Greenland Avenue Road,Kolazhy,Thrissur-10 joyrosilva@gmail.com Working Hours: 24/7

Reality Therapy

ഡോക്ട്ര്‍ വില്യം ഗ്ലാസ്സര്‍ ആണ് റിയാലിറ്റിതെറാപ്പി ചികിത്സാരീതിയായി വികസിപ്പിച്ചെടുത്തത്. ഈ ചികിത്സാരീതിയിലൂടെ നിത്യജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ അഭിമുഖീകരിച്ചുകൊണ്‍ണ്ട് തന്നെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്‍െണ്ടത്താന്‍ വ്യക്തിയെ സഹായിക്കുന്നു. റിയാലിറ്റി തെറാപ്പി പരമ്പരാഗതമായ മനോരോഗ ചികിത്സാരീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.

മനോരോഗങ്ങളുടെ അടിസ്ഥാന കാരണം ഉത്തരവാദിത്വമില്ലായ്മയാ ണെന്ന് വില്യം ഗ്ലാസര്‍ ചൂണ്‍ണ്ടികാട്ടുന്നു. വ്യക്തിപരമായ താല്‍പര്യത്തിലാണ് റിയാലിറ്റി തെറാപ്പി ഊന്നല്‍ നല്‍കുന്നത്. റിയാലിറ്റി തെറാപ്പി വ്യക്തിയെ കൂടുതല്‍ ഉത്തരവാദിത്വബോധത്തോടും സംത്യപ്തിയോടും കൂടി ജീവിക്കുവാനുള്ള പ്രാപ്തി നേടിയെടുക്കുവാന്‍ സഹായിക്കുന്ന തോടൊപ്പം വ്യക്തിയുടെ പെരുമാറ്റവും പെരുമാറ്റത്തെ നിയന്ത്രിക്കുന്ന വികാരങ്ങളെക്കുറിച്ചും ചിന്തകളെകുറിച്ചും ബോധ്യപ്പെടുത്തുകയും, വ്യക്തിയിലെ വികാരങ്ങളും പ്രവ്യത്തികളും തമ്മിലുള്ള പരസ്പര സ്വാധീനവും അവയെ നിയന്തിക്കുവാന്‍ വേണ്‍ണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങളും റിയാലിറ്റി തെറാപ്പിയില്‍ ചിക്തസകന്‍ പ്രദാനം ചെയ്യുന്നു.