയങ്ങള്‍ എന്നിവയെ ദുര്‍വ്യാഖ്യാനം ചെയ്ത് തെറ്റായ വിശ്വാസങ്ങളിലെത്തി ചേരുന്നു. ഇവരുടെ യുക്തിവിചാരത്തെ പൂര്‍ണ്ണമായും തിരുത്തുക സാധ്യമല്ല. ചുറ്റുമുള്ളവര്‍ തനിക്കെതിരായി പ്രവര്‍ത്തിക്കുന്നു, തനിക്കതിരെ ഗൂഢാലോചന നടത്തുന്നു, തന്നെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നീ ധാരണകള്‍(ഡെലൂഷന്‍) സ്കീസോഫ്രീനിയ രോഗികളില്‍ എപ്പോഴും ഉണ്ടായിരിക്കും. ഈ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും രോഗി തന്നിക്ക് ചുറ്റുമുള്ള സംഭവങ്ങളും പെരുമാറ്റവും വീക്ഷിക്കുക. ഇതേപോലെയുള്ള മിഥ്യാബോധാസ്ഥ രോഗിയുടെ ശരീരത്തിലും അനുഭവപ്പെടുന്നതിനെയാണ് മതിഭ്രമം(ഹാലുസിനേഷന്‍) എന്നുവിളിക്കുന്നത്. ശരീരമാകെ ചുട്ടുപൊള്ളുക, എന്തോ തലയിലും-ശരീരമാസകലവും ഇഴഞ്ഞു നടക്കുന്നു, വയറിനുള്ളില്‍ എന്തോ ഇരുന്ന് മദിക്കുന്നു എന്നിങ്ങനെ വിവിധങ്ങളായ അനുഭവങ്ങള്‍ ഇവരില്‍ ഉണ്ടായിരിക്കും. രോഗകാരണങ്ങള്‍

തലച്ചോറിലെ ജീവ-രാസ-വ്യവസ്ഥയുടെ അസന്തുലിതാവസ്ഥയാണ് സ്കീസോ ഫ്രീനിയരോഗത്തിന്‍റെ അടിസ്ഥാനകാരണമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിരി ക്കുന്നു. അസന്തുലിതാവസ്ഥ സ്യഷ്ടിക്കുന്നതില്‍ പരിതസ്ഥിതികള്‍ക്കും ഗണ്യമായ പങ്കുണ്ട് എന്നോര്‍ക്കുക. നാഡീകോശങ്ങള്‍ തമ്മില്‍ സന്ദേശങ്ങള്‍ വിനിമയം ചെയ്യുന്ന രാസവസ്തു-ഡോപാമിന്‍ ഉള്‍പ്പെടെ പലരാസവസ്തുക്കളുടെയും അളവ് സാധാരണയില്‍ കൂടുതല്‍ സംഭവിക്കുമ്പോള്‍ ഈരോഗം പൊട്ടിപുറപ്പെടാന്‍ തുടങ്ങുന്നു. മസ്തിഷ്കത്തിലെ ഘടനാപരമായ തകരാറുകളും കാരണങ്ങളില്‍ പെടുന്നു പാരമ്പര്യത്തിനുള്ള പങ്കും ഈ അസുഖത്തില്‍ കൂടുതലാണ്. രോഗം ഉണ്ടായിരുന്ന വ്യക്തികളുടെ കുട്ടികള്‍ക്ക് ഇതേരോഗം വരാനുള്ള സാധ്യത 10% ആണെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു.

ശാരീരികമായ പ്രതികൂലാവസ്ഥയാണ് രോഗത്തിനു കാരണമാവുന്നതെങ്കിലും രോഗിയുടെ ജീവിതത്തിലെ പ്രതികൂല അനുഭവങ്ങള്‍ സ്കിസോഫ്രീനിയയുടെ പല കാരണങ്ങളില്‍ പരമപ്രധാനമാണ്. നേരത്തെ സൂചിപ്പിച്ച പരിതസ്ഥിതിയുടെ പങ്ക്- കുടുംബസാഹചര്യങ്ങളും, ബാല്യത്തിലും കൗമാരത്തിലും യൗവനാരംഭത്തി ലുമുണ്ടാകുന്ന അനുഭവങ്ങളും മസ്തിഷ്ക്കത്തില്‍ ജൈവികപരമായ അസംതുലി താവസ്ഥ സ്യഷ്ടിച്ച് ഒരാളെ സ്കിസോഫ്രീനിയയിലേക്ക് എത്തിക്കുന്നു. വേണ്ടപ്പെട്ടവരുടെ മരണം, വേര്‍പ്പാട്, മനസ്സിനെ വേദനിപ്പിച്ച ഏതെങ്കിലും പരാജയം, നിരാകരണം, നിരാശ, നഷ്ടബോധം, കുടുംബത്തിലെ അരക്ഷിതാവസ്ഥ, മയക്കുമരുന്നുകളുടെ ഉപയോഗം, തീവ്രമായ ബാഹ്യസംഘര്‍ഷം, കുടുംബപരവും സാമൂഹികപരവുമായ സമ്മര്‍ദങ്ങള്‍ എന്നിവ അസുഖം ആരംഭിക്കുന്നതിനുള്ള കാരണങ്ങളാണ്. നാലു വിഭാഗം രോഗലക്ഷണങ്ങള്‍

ഒരു സുപ്രഭാതത്തില്‍ തുടങ്ങുന്ന രോഗമല്ല സ്കിസോഫ്രീനിയ. കൗമാരപ്രായം മുതല്‍ സാവകാശം പടിപടിയായി തുടങ്ങി യൗവനത്തിന്‍റെ അവസാനത്തോടെ ഒരായിരം മുഖങ്ങളുള്ള രോഗലക്ഷണങ്ങള്‍ കാട്ടുന്നു. സ്കിസോഫ്രിനിയ ഉള്ളവരുടെ രോഗലക്ഷണങ്ങളെ ജീശെശ്ലേ ു്യെരവീശേര ്യൊുീാേെ, ചലഴമശ്ലേ ്യൊുീാേെ, ഉശീൃഴെമിശ്വലറ ്യൊുീാേെ, കാുമശൃലറ രീഴിശശേീി എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

പോസിറ്റീവ് ലക്ഷണങ്ങള്‍: എന്നു പറയുന്നത് സൈക്കോസിസില്‍ കാണുന്നവയാണ്. ഇതില്‍ ഡെലൂഷനും, ഹാലൂസിനേഷനും ഉള്‍പ്പെടുന്നു. രുചി, കാഴ്ച, കേള്‍വി, സപര്‍ശ്നം, ചിന്തകള്‍, അനുഭവങ്ങള്‍ തുടങ്ങിയ ഇന്ദ്രിയബോധ മണ്ഡലങ്ങളുടെ പ്രവര്‍ത്തനം താറുമാറായിരിക്കും. തന്‍റെ ചിന്തകളെ ആരോ നിയന്ത്രിക്കുന്നുവെന്ന തോന്നല്‍, മനസ്സില്‍ ആരോ ഇരുന്നു സംസാരിക്കുന്നുവെന്ന തോന്നല്‍, വ്യക്തതയില്ലാത്ത സംസാരശൈലി, സംസാരം ഇടക്ക് മുറിഞ്ഞ് പോവുക, ചിന്തകള്‍ മരവിക്കുക എന്നിങ്ങനെ കാണുന്നുവെങ്കില്‍ ഇവര്‍ക്ക് ചികിത്സ ഉടന്‍ ആരംഭിക്കേണ്ടതാണ്.

നെഗറ്റീവ് ലക്ഷണങ്ങള്‍: സാധാരണഗതിയില്‍ നിന്നും അസാധാരണമായ വൈകാരികപ്രകടനങ്ങളും പ്രയാസങ്ങളും, ചിന്തകളിലെ വികലതകളുമാണ് നെഗറ്റീവ് ലക്ഷണങ്ങള്‍ എന്നുപറയുന്നത്. വൈകാരിക മന്ദത, വിരസതായര്‍ന്ന പ്രകടനം, യുക്തിയില്ലാത്ത സംസാരം, ശുചിത്വകുറവ്, ചുറ്റുപാടുകളില്‍ നിന്നും ഒറ്റപെടാനുള്ള പ്രവണത.

ഡിസ് ഓര്‍ഗനൈസഡ ്ലക്ഷണങ്ങള്‍: എല്ലാ വിഭാഗം ലക്ഷണങ്ങളും കൂടികലര്‍ന്ന് കാണപ്പെടുന്ന തരത്തിലുള്ളവ.

കോഗ്നീറ്റീവ് ലക്ഷണങ്ങള്‍ : ഓര്‍മ്മ, ഏകാഗ്രത, പഠനരീതി, യുക്തിചിന്ത, പദസംബന്ധമായ ഓര്‍മ്മ, പ്രശ്നപരിഹാരം, ഏകീകരണം എല്ലാം താറുമാറുകുന്നു. എല്ലാ സവിശേഷതകളും പില്‍കാലകൗമാരത്തില്‍ തന്നെ പ്രകടമായി തുടങ്ങുന്നതാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് സ്കീസോഫ്രീനിയ കൂടുതലും കണ്ടുവരുന്നത്. ലക്ഷണങ്ങള്‍

1. ഒന്നിലും താത്പര്യമില്ലായ്മയും മറ്റുള്ളവരില്‍നിന്ന് ഒഴിഞ്ഞുമാറലും. ജോലി, പഠിത്തം, കുടുംബകാര്യങ്ങള്‍, വ്യത്തി, ആഹാരം എന്നിവയില്‍ അലസതയും താത്പര്യക്കുറവും. ഏതോ ഗാഢമായ ചിന്തയിലെന്നവണ്ണം ഇരിക്കുക, ഉറക്കകുറവ്, മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ പ്രയാസം, കൂട്ടുകാരില്‍ നിന്നും സാമൂഹിക രംഗങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി വ്യക്തി അന്തര്‍മുഖനായി നടക്കുന്നു(നെഗറ്റീവ് വിഭാഗം).
2. മിഥ്യാധാരണ(ഡെലൂഷന്‍): തെറ്റായതും സംഭവിക്കാന്‍ സാധ്യതയില്ലാത്തതു മായ(യുക്തിരഹിതമായ) ചിന്തകളില്‍ ഉറച്ചു വിശ്വസിക്കുക, ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയിട്ടുണ്ട്, ആരോ ഗൂഢാലോചനയ്ക്കു ശ്രമിക്കുന്നു. തന്നെ ആരോ അപായപ്പെടുത്താന്‍ വരുന്നു, പങ്കാളിയ്ക്ക് അവിഹിതബന്ധമുണ്ട്, മറ്റുള്ളവര്‍ തന്നെക്കുറിച്ച് സംസാരിക്കുന്നു, ബാഹ്യശക്തികള്‍ രോഗിയുടെ ചിന്തകളെയും പ്രവ്യത്തികളെയും നിയന്ത്രിക്കുന്നു. എല്ലാവരും കുറ്റപ്പെടു ത്തുന്നു. മുതലായവ സാധാരണ മിഥ്യാധാരണകളായി കാണപ്പെടുന്നു (പോസിറ്റീവ് വിഭാഗം)
3. മിഥ്യാദര്‍ശന-മിഥ്യാനുഭവങ്ങളും(ഹാലുസിനേഷന്‍): രോഗിക്ക് തന്നോട് ആളുകള്‍ സംസാരിക്കുന്നതായോ അല്ലെങ്കില്‍ തന്‍റെ പേര് ഉച്ചരിക്കുന്ന തായോ തോന്നുന്നു. എന്നാല്‍ അയാളോടോ അയാളെപ്പറ്റിയോ ആരും യഥാര്‍ത്ഥത്തില്‍ സംസാരിക്കുന്നുണ്ടാവില്ല. ചില രോഗികള്‍ തനിയെ ഇരുന്ന് പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കും, ചിരിക്കും, അംഗവിക്ഷേ പങ്ങള്‍ കാണിക്കും. ചിലപ്പോള്‍ പേടിപ്പെടുത്തുന്ന(ഇല്ലാത്ത) കാഴ്ചകള്‍ രോഗി കണ്ടെന്നുവരാം. മിഥ്യാനുഭവങ്ങള്‍ രോഗിയെ ഭയപ്പെടുത്തിയേക്കും അത് മറ്റുള്ളവരെ ആക്രമിക്കാനോ, ആത്മഹത്യയ്ക്കോ രോഗി ശ്രമിച്ചേക്കും (പോസിറ്റീവ് വിഭാഗം).
4. ശരീരശുചിത്വത്തില്‍ ശ്രദ്ധയില്ലായ്മ: രോഗം ആരംഭിച്ചുകഴിഞ്ഞാല്‍ ക്രമേണ രോഗി കുളിക്കാനും, ശരീരം വ്യത്തിയാക്കാനും, വസ്ത്രം മാറാനും വിസമ്മതിക്കും. മുഷിഞ്ഞ്നാറിയ അവസ്ഥയുണ്ടാകുന്നു. ഉടുപ്പിലും നടപ്പിലും ചുറ്റുപാടുകളിലും ഒന്നും താത്പര്യമില്ലാതാവുക(നെഗറ്റീവ് വിഭാഗം).
5. വൈകാരിക മാറ്റങ്ങള്‍: അമിതമായ ഭയം, ഉത്കണ്ഠ, കോപം, സംശയം, ദേഷ്യം, പൊട്ടിതെറിക്കുക എന്നിവ രോഗി പ്രകടിപ്പിച്ചേക്കും. ചിലപ്പോള്‍ നിര്‍വികാരമായി ഏറെനേരമിരിക്കും. എല്ലാ കാര്യങ്ങളില്‍നിന്നും പിന്‍ വലിയുന്നു. തന്‍റെ ചുറ്റുപാടുകളില്‍ എന്താണ് നടക്കുന്നതെന്മ്പോലും അറിയുന്നില്ല(കോഗ്നീറ്റീവ് വിഭാഗം).

സ്കിസോഫ്രീനിയ ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നാലായി തിരിച്ചിരിക്കുന്നു.

1. പാരനോയ്ഡ് സ്കിസോഫ്രീനിയ: സ്കിസോഫ്രീനിയ രോഗികളില്‍ ഈ വിഭാഗക്കാര്‍ കൂടുതലായി കാണപ്പെടുന്നു. യൗവനാരംഭത്തില്‍ തുടങ്ങി മദ്ധ്യ വയസ്സാകുമ്പോഴേക്കും മൂര്‍ച്ഛിച്ച് പുറത്തുവരുന്ന വിഭാഗം. ചിലര്‍ യൗവനത്തില്‍ തന്നെ ശക്തമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു. അതീവ ബുദ്ധിയും കൗശലതയും ഒപ്പം വൈരാഗ്യവും ഇവരുടെ സവിശേഷതകളാണ്. രോഗത്തിന്‍റെ തുടക്കം മുതല്‍ എല്ലാത്തിലും സംശയാലുക്കളായിരിക്കും ഇവര്‍. തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍, സംഭവങ്ങള്‍ ഇവര്‍ക്കെതിരായ വിധത്തില്‍ ദുര്‍വ്യാഖ്യാനിക്കുന്നു. തന്നെ ടെലിപ്പതിവഴി ആരോസ്വാധീനിച്ച് രൂപാന്തരം വരുത്തുന്നു, താന്‍ ഹിപ്പ്നോട്ടൈസ് ചെയ്യപ്പെടുന്നു, തനിക്ക് വിഷം തരുന്നു എന്നൊക്കെയുള്ള മതിഭ്രമങ്ങള്‍(ഹാലുസിനേഷന്‍) ഇവരില്‍ പതിവാണ്.
2. ഹെബിഫ്രിനിക് സ്കിസോഫ്രീനിയ: സദാസമയം നിര്‍വ്വികാരതയും താത്പര്യകുറവുമായിരിക്കും ഇവരുടെ മുഖമുദ്രയെങ്കിലും പാരനോയിഡ് സ്കിസോഫ്രീനിയയില്‍ കാണുന്ന പല ലക്ഷണങ്ങളും ഇവരില്‍ ഉണ്ടായിരി ക്കുന്നതാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഈരോഗം തുടങ്ങുന്നത് ആരും തിരിച്ചറിയാതെ പോകുന്നു. യാതൊരു ആവശ്യമില്ലാതെ അനുചിതമായുള്ള പുഞ്ചിരി ഇത്തരക്കാര്‍ എല്ലായ്പോഴും പ്രകടിപ്പിക്കുന്നു. ഇവരില്‍ ഡെലൂഷനും ഹാലൂസിനേഷനും പൊതുവാണ്. രോഗാവസ്ഥ തീവ്രമാകുമ്പോള്‍ പെരുമാറ്റം കൊച്ചുകുട്ടികളുടേതാകും.
3. കാറ്റട്ടോണിക് സ്കിസോഫ്രിനിയ: വളരെ കുറഞ്ഞ അളവിലെ ഇത്തരം വിഭാഗക്കാര്‍ ഉണ്ടാകൂ. രോഗിയെ കണ്ടാല്‍ ഒരു പ്രതിമപോലെ തോന്നിക്കും. യാതൊരുവിധ ചലനങ്ങളും ഇല്ലാതെ മണിക്കൂറുകളോളം നേരം അവര്‍ക്കിങ്ങനെ നിലകൊള്ളാന്‍ കഴിയും. ചലനരഹിതം: കൈയോ കാലോ അനക്കിയാല്‍/മാറ്റിവെച്ചാല്‍ ആരീതിയില്‍ പോലും മണിക്കൂറുകളോളം നിശ്ചലമായി ഇരിക്കും. ആരും അടുത്ത് ഇല്ലാത്തപ്പോള്‍ സ്വയം സുഹ്യത്തിനോടെന്നവണ്ണം സംസാരിക്കുന്ന പ്രക്യതം. ചിലപ്പോള്‍ പൊട്ടിച്ചിരിക്കുക, ഉന്മത്തരെ പോലെ നടക്കുന്ന ഇത്തരക്കാര്‍ ചിലപ്പോള്‍ ദിവസങ്ങള്‍- ആഴ്ചകളോളം ഉണ്ണാനോ ഉറങ്ങാനോ മറ്റു ശാരീരികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനോ തയ്യാറാകുകയില്ല. മറ്റുള്ളവര്‍ നിര്‍ബന്ധിച്ച് ചെയ്യിക്കുന്നതു വരെ രോഗി ഒരുപ്രതിമയെപ്പോലെ നിശ്ചലനായി തുടരുന്നു.
4. സിമ്പിള്‍ സ്കിസോഫ്രീനിയ: ആഗ്രഹങ്ങളൊന്നുമില്ലാത്ത ഒരുമെല്ലെ പ്പോക്കുകാരനെപോലെ തോന്നിപ്പിക്കുന്നു. അപൂര്‍വമായ ഒരു വിഭാഗമാണിത്. മറ്റു വിഭാഗങ്ങളെപ്പോലെ പെട്ടെന്നോ നാടകീയമായ രീതിയിലോ ഈ സ്കിസോഫ്രീനിയ ഉണ്ടാകുന്നില്ല. ഇത്തരക്കാര്‍ക്ക് ജീവിതം അതീവ വിരസമായിരിക്കും. യാതൊന്നിലും താത്പര്യമോ പ്രചോദനമോ കിട്ടാത്ത വിഭാഗക്കാര്‍. പ്രകടമായ ക്രമക്കേടുകളും വൈകല്യങ്ങളും ഇത്തരക്കാര്‍ ശക്തമായി കാണിക്കുകയില്ലെങ്കിലും ഇവരുടെ മനസ്സ് അസാധാരണമാവും. കൗമാരക്കാരിലാണ് ഈ വിഭാഗം രോഗം കൂടുതല്‍ കാണപ്പെടുക. ഈ രോഗികള്‍ ക്രമേണ മറ്റുള്ളവരില്‍ നിന്ന് അകന്നുപോയി സാമൂഹ്യജീവിതത്തില്‍ താത്പര്യം കുറഞ്ഞുവരുന്നു. താരതമേന്യ വിഭ്രമങ്ങളും വിഭ്രാന്തികളും ഇവരില്‍ കുറഞ്ഞിരിക്കും. മറ്റാരും ശ്രദ്ധിക്കപ്പെടാത്ത ജോലികളില്‍ മുഴുകി ഒരുപാട് സമയം ചെലവഴിക്കുന്നവര്‍.