മാനസിക പ്രശനങ്ങളേയും വിഷമങ്ങളേയും മാനസികവും ശാരീരികവുമായ അയവു വരുത്തലിലൂടെ പരിഹരിക്കുന്ന രീതിയാണ് റിലാക്സേഷന്‍ തെറാപ്പി. വ്യക്തിയുടെ രോഗശമനത്തിന് വിശ്രമം അത്യന്താപേക്ഷിതമായ ഒന്നാണെന്ന് ക്രെയിന്‍സ് (സൃമശിെ) എന്ന മനഃശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെടുന്നു. വിശ്രമാവസ്ഥ ശാരീരികതലത്തില്‍ മാത്രമല്ല മാനസികതലത്തിലും വ്യക്തിക്ക് ലഭിക്കേണ്‍തുണ്‍ണ്ട്. എല്ലാ അര്‍ത്ഥത്തിലും ഇത് ശരിയാണെന്ന് വൈദ്യശാസ്ത്രം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.
മനസ്സിനു സങ്കര്‍ഷം ഉണ്ടാക്കുന്ന പ്രക്രിയകളെക്കുറിച്ച് മനസ്സിലാക്കുക, തന്നെയും തന്‍റെ പ്രശ്നങ്ങളെയും അവയുടെതായ യഥാര്‍ത്ഥരൂപത്തില്‍ മനസ്സിലാക്കുക, കോപവും അക്ഷമയും തന്‍റെ ജീവിതത്തിന് വിലങ്ങു തടിയാകാതിരിക്കേണ്‍ണ്ടത് എങ്ങിനെയെന്നു മനസ്സിലാക്കുക, വൈകാരികമായ അഭിനിവേശത്തെ ബുദ്ധിയും യുക്തിയും കൊണ്ട് നിയന്ത്രിക്കുക തുടങ്ങിയ പല ഘടകങ്ങളും ക്രമീകരണങ്ങളും റിലാക്സേഷന്‍ തെറാപ്പിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. മനുഷ്യ ശരീരത്തിലെ മാംസപേശികളെ വിശ്രമിപ്പിക്കുന്ന ചികിത്സാരീതിയാണ് പ്രോഗ്രസ്സീവ് റിലാക്സേഷന്‍. ഈ രീതി ജേക്കബ്സണ്‍ എന്ന മനഃശാസ്ത്രജ്ഞനാണ് മനഃശാസ്ത്ര ചികിത്സക്കായുള്ള ഒരു തെറാപ്പിയായി വികസിപ്പിച്ചെടുത്തത്.
ഈ ചികിത്സാരീതിയുടെ പ്രയോജനം ലഭിക്കണമെങ്കില്‍ ശരിയായ ശ്വസന നിയന്ത്രണം പാലിക്കേണ്‍തുണ്‍ണ്ട്. ഈ റിലാക്സേഷന്‍ തെറാപ്പി വ്യത്യസ്തമായ രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. ചികിത്സാരീതിയുടെ ശരിയായ, പൂര്‍ണ്ണ പ്രയോജനം ലഭിക്കുന്നത് ശാസ്ത്രീയമായ മനഃശാസ്ത്ര അറിവും പരീശീലനവും ഉള്ളവരില്‍ നിന്നാണ്.
© Copyright 2020. All Rights Reserved.