1955ല്‍ ആല്‍ബര്‍ട്ട് എല്ലീസ് എന്ന യൂറോപ്പ്യന്‍ മനഃശാസ്ത്രജഞനാണ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന റാഷ്ണല്‍ ഇമോട്ടീവ് തെറാപ്പി- څ ഞമശേീിമഹ ഋാീശ്ലേ ഠവലൃമു്യ ആവിഷ്ക്കരിച്ചത്. റോമന്‍ തത്വചിന്തകനായ എപിക് റ്റൈറ്റസ്ന്‍റെ ആശയമാണ് എല്ലീസിന് റാഷണല്‍ ഇമോട്ടിവ് തെറാപ്പി ആവിഷ്ക്കരിക്കാനുള്ള പ്രചോദനമായത്. തുടക്കത്തില്‍ എല്ലീസ് ഇതിനെ څയുക്ത്യാധിഷ്ടിതچ ചികിത്സരീതി(ഞമശേീിമഹ ഠവലൃമു്യ) എന്നപേരാണ് നല്‍കിയത്. 1961ല്‍ എല്ലാവിധ എതിര്‍പ്പുകളും വിമര്‍ശനങ്ങളും മറിക്കടന്ന് എല്ലീസ് തന്‍റെ ചികിത്സാരീതിക്ക് څറാഷണല്‍ ഇമോട്ടീവ് തെറാപ്പിچ അഥവ څയുക്ത്യധിഷ്ടിത വികാരപ്രചോദക ചികിത്സچ എന്ന പേര് നല്കി ലോകത്തിനു സമര്‍പ്പിച്ചു.
മനുഷ്യരെ അലട്ടുന്നതും വേദനിപ്പിക്കുന്നതും സംഭവങ്ങളല്ല, മറിച്ച് പ്രസ്തുത സംഭവത്തെയും വിഷയത്തേയും കുറിച്ചുള്ള വ്യക്തിയുടെ കാഴ്ചപ്പാടുകളാണ്ڈ എന്നതാണ് എല്ലീസിന്‍റെ തത്വത്തിന്‍റെ അടിസ്ഥാനം. ഈ ചികിത്സാരീതിയിലൂടെ വ്യക്തികളുടെ ചിന്തകളിലും, വികാരങ്ങളിലും, ധാരണകളിലും, പെരുമാറ്റത്തിലും മാറ്റങ്ങള്‍ വരുത്തി മാനസിക പ്രയാസങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ സഹായിക്കുന്നു.
മനുഷ്യന്‍റെ വീക്ഷണങ്ങള്‍ വികലമായതും തെറ്റിദ്ധാരണകള്‍ നിറഞ്ഞതും യുക്തിരഹിതവുമാണെങ്കില്‍ അവന്/അവള്‍ക്ക് സദാ പരാജയങ്ങളും വിഷമതകളും ഏറ്റുവാങ്ങേണ്‍തായിവരുന്നു. എല്ലാ വിഷയങ്ങളും താന്‍ ആഗ്രഹിക്കുന്നതുപോലെ നടക്കണമെന്ന് ചിന്തിക്കുന്നവര്‍ക്ക് സങ്കടങ്ങള്‍ മാത്രമാണ് ജീവിതത്തില്‍ ഉണ്ടായിരിക്കുക. ഇവര്‍ക്ക് ജീവിതം അര്‍ത്ഥശൂന്യമായി തോന്നുകയും പിന്നീട് നിരാശയിലകപ്പെട്ട് പലവിധ നിഷേധാത്മകമായ വൈകാരിക പ്രതീകരണങ്ങള്‍ പ്രകടിപ്പിച്ച് സങ്കീര്‍ണ്ണതകളിലേക്ക് പോകുന്നു.
വ്യക്തികളുടെ അടിസ്ഥാന ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നു. അവനെ/അവളെ സ്വാര്‍ത്ഥത കൈവെടിഞ്ഞ് സന്തോഷവും, സുഖവും, സംത്യപ്തിയും, നേട്ടങ്ങളും എല്ലാ മനുഷ്യരും ഒരുപോലെ അര്‍ഹിക്കുന്നുവെന്ന യുക്തിചിന്ത ഉണ്ടാക്കിയെടുക്കുവാന്‍ ഞഋഠ യിലൂടെ ചിക്തസകന്‍ ചെയ്യുന്നു. മറ്റുള്ളവരുടെ ക്ഷേമവും വികാരങ്ങളും അഭിപ്രായങ്ങളും ചിന്തകളേയും പരിഗണിക്കുവാന്‍ വേണ്‍ണ്ടി പ്രാപ്തി ഉണ്‍ണ്ടാക്കിയെടുക്കുവാന്‍ ഞഋഠ കക്ഷിയെ സഹായിക്കും. ചിലതരം മാനസികമായ അസ്വസ്തകളും തകരാറുകളും (അകാരണമായതും വ്യക്തമല്ലാത്തതുമായ ഭയം, നിരാശ, ആത്മഹത്യാമനോഭാവം, ദേഷ്യം സംശയം, നുണപറച്ചില്‍, മോഷണമനോഭാവം, അപകര്‍ഷതബോധം തുടങ്ങിയവ) ചികിത്സിച്ച് ഭേദമാക്കുവാന്‍ ഞഋഠക്ക് അഥവ റാഷ്ണല്‍ ഇമോട്ടിവ് തെറാപ്പിക്ക് സാധിക്കും.
© Copyright 2020. All Rights Reserved.