റിഹബിലിറ്റേഷന്‍ എന്ന വാക്ക് അര്‍ഥമാക്കുന്നത് പുനരധിവാസം എന്നാണ്. മാനസികമോ, ശാരീരികമോ, വൈകാരികമോ മറ്റേന്തെങ്കിലുമോ തരത്തില്‍ നിസ്സഹായത അനുഭവിക്കുന്ന വ്യക്തികളെ അവരവരുടെ വ്യക്തിഗതനേട്ടങ്ങള്‍, കരിയര്‍, സ്വതന്ത്രജീവിതം മുതലായവ കരസ്ഥമാക്കാന്‍ കൈത്താങ്ങ് ആകുക എന്നതാണ് പുനരധിവാസ കൗണ്‍സലിംങ് അഥവാ ഞലവമയശഹശമേശേീി ഇീൗിലെഹഹശിഴപ്രക്രിയ കൊണ്ട് ഉദ്ദേശിക്കുന്നത്. ഞലവമയശഹശമേശേീി കൗണ്‍സലിംഗ് നടത്തുന്ന സൈക്കോളജിസ്റ്റുമാരുടെ പ്രാധാന്യം ഇന്ന് സമൂഹത്തിലെ എല്ലാ മേഖലകളിലും വളരെ അനിവാര്യമാണ്. എന്തുകൊണ്ടെന്നാല്‍ ഏതെങ്കിലും തരത്തില്‍, കാര്യമായ ഒരു നിസ്സഹായത(അംഗവൈകല്യം, ലൈംഗിക ചൂഷണത്തിന് ഇരയാകല്‍, ഗുരുതരമായ രോഗങ്ങള്‍, മാനസിക പ്രയാസങ്ങള്‍)എന്നിവ അനുഭവിച്ചു വരുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ നിസ്സഹായത അനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങാകാന്‍ വേണ്ടി പ്രയത്നിച്ചുകൊണ്ടിരിക്കുന്ന റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് ഇന്ന് വിവിധ ഹോസ്പിറ്റലുകളിലും, സ്വകാര്യസ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സേവനമനുഷ്ടിക്കുന്നു. വളരെയധികം യാഥാര്‍ത്ഥ്യബോധത്തോടും, വസ്തുനിഷ്ടമായും, ധൈര്യത്തോയും കൈകാര്യം ചെയ്യേണ്ട ഈ മേഖലയില്‍ നിരവധി നിയമപരമായ ഇടപെടലുകള്‍ ഉള്ളതുകൊണ്ടാണന്നു തോന്നുന്നു പൊതുവേ എല്ലാ സൈക്കോളജിസ്റ്റുമാരും ഇത്തരം സേവന ഉദ്യമത്തില്‍നിന്നും ഒഴിവാകുന്ന പ്രവണതയാണ് ഇന്ന് കണ്ടുവരുന്നത്.
റിഹബിലിറ്റേഷന്‍ കൗണ്‍സലിംങ് പ്രക്രിയ പൂര്‍ണമായ ഒരു ഏീമഹനേട്ടത്തിലേക്ക് എത്തിച്ചേരണമെങ്കില്‍ മനശാസ്ത്രജ്ഞന്‍റെ സാമൂഹ്യപരമായ ഇടപെടലുകളും അനിവാര്യമാണ്. മാത്രമല്ല, തന്‍റെ ക്ലൈന്‍റ് മറ്റുള്ളവരാല്‍ ഏതെങ്കിലും തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നുണ്ട് എന്ന് പൂര്‍ണമായ ബോധ്യം ഉണ്ടെങ്കില്‍ അത് നിയമത്തിന്‍റെ മുന്‍പില്‍കൊണ്ടുവന്ന് കുറ്റവാളികള്‍ക്ക്/ചൂഷകര്‍ക്ക് അര്‍ഹമായ ശിക്ഷപോലും വാങ്ങിക്കൊടുക്കുവാനുള്ള ധൈര്യവും ഉത്തരവാദിത്വബോധവും കാണിക്കാന്‍ ബാധ്യസ്ഥനാണ്. ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍റര്‍, അത്യാസന്ന നിലയില്‍ കഴിയുന്ന കിടപ്പുരോഗികള്‍ക്കും, കാന്‍സര്‍ രോഗികള്‍, സെറിബ്രള്‍ പാള്‍സി ബാധിച്ചവര്‍ക്കും അവരുടെ മാനസിക വിഷമങ്ങള്‍ക്ക് പരിഹാരം നല്‍കുവാനും, ഭിന്നശേഷിക്കാര്‍- ബുദ്ധിമാന്ദ്യം-ഓട്ടിസം ബാധിതര്‍, ഗാര്‍ഹീക-ലൈംഗീക പീഡനം നേരിടുന്നവര്‍ എന്നിവര്‍ക്കുള്ള പുനരധിവാസ നിര്‍ദ്ദേശം, വയോജനങ്ങള്‍ നേരിടുന്ന മാനസിക ശാരീരിക പ്രശ്നങ്ങള്‍, കുടുംബപ്രശ്നങ്ങള്‍, അതിനുള്ളില്‍ മക്കള്‍ നേരിടുന്ന നിരവധിയായിട്ടുള്ള മാനസിക-ശാരീരിക-വൈകാരിക-സാമൂഹിക പ്രശ്നങ്ങള്‍, കൗമാരകാര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം, കിടപ്പുരോഗികളെ പരിചരിക്കുമ്പോള്‍ വേണ്ട മാനസികമായ തത്വങ്ങള്‍, സാന്ത്വന ചികിത്സ എന്നിവയിലെല്ലാം വര്‍ഷങ്ങളായി സേവനം നല്‍കി വരുന്നു.
വ്യക്തികള്‍ക്ക് ആത്മധൈര്യം നല്‍കുക, ബിസിനസ്-തൊഴില്‍ രംഗത്ത് നേരിടുന്ന സങ്കീര്‍ണ്ണതകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും ധൈര്യവും പകരുക, ആത്മഹത്യ പ്രവണത ഇല്ലാതാക്കുക, വ്യക്തിപരവും സാമൂഹികവുമായ ജീവിതശൈലികളെ രൂപീകരിക്കുവാന്‍ സഹായിക്കുക, നീതി-സമത്വം-ധാര്‍മ്മികത എന്നിവ നടപ്പിലാക്കുവാന്‍ ഉതകുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിവരുന്നു. ഒരുവേള മേല്‍പറഞ്ഞ സേവനങ്ങള്‍ എല്ലാംറിഹാബിലിറ്റേഷന്‍റെ ഭാഗമയി സൈക്കോളജിസ്റ്റ് എന്ന നിലയില്‍ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് നടപ്പിലാക്കാന്‍ പ്രവര്‍ത്തിക്കേണ്ടതായും വരും. പലതരത്തിലുള്ള വെല്ലുവിളികളും നേരിട്ടേക്കാം. എന്നാല്‍ തന്‍റെ ഉത്തരവാദിത്വത്തിലും യുക്തിയിലും ഉറച്ചുനിന്ന് കാര്യനിര്‍വഹണത്തിലേര്‍പ്പെടേണ്ടത് ഒരു മനശാസ്ത്രജ്ഞന്‍റെ കടമയാണ്. എല്ലാത്തിലുമുപരി, പ്രതിസന്ധികള്‍ എപ്പോള്‍! എങ്ങനെ വേണമെങ്കിലും സംഭവിക്കാം. ഒരുപക്ഷെ അത് ഒരു കടുത്ത പ്രക്യതി ദുരന്തമായിരിക്കാം. 2018ല്‍ നാം നേരിട്ട പ്രളയകാലം അനുസമരിക്കേണ്ടതുണ്ട്. നൂറുകണക്കിനു ആളുകള്‍ പ്രസ്തുത ദുരന്തത്തിന്‍റെ ആഘാതം ഉണ്ടാക്കിയ മാനസിക പ്രശ്നങ്ങളില്‍ നിന്നും ഇപ്പോഴും കരകയറാതെ പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്നു. അന്നേരം ത്യശ്ശൂര്‍ ജില്ലയിലെ ഏതാനും പാവപ്പെട്ട മനുഷ്യജീവിനുകള്‍ക്കും അപ്പനമ്മമ്മാര്‍ക്കും കൈത്താങ്ങാകാന്‍ ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍ററിന് സാധിച്ചതില്‍ ദൈവത്തിനു നന്ദി പറയുന്നു.
© Copyright 2020. All Rights Reserved.