ബുദ്ധിഭ്രമം, ഉന്മാദം, മിഥ്യാധാരണകള്‍, ബുദ്ധിഭ്രമം, വിഭ്രാന്തി, വൈകാരിക വിഷമങ്ങള്‍, സ്ഥലകാലബോധനഷ്ടം എന്നി സവിശേഷാര്‍ഹമായ ലക്ഷണങ്ങളോടു കൂടി പ്രത്യക്ഷപ്പെടുന്ന അതീവഗുരുതരമായ രോഗമാണ് څസൈക്കോസിസ്چ അഥവ څചിത്തഭ്രമംچ. സാധാരണമായ മാനസികാസ്വസ്ഥതകളില്‍ നിന്നും വ്യത്യസ്ഥവും കൂടുതല്‍ ഭീകരവുമായ സ്ഥിതിവിശേഷമാണ് ഇതിന്. ഇത്തരം തകരാര്‍ ബാധിച്ച ഒരാള്‍ക്ക് വ്യക്തിപരമായും സാമൂഹ്യപരമായും ജീവിതം കൂടുതല്‍ ദുഷ്കരമായി തീരുന്നതാണ്. ഈ തകരാര്‍ ബാധിച്ചവരില്‍ നിരവധി പ്രത്യേകതകള്‍ കാണുവാന്‍ സാധിക്കും. മാറ്റാരും കാണാത്തതരം കാഴചകള്‍(്ശൗമെഹ വമഹഹൗഹരശിമശേീി), മറ്റാരും കേള്‍ക്കാത്ത ശബ്ദങ്ങള്‍-വാക്കുകള്‍-അശരീരി(മൗറശീൃ്യേ വമഹഹൗരശിമശേീി), അസാധാര ണമായ കാഴ്ചപാടുകളും-മിഥ്യാബോധം (റലഹൗശെീിെ), തോന്നലുകള്‍, വികാരങ്ങള്‍, അസാധാരണമായ പ്രവര്‍ത്തന-പെരുമാറ്റശൈലികള്‍, സംസാരരീതികള്‍ എന്നിവ സാധാരണയായി ഉണ്ടാകുന്ന ന്യൂറോസിസില്‍ നിന്നും ഇവരെ വ്യത്യസ്ഥരാക്കുന്നു. ഇവരുടെ മാനസികാവസ്ഥയും പെരുമാറ്റങ്ങളും യാഥാര്‍ത്ഥ്യബോധത്തില്‍ നിന്നും വളരെ അകലെയായിരിക്കും. എന്നാല്‍ ഇവ എളുപ്പം മറ്റുള്ളവര്‍ക്ക് കണ്ടെത്തുവാനും കഴിയില്ല. സാധാരണ ഉണ്ടാകുന്ന ന്യൂറോസിസ് (ഞരമ്പുരോഗം)തകരാറും, സൈക്കോസിസ് (ചിത്തഭ്രമം) തകരാറും തമ്മില്‍ പലരീതിയില്‍ വ്യത്യാസങ്ങള്‍ ഉണ്ട്.
1. ന്യൂറോസിസ്രോഗി തന്‍റെ രോഗത്തെക്കുറിച്ച് ബോധവാനായിരിക്കും. എന്നാല്‍ സൈക്കോസിസ് രോഗി ഒരിക്കലും താനൊരു രോഗിയാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കില്ല.
2. തന്‍റെ രോഗാവസ്ഥ മാറണമെന്ന കലശലായ ആഗ്രഹം ന്യൂറോട്ടിക് രോഗികള്‍ക്ക് ഉണ്ടായിരിക്കും. എന്നാല്‍ സൈക്കോട്ടിക് രോഗി തനിക്ക് യാതൊരുവിധ രോഗവും ഇല്ലെന്നു വിശ്വസിക്കുകയും, അത്തരത്തില്‍ ചിന്തിക്കാന്‍ പോലും കഴിയുകയിമില്ല.
3. ന്യൂറോട്ടിക്രോഗിക്ക് തന്‍റെ ചുറ്റുപാടുകളെക്കുറിച്ച് നല്ല ബോധമുണ്ടായിരി ക്കുന്നതാണ്. സൈക്കോട്ടിക് രോഗിക്ക് സ്ഥലകാലബോധം ലവലേശം ഉണ്ടായിരിക്കില്ല. സദാസമയം ഏതെങ്കിലും പ്രത്യേക സ്വപ്നലോകത്താ യിരിക്കും ജീവിക്കുക.
4. ആളുകളെയും ബന്ധുക്കളെയും മിത്രങ്ങളെയും ന്യൂറോട്ടിക് രോഗിക്ക് തിരിച്ചറിയാന്‍ കഴിയുന്നുവെങ്കില്‍ സൈക്കോട്ടിക് രോഗിക് അതിന് സാധ്യമല്ല.
5. ന്യൂറോസിസ് ഉള്ള രോഗിക്ക് തന്‍റെ പ്രവര്‍ത്തികളിലും പെരുമാറ്റങ്ങളിലും ചിന്തകളിലും എന്തോ കാര്യമായ തകരാറ് ഉള്ളതായി ചിന്തിക്കുന്നുവെങ്കിലും അദ്ദേഹത്തില്‍ കാര്യമായ തകരാറുകള്‍ ഉണ്ടായിരിക്കണമെന്നില്ല. എന്നാല്‍ ഒരു സൈക്കോട്ടിക് രോഗിയുടെ വ്യക്തിത്വം വികലവും അയാളുടെ ജീവിതം കുത്തഴിഞ്ഞതുമായിരിക്കും.
6. ന്യൂറോട്ടിക് രോഗിക്ക് തന്‍റെ തൊഴിലില്‍ ശ്രദ്ധിച്ചു തുടര്‍ന്നു പൊകുവാന്‍ കഴിയുന്നതാണ്. സൈക്കോട്ടിക് രോഗിക്ക് അത് സാധ്യമല്ല. അയാള്‍ക്ക് പ്രത്യേകസംരക്ഷണവും മരുന്നും നല്‍കി നിയന്ത്രിതമായ അവസ്ഥയില്‍ ആക്കാത്തപക്ഷം വ്യക്തി ഉപദ്രവകാരിയായി തീര്‍ന്ന് ഒരുപാട് കഷ്ടനഷ്ടങ്ങള്‍ വരുത്തിവെക്കുന്നു.
7. ന്യൂറോസിസ് ബാധിച്ച രോഗികള്‍ മിക്കവാറും സമയങ്ങളില്‍ ശാരീരികവും മാനസികവുമായ പരാതികളാണ് ഉന്നയിച്ചുകൊണ്ടിരിക്കുക. ഒപ്പം ഇവരുടെ ചിന്ത, വികാരം, പ്രവര്‍ത്തികള്‍ എന്നിവ കാര്യമായ അപാകതകള്‍ ഇല്ലാതെ സ്ഥിതിചെയ്യുന്നു. എന്നാല്‍ സൈക്കോസിസ് ബാധിച്ച രോഗിയുടെ ചിന്ത, വികാരം, പ്രവര്‍ത്തികള്‍, കാഴ്ചപാട് എല്ലാത്തിലും വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു.
8. ന്യൂറോസിസ് ബാധിച്ച രോഗികളെ പരിപൂര്‍ണ്ണമായും സുഖപ്പെടുത്തുവാന്‍ കഴിയുമെങ്കില്‍ സൈക്കോസിസ് ബാധിച്ചവരില്‍ ചികിത്സ താത്ക്കാലികമായ ശമനങ്ങളെ ഉണ്ടാക്കുകയുള്ളു. ജീവിതാവസാനം വരെ അവരുടെ ചികിത്സ തുടരേണ്ടതുണ്ട്.
സൈക്കോസിസിനെ രണ്ടുവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒന്ന്: ഓര്‍ഗാനിക്ക് സൈക്കോസിസ്(ീൃഴമിശര ു്യെരവീശെെ)എന്നുവെച്ചാല്‍ ജൈവികം, തലച്ചോറിലെ നാഡീവ്യൂഹത്തിന് ഏല്‍ക്കുന്ന കേടുപാടുകളുടെ ഫലമായി തലച്ചോറിനുള്ളില്‍ ഉണ്ടാകുന്ന മുറിവുകള്‍, രക്തംകട്ടപിടിക്കല്‍, ട്യൂമര്‍, എന്‍സെഫലെറ്റിസ്, സിഫിലിസ്, രക്തധമനികളിലൂടെയുള്ള രക്തപ്രവാഹത്തിന് തടസ്സം നേരിടുക, വിഷകരമായ രാസവസ്തുക്കളുടെ പ്രവര്‍ത്തനം എന്നീ സാഹചര്യങ്ങളെല്ലാം ഓര്‍ഗാനിക്ക് സൈക്കോസിസ് ഉണ്ടാക്കുന്നവയാണ്.
രണ്ട്: ഫങ്ഷണല്‍ സൈക്കോസിസ് എന്നുവെച്ചാല്‍ പ്രവര്‍ത്തനപരം, തലച്ചോറിന്‍റെ സുഖമായ പ്രവര്‍ത്തനത്തിന് തടസ്സമായ (പരിതസ്ഥിതി) കൊണ്ടുണ്ടാകുന്ന സൈക്കോസിസ്. ഈ വിഭാഗത്തിലും ജനിതക ഘടനയും, ശാരീരികകാരണങ്ങളും നല്ല സ്വാധീനം ചെലുത്തുന്നുണ്ട്. എന്നിരുന്നാലും മാനസികമായി സംഭവിക്കുന്ന ആഘാതങ്ങളാണ് മിക്കവാറും എല്ലാ തകരാറുകള്‍ക്കും കാരണമായി കാണുക.
ഒന്നു മനസ്സിലാക്കുക; യാഥാര്‍ത്ഥ്യബോധത്തോടെയല്ലാത്ത ഏതു തരം പെരുമാറ്റവും സംസാരവും ചിത്തഭ്രമത്തില്‍ അഥവാ സൈക്കോസിസില്‍ പെട്ടതാണ്. സൈക്കോസിസ് വിവിധ വേഷപകര്‍ച്ചയില്‍ കാണാന്‍ കഴിയും. സദാസമയം മറ്റുള്ളവരെ സംശയിക്കുകയും അവരില്‍ കുറ്റങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്ന വിഭാഗക്കാരെ പാരനോയിഡ് സൈക്കോസിസ് എന്നുപറയുന്നു. നിരപരാധിയും നിര്‍ദ്ദോഷിയും ആണെന്നാണ് ഇവരുടെ വാദം. കൂട്ടുകാര്‍, ബന്ധുക്കള്‍, അയല്‍വാസികള്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ മനഃപൂര്‍വ്വം കുഴപ്പങ്ങളും ആപത്തുകളും വരുത്തിവെക്കുന്നു എന്ന് വിളിച്ചുകൂവുക ഇവരുടെ ഒരുശൈലിയാണ്. ഇത്തരക്കാര്‍ വീട്ടില്‍ നിരന്തരം പങ്കാളിയോട് കലഹിക്കുക പതിവായിരിക്കും. ശത്രുത മനോഭാവം അതിശക്തം. തന്നെ ആരോ നിരീക്ഷിക്കുന്നു-തനിക്കെതിരെ ഗൂഢാലോചനകള്‍ നടത്തുന്നു, തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നു, ദൂരെ ആരോ തന്‍റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു എന്നൊക്കെയുള്ള ധാരണകള്‍ ഇവരുടെ സന്തതസഹചാരികളായിരിക്കും. കൂടാതെ പ്രമാണിത്തം അഥവാ മറ്റുള്ളവരുടെ മുമ്പില്‍ വലിയ ആളായി നടിക്കുക, സംശയ പ്രക്യതം, വെറുപ്പ്, മുന്‍കോപം എന്നിവ മേമ്പൊടിക്ക് ഉണ്ടായിരിക്കുന്നതാണ്. എല്ലാത്തിനും പുറമേ തനിക്ക് അപകടങ്ങളെയും മറ്റും മുന്‍കൂട്ടി കാണുവാനും വിലയിരുത്തുവാനുമുള്ള സിദ്ധിയും അസാധാരണമായ കഴിവും ഉണ്ടെന്ന് ഭാവിക്കുക. ചിലര്‍ ഏതോ ദൈവത്തിന്‍റെ അവതാരപുരഷനാണ് എന്ന ജല്‍പനവും നടത്തും. യേശുവിന്‍റെയും ക്രിഷണന്‍റെയും ശിവന്‍റെയും നബിയുടെയും അവതാരമാണ് താന്‍ എന്ന ചിന്തകള്‍ വച്ചു പുലര്‍ത്തുന്നവരും നമ്മുടെ സമൂഹത്തില്‍ മന്യതചമഞ്ഞ് വിലസുന്നുണ്ട്.
ഡിസ്ഓര്‍ഗനൈസ്ഡ് സൈക്കോസിസ്:ചിത്തഭ്രമത്തി ന്‍റെ മറ്റൊരു രൂപഭാവമാണിത്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും ചെയ്യുന്നതും സര്‍വ്വതിലും ആവര്‍ത്തനമായിരിക്കും കാണപ്പെടുക. എന്താണ് ചെയ്യുന്നത്, എന്നുപോലും ഇവര്‍ക്ക് തിട്ടമുണ്ടാവില്ല. എന്തൊക്കയോ ഒരുപാട് കാട്ടികൂട്ടുവാനുള്ള ത്വര ഇവരില്‍ കൂടുതലായിരിക്കും. ഇത്തരക്കാര്‍ പറഞ്ഞത് തന്നെ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നാലും മുഖ്യവിഷയത്തിലേക്ക് വരികയില്ല. അപ്രധാനമായ കാര്യങ്ങളായിരിക്കും പുലമ്പികൊണ്ടിരിക്കുക. അനാവശ്യമായി വെറുതെ സംസാരിച്ച് ശല്യമുണ്ടാക്കുക ഇവരുടെ പ്രത്യേക ലക്ഷണമാണ്. സ്ഥലകാലബോധം മറന്നായിരിക്കും ഇവര്‍ ഇത്തരം പ്രവര്‍ത്തികളില്‍ മുഴുകുക. മറ്റുള്ളവര്‍ കാണും/കേള്‍ക്കും എന്നൊരു ചളിപ്പ് ഇവരില്‍ ഉണ്ടായിരിക്കില്ല. രോഗത്തിന്‍റെ തീവ്രതമൂലം മിക്കവാറും നേടിയ അറിവുപോലും ഇവരില്‍ നിന്ന് അപ്രത്യക്ഷമായിരിക്കും. എഴുതുവാനും വായിക്കുവാനും മറന്നുപോവുക മാത്രമല്ല സ്വന്തം വയസ്സും വിലാസവും വരെ മറന്നുപോകുന്നവരും ഇക്കൂട്ടരില്‍ ഉണ്ടായിരിക്കും. തിയതികള്‍, സംഖ്യകള്‍, മാസം, വര്‍ഷം, എന്തിന് സ്വന്തം മക്കള്‍ എന്തു ചെയ്യുന്നുവെന്ന് പോലും ഓര്‍മ്മയില്ലാത്ത രോഗികളും ഉണ്ട്. ഇവരുടെ മറ്റൊരു പ്രത്യേകതയാണ് വളരെ ഉച്ചത്തില്‍ സംസാരിക്കുക. വൈകാരികമായ എടുത്തുചാട്ടം, മറ്റുള്ളവരുടെ മുമ്പില്‍ പ്രമാണിത്തം ചമയുക, ശ്രീഘചലനങ്ങള്‍, ക്യത്രിമമായ പെരുമാറ്റങ്ങളും അംഗവിക്ഷേപങ്ങള്‍, പിരുപിരുപ്പ്,അസ്വസ്ഥത എന്നിവയെല്ലാം ഡിസ് ഓര്‍ഗനൈസ്ഡ് സൈക്കോസിസില്‍ ഉണ്ടായിരിക്കും. എന്നാല്‍ ഈ പറഞ്ഞതിനേക്കാള്‍ രസകരം ഇത്തരക്കാര്‍ അതീവദുര്‍ബലരും ഭീരുക്കളുമാണ് എന്നതാണ്.
ഡിപ്രെസീവ് സൈക്കോസിസ്(ഉലുൃലശ്ലൈ ു്യെരവീശെെ) വിഷാദരോഗത്തിന്‍റെ പലസവിശേഷതകളും ഇവരില്‍ ഉണ്ടായിരിക്കും. ഡിസ് ഓര്‍ഗനൈസഡ് സൈക്കോസിസ് വിഭാഗക്കാരില്‍ നിന്നും നേരെ തലതിരിഞ്ഞ വിഭാഗക്കാര്‍. വൈകാരികമായ കയറ്റിറക്കങ്ങള്‍ ഇവരില്‍ കുറഞ്ഞിരിക്കും. എങ്കിലും സ്ഥായിയായ ഒരു വിഷാദഭാവം ഇവരില്‍ ഒളിഞ്ഞിരിക്കുന്നത് കാണുവാന്‍ പ്രയാസം. പരിശീലനം നേടിയ മാനസികരോഗവിധഗദര്‍ക്ക് ഇവരുടെ ജീവിതരീതി, പെരുമാറ്റ രീതി, വൈകാരികവസ്ഥ, എന്നിവയിലൂടെ ഈ രോഗാവസ്ഥയെ നിര്‍ണ്ണയിക്കാന്‍ കഴിയുന്നതാണ്. സ്വന്തംഭാവിയെക്കുറിച്ച് യാതൊരുവിധ ആശങ്കയോ ഉല്‍ക്കണ്ഠയോ ഇവര്‍ക്കുണ്ടാകില്ല. പൊതുവെ എല്ലായ്പോഴും നിര്‍വ്വികാരത പ്രകടമാക്കുന്നു. മുഖഭാവങ്ങളില്‍ പോലും നിര്‍വ്വികാരത നിഴലിച്ചിരിക്കും. ഇടക്ക് അവ്യക്തമായ രീതിയില്‍ എന്തോക്കെയോ പിറുപിറുത്തു കൊണ്ടിരിക്കും. ചോദ്യങ്ങള്‍ക്കൊന്നിനും യാതൊരുവിധ പ്രതികരണവും ഉണ്ടാകില്ല. ഈ രോഗം ബാധിച്ച വ്യക്തികള്‍ക്ക് ഒബ്സെസ്സീവ് കംമ്പള്‍സീവ് തകരാറുകാരില്‍ കാണുന്നവിധം ഭാവിയെ കുറിച്ചും അതില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ സംബന്ധിച്ചും അനാവശ്യമായി ചിന്തിച്ചിരിക്കുന്ന ശീലവും കൂടുതലായിരിക്കും. പൊതുവെ വിഷാദത്തോടൊപ്പം ഭീതിയും കുറ്റബോധവും ഇവരെ അലട്ടികൊണ്ടിരിക്കും. ചിലര്‍ ഒന്നിനും കൊള്ളാത്തതും യുക്തിരഹിതവുമായ വിഷയങ്ങളും ആശയങ്ങളുമായി നീങ്ങുന്നുവെങ്കില്‍ വേറൊരു കൂട്ടര്‍ ആത്മഹത്യ പ്രവണതയാണ് പ്രകടിപ്പിക്കുക. ഇവരില്‍ ശക്തമായ വ്യര്‍ത്ഥതയും നിസ്സ്ഹായാവസ്ഥയും കാണുന്നുവെങ്കില്‍ സൂക്ഷിക്കുക അത് ഒരുപക്ഷെ ആത്മഹത്യയിലായിരിക്കും കലാശിക്കുക.
© Copyright 2020. All Rights Reserved.