സൈക്കോ സോഷ്യല്‍ ഡവലപ്പ്മെന്‍റല്‍ തിയറി എറിക് - എറിക്ക്സണ്‍-പഠനം
ശൈശവം മുതല്‍ വാര്‍ദ്ധക്യം വരെ ഏതെല്ലാം വസ്ഥയിലൂടെ ഒരു ആരോഗ്യവാനായ വ്യക്തി കടന്നുവരുന്നു എന്നതിനെ ആസ്പദമാക്കി എറിക്ക് എറിക്ക്സണ്‍ എട്ടു സ്റ്റേജുകളിലൂടെ (തട്ടുകളിലായി)- എറിക്ക്സണ്‍സ് സ്റ്റേജസ് ഓഫ് സൈക്കോസോഷ്യല്‍ ഡെവലപ്പ്മെന്‍റല്‍ സിദ്ധാന്താത്തില്‍ സ്പഷ്ടമാക്കി. ഓരോ സ്റ്റേജിലും പുതിയ വെല്ലുവിളികളെ അഭിമുഖീകരിച്ച് എങ്ങനെ ആശയോടെ അല്ലെങ്കില്‍ പ്രതീക്ഷയോടെ ഒരു വ്യക്തി വളര്‍ന്നുവരുന്നു, ഒപ്പം അവനോടുകൂടി ഉണ്ടാകുന്ന സ്വഭാവ സവിശേഷതകളും വ്യക്തിത്വ പ്രത്യേകതകളും ഈ തിയറിയില്‍ എറിക്ക്സണ്‍ പ്രതിപാദിച്ചിരിക്കുന്നു.
ഓരോ തട്ടുകളും, മുന്‍പുള്ള തട്ടുകളുടെ വിജയകരമായ പൂര്‍ത്തിയാക്കലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഓരോ സ്റ്റേജിലുമുള്ള വെല്ലുവിളികളെ വിജയകരമായി പൂര്‍ത്തിയാക്കാത്ത പക്ഷം ഭാവിയില്‍ പ്രശ്നങ്ങളായി ഒരുപക്ഷെ വീണ്ടും പ്രത്യക്ഷപ്പെടുവാനുള്ള സാധ്യതയുണ്ടന്ന് എറിക്കസ്ണ്‍ ചൂണ്ടികാട്ടുന്നു. എന്നിരുന്നാലും, ഒരു സ്റ്റേജില്‍ അതിപ്രാവീണ്യവും സംത്യപ്തിയും നേടിയതിനുശേഷമേ അടുത്തസ്റ്റേജ് മുന്നോട്ട് പോകാനാവൂ എന്നതിന്‍റെ ആവശ്യകതയില്ല. എറിക്സണ്‍ തന്‍റെ സ്റ്റേജസ് സിദ്ധാന്തത്തെ ജീവിതത്തിലെ എട്ടു ഘട്ടങ്ങളിലൂടെ അവന്‍റെ/അവളുടെ ജീവശാസ്ത്രപരമായ സ്വാധീനശക്തികളെയും, സാമൂഹിക, സാംസ്ക്കാരിക ശക്തികളെയും തരണം ചെയ്ത് മുന്നോട്ട്പോകുന്ന ഒരു പ്രക്രിയായി വിശേഷിപ്പിച്ചിരിക്കുന്നു. വാസ്തവത്തില്‍ ഒരു വ്യക്തി ഇത്തരം ശക്തികളുമായി വിജയപ്രദമായി യോജിച്ചുപോകുന്ന പക്ഷം അവന്‍/അവള്‍ തത്തുല്യമായ യോഗ്യതയോടു കൂടി(ഗുണങ്ങളോടുകൂടി) ആ സ്റ്റേജില്‍നിന്നും ഉയര്‍ന്നുവരികയും ചെയ്യുന്നു. ഉദാഹരണമായി ഒരു ശിശു അവിശ്വാസത്തേക്കാള്‍ കൂടുതല്‍ വിശ്വാസത്തോടുക്കൂടി പിച്ചവെച്ചു നടക്കുന്ന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെങ്കില്‍, അവന്‍റെ/അവളുടെ തുടര്‍ന്നുള്ള ജീവതഘട്ടങ്ങള്‍ പ്രതീക്ഷയുടെ ബലത്തോടുക്കൂടിയുള്ളതായിരിക്കും.
സൈക്കോ സോഷ്യല്‍ ഡവലപ്പ്മെന്‍റല്‍ തിയറിപ്രകാരം സാമൂഹികവും സാംസ്കാരികവും മാനസികവുമായ ഒട്ടനവധി വികസനങ്ങള്‍ വ്യക്തി തന്‍റെ വളര്‍ച്ച കാലഘട്ടത്തില്‍ ആര്‍ജ്ജിച്ചെടുക്കുന്നുണ്ട്. വളര്‍ച്ച ഘട്ടത്തില്‍ ഭൂരിപക്ഷം വ്യക്തികള്‍ക്കും അനുകൂലമോ പ്രതികൂലമോ ആയ സാമൂഹിക മാനസിക പ്രതിസന്ധികള്‍ നേരിടേണ്ടതായി വരാം. ഈ സിദ്ധാന്തത്തില്‍ പ്രതിപാദിക്കുന്ന 18 വയസ്സുവരെയുള്ള ആദ്യ അഞ്ചു സ്റ്റേജുകള്‍ അതീവ പ്രധാന്യമര്‍ഹിക്കുന്നവയാണ്. തുടര്‍ന്നുവരുന്ന മൂന്ന് സ്റ്റേജുകള്‍ പക്വതയില്‍ എത്തിയതിനു ശേഷം പ്രവര്‍ത്തനനിരതമാകുന്നവയാണ്.
വളര്‍ച്ചവേളയില്‍ അനുകൂലവും പ്രതികൂലവുമായ പ്രതിസന്ധികള്‍ കടന്നുവരുത് സ്വാഭാവികമായാണ്. കാരണം അവ വ്യക്തിയുടെ മാനസികാവശ്യങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. മനശാസ്ത്രപരമായ ആവശ്യങ്ങള്‍ സമൂഹത്തിന്‍റെ അവശ്യങ്ങളുമായി (ിലലറെ ീള ീരെശല്യേ) പൊരുത്തപ്പെടാതെ വരുമ്പോള്‍ സങ്കീര്‍ണ്ണതകള്‍ ഉടലെടുക്കുന്നു(എറിക്സണ്‍ 1958-1963). ഒരു വ്യക്തിയുടെ ആവശ്യങ്ങള്‍ നിലനില്‍ക്കുന്ന സാമൂഹ്യ സാംസ്കാരിക-മാനസിക നിയമങ്ങള്‍ക്കും സംഹിതകള്‍കുമൊപ്പം ചേര്‍ന്നുപോകാന്‍ കഴിയാതെ വരിക എന്നതും സഹജമാണ്. അത്തരം പൊരുത്തകേടുകളെ യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍കൊണ്ട് ഒത്തുപോകുവാന്‍ മാനസികാരോഗ്യമുള്ളവര്‍ക്ക് കഴിയും.
ഫ്രോയിഡും, മാസ്ലോയും കണ്ടത്തിയപോലെ എറിക്സണ്‍ കണ്ടത്തിയ വളര്‍ച്ചഘട്ടങ്ങളും അവയുടെ പുരോഗതിയും മുന്‍ഘട്ടങ്ങളിലെ വളര്‍ച്ചയും ആഗ്രഹ സഫലീകരണങ്ങളുമായി ശക്തമായ സ്വാധീനം ചെല്ലുത്തുന്നവയാണ്. ഇത് എപ്പിജനിറ്റിക്ക് സിദ്ധാന്തം എന്നറിയപ്പെടുന്നു. ദൈനംദിന ജീവിതത്തിലെ പ്രതിസന്ധികള്‍ തരണം ചെയ്യുവാനുള്ള പ്രാഥമിക അടിസ്ഥാനമൂല്യങ്ങള്‍ വ്യക്തി ആര്‍ജ്ജിച്ചെടുക്കേണ്ടതുണ്ട്. എറിക്കസന്‍റെ സിദ്ധാന്തപ്രകാരം:- വ്യക്തിയുടെ ഈഗോ അടിസ്ഥനാപരമായ സദ്ഗുണങ്ങള്‍ നേടിയെടുത്ത് ദ്ദ്യഢത കൈവരിക്കുന്നതിലൂടെ പില്‍ കാലത്ത് സംഭവിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ വ്യക്തി സ്വാഭാവികമായി പ്രാപ്തനാകുന്നു.
സൈക്കോസോഷ്യല്‍ ഡവല്‍പ്പ്മെന്‍റല്‍ തിയറിയിലെ ഓരോ സ്റ്റേജിനെയും പ്രതിനിധീകരിക്കുന്ന സദ്ദ്ഗുണങ്ങള്‍ വിജയകരമായി സ്വന്തമാക്കാന്‍ കഴിയാത്തപക്ഷം പിന്നീടുള്ള വളര്‍ച്ചഘട്ടങ്ങളെ ശരിയാംവണ്ണം ഉപയോഗപ്പെടുത്തുവാന്‍ വ്യക്തി അശക്തനായിതീരും. അന്നേരം അവന്‍റെ/അവളുടെ ചിന്ത, വികാരം, പ്രവര്‍ത്തി, കാഴ്ചപാട്, പെരുമാറ്റം, സ്വഭാവരൂപീകരണം മൊത്തത്തില്‍ വികലമായിതീരും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ വ്യക്തിത്വവികസനം ക്രമക്കേടുകള്‍/വൈകല്യം(ുലൃീിമെഹശ്യേ റശീൃറെലൃെ )നിറഞ്ഞതായി മാറും. ഒപ്പം ആരോഗ്യകരമാല്ലാത്തതും സമൂഹത്തിനു യോജിക്കാത്തതുമായ ഒത്തിരി സ്വഭാവ സവിശേഷതകളും കുറഞ്ഞ സ്വയം അവബോധവും ഉണ്ടാകുന്നു. എന്നിരുന്നാലും, ഈ ഘട്ടങ്ങള്‍ പിന്നീട് വിജയകരമായി പരിഹരിച്ചെടുക്കാന്‍ കഴിയുമെന്നും എറിക്ക്സണ്‍ അവകാശപ്പെടുന്നു.
സ്റ്റേജ് 1 ആശകള്‍: ട്രസ്റ്റ് ്/െ മിസ്ട്രസ്റ്റ് (ഠൃൗെേ ്/െ ങശൃൗെേെേ 0 - 2 വയസ്സ്).കിളമിര്യ: ഡിറലൃ 2 ്യലമൃെ (എലലറശിഴ, മയമിറീിാലിേ. ടശഴിശളശരമിേ ൃലഹമശേീിവെശു ംശവേ ാീവേലൃ)
എനിക് ഈ ലോകത്തെ വിശ്വസിക്കാന്‍ കഴിയുമോ? എന്ന അടിസ്ഥാനപരമായ ഒരുചോദ്യം ഈ ഘട്ടത്തില്‍ ഉന്നയിക്കപ്പെടുന്നു.
എറിക്ക്സ്ന്‍റെ സൈക്കോസോഷ്യല്‍ ഡവലപ്പ്മെന്‍റല്‍ തിയറിയിലെ ട്രസ്റ്റ്/മിസ്ട്രസ്റ്റ് അഥവ വിശ്വാസ/അവിശ്വാസം എന്നഘട്ടം ഫ്രോയിഡിന്‍റെ സൈക്കോസെക്ഷ്വല്‍ ഡവലപ്പ്മന്‍റല്‍ തിയറിയിലെ ഓറല്‍ സ്റ്റേജുമായി അല്‍പം സാമ്യപ്പെട്ടുകിടക്കുന്നു. ഈ ലോകവും തനിക്കു ചുറ്റുമുള്ള സകല വസ്തുക്കളും സ്ഥലങ്ങളും വ്യക്തികളും സുരക്ഷിതമാണോ? അതോ അപ്രതീക്ഷിതമായ സംഭവങ്ങളും അപകടങ്ങളും സദാ നിറഞ്ഞുകൊണ്ടാണോ എന്നെ കാത്തുനില്‍ക്കുന്നത്? വികാരങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ അറിയാത്ത കുഞ്ഞിന്‍റെ ഈ സ്റ്റേജില്‍/വളര്‍ച്ചകാലഘട്ടത്തില്‍ ശിശുവിന്‍റെ മാനസിക-സാമൂഹിക വളര്‍ച്ചയില്‍ സ്ഥാനം പിടിക്കുന്നവയാണ് മേല്‍പറഞ്ഞ ചോദ്യങ്ങള്‍. ഈ വളര്‍ച്ചസ്റ്റേജിലെ പ്രതിസന്ധികളില്‍ വിശ്വാസവും അവിശ്വാസവും ഉടലെടുക്കാന്‍ സാധ്യതകളേറെയുണ്ടന്ന് എറിക്ക്സണ്‍ പറയുന്നു. പ്രസ്തുത കാലയളവില്‍ ശിശുവിന് താന്‍ ജീവിക്കുന്ന ലോകത്തെകുറിച്ച് യാതൊരു വ്യക്തതയും ഉണ്ടായിരിക്കില്ല.. അവന്‍റെ കുഞ്ഞുവികാരങ്ങള്‍ അനിശ്ചിതത്വമാണ്. അനിശ്ചിതത്വം നിറഞ്ഞ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി സ്ഥിരതയോടെ സംരക്ഷണം നല്‍കുന്ന പരിചാരകാരെയാണ് അവന്‍ തെരയുക. കുഞ്ഞിന് ലഭിക്കുന്ന സംരക്ഷണവും വാത്സല്യവും സ്ഥിരതയുള്ളതും വിശ്വാസയോഗ്യവുമായിരിക്കണം. ഈഅന്തരീക്ഷത്തില്‍ വളരുന്ന കുഞ്ഞുങ്ങള്‍ സത്യസന്ധരും, വിശ്വാസവും പ്രത്യാശയും വെച്ചുപുലര്‍ത്തുന്നവരായി തീരുന്നു. ഈ സദ്ഗുണങ്ങള്‍ ഇവരുടെ എല്ലാ ബന്ധങ്ങളിലും നിഴലിച്ചു കാണുന്നതാണ്. കുഞ്ഞിന് സ്ഥിരത ഇല്ലാത്തതും വിശ്വാസ്യത ഇല്ലാത്തതുമായ സംരക്ഷണമാണ് കിട്ടുന്നതെങ്കില്‍ ഒന്നിനോടും സത്യസന്ധതയും വിശ്വാസവും പുലര്‍ത്താന്‍ കഴിയാത്തവനായി വളരുന്നു. പിന്നീടിത് മൂലം നിത്യജീവിതത്തില്‍ പലതരം പ്രയാസങ്ങളും ഭീഷണികളും നേരിടേണ്ടതായി മാറുന്നു.
വ്യക്തിപരവും, സാമൂഹികപരവും, കുടുംബാന്തരീക്ഷവുമായി വിലയിരുത്തുമ്പോള്‍ ഈ ഘട്ടത്തിലെ വളര്‍ച്ച വിജയമെന്നത് പ്രത്യാശ(വീുല) എന്ന അടിസ്ഥാനഗുണം ആര്‍ജ്ജിക്കലാണ്. ഈ ഘട്ടത്തില്‍ അച്ഛനമ്മമാര്‍ ഒരു ശിശുവിന്‍റെ മൗലീകാവകാശങ്ങള്‍ എങ്ങനെ നേടികൊടുക്കുന്നു എന്നതിനെ കേന്ദ്രീകരിച്ചിരിക്കുന്നു. ഈ ഗുണത്തിന്‍റെ നേടിയെടുക്കല്‍ മാതാപിതാക്കള്‍ തമ്മിലുള്ള അടുത്തിടപഴലുകള്‍ കുഞ്ഞിനെ വിശ്വാസത്തിലേക്കോ അല്ലെങ്കില്‍ അവിശ്വാസത്തിലേക്കോ നയിക്കുന്നു. സ്ഥിരതയാര്‍ന്ന സംരക്ഷണം കുഞ്ഞിന് നല്‍കി വളര്‍ത്തികൊണ്ടുവരുന്നതില്ലൂടെ അവനില്‍/അവളില്‍ വിശ്വാസത്തിന്‍റെ വശം വികസിപ്പിച്ചെടുക്കാനും പുതിയ പ്രതിസന്ധികള്‍ ഉയര്‍ന്നുവരുമ്പോള്‍ കുഞ്ഞിന്‍റെ മനസ്സില്‍ തന്‍റെ കൂടെയുള്ളവര്‍ മതിയായ പിന്തുണനല്‍കി സഹായിക്കുമെന്ന പ്രതീക്ഷയും പ്രത്യാശയും മുളപൊട്ടുന്നു. എന്നാല്‍ പ്രതീക്ഷക്ക് വിപിരീതമായി സംഭവിച്ചാല്‍ പ്രത്യാശയുടെ ഗുണത്തിമ്പകരം ഭീതിയോടെ വളരുവാന്‍ വഴിയൊരുക്കുന്നു.
എറിക്സണ്‍ വിശ്വാസത്തെ ഒരു അത്യന്താപേക്ഷിതമായ, മറ്റുള്ളവരോടുള്ള സത്യസന്ധതയും, അതുപോലെ തന്നെ ഒരുമൗലീക വികാരമായ അവനവനോടുള്ള സത്യസന്ധതയുമായി നിര്‍വചിച്ചിരിക്കുന്നു. ഒരു ശിശു അവന്‍റെ നിലനില്‍പ്പിനും, ആശ്വാസത്തിനുമായി അച്ഛനമ്മമാരെ, പ്രത്യേകിച്ചും അമ്മയെ ആശ്രയിക്കുന്നു. ഒരുകുട്ടിക്ക് തന്‍റെ ചുറ്റുപാടുമുള്ള ലോകത്തെയും, സമൂഹത്തെയും ബന്ധപ്പെട്ടുള്ള അറിവുലഭിക്കുന്നത് അച്ഛനമ്മമാരില്‍ നിന്നും, അവരുടെ കൂട്ടുകാരുമായുള്ള അടുത്തിടപെടലുകളില്‍ നിന്നുമാണ്. ഈ ഘട്ടത്തില്‍ അച്ഛനമ്മമാര്‍ കുട്ടിയോട് സൗഹാര്‍ദ്ദവും, ക്യത്യതയും, ആശ്രയിക്കാവുന്ന മാനസികാവസ്ഥയും തുറന്നുകാട്ടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ കുട്ടിയുടെ കാഴ്ചപാടില്‍ ഈ ലോകത്തെ വിശ്വാസിക്കാവുന്ന ഒന്നായി തോന്നുകയുള്ളൂ. അതേസമയം സുരക്ഷിതമായ ഒരു ചുറ്റുപാട് നല്‍കുന്നതില്‍ അച്ഛനമ്മമാര്‍ക്ക് തോല്‍വി സംഭവിക്കുകയും കുട്ടിയുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നികത്താനാവതെ വരികയുമാണെങ്കില്‍, കുട്ടിയുടെ മനസ്സില്‍ ലോകത്തെ വിശ്വാസിക്കുവാന്‍ കൊള്ളാത്ത ഒന്നായി കാണുന്ന വികാരമായിരിക്കും ഫലം. അവിശ്വാസത്തിന്‍റെ വളര്‍ച്ച കുട്ടിയെ മോഹഭംഗം, സംശയം, ഒഴിഞ്ഞുമാറല്‍, വിശ്വാസകുറവ് എന്നിവയിലേക്കും നയിക്കുന്നു.
ആദ്യകാല ജീവിതാനുഭവങ്ങള്‍, സ്നേഹബന്ധം, മമത, ലാളന എന്നിവ പില്‍ക്കാലത്ത് ഗുണനിലവാരമുള്ള വ്യക്തിബന്ധങ്ങള്‍ സ്യഷ്ടിക്കുന്നതിന് കാരണമായിതീരുന്നുവെന്ന എറിക്സന്‍റെ വീക്ഷണത്തോട് ബോവന്‍ബൈയും ഏയ്ന്‍സവര്‍ത്തും യോജിപ്പ് പ്രകടിപ്പിച്ചു. ഏതൊരാളുടെയും വ്യക്തിത്വ വികസനത്തില്‍ പ്രതീക്ഷ, വിശ്വാസ, പ്രത്യാശ എന്നിവ ഉണ്ടാകുന്നതില്‍ കുഞ്ഞുനാളിലെ ഒന്നര വയസ്സുവരെയുള്ള ജീവിതാനുഭവങ്ങള്‍ സ്വാധീനം ചെലുത്തുന്നു, ഈ കാലയളവില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ഏവരും വ്യക്തിത്വ രുപീകരണത്തില്‍ പങ്കുവഹിക്കുന്നുണ്ട്. കളിപാട്ടം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് അപ്പ്രകാരം ചെയ്യാത്തവര്‍, ഇപ്പോ വരാമെന്ന് പറഞ്ഞ് മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞ് വരുന്നവര്‍, പലഹാരം വാങ്ങിതരാമെന്ന് പറഞ്ഞു കൊതിപ്പിച്ച് കൊടുക്കാതെ അതു നീട്ടികൊണ്ടു പോകുന്നവര്‍ ഇവരൊക്കെ കുഞ്ഞിന്‍റെ മനസ്സില്‍ അവിശ്വാസം ജനിപ്പിച്ച് ജീവിതം പ്രതീക്ഷക്ക് വകയില്ലാത്ത ഒന്നാണെന്ന് മനോഭാവം ഉണ്ടാക്കുന്നവരാണ്.
സ്റ്റേജ് 2: ഇച്ഛാശക്തി- അൗീിീാ്യേ ്/െ ടവമാല മിറ ഉീൗയേ (സ്വയം പര്യാപ്ത്തത ്/െ സംന്ദേഹം)
എന്നെ സംബന്ധിച്ച് ഇത് ശരിയാണോ?. ഞാന്‍, ഞാനാകുന്നതില്‍ കുഴപ്പമുണ്ടോ? എന്നതാണ് സൈക്കോസോഷ്യല്‍ ഡവലപ്പ്മെന്‍റല്‍ തിയറിയിലെ 2 മുതല്‍ 4 വയസ്സുവരെയുള്ള വളര്‍ച്ച കാലഘട്ടത്തിലെ അടിസ്ഥാനപരമായ ചോദ്യം.
ശാരീരിക പ്രവര്‍ത്തനങ്ങള്‍, മലമൂത്രവിസര്‍ജനം എന്നിവയില്‍ നിയന്ത്രണങ്ങളും കഴിവുകളും ആര്‍ജ്ജിക്കുന്നതോടെ കുട്ടികള്‍ അവരുടെ ചുറ്റുപാടിനെ കുറിച്ച് സൂക്ഷ്മനിരീക്ഷണം നടത്താന്‍ ആരംഭിക്കുന്നു. അച്ഛനമ്മമാര്‍ ഈ സമയത്ത് ഒരുശക്തമായ സംരക്ഷണത്തിന്‍റെ അടിത്തറ നല്‍കേണ്ടതും, അതില്‍നിന്നും കുട്ടിക്ക് അവന്‍റെ ഇച്ഛാശക്തികള്‍ തുറന്ന്കാട്ടുന്നതിനും, ധൈര്യത്തോടെ തുനിഞ്ഞിറങ്ങുവാനും കഴിഞ്ഞിരിക്കണം. അച്ഛനമ്മമാരുടെ ക്ഷമാ ശീലവും, പ്രോത്സാഹനവും കുട്ടിയില്‍ സ്വയംപര്യാപ്ത്തത വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു. ഈ പ്രായത്തില്‍ കുട്ടികള്‍ അവരുടെ ചുറ്റുപാടുമുള്ള ലോകത്തെ സ്വയം സൂക്ഷമനിരീക്ഷണം നടത്തി അവരുടെ പരിതസ്ഥിതിയെപ്പറ്റി തുടര്‍ച്ചയായി പഠനവിധേയമാക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ അപകടകരമായ പലവസ്തുക്കളെയും കുട്ടികള്‍ സമീപിക്കുവാന്‍ ഇടയുള്ളതിനാല്‍ അവരുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വവും അച്ഛനമ്മമാര്‍ക്കുണ്ട്.
ഈ പ്രായത്തില്‍ കുട്ടികള്‍ അവരുടെ ആദ്യതാത്പര്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കും. ഉദാഹരണമായി:- കുട്ടികള്‍ക്ക് സ്വയം വസ്ത്രം അണിയാനുള്ള അവസരം നല്‍കി ക്ഷമയോടെ കാത്തിരിക്കുക അവര്‍ക്കത് സാധ്യക്കാതെ വരുമ്പോള്‍ മാത്രമെ സഹായം നല്‍കാവു. കഴിയാവുന്നത്ര കാര്യങ്ങള്‍ സ്വയം ചെയ്യുവാനുള്ള ലളിതമായ പ്രോത്സാഹനം മാതാപിതാക്കള്‍ നല്‍കേണ്ടതാണ്. അഥവ കുട്ടികള്‍ ചെയ്യുന്ന എതെങ്കിലും ഉദ്ദ്യമങ്ങള്‍ പരാജയപ്പെട്ടാല്‍ അവരെ കളിയാക്കുവാനോ വിമര്‍ശിക്കുവാനോ പാടില്ല. പ്രത്യേകിച്ച് ടോയ്ലൈറ്റ് പരിശീലനം നല്‍കുമ്പോള്‍ കുട്ടികളുടെ ആത്മനിയന്ത്രണവും അഭിമാനവും നിലനിര്‍ത്തികൊണ്ടായിരിക്കണം. അത്തരം സാഹചര്യങ്ങളില്‍ യാതൊരുകാരണവശാലും അച്ഛനമ്മമാര്‍ കുട്ടികളെ നിര്‍ബന്ധിക്കുവാനോ തിടുക്കം കൂട്ടുവാനോ പാടില്ലാത്തതാണ്.
സംരക്ഷകര്‍ കുട്ടിയുടെ സ്ഥിരമായ ആവശ്യങ്ങള്‍ - ഭക്ഷണം, വസ്ത്രം, ആശ്വാസം, സ്നേഹം നല്‍കിയാല്‍ മാത്രമേ കുട്ടികളില്‍ സ്നേഹബന്ധത്തിന്‍റെ നാമ്പു മുളക്കുകയും ചുറ്റുമുള്ളവരെ ആശ്രയിക്കാവുന്നവരും, വിശ്വാസയോഗ്യരുമായും കണക്കാക്കാന്‍ തുടങ്ങുകയുള്ളു. കുട്ടികളേ ഗൗനിക്കാതിരിക്കുകയോ, ശകാരിക്കുകയും, അസഭ്യം പറയുകയോ, കര്‍ക്കശവും വിശ്വാസയോഗ്യവുമല്ലാത്ത സംരക്ഷണം നല്‍കുന്ന പക്ഷം കുട്ടി വിശ്വാസത്തിനുപകരം അവിശ്വാസം(മിസ്ട്രസ്റ്റ്-ാശൃൗെേെേ) രൂപപ്പെടുത്തുന്നു. തുടര്‍ന്ന് അവന്‍റെ ചുറ്റുപാടുമുള്ളവയെ കുറിച്ച് യാതൊരുവിധ മനസ്സുറപ്പും ആത്മവിശ്വാസവും ഇല്ലാതെ വളരുവാന്‍ കാരണമായി തീരുന്നു. ഇത്തരക്കാര്‍ സ്വന്തം കഴിവിനേക്കാള്‍ കൂടുതല്‍ സമൂഹത്തിലെ മറ്റു അന്ധവിവിശ്വാസങ്ങള്‍ക്ക് സ്വാധീനിക്കപ്പെടുന്നു. അവിശ്വാസവുമായി നിങ്ങുന്ന കുട്ടി മറ്റുള്ളവരെ സംശയത്തോടുകൂടി വീക്ഷിക്കുവാന്‍ തുടങ്ങും. അനന്തരം അതിയായ ഉത്കണ്ഠ, ശക്തമായ അരക്ഷിതാവസ്ഥ രൂപപ്പെടുന്നതോടൊപ്പം അവന്‍റെ ചുറ്റുപാടിലുള്ള ഒന്നിലും വിശ്വാസം അര്‍പ്പിക്കാന്‍ കഴിയാത്തവനായി വളരുന്നു.
ഈ ഘട്ടത്തിലാണ് കുട്ടികളിലെ ഇച്ഛാശക്തിയുടെ വളര്‍ച്ച പൂര്‍ണ്ണതയില്‍ എത്തിച്ചേരുന്നത്. സ്വയം പര്യാപത്ത്ത, ലജ്ജ, സംശയം എന്നിവ പൊട്ടിമുളക്കുന്നതും ഒന്നര വയസ്സുമുതല്‍ മൂന്ന് വയസ്സ്വരെയുള്ള കാലയളവിലാണ് മേല്‍പറഞ്ഞ സവിശേഷതകള്‍ കുട്ടികളില്‍ സംഭവിക്കുന്നത്. നൈസര്‍ഗീകമായ ഇച്ഛാശക്തിയും(ംശഹഹ), ആത്മസംയമനവും ഈ ഘട്ടത്തില്‍ വളരുന്നുണ്ട്. ഈ കാലത്ത് കുട്ടികള്‍ ശാരീരികവും മാനസികവുമായും വളര്‍ന്നും, ഓടിചാടി കളിക്കാനും തുടങ്ങുക, ഒരുപാട് കഴിവുകളും മിടുക്കും തന്നിക്കുണ്ടെന്നും മനസ്സിലാക്കുക, സ്വയം വസ്ത്രം ധരിക്കുക, കളിപാട്ടമൊത്ത് കളിയില്‍ മുഴുകുക, ഷൂലൈയ്സ് കെട്ടുക തുടങ്ങി അനവധി കാര്യങ്ങള്‍ കുട്ടികള്‍ ഒറ്റ്ക്ക് ചെയ്യുവാന്‍ തുടങ്ങുന്നു. നാന്നാവിധ കഴിവുകള്‍ ഈ പ്രായത്തില്‍ പ്രകടമാവാം. പക്ഷിമ്യാഗാദികളോടും ജീവജാലങ്ങളോടും അടുപ്പം പുലര്‍ത്താം. കുഞ്ഞുങ്ങളുടെ ഇത്തരം കഴിവും മിടുക്കും അവര്‍ക്ക് സ്വയം കാര്യങ്ങള്‍ ചെയ്യുവാനുള്ള പ്രാപ്തി ഉണ്ടെന്ന് തെളിയിക്കുന്നു. ഈ കാലയളവിലെ കുഞ്ഞുങ്ങള്‍ തങ്ങളുടെതായ താല്‍പര്യങ്ങളും, സ്വാതന്ത്യവും, അവകാശവാദം ഉന്നയിക്കുക സ്വാഭാവികമായ പ്രക്രിയയാണ്. മാതാപിതാക്കളുടെ സഹായമില്ലാതെ ഒറ്റക്ക് നടക്കുക, ഇഷ്ടകളിപാട്ടവുമായി കളിക്കുക, എതുതരം ഉടുപ്പ് അണിയണം, എന്ത് ഭക്ഷണം കഴിക്കണം, എന്തു ആസ്വദിക്കണം എന്നോക്കെയുള്ള തീരുമാനങ്ങള്‍ എടുക്കുന്നു. കുഞ്ഞുങ്ങളേ അവരുടെ കഴിവിനും, പരിമിതിക്കുമിള്ളില്‍ നിന്നു ചുറ്റുമുള്ള വസ്തുതകളെ കുറിച്ച് പര്യവേഷണം നടത്താനും തിരിച്ചറിയാനും മാതാപിതാക്കള്‍ അനുവദിക്കേണ്ടതാണെന്നും, കൂട്ടത്തില്‍ ജയപരാജയങ്ങള്‍ മനസ്സിലാക്കാനും ഇടനല്‍കണമെന്നും എറിക്ക്സണ്‍ ചൂണ്ടികാട്ടുന്നു.
ഈ കാലയളവില്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന വിജയങ്ങളും അനുമോദനങ്ങളും അവരെ ഇച്ഛാശക്തി, ആത്മസംയമനം എന്നീ അടിസ്ഥാനപരമായ സദ്ഗുണങ്ങള്‍ ആര്‍ജ്ജിക്കുവാന്‍ സഹായിക്കുന്നു. സ്വയം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കൂട്ടികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനവും പിന്തുണയും നല്‍കുന്നുവെങ്കില്‍ അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും സുരക്ഷിതത്ത്വബോധവും ഉള്ളവരായി തീരുന്നതോടപ്പം സമൂഹത്തില്‍ സ്വന്തം കഴിവില്‍ നിലനില്‍ക്കുവാനുമുള്ള പ്രചോദനവും ലഭിക്കും. അതിനാല്‍ സംരക്ഷകര്‍ സ്വയം പര്യാപതമായ പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവിശ്യകത ഇവിടെ ശക്തമാണ്.
എന്നാല്‍ ഇതേ കാലയളവില്‍ കുട്ടികളെ വിമര്‍ശിക്കുകയോ, ആവശ്യത്തിലധികം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ, അവരുടെ കഴിവുകള്‍ തെളിയിക്കാനുള്ള അവസരം നല്‍കാതിരിക്കുകയോ, അവകാശ വാദങ്ങള്‍ ഉന്നയിക്കാനുള്ള അവസരങ്ങള്‍ നിഷേധിക്കുകയോ ചെയ്താല്‍ കുഞ്ഞിന്‍റെ മനസ്സില്‍ തന്‍റെതായ കഴിവുകളെകുറിച്ച് സംശയവും, ലജ്ജയും, അപര്യാപ്ത്തതാബോധവും ജനിക്കും. അങ്ങിനെ വരുമ്പോള്‍ തന്നെകൊണ്ട് ഒന്നിനും കഴിയില്ലെന്നും, സദാമറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുമെന്നും ചിന്തിക്കുവാന്‍ തുടങ്ങുന്നു. അനന്തരം കുറഞ്ഞ ആത്മാഭിമാനത്തിനും നാണക്കേടിനും പാത്രമാകുന്ന സ്ഥിതിവിശേഷത്തീലേക്ക് എത്തുന്നു. ഇവര്‍ക്ക് പിന്നീട് സ്വന്തം കഴിവുകളെ ആദരിക്കാന്‍ പറ്റാതായിതീരുന്നു. സ്വന്തം കഴിവുകളില്‍ സദാ ലജ്ജയും സംശയവും നിഴലിക്കുവാന്‍ തുടങ്ങുകയും, പുതിയ വെല്ലുവിളികളെ നേരിടാതെ പുറകോട്ടു വലിയുകയും ചെയ്യും.
സ്റ്റേജ് 3: ഉദ്ദേശ്യം. കിശശേമശ്ലേ ്/െ ഏൗശഹേ : - മുന്‍കൈയെടുക്കല്‍ ്/െ കുറ്റബോധം
എനിക്കുവേണ്ടി ചെയ്യുന്നതും, മുന്നോട്ടു പോകുന്നതും, പ്രവര്‍ത്തിക്കുന്നതും ശരിയാണോ? എന്നതാണ് 4 മുതല്‍ 5 വയസ്സുവരെയുള്ള ഈ വളര്‍ച്ച കാലഘട്ടത്തിലെ അടിസ്ഥാനപരമായ ചോദ്യം.
കുട്ടി സദാ സജീവവും, ക്രിയാത്മകവുമായിരിക്കുമ്പോള്‍ അവന്‍/അവള്‍ സ്വന്തമായി ചിന്തിക്കുകയും, ആസൂത്രണം ചെയ്യുകയും, പലവിധ പ്രവര്‍ത്തികളിലേര്‍പ്പെടുകയും ചെയ്യുക ഈ വളര്‍ച്ചഘട്ടത്തിലെ സ്വാഭാവികമായ പ്രക്രിയകളാണ്. സ്വതസിദ്ധമായി മുന്‍കൈ(കിശശേമശ്ലേ) എടുത്ത് പ്രവര്‍ത്തിക്കുന്നതോടപ്പം അതിനുള്ള പഴിയും( ഏൗശഹ-േകുറ്റബോധം)- സഹിക്കേണ്ടി വരികയും ചെയ്യുന്ന വെല്ലുവിളിയാര്‍ന്ന മൂന്നാമത്തെ ഘട്ടത്തില്‍ കുഞ്ഞുങ്ങള്‍ അവരുടെതായ ആദര്‍ശങ്ങള്‍ സ്ഥിരീകരിക്കുവാന്‍ മുന്‍പന്തിയിലായിരിക്കും. ഈ പാടവം മുന്‍പ്രായത്തിനെക്കാളും കൂടുതല്‍ കാണപ്പെടുന്നത് ഈ ഘട്ടത്തിലാണ്. ഈഘട്ടത്തില്‍ കുട്ടികള്‍ സജീവവും ദ്രുതഗതിയിലുമുള്ള വളര്‍ച്ചയാണ് കൈവരിക്കുക. കുട്ടികള്‍ അവര്‍ക്കുചുറ്റുമുള്ള ലോകത്തെകുറിച്ച് പരിപൂര്‍ണ്ണജ്ഞാനം നേടുവാന്‍ ശ്രമിക്കുന്നു. ഊര്‍ജ്ജതന്ത്രത്തിന്‍റെ തത്ത്വങ്ങളും, ഒളിഞ്ഞിരിക്കുന്നതും അപകടകരവുമായ സ്ഥിതികളും അറിയാതെ അടിസ്ഥാനപരമായ നൈപുണ്യവും മിടുക്കും നേടിയെടുക്കുവാന്‍ ഓരോ മനുഷ്യകുഞ്ഞും ശ്രമിക്കുന്ന കാലഘട്ടമാണിത്. ഉദാ:- വസ്തുക്കള്‍ മുകളിലേക്ക് പോകാതെ താഴെവീഴുന്നു (വീണ്ടും വീണ്ടും മുകളിലേക്കെറിയുന്നു താഴോട്ട് വരാതിരിക്കാന്‍/അപ്പ്രത്യക്ഷമാക്കാന്‍), ഉരുണ്ട വസ്തുക്കള്‍ ഉരുളുന്നു (ഉരുളാതിരിക്കാന്‍ പിടിച്ചുനിര്‍ത്തുന്നു). എണ്ണുവാനും സംസാരിക്കുവാനും പഠിക്കുന്നു. തനിക്കുമുന്നില്‍ തടസ്സങ്ങളും നിയന്ത്രണങ്ങളും വരുമെന്നറിയാതെ ഈസ്റ്റേജിലെ കുട്ടികള്‍ ഒരുലക്ഷ്യം സാധിച്ചെടുക്കുന്നതിനു വേണ്ടി അനവധിതവണ/അവസാനവരെ പരിശ്രമിക്കുന്നു. അവഗണന, കുറ്റബോധമെന്ന വികാരം, നിഷേധം, വിധിന്യായങ്ങള്‍ എന്നിവ മനസ്സിനെ കാര്‍ന്നുതിന്നുവാന്‍ അടുക്കുന്ന ഒരു പുതിയ സാഹചര്യമാണിതെന്ന് നിഷ്കളങ്കരായ കുട്ടികള്‍ക്ക് അറിയുന്നില്ല.
കുഞ്ഞുങ്ങളുടെ ഈവളര്‍ച്ച കാലഘട്ടത്തില്‍ മാതാപിതാക്കള്‍ പൊതുവെ ഉശിരും, ശിക്ഷണമനോഭാവവും പുലര്‍ത്തുന്നവരായിരിക്കും.(ആലല,1992). മാതാപിതാക്കള്‍ക്ക് സദാ നിയന്ത്രണങ്ങളും, വിലക്കുകളും, ആക്രോശങ്ങളുമായി കുട്ടിയുടെ പുറകെ ഓടിനടക്കേണ്ടതായി വരും. ഈ കാലയളവില്‍ കുട്ടിക്ക് വീട്ടിലും സ്ക്കൂളിലും പതിവായി മറ്റുകുട്ടികളുമായി ഇടപെഴകാനുള്ള അവസരം കിട്ടുകയും അതിലൂടെ മുറ്റുള്ളവരുമായി സഹവര്‍ത്തിത്വബന്ധം സ്ഥാപിക്കാനുള്ള കഴിവും ആര്‍ജ്ജിക്കുന്നു എന്നതാണ് മുഖ്യസവിശേഷത. കൂട്ടു കൂടിയുള്ള കളിയും വിനോദവും അവര്‍ക്ക് സന്തോഷം നല്‍കുന്നു. കളികള്‍ക്കിടയില്‍ ലഭിക്കുന്ന അവസരങ്ങള്‍ വ്യക്തിപരമായുള്ള കഴിവുകളെ പുറത്തെടുക്കാന്‍ സഹായിക്കുന്നു. അങ്ങിനെ കഴിവുകള്‍ പുറത്തെടുത്ത് കളിക്കുന്നതിലൂടെ മറ്റുപല കാര്യങ്ങളും മുന്‍കൈ എടുത്ത് ചെയ്യുവാനുള്ള പ്രചോദനവും ലഭിക്കുന്നു. പിന്നീട് പലവിധ കളികളും വിനോദങ്ങളും ആസൂത്രണം ചെയ്യുകയും മുന്‍കൈ എടുത്ത്ചെയ്ത് മറ്റുള്ളവരുമായി കൂടുതല്‍ ഇടപെഴകുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സ്വാതന്ത്യവും അവസരങ്ങളും കുട്ടികള്‍ക്ക് ലഭിക്കുന്നുവെങ്കില്‍ പരപ്രേരണ കൂടാതെ മുന്‍കൈയെടുക്കാനും, മറ്റുള്ളവരെ നയിക്കാനും, തീരുമാനങ്ങള്‍ എടുക്കാനുമുള്ള പ്രാപ്തി കൈവരിക്കുന്നതോടൊപ്പം തന്‍റെ കഴിവില്‍ കുട്ടിക്ക് സുരക്ഷിതത്വവും അഭിമാനവും തോന്നുന്നു. മറ്റു ഏയ്ജ് ഗ്രൂപ്പുകളെ അപേക്ഷിച്ച് 3 മുതല്‍ 6 വയസ്സുവരെയുള്ള കുട്ടികളില്‍ ധൈര്യവും, സ്വാശ്രയത്വവും വ്യക്തമായി കാണുവാന്‍ കഴിയും..
ഈ പ്രായത്തിലുള്ള കുട്ടികള്‍ വൈവിധ്യങ്ങളായ വിഷയങ്ങളേയും ആസൂത്രണങ്ങളെയും അഭിമുഖീകരിക്കുകയും തീരുമാനങ്ങള്‍ എടുത്ത് വളര്‍ത്തികൊണ്ടുവരികയും ചെയ്യുന്നവരാണന്ന് പഠനം (ആലല & ആീ്യറ, 2004)നടന്നിട്ടുണ്ട്. ഈ ഘട്ടത്തില്‍ കുട്ടി ലീഡര്‍ഷിപ്പിനായി തുടക്കമിടുകയും, തയ്യാറെടുക്കയും ചെയ്യുന്നതുകൂടാതെ ലക്ഷ്യം നേടുന്നതിനായി പ്രയത്നിക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ കുട്ടിവളരെ ബുദ്ധിമുട്ടുള്ള പ്രവര്‍ത്തികള്‍ പോലും ചെയ്യുവാന്‍ സന്നദ്ധനായിരിക്കും. ഉദാ:- റോഡ് ഒറ്റക്ക്മുറിച്ച് കടക്കുക, ഒറ്റക്ക് സ്ക്കൂളിലേക്ക് പോവുക, സൈക്കിള്‍ ഓടിക്കുക, വെള്ളത്തില്‍ നീന്തുക, കോണിപടികള്‍ കയറുക മറ്റും. മുന്‍കൈയ്യെടുക്കല്‍ ആവശ്യമായി വരുന്ന സംഭവങ്ങളില്‍ത്തന്നെ കുട്ടികളില്‍ നെഗറ്റീവായ സ്വഭാവങ്ങളും വളര്‍ന്നു വരുന്നതാണ്. ഇത്തരം സ്വഭാവങ്ങള്‍ കുട്ടി ആസൂത്രണം ചെയ്തപോലെ നടക്കാതെ വരുമ്പോള്‍/ലക്ഷ്യം നേടാന്‍ കഴിയാത്തതിലുള്ള മോഹഭംഗത്തിന്‍റെ പരിണതഫലമായുള്ളതാണ് (ഇവിടെ പരിചാരകര്‍ വില്ലന്‍മാരായി തീരുന്നു). അതുപോലെ തന്നെ ഇത്തരം കുട്ടികളുടെ പെരുമാറ്റത്തില്‍ ആക്രമണസ്വഭാവവും, കരുണയില്ലായ്മയും കൂടാതെ അച്ഛനമ്മമാരോട് കൂടുതല്‍ അവകാശവാദം ഉന്നയിക്കലും കാണപ്പെടുന്നതാണ്. കൈയില്‍ കിട്ടിയ വസ്തുക്കള്‍ വലിച്ചെറിയുക, നശിപ്പിക്കുക, നുണപറയുക, മോഷണം, ഉപദ്രവിക്കുക, ആക്രോശിക്കുക തുടങ്ങിയ സ്വഭാവരീതികള്‍ ഈസ്റ്റേജില്‍ നിരീക്ഷണ വിധേയമാക്കേണ്ടവയാണ്.
പ്രോത്സാഹനത്തിന് വിപരീതമായി കഴിവുകളെ വിമര്‍ശിച്ചുകൊണ്ടോ, നിയന്ത്രിച്ചുകൊണ്ടോ ഇല്ലാതാക്കിയാല്‍ അല്ലെങ്കില്‍ കുട്ടികളില്‍ സംഭ്രമാവസ്ഥ ഉണ്ടാക്കുകയോ ചെയ്താല്‍ ഇവരില്‍ കുറ്റബോധവും അപരാധചിന്തയും ഉടലെടുക്കാന്‍ തുടങ്ങും. അനന്തരം താന്‍ മറ്റുള്ളവര്‍ക്ക് ഒരുശല്യമാണന്ന ചിന്ത ഉടലെടുത്ത് സ്വയം ഇച്ഛാശക്തിയെ ദുര്‍ബലമാക്കുന്നു. പിന്നീടുള്ള കാലങ്ങളില്‍ ഒന്നിനും മുന്‍കൈയ്ടുക്കാതെ മറ്റുള്ളവരെ അനുഗമിക്കുന്നവനായി തീരുന്നു. പലപ്പോഴും കുട്ടികള്‍ സ്വയം മുന്‍കൈഎടുത്ത് ചെയ്യുവാന്‍ തുടങ്ങുമ്പോഴല്ലാം മാതാപിതാക്കള്‍ അതിനെ തടയുകയും അവര്‍ക്കാവിശ്യമുള്ളത് ചെയ്തുകൊടുത്ത് കുട്ടിയെ സംരക്ഷിക്കുകയും ചെയ്യുന്ന പ്രവണത തെറ്റാണ്. ഈസാഹചര്യം കുട്ടിയെ അനുസരണകേടിലേക്കോ, സ്വാര്‍ത്ഥതയിലേക്കോ, സ്വയം അപര്യപ്ത്തതാബോധത്തിലേക്കോ നയിപ്പിക്കുന്നു. കുടാതെ കുഞ്ഞുമനസ്സില്‍ മാതാപിതാക്കള്‍ തന്നെ ശിക്ഷിക്കുമോ ശകാരിക്കുമോ എന്ന ആധിയും(ഒബ്സെഷന്‍), സന്ദേഹവും(റീൗയേ) ഉടലെടുക്കുന്നു. ചില മാതാപിതാകള്‍ കുട്ടികള്‍ സ്വയം കാര്യങ്ങള്‍ ചെയ്യുന്നത് പൂര്‍ണ്ണമായും വിലക്കാറുമുണ്ട്.
ഇതേ കാലയളവില്‍തന്നെ കുട്ടിക്ക് അറിവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ദാഹവും ഉണ്ടാകുന്നു എന്നത് മറ്റൊരു വാസ്തവം. തനിക്ക് ചുറ്റുമുള്ളതിനെ കുറിച്ചും, വിവിധ പെരുമാറ്റങ്ങളെകുറിച്ചും അവന്‍/അവള്‍ നിരന്തരമായി ചോദ്യങ്ങള്‍ ഉന്നയിക്കുവാന്‍ തുടങ്ങുന്നു. അന്നേരം കുട്ടിയുടെ ചോദ്യങ്ങള്‍ക്ക് പക്വതയോട്കൂടി മറുപടി നല്‍കുവാന്‍ മാതാപിതാക്കള്‍ ബാധ്യസ്ഥരാണ്. മറിച്ച് ചോദ്യങ്ങളെ ബാലിശമായോ, അസഹ്യമായോ അല്ലെങ്കില്‍ അമ്പരപ്പോടുകൂടി വീക്ഷിക്കുകയോ ചെയ്താല്‍ താന്‍ എല്ലാവര്‍ക്കും ഒരുഅധിക പറ്റാണന്ന ധാരണ കുട്ടിയില്‍ ഉണ്ടാകുന്നു. തുടര്‍ന്ന് കൂടിയ അളവിലുള്ള അപരാധബോധം, ശല്ല്യക്കാരന്‍ എന്നക്കെയുള്ളചിന്തകള്‍ കുട്ടിയെ മറ്റുള്ളവരുമായുള്ള ആശയവിനിമയത്തില്‍ നിന്നും പിന്തിരിപ്പിക്കും. തന്നിലെ ക്രിയാത്മകത പുറത്ത്കാണിക്കാന്‍ വിമുഖതയുള്ളവനായും തീരുന്നു. എന്നാല്‍ കുറ്റബോധം അനുഭവപ്പെടുക ഏവര്‍ക്കും അനിവാര്യമായ ഒന്നാണ് താന്നും. അത്കൊണ്ട് ചെറിയതോതില്‍ കുറ്റബോധം ഉണ്ടാകുന്നതില്‍ തെറ്റില്ല. അല്ലാത്തപക്ഷം ആത്മസംയമനം എന്തെന്ന് മനസ്സിലാകാതെ വിവേചനശക്തിയും മനഃസാക്ഷി ഇല്ലാത്തവനായും മാറും. പക്ഷെ ആരോഗ്യകരമായ തലങ്ങളിലൂടെയായിരിക്കണം കുറ്റബോധം അനുഭവപ്പെടേണ്ടത്.
പരപ്രേരണ കൂടാതെ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്നതിലും/അപരാധ-കുറ്റബോധം നേരിടുന്നതിലും ആരോഗ്യകരമായ ഒരു സംതുലനാവസ്ഥ ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്. ഉദ്ദേശശുദ്ധി, ലക്ഷ്യപ്രാപ്തി എന്നീ അടിസ്ഥാനഗുണങ്ങള്‍ നേടിയെടുക്കുക എന്നതാണ് ഈ ഘട്ടത്തിലെ വിജയം. അടിസ്ഥാനഗുണങ്ങള്‍ ആര്‍ജ്ജിച്ചില്ലെങ്കില്‍ ഭാവിയില്‍ നിഷ്ക്രിയത്വം, അപകര്‍ഷതബോധം, ഉള്‍വലിയല്‍, അമിതമായ ലജ്ജ, ശൂന്യതാബോധം എന്നിവയല്ലാം സംഭവിക്കാന്‍ ഇടയാകും. ഇത് ഒരുപക്ഷെ നിരാശയിലേക്കും നയിക്കാം.
ഈ പ്രായത്തിലെ കുട്ടികള്‍ പൊതുവെ നഴ്സ്സറി ക്ലാസിലാണ് പഠിക്കേണ്ടതെന്ന് എറിക്ക്സണ്‍ ചൂണ്ടികാട്ടുന്നു. അവരുടെ കാര്യങ്ങള്‍ വീട്ടിലെയും ക്ലാസിലേയും മിക്കതും സ്വന്തമായി ചെയ്യാനും, കൂടാതെ ഇവര്‍ക്ക് പുതിയ ദൈനംദിന പ്രവര്‍ത്തികള്‍ തുടങ്ങുന്നതിനും സാധ്യമാവുന്നതാണ്. സ്വഭാവികമായി വര്‍ദ്ധിച്ചുവരുന്ന ഈ സ്വതന്ത്ര പ്രവര്‍ത്തനശൈലി കൂടുതല്‍ കാര്യങ്ങള്‍ പലരീതിയിലും ചെതുതീര്‍ക്കുന്നതിന് ഇടവരുത്തുന്നു. ചിലപ്പോള്‍ കുട്ടികള്‍ അവര്‍ക്കെളുപ്പം സാധിക്കുന്ന പണികള്‍ ചെയ്യുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അവരുടെ കഴിവിന്‍റെ പരിധിക്കുമപ്പുറത്തുള്ളത് ഏറ്റെടുക്കുന്നു, അല്ലെങ്കില്‍ മറ്റുള്ളവരുടെ ആസൂത്രണങ്ങളിലും പ്രവര്‍ത്തികളിലും ഇടപെടുന്നു. അച്ഛനമ്മമാരും, പ്രീ-സ്ക്കൂള്‍ അദ്ധ്യാപകരും കുട്ടികളുടെ ഇത്തരം പ്രയത്നശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയും, സഹായിക്കുകയും ചെയ്യുകയും കൂടാതെ യാഥാര്‍ത്യമായതും, സന്ദര്‍ഭോചിതവുമായ പ്രവര്‍ത്തികള്‍ തെരഞ്ഞെടുക്കുന്നതില്‍ ആത്മസംയമനത്തോടുകൂടി സഹായിക്കുകയുമാണെങ്കില്‍ ആസൂത്രണത്തിനും മറ്റുള്ള പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതിനും കുട്ടികളില്‍ മുന്‍കരുതലോടുകൂടിയ സ്വാതന്ത്യം വളരുവാന്‍ സഹായിക്കും. എന്നാല്‍, പകരം സ്വതന്ത്രമായി പ്രവര്‍ത്തികള്‍ ചെയ്യുന്നതിനെ പിന്തുടര്‍ന്ന് നിരുത്സാഹപ്പെടുത്തുകയോ അല്ലെങ്കില്‍ കാര്യമില്ലാത്തതുപോലെ കണക്കാക്കി ബഹിഷ്ക്കരിക്കയോ, ശല്യപ്പെടുത്തുകയോ ചെയ്താല്‍ കുട്ടികളില്‍ അവരുടെ ആവശ്യങ്ങളേയും, ആഗ്രഹങ്ങളേയും പറ്റിയുള്ള കുറ്റബോധം വളരുവാനും ഇടയാക്കുന്നതാണ്.
സ്റ്റേജ് 4: കാര്യക്ഷമത: കിറൗൃ്യെേ ്/െ കിളലൃശീൃശ്യേ (അദ്ധ്വാനശീലം ്/പെകര്‍ഷതബോധം).
ഈ ലോകത്തും, ആളുകള്‍ക്കിടയിലും എനിക്കു നിലനില്‍ക്കാനാകുമോ? എന്നതാണ് ഈ ഘട്ടത്തിലെ അടിസ്ഥാനപരമായ ചോദ്യം.
ഈപ്രായത്തില്‍ കളികളെ കുറിച്ചുള്ള തോന്നലുകളേയും, ആഗ്രഹങ്ങളേയും പിറകിലാക്കി ഉത്പാദനപരമായി (എന്തെങ്കിലും സ്വയം ഉണ്ടാക്കുക) ഒരൂസന്ദര്‍ഭത്തെ മുഴുവനാക്കണമെന്ന ലക്ഷ്യം കടന്നുവരുന്നു. ടെക്ക്നോളജിയുടെ അടിസ്ഥനഘടകങ്ങള്‍ ആവശ്യത്തിലധികം വളരുന്നതിന്നാല്‍ അദ്ധ്വാനശീലമെന്ന ചങ്ങാത്തത്തിന്‍റെ പ്രതീക്ഷകള്‍ നഷ്ടപ്പെടുകയും കുട്ടികള്‍ കൂടുതല്‍ ഏകാന്തതയിലേക്ക് പിന്തള്ളാനും സാധ്യതയുണ്ട്. കുടാതെ ഈ ഘട്ടത്തില്‍ അമ്മയോട് കൂടുതല്‍ സ്നേഹവും, പിതാവിനോട് വൈര്യത്തിനുമുള്ള സാധ്യതയും കാണാവുന്നതാണ്.
എറിക്സന്‍റെ സൈക്കോസോഷ്യല്‍ ഡവലപ്പമെന്‍റല്‍ തിയറിയിലെ ഈ നാലാമത്തെ ഘട്ടം കുട്ടികാലത്തെ 5 മുതല്‍ 12 വയസ്സുവരെയുള്ള വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. ഒരു വ്യക്തിയില്‍ കാര്യക്ഷമതയും അദ്ധ്വാനശീലവും വര്‍ത്തിയെടുക്കാന്‍ കഴിയുന്ന പ്രായം. നേരാംവണ്ണമല്ലങ്കില്‍ ഇത് വ്യക്തിയെ അപകര്‍ഷത ബോധത്തിലേക്കും നയിക്കും.
ഇതേ കാലയളവിലാണ് കുട്ടികള്‍ വ്യക്തമായി എഴുതവാനും വായിക്കുവാനും പഠിക്കുന്നത്. സംഖ്യകള്‍ എഴുതുക, സംഖ്യകളുടെ സാരാംശം, സംഖ്യകളും അളവുകളും തമ്മിലുള്ള സാരാംശം എന്നിവ പഠിക്കുന്നതോടെപ്പം കൊച്ചു കൊച്ചു കാര്യങ്ങള്‍ സ്വന്തമായി ചെയ്യുവാനും തുടങ്ങുന്നു. മാതാപിതാക്കളെ കൂടാതെ അദ്ധ്യാപകര്‍ക്കാണ് ഈ ഘട്ടത്തില്‍ മുഖ്യമായ ഉത്തരവാദിത്വം നടപ്പിലാക്കാനുള്ളത്. അദ്ധ്യാപകര്‍ നല്‍കുന്ന പാഠ്യരീതിയിലൂടെ കുട്ടികള്‍ പ്രത്യേക കഴിവുകള്‍ ആര്‍ജ്ജിക്കുവാന്‍ തുടങ്ങും.
എറിക്സ്ന്‍റെ കാഴ്ചപാടില്‍ വ്യക്തികളിലെ ആത്മവിശ്വാസത്തിന്‍റെ വളര്‍ച്ച കൈവരിക്കുന്നത് പ്രാഥമിക വിദ്യാഭ്യാസം(നേഴ്സറി) നല്‍കുന്ന സമയത്താണ്. ഈകാലയളവില്‍ കുട്ടികള്‍ക്ക് വിദ്യാലയത്തിലെ അദ്ധ്യാപകരെയും, അച്ഛനമ്മമാരെയും വേര്‍തിരിച്ച് മനസ്സിലാക്കുവാന്‍ കഴിയുന്നു.
ഈ പ്രായത്തില്‍ കുട്ടികള്‍ക്ക് സ്വയം ഒറ്റപ്പെട്ടവനാണെന്നുള്ള തിരിച്ചറിവുണ്ടാകാന്‍ തുടങ്ങുന്നു. ഇത് അവരില്‍ ഉത്തരവാദിത്വവും, സദ്ദ്ഗുണങ്ങള്‍, മറ്റുകഴിവുകള്‍ സ്വയം നേടിയെടുക്കാനുള്ള പ്രചോദനം വര്‍ദ്ധിപ്പിക്കുന്നു. കൂടുതല്‍ യുക്തിയോടെ മറ്റുള്ളവരുമായി സഹകരിക്കുവാനും പങ്കിടുവാനും തുടങ്ങുന്നു. ഈ ഘട്ടത്തില്‍ മാനസികമായി നേടിയെടുക്കുന്ന അറിവിന്‍റെ വളര്‍ച്ച അതിവേഗത്തിലായിരിക്കുമെന്ന് അല്ലന്‍, മറോട്ട്സിന്‍റെ (അഹഹലി&ങമൃീ്വേ,2003)പഠനം വ്യക്തമാക്കു ന്നുണ്ട്. സ്ഥലം, ദിശ, സമയം, ക്രമം എന്നിവയെക്കുറിച്ചുള്ള ആശയങ്ങള്‍ കൂടുതല്‍ യുക്തിയോടും പ്രായോഗികമായും ഗ്രഹിക്കുന്നു. കാരണങ്ങള്‍, ഫലങ്ങള്‍, തിരിച്ചടി, പ്രത്യേഘാതങ്ങള്‍ കൂടാതെ കാലഗണനാരീതികള്‍ (കാലവസ്ഥ) എന്നിവയിലും തിരിച്ചറിവു ലഭിക്കുന്നു. വായന, എഴുത്ത്, പടം വരയ്ക്കുക, കടുപ്പമേറിയ പണികള്‍, സംസാരം തുടങ്ങിയവ ചെയ്യുവാനുള്ള ആകാംഷയും പ്രകടിപ്പിക്കുന്നു. ചെറിയതോതില്‍ സദാചാരമൂല്യം, സംസ്ക്കാരം, വ്യക്തിപരമായ വ്യത്യാസങ്ങള്‍ എന്നിവ തിരിച്ചറിയുന്നതോടപ്പം മറ്റുള്ളവരുടെ സഹായംകൂടാതെ വ്യക്തിപരമായ ആവിശ്യങ്ങള്‍ നിറവേറ്റുവാനും തുടങ്ങുന്നു. സ്വയം സാധനങ്ങള്‍ ഉണ്ടാക്കുക ഈ ഘട്ടത്തിലെ ഒരുപ്രത്യേക സവിശേഷതയാണ്.
ഇത്തരം കഴിവുകള്‍ കാണുമ്പോള്‍, അന്നേരം അവരെ പ്രോത്സാഹിപ്പിക്കുകയും, കാര്യനിര്‍വഹണത്തെ പുകഴ്ത്തുകയും ചെയ്യുമ്പോള്‍ കുട്ടികള്‍ അവരുടെ അദ്ധ്വാനത്തെ ശുഷ്ക്കാന്തിയോടെ വിവരിക്കുകയും, കാര്യങ്ങള്‍ മുഴുവനാകുംവരെ പ്രയത്നിക്കുകയും, സംത്യപ്തിയോടെ ചെയ്തുതീര്‍ക്കുകയും ചെയ്യുന്നു. പകരം അവരുടെ പ്രയത്നങ്ങളെ പരിഹസിക്കുകയോ, ശിക്ഷിക്കുകയോ ചെയ്യുക അല്ലെങ്കില്‍ അച്ഛനമ്മമാരുടെയും അദ്ധ്യാപകരുടെയും പ്രതീക്ഷക്കനുസരിച്ച് കഴിവില്ലാത്തവരെന്ന് സ്വയം മനസ്സിലാകുകയും ചെയ്യുന്നപക്ഷം അവരുടെ കഴിവുകളെകുറിച്ച് അപകര്‍ഷതാബോധം ഉടലെടുക്കുന്നു. ഈ സ്റ്റേജില്‍ സമപ്രായക്കാരായ കൂട്ടുകാരുമൊത്തുള്ള ഇടപെടലുകളും അവരുടെ സ്വാധീനവും കുട്ടികളുടെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നതാണ്. കൂട്ടുകൂടി പ്രവര്‍ത്തിക്കുകയും കളിക്കുകയും ചെയ്യുന്നതിലൂടെ സമൂഹം വിലമതിക്കുന്ന നൈപുണ്യങ്ങളും കഴിവുകളും പ്രകടിപ്പിക്കുവാന്‍ തുടങ്ങുകയും അതില്‍ ലഭിക്കുന്ന നേട്ടങ്ങളിലൂടെയും ബഹുമതികളിലൂടെയും അഭിമാനബോധം വളരുന്നു. അതോടൊപ്പം അംഗീകാരം നേടിയെടുക്കേണ്ടതിന്‍റെ ആവശ്യവും കുട്ടികള്‍ മനസ്സിലാക്കാന്‍ തുടങ്ങുന്നു. സ്വന്തം കഴിവുകള്‍ നല്ലരീതിയില്‍ പ്രകടിപ്പിക്കുകയും മുന്‍കൈയ്ടുക്കുകയും ചെയ്യുന്ന കുട്ടികള്‍ക്ക് അര്‍ഹിക്കുന്ന വ്യക്തമായ പ്രോത്സാഹനവും ആത്മധൈര്യവും പകരുന്നപക്ഷം പ്രയത്നശീലവും പൊരുതിനേടുവാനുള്ള മനോഭാവവും കാര്യങ്ങള്‍ നേടിയെടുക്കാനുള്ള തന്‍റെ കഴിവുകളില്‍ ആത്മവിശ്വാസവും തോന്നിപ്പിക്കുന്നു
മറിച്ച്, കുട്ടിയെ നിരുത്സാഹപ്പെടുത്തുകയോ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുന്നപക്ഷം അവരില്‍ അപകര്‍ഷതാബോധവും സ്വന്തം കഴിവുകളില്‍ ആശങ്കയും ഉള്ളവരായിതീരുന്നു. പിന്നീട് തന്‍റെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതില്‍ വൈമനസ്യം കാണിക്കുവാന്‍ തുടങ്ങുന്നു.
സമൂഹത്തിന് ആവശ്യമായ വിവിധതരം വൈദ്ഗദ്ധ്യങ്ങള്‍ വികസിപ്പിച്ചെടുക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ തീര്‍ച്ചയായും കുട്ടികളില്‍ ഇന്‍ഫിരിയോറിറ്റി കോംപ്ല്ക്സ് ജനിക്കുന്നതാണ്. ക്രമേണ പിന്‍വലിയലും, കാര്യങ്ങള്‍ മറ്റൊരുവസരത്തിലേക്ക് മാറ്റിവെക്കുന്ന(പ്രോകാസ്റ്റിനേഷന്‍) പ്രവണതയും, എല്ലാകാര്യങ്ങള്‍ക്കും വേണ്ടപ്പെട്ടവരുടെ സഹായവും പിന്തുണയും ആവിശ്യമായി വരികയും ചെയ്യുന്നു. എന്നാല്‍ സമൂഹത്തിന് ആവശ്യമായ എല്ലാ വൈദഗദ്ധ്യവും നേടിയെടുക്കാനുള്ള അവസരം എപ്പോഴും ലഭിക്കണമെന്നുമില്ല. ഇവിടെ പരിധികളും പരിമിതികളും മറ്റു നിയന്ത്രണങ്ങളും വെല്ലുവിളി ഉയര്‍ത്തുന്നു.
എന്നാല്‍ കുറച്ചൊക്കെ പരിമിതികളും തോല്‍വികളും കുട്ടികള്‍ നേരിടുന്നത് അത്യൂത്തമമാണ്. ഇത് കുട്ടികളില്‍ അടക്കം, ഒതുക്കം, ലജ്ജ, വിനയം, എളിമ എന്നിവ വികസിക്കാന്‍ സഹായിക്കും. എങ്കിലും കുട്ടിയിലെ കാര്യക്ഷമതയും എളിമയും തമ്മില്‍ ഒരു സന്തുലനം(തുല്യത) ഉണ്ടായിരിക്കണം. ഈ ഘട്ടത്തില്‍ ലഭിക്കുന്ന വിജയങ്ങളും ബഹുമതികളുമാണ് കുട്ടികളില്‍ അടിസ്ഥാനപരമായ യോഗ്യതകളും സദ്ഗുണങ്ങളും വളരുവാന്‍ സഹായിക്കുന്നത്.
സ്റ്റേജ് 5: വിശ്വാസ്യത- കറലിശേ്യേ ്/െ ഞീഹല രീിളൗശെീി (മറീഹലരെലിരല 1319 ്യലമൃെ) അനന്യത(വ്യക്തിത്വം) ്/െ കര്‍ത്തവ്യത്തെപറ്റിയുള്ള ആശയകുഴപ്പം.
ڇ ഞാനാരാണ്? എനിക്കെന്താവാന്‍ കഴിയും? ڈ എന്നതാണ് 13 മുതല്‍ 19 വയസ്സുവരെയുള്ള വളര്‍ച്ച കാലഘട്ടത്തിലെ അടിസ്ഥാനപരമായ ചോദ്യം.
കുട്ടിത്തത്തില്‍ നിന്നും പ്രായപൂര്‍ത്തിയിലേക്കുള്ള പരിക്രമണങ്ങളുടെ ഒരു കാലഘട്ടമാണ് കൗമാരപ്രായം. മനുഷ്യവളര്‍ച്ചയിലെ വളരെ സുപ്രധാനമായ കാലയളവാണിത്. ഈ ഘട്ടത്തില്‍ കുട്ടികള്‍ കൂടുതല്‍ സ്വതന്ത്രരാവുകയാണ്. പൂര്‍ണ്ണമായും സ്വതന്ത്രരാവാനുള്ള ഒരു ത്വര ഇവരില്‍ സ്വാഭാവികമായും കാണപ്പെടുന്നു. സ്വാഭാവികമായും ഇവര്‍ എല്ലാകാര്യങ്ങളിലും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. പഠനം, ഭാവി, തൊഴില്‍, കുടുംബബന്ധങ്ങള്‍, വീട്, സുഹ്യത്തുക്കള്‍, കാമുകി, പങ്കാളി, പ്രണയം, ലൈംഗീകത മറ്റു ഭൗതീക സൗകര്യങ്ങള്‍ തുടങ്ങി സര്‍വ്വത്ര കാര്യങ്ങളിലും പരാശ്രയം കുടാതെ നീങ്ങുവാനുള്ള സ്വയം പര്യാപ്ത്തത കൈവരിക്കുവാന്‍ ശ്രമിക്കും. കാരണം സമൂഹത്തിന്‍റെ ഭാഗമായി മാറാനുള്ള പ്രചോദനം അവരിലും സ്വാഭാവികമായി സംഭവിക്കുന്നു. സമൂഹത്തിന്‍റെ ഒരുഭാഗമായിരിക്കുക എന്നത് വ്യക്തിത്വ വികസനത്തിന്‍റെ പ്രവര്‍ത്തനമാണ്.
ഇളം പ്രായത്തില്‍ മറ്റുള്ളവരുടെ കാഴ്ചപാടിലവരെപറ്റി എന്താണെന്നറിയാനുള്ള പുതിയ ചിന്താകുഴപ്പം സംഭവിക്കുവാന്‍ തുടങ്ങുന്നു. ബാല്യത്തില്‍നിന്നും പ്രായപൂര്‍ത്തി/ യൗവനത്തിലേക്കുള്ള മാറ്റത്തില്‍ കുട്ടികള്‍ പ്രായപൂര്‍ത്തിയായവര്‍ക്കിടയില്‍ തങ്ങള്‍ക്ക് എങ്ങനെയാണ് നീങ്ങേണ്ടിവരിക എന്ന ആലോചനയുണ്ടാകുന്നു. കൗമാരത്തിലെ ആദ്യഘട്ടത്തില്‍ അവര്‍ക്ക് പ്രായപൂര്‍ത്തിയായവര്‍ക്കിടയിലും, സമൂഹത്തിലും ഏത് വേഷമാണ്(ഐഡന്‍റിറ്റി) അഭിനയിക്കേണ്ടതെന്നതിനെ കുറിച്ച് ഇടകലര്‍ന്ന് ആശയങ്ങളും വിചാരങ്ങളും ഉണ്ടാകുന്നു. ഈ സാഹചര്യം പലപ്പോഴും ആശയകുഴപ്പം ഉണ്ടാക്കുകയാണ് പതിവ്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ പലതരത്തിലുള്ള പെരുമാറ്റങ്ങളും പ്രവര്‍ത്തികളും പരീക്ഷിച്ചുനോക്കുന്നു. ഉദാ: വിവിധതരം വൈകാരിക പ്രകടനങ്ങള്‍, ശീഘ്രമായ നീക്കങ്ങള്‍, വലിയ ആളായി ഭാവിക്കുക, നഗ്നതാ പ്രദര്‍ശനം, രാഷ്ട്രീയ-മത-സാംസ്കാരിക പ്രവര്‍ത്തനം, തീവ്രവാദം, അടിപിടി, ഗുണ്ടായിസം, ലൈംഗീകപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ. ഭാഗ്യവശാല്‍ കൂടുതല്‍ യുവതിയുവാക്കള്‍ക്കും തങ്ങള്‍ ആരെന്നും, എവിടെ, എങ്ങോട്ട്, എങ്ങിനെ അവരുടെജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്നുള്ള തിരിച്ചറിവ് ലഭിക്കുന്നുവെന്ന് എറിക്സണ്‍ അഭിപ്രായപ്പെടുന്നു.
മനുഷ്യജീവിതത്തിലെ ഈ പരിമിതമായ കാലഘട്ടത്തെ (13-19 വയസ്സ്) ڇ വ്യക്തിത്വത്തിലെ പ്രതിസന്ധിഘട്ടമായി ڈ(ശറലിശേ്യേ രൃശശെെ) വിശേഷിപ്പിക്കുന്നു. ഇതിന് മുന്‍പുംപിന്‍പുമുള്ള ഓരോ സ്റ്റേജിലും അതിന്‍റെതായ പ്രതിസന്ധികളുണ്ട്, എങ്കിലും ബാല്യത്തില്‍നിന്നും കൗമാരത്തിലേക്കുള്ള ഈ മാറ്റത്തില്‍ ബുദ്ധിമുട്ടുകള്‍ വളരെയേറെയാണ്. ശൈശവം മുഴുവനും, ബാല്യത്തിലും ഒരുവ്യക്തിയില്‍ പലതരത്തിലുള്ള വ്യക്തിത്വവികാസങ്ങള്‍(ശാരീരികം, വൈകാരികം, ബുദ്ധിപരം, സാമൂഹികം, ലൈംഗീകപരം, വിദ്യാഭ്യാസപരം, സാംസ്കാരികം) ഉണ്ടാകുന്നതിനാല്‍ ഈ ڇ കടന്നുപോകല്‍ ڈ (ൃമേിാശെശൈീി) വളരെ അത്യാവശ്യം തന്നെയാണ്. മനുഷ്യവളര്‍ച്ചയിലെ ഈ മാറ്റം ڇ ഒരുവ്യക്തി എങ്ങനെ ആയീതീരുന്നുവെന്നുള്ളതിന്‍റെയും, ഒരു സമൂഹം വ്യക്തി എങ്ങനെ ആവണമെന്ന് പ്രതീക്ഷിക്കുന്നതിന്‍റെയുംڈ ഒരു ഒത്തുതീര്‍പ്പായും (യോജിപ്പ്) കണക്കാക്കുന്ന കാലഘട്ടം. ഇത് ഒരുപക്ഷെ മുന്‍അനുഭവങ്ങളേ ڇകള്ളത്തരമാക്കി ചിന്തിച്ച്ڈ മനസ്സില്‍ ڇ ഞാന്‍ ڈ എന്നവികാരത്തെ(അഹംഭാവം) സ്ഥാപിക്കുന്നു. എറിക്സണ്‍ന്‍റെ തിയറിയിലെ എട്ട് ജീവിത ഘട്ടങ്ങളേയും ബന്ധപ്പെടുത്തുമ്പോള്‍ അഞ്ചാമത്തെ ഘട്ടത്തെ വിലങ്ങനെയുള്ള (വ്യക്തിത്വ വികാസത്തിലെക്കുള്ള) ഒരു കുറുക്കുവഴിയായി സാദ്ദ്യശ്യപ്പെടുത്താം.. ഈ ഘട്ടത്തില്‍, കൗമാരപ്രായക്കാരില്‍ വ്യക്തിപരമായ മൂല്യങ്ങള്‍, വിശ്വാസങ്ങള്‍, ആദര്‍ശങ്ങള്‍, ലക്ഷ്യബോധം എന്നിവ തീവ്രമായിരിക്കും. സ്വയം വ്യക്തിപരമായ ഒരു ഐഡന്‍റിറ്റി സ്ഥാപിക്കുവാനുള്ള പര്യവേഷണവും ഈസമയത്ത് ശക്തമായിരിക്കും.
സ്റ്റേജ് ഓഫ് ഐഡന്‍റിറ്റിയുടെ പ്രത്യേകത, ഇത് മുന്‍പത്തെ സ്റ്റേജുകളുടെ സമുന്വയം കൂടാതെ ഇനി സംഭവിക്കാനുള്ള വളര്‍ച്ചകളെകുറിച്ചുള്ള പ്രതീക്ഷയുമാണ്. ഒരുവ്യക്തിയുടെ ജീവിതത്തില്‍ പ്രത്യേകിച്ച് യുവത്വത്തിന് സമാനതകളില്ലാത്ത(മറ്റൊരാളുമായി താരതമ്യപ്പെടുത്താനാവാത്ത) ഗുണങ്ങളാണുള്ളത്. ഓരോരുത്തര്‍ക്കും അവരവരുടെതായ സവിശേഷതകള്‍ ഉണ്ടായിരിക്കും. വാസ്തവത്തില്‍ ഈ വളര്‍ച്ചഘട്ടം ചെറുപ്പകാലവും പ്രായപൂര്‍ത്തിയാവലും തമ്മിലുള്ള ഒരുപാലമാണ്. യൗവ്വനമെന്നാല്‍ പൂര്‍ണ്ണമായ ഒരു മാറ്റമാണ്. ശാരീരികമായ മാറ്റം തന്നെയാണ് ഇതില്‍ മുഖ്യം. അതോടൊപ്പം സ്വന്തം മനസ്സിന്‍റെ ആഗ്രഹങ്ങളെയും കഴിവുകളെയും അന്വേഷിച്ചറിയാനുള്ള മാനസികകരുത്തും, കൂടാതെ മറ്റുള്ളവരുടെ ആഗ്രഹങ്ങളെയും വികാരങ്ങളെയും തിരിച്ചറിയാനും, ഉദ്ദേശശുദ്ധിയോടെ കൂടെനിന്ന് പ്രവര്‍ത്തിക്കാനുമുള്ള കഴിവും നേടിതരുന്നു. സ്വന്തം ജീവിതം എങ്ങിനെയാണ് പടുത്തുയര്‍ത്തേണ്ടതന്ന് മൂര്‍ച്ചയേറിയ ഒരുഅവബോധം നിശ്ചിത കാലാവധിക്കുള്ളില്‍ (ഈഘട്ടത്തില്‍) സമൂഹം നല്‍കുന്നു. വസ്തുനിഷ്ടവും ശാസ്ത്രീയവുമായ വളര്‍ച്ചക്കുള്ള നിയമപരമായ കാലാവധിയാണ് (ങീൃമീൃശേൗാ) കൗമാരപ്രായം. ഈ കാലവധിക്കുള്ളിലെ വളര്‍ച്ചയില്‍ കൗമാരപ്രായക്കാരില്‍ സദാചാരവും, സാന്‍മാര്‍ഗീകവും, സാംസ്കാരികവും, ധാര്‍മ്മീകവുമായ എത്തിക്ക്സ്(ആദര്‍ശങ്ങള്‍) വികസ്സിക്കുന്നു(ലൃശസീിെ,1963.ു.245 ).
വെല്ലുവിളിയാര്‍ന്ന ഈഘട്ടത്തില്‍ ഇളംപ്രായക്കാര്‍ക്ക് തങ്ങളുടെ ഐഡന്‍റിറ്റി സമര്‍ത്ഥിച്ചെടുക്കാനായി ഒത്തിരി അതിര്‍വരമ്പുകള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. ഒരുപ്രത്യേക വ്യക്തിത്വം രൂപീകരിക്കുന്നതിന് മുന്‍പ്തന്നെ സമൂഹം ആവശ്യപ്പെടുന്നതരം ചുമതലകള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുക എന്നത് വെല്ലുവിളിയായി ഇവിടെ നിലക്കൊള്ളുന്നു.. ചെറിയ കൂട്ടിയായോ അതോ മുതിര്‍ന്ന വ്യക്തിയായോ ഏത്രീതിയിലാണ് സമൂഹം തന്നെ നോക്കികാണുന്നതും, നിര്‍ദ്ദേശിക്കുന്നതുമൊക്കയുള്ള ഒരു ഐഡന്‍റിറ്റി കണ്‍ഫ്യൂഷന്‍(ൃീഹഹ രീിളൗശെീി ) ഇവിടെ സംഭവിക്കുന്നുണ്ടങ്കിലും സമൂഹം യുവാക്കള്‍ക്ക് അവനവനെ സ്വയം തിരിച്ചറിയുന്നതിനുള്ള കാലവധി നല്‍കുന്നു. ഇതിനെ മോറട്ടോറിയം എന്നുവിളിക്കുന്നു.
വ്യക്തിത്വത്തെ കുറ്റിച്ചുള്ള ആശയകുഴപ്പം കൗമാരത്തിലെ കടുത്തവെല്ലുവിളി തന്നെയാണ്. പക്വത കൈവരിക്കാന്‍ തുടങ്ങുന്ന ഈസമയത്ത് താന്‍ കുട്ടിയെപോലെ പെരുമാറണോ അതോ മുതിര്‍ന്ന യുവാവിനെ പോലെ പെരുമാറണോ എന്ന ആശയകുഴപ്പം ഇവരെ സദാ വേട്ടയാടുന്നതിന്നാല്‍ പല ഉത്തരവാദിത്വത്തങ്ങളും ഏറ്റടുക്കാതെ ഒഴിഞ്ഞുമാറുന്നു. സൈക്കോസോഷ്യല്‍ മോറട്ടോറിയത്തിലൂടെ കടന്നുപോകുമ്പോഴാണ് ഒരുവന്‍/ഒരുവള്‍ സ്വയം സ്വതന്ത്രമായി പരിക്ഷണത്തില്‍ /പര്യവേഷണത്തില്‍ (പെരുമാറ്റം) ഏര്‍പ്പെടുക. മുതിര്‍ന്ന ഒരാളായി എങ്ങിനെ എവിടെ പെരുമാറണമെന്ന് പഠിച്ചെടുക്കുന്ന പ്രധാനപ്പെട്ട ഈ കാലയളവിലൂടനീളം വ്യക്തി തന്‍റെ സ്വത്വം-ഐഡന്‍റിറ്റിയെ സംബദ്ധിച്ച് തുടര്‍ച്ചയായി ആത്മപരിശോധന നടത്തുക സ്വാഭാവികമാണ്. ഇതിനാവിശ്യമുള്ള സമയം, സ്ഥലം, സാഹചര്യങ്ങള്‍, എന്നിവ കൗമാര്‍ക്കാര്‍ക്ക് ലഭിച്ചിരിക്കണം. ഇത്തരത്തില്‍ സ്വതന്ത്രമായി പര്യവേഷണം നടത്തി വിജയം കൈവരിക്കുന്നതിലൂടെ ഇവര്‍ തന്‍റെ വ്യക്തിത്വത്തില്‍ അഭിമാനംകൊള്ളുകയും, സംത്യപ്തനാവുകയും തുടര്‍ന്ന് താന്‍ ആരാണ് എന്നതിനെക്കുറിച്ച് ശക്തവും വൈകാരികവുമായ അവബോധം ആര്‍ജ്ജിക്കുകയും ചെയ്യുന്നു. ആത്മാപരിശോധനയുടെ അടിസ്ഥാനത്തില്‍ താന്‍ ڇ അവനോ ڈ അല്ലെങ്കില്‍ ڇ അവളോ ڈ എന്ന് ക്യത്യമായി മാനസിലാക്കുകയും ചെയ്യുന്നു. അന്വേഷണത്തില്‍ രണ്ടുതരം വ്യക്തിത്വങ്ങള്‍ ഉണ്ട്. ഒന്ന്: സെക്ഷ്വല്‍ (ലിംഗബന്ധപരമായ), രണ്ട്: ഓക്ക്യൂപേഷണല്‍ (തൊഴില്‍പരമായ). രണ്ടതരത്തിലും അവര്‍ തങ്ങളുടെ പൂര്‍ണ്ണതയെ കണ്ടെത്തുവാന്‍ ശ്രമിക്കുന്നതാണ്.
ഈ സ്റ്റേജിന്‍റെ അവസാനഘട്ടത്തില്‍ താന്‍ എന്തായിതീരണമെന്നും, എങ്ങിനെ ജീവിക്കണമെന്നും, തന്‍റെ സെക്ഷ്വാലിറ്റിയെ കുറിച്ചും അഹത്തെക്കുറിച്ചും സമ്പൂര്‍ണ്ണമായ സ്വഭാവദാര്‍ഢ്യം കൈവരിച്ചിരിക്കും. ശാരീരികമായ മാറ്റങ്ങളും വളര്‍ച്ചയും ഉള്‍ക്കൊള്ളൂന്നതുവരെ കൗമാരപ്രായക്കാരില്‍ അസ്വസ്ഥതകളും തോന്നിയേക്കാം, അവര്‍ക്കതില്‍നിന്ന് മാറാനും മാറ്റങ്ങള്‍ വരുത്താനും കഴിയും. ഈ ഘട്ടത്തില്‍ നേടുന്ന വിജയത്തിന്‍റെ ഫലമായിട്ടാണ് കൗമാരകാരില്‍ സത്യസന്ധതയും വിശ്വാസതയും നിഴലിച്ചു നില്‍ക്കുക. ആശയപരമായി വ്യത്യാസങ്ങള്‍ ഉണ്ടായാലും മറ്റുള്ളവരെ അംഗീകരിക്കാനും, അവരുടെ അഭിപ്രായങ്ങളൊത്തു മുന്നോട്ട് പോകുവാനും കൗമാരപ്രായക്കാര പ്രാപ്തരാക്കുന്നതും ഈ പറഞ്ഞ വിശ്വാസസ്തത തന്നെയാണ്. ഇവര്‍ക്ക് മറ്റുള്ളവരുടെ വ്യക്തിത്വ സവിശേഷതകള്‍ക്ക് അനുസരിച്ച് സ്വയം സന്നദ്ധരായിരി ക്കാനുള്ള കഴിവും വിശ്വാസിതയും നേടികൊടുക്കുന്നു. തങ്ങളുടെ കഴിവുകളെയമം സാധ്യതകളെയും പര്യവേഷണം നടത്തി സ്വന്തം ഐഡന്‍റിറ്റി രൂപീകരിക്കാന്‍ തുടങ്ങുന്നു. സമൂഹത്തില്‍ തന്‍റെ സ്വത്വം തിരിച്ചറിയുന്നതില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വരുന്നവര്‍ മാനസികമായ വിവിധതരം ആശയകുഴപ്പത്തിലെക്ക് നയിക്കപ്പെടുന്നു. ڇ ഞാന്‍ വളരുമ്പോള്‍ എന്താണ് ചെയ്യുക?ڈ ڇ എന്താണ് വേണ്ടതന്ന് എനിക്കറിയില്ല ڈ ڇ ഞാന്‍ ആരാവും? ڈ എന്നപല്ലവികള്‍ ഇത്തരക്കാരില്‍ പ്രത്യക്ഷപ്പെടുന്നതാണ്.
തങ്ങളുടെ ഐഡന്‍റിറ്റിയെകുറിച്ചും നിലനില്‍പ്പിനെകുറിച്ചും വ്യക്തത ലഭിക്കാത്തവര്‍ റോള്‍ കണ്‍ഫ്യൂഷന് (ൃീഹലരീിളൗശെീി) വിധേയമാകുന്നു. റോള്‍ കണ്‍ഫ്യൂഷനും, ഐഡന്‍റിറ്റി പ്രതിസന്ധിയും കൗമാരക്കാരെ മറ്റു വത്യസ്ഥവും, സമൂഹ വ്യവസ്ഥകള്‍ക്ക് യോജിക്കാത്തതുമായ ജീവിതശൈലികള്‍ പരീക്ഷിക്കുന്നതിലേക്ക് നയിക്കുന്നു. നല്ലതും ചീത്തയുമായ ഏതുവേഷങ്ങളും (ഉദ്യോഗം, വിദ്ദ്യാഭ്യാസം, രാഷ്ടീയം, മതം, ലൈംഗികത ഇതില്‍ ഏതെങ്കിലും) ഇവര്‍ എടുത്ത് അണിഞ്ഞേക്കാം. കൂടാതെ വ്യക്തിത്വത്തെ കുറിച്ചുള്ള ആശയകുഴപ്പം(ശറലിശേ്യേ രൃശലെ) കൗമാരപ്രായക്കാരെ കലഹത്തിലേക്കും വിപ്ലവത്തിലേക്കും നയിക്കുന്നതാണ്. ഏത് വിധേനെയും നിഷേധരൂപത്തിലൂടെയാണങ്കില്‍ പോലും ഐഡന്‍റിറ്റി സ്ഥാപിച്ചെടുക്കുക എന്നതാണ് ഇവരുടെ മുഖ്യലക്ഷ്യം. ഈ മനോഭാവം ചൂഷണം ചെയ്തു വളര്‍ന്ന് പന്തലിച്ചവയാണ് ഇന്നുകണ്ടുവരുന്ന മത തീവ്രവാദവും രാഷ്ട്രീയ വിപ്ലവങ്ങളും സമരങ്ങളും മറ്റും.
ഒത്തിരി ടീനേജുകാര്‍ അവരവരുടെ അച്ഛനമ്മമാരുടെ നിര്‍ണ്ണായകമായ പങ്കും അഭിപ്രായങ്ങളും വകവെക്കാതെ സ്വയം തീരുമാനവും അഭിരുചിക്കും അനുസരിച്ച് മറ്റുവിഷയങ്ങളും ജോലികളും തിരഞ്ഞെടുക്കാന്‍ തയ്യാറാകുന്നുണ്ട്. എന്നാല്‍ സമൂഹം കൂടുതല്‍ നിര്‍ബന്ധം പിടിക്കുന്നപക്ഷം അതനുസരിക്കുകയും ചെയ്യുന്നവരുമുണ്ട്. ഇത് അവനെ/അവളെ സ്വയം കണ്ടെത്തുന്നതില്‍നിന്നും അകറ്റി നിര്‍ത്തുവാനെ ഉപകരിക്കൂ. അന്നേരം പലവ്യക്തിത്വ ക്രമക്കേടുകളും കേറിപറ്റിയേക്കാം.
കൗമാരപ്രായക്കാര്‍ ലോകാഭിപ്രായവും, സാമൂഹികവ്യവസ്ഥിതിയും, നിക്ഷിപ്തമായ ജോലികളും, ജീവിതശൈലികളും സ്വീകരിക്കാന്‍ തുടങ്ങിയാല്‍ പിന്നീടവര്‍ക്ക് സ്വന്തം കഴിവുകളെ വിഭിന്നമായ സമൂഹത്തിനു മുന്‍പില്‍ നിര്‍വചിക്കുവാന്‍(കാഴചവെക്കുവാന്‍)കഴിയുമോ? എറിക്സണെ സംബന്ധിച്ചിതത്തോളം ഒരിളംപ്രായക്കാരന്‍/കൗമാരക്കാര്‍ څഞാനെന്തു നേടി?چ, കൂടാതെ څഞാനിതുകൊണ്ട് എന്തുചെയ്യും? چ എന്നീരണ്ട് ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരങ്ങള്‍ നേടിയാലെ അവരിലെ څഅവന്‍-അവള്‍چ അല്ലെങ്കില്‍ څഎന്താണ് എന്‍റെ വ്യക്തിത്വം? چ എന്ന് സ്വയം തിരിച്ചറിയുന്നതിന് പ്രാപ്തരാകുന്നുള്ളു. ഈ സ്റ്റേജിനെ സംബന്ധിച്ചിടത്തോളം സ്വന്തം കഴിവുകളെ അടിയറവുചെയ്തിട്ട്, സമൂഹത്തില്‍ നിന്നുണ്ടാകുന്ന ഒഴിച്ചുകൂടാന്‍പറ്റാത്ത വൈരുദ്ധ്യങ്ങളും, ചിന്താകുഴപ്പങ്ങളും നേരിടുമ്പോഴും- മനസ്സില്‍ സ്വന്തം കഴിവുകളില്‍ അവര്‍ കൂറുപുലര്‍ത്തുകയും ചെയ്യുന്നു.
അടുത്തഘട്ടം(ശിശോമര്യ :അടുപ്പം/സ്നേഹബന്ധം)- മിക്കവാറും വിവാഹബന്ധവുമായി വിശേഷിപ്പിക്കുന്നു. കൂടുതലാളുകളും ദ്യഢനിശ്ചയത്തോടുകൂടി അഞ്ചാമത്തെ സ്റ്റേജ് ഇരുപതാം വയസ്സില്‍ പൂര്‍ത്തീകരിച്ചിരിക്കണമെന്ന് എറിക്ക്സണ്‍ പറയുന്നു. എന്നാലും, ഈ പ്രായപരിധി തികച്ചും ചഞ്ചലമാണ്. പ്രത്യേകിച്ചും അവനവന്‍റെ സ്വയംതിരിച്ചറിവിനും, സ്വയംവിശ്വസിക്കാനും, പക്വത നേടിയതായി ബോദ്ധ്യപ്പെടുന്നതിനും കൂറെ സമയമെടുക്കുന്നു. ജീവചരിത്ര ഗ്രന്ഥങ്ങളായ:- ڇ യങ് മേന്‍ ലൂതര്‍ ڈ(ഥീൗിഴ ങമി ഘൗവേലൃ ), ഗാന്ധിജിയുടെ ڇ എക്സിപിരിമെന്‍റ് വിത്ത് ട്രൂത്തിലും ڈ (ഏമിറവശچെ ഠൃൗവേ) അവരുടെ വ്യക്തിത്വ പ്രതിസന്ധിഘട്ടം കടന്നത് 25-30 വയസ്സുകളിലായിരുന്നുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. പക്വത കൈവരിക്കുന്നത് ഓരോരുത്തരും വത്യസ്ഥ കാലയളവിലാണന്നാണ് ഇതര്‍ത്ഥമാക്കുന്നത്. എറിക്സന്‍റെ നിരീക്ഷണത്തില്‍ കൗമാരപ്രായത്തിലെ ബുദ്ധിപരവും, വൈകാരികവുമായ വളര്‍ച്ച ഈ വ്യക്തിത്വപ്രതിസന്ധി ഘട്ടത്തില്‍ വളരെ നീണ്ടു പോകുന്നതായി ബോധ്യപ്പെട്ടീട്ടുണ്ട്. അദ്ദേഹത്തിന്‍റെ തുടര്‍ച്ചയായുള്ള നിരീക്ഷണത്തില്‍ വ്യവസായിക സമൂഹത്തില്‍ വ്യക്തിത്വ വികസനത്തിന് അധികം സമയമെടു ക്കുന്നതായി കാണപ്പെടുന്നു.
അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക ശാസ്ത്രലോകത്ത്, ഓരോ തലമുറയിലേയും, മുതിര്‍ന്ന മനുഷ്യന്‍റെ കാര്യപ്രാപ്തി വൈകിയാണ് സ്വായത്തമാകുന്നത്. കാരണം കൗമാരപ്രായകാര്‍ക്ക് വസ്തു നിഷടതയോടും യുക്തിയോടുംകൂടി സ്വയം മനസ്സിലാക്കാനുള്ള നിശ്ചിതസമയം(മോറട്ടോറിയം) കണക്കാക്കാന്‍ കഴിയുന്നില്ല. ഉള്ളതാകട്ട പരിമിതമായ സമയവും. എല്ലാവരുടെയും പക്വത 18 -21 വയസ്സില്‍തന്നെ ആയിരിക്കണമെന്നില്ല. മാറികൊണ്ടിരിക്കുന്ന സാമൂഹിക ജീവിതപരിഷ്ക്കാരമനുസരിച്ച് അടുത്ത നൂറ്റാണ്ടിലെ മോറട്ടോറിയം ഒരുപക്ഷെ 13-19 വയസ്സിനുപകരം 15 - 28 വയസായന്നുവരാം.
സ്റ്റേജ് 6: സ്നേഹം: കിശോമര്യ ്െ കീഹെമശേീി 20 -40 വയസ്സ് ദ്യഢമൈത്രി(സ്നേഹബന്ധം) ്െ ഒറ്റപ്പെടുത്തല്‍ (എകാന്തത):-
മാനസിക സാമൂഹിക വികസന സിദ്ധാന്തത്തിലെ ആറാമത്തെ ഘട്ടം, 20 മുതല്‍ 40 വയസ്സുവരെ നീണ്ടുനില്‍ക്കുന്ന ഈവേളയില്‍ ദ്ദഢമൈത്രിയില്ലേക്കോ അല്ലെങ്കില്‍ എകാന്ത ജീവിതത്തില്ലേക്കോ തിരിഞ്ഞേക്കാം.
ڇ എനിക്ക് സ്നേഹിക്കുവാന്‍ കഴിയുമോ ?.ڈ എന്നതാണ് ഈഘട്ടത്തിലെ അടിസ്ഥാനപരമായ ചോദ്യം. ഏകദേശം 30 വയസ്സിലെത്തുമ്പോള്‍ ഈ ചോദ്യത്തിന്‍റെ പ്രസക്തി കൂടുതല്‍ പ്രാധാന്യമുള്ളതായി തീരുന്നു. മുന്‍സ്റ്റേജുകളില്‍ പ്രതിപാദിച്ച വ്യക്തിത്വവും ്െ റോള്‍ കണ്‍ഫ്യൂഷനും ഈ ഘട്ടത്തിന്‍റെ ആരംഭത്തില്‍ അവസാനിക്കുന്നു. എന്നിരുന്നാലും സ്നേഹ ബന്ധങ്ങളും ഒറ്റപ്പെടലും ഈഘട്ടത്തിന്‍റെ ആരംഭത്തിലും കുറേശ്ശ നിലനില്‍ക്കുന്നതായി കാണാന്‍ കഴിയും. ഈഘട്ടത്തില്‍ ചെറുപ്പക്കാര്‍ അവരുടെ വ്യക്തിത്വം സുഹ്യത്തുക്കളുമായി കൂട്ടികലര്‍ത്താന്‍ ഉത്സാഹം കാണിക്കുകയും, അതിനായി കൂടിച്ചേരാനും(കൂട്ടുകൂടാന്‍) ആഗ്രഹിക്കുന്നു. ശക്തമായ സ്നേഹ ബന്ധത്തിനിടയിലും ഒറ്റപ്പെടുന്നതായി ഇവര്‍ക്കനുഭ വപ്പെടാമെന്നു എറിക്ക്സണ്‍ വിശ്വസിക്കുന്നു. നിരസിക്കലിനെയും, വേര്‍പിരിയിലിനെയും മനുഷ്യന്‍ ഭയക്കുന്നത് സ്വാഭാവികമാണ്. വേദനയന്തെന്ന് നമുക്കറിയാം. പക്ഷെ നിരസിക്കലുകള്‍ ഉണ്ടാക്കുന്ന വേദനാജനകമായ അവസ്ഥ ഭീകരമായിരിക്കും. മനസ്സൊരിക്കലും നിരസിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നില്ല. ഈ പ്രായത്തിലുള്ളവര്‍ക്ക് വ്യക്തമായ ആദരവും അംഗീകാരവും ലഭിക്കേണ്ടതിന്‍റെ ആവിശ്യകത കൂടുതലാണ്. അതുപോലെതന്നെ അഹംബോധം വേദനാജനകമായ അവസ്ഥയെ ഉള്‍ക്കൊള്ളുന്നില്ല. ڇ അടുത്ത സ്നേഹബന്ധത്തിന് അകല്‍ച്ചയുടെ ഒരു പ്രതിരൂപമുണ്ട്ڈ എന്ന് എറിക്ക്സണ്‍ അഭിപ്രായപ്പെടുന്നു. അതായത് څആവശ്യം വരുന്നപക്ഷം ഒറ്റപ്പെടുത്താനും, വേണമെങ്കില്‍ അത്തരം ശക്തികളെ നശിപ്പിക്കാനും, നിലനില്‍പ്പിനെ ബാധിക്കുന്നവരെ ഇല്ലാതാക്കാനും, അപകടകരമെന്നു തോന്നുന്ന അടുത്ത ബന്ധത്തെപോലും ഇല്ലാതാക്കാനും കഴിയുമെന്ന്چ് എറിക്ക്സണ്‍ പ്രത്യേകം എടുത്തുപറയുന്നു.
ഒരിക്കലൊരാള്‍ തന്‍റെ വ്യക്തിത്വ രൂപീകരണം തെളിയിച്ചുകഴിഞ്ഞാല്‍ മറ്റുള്ളവരുമൊത്തുള്ള ദീര്‍ഘകാല ഇടപെടലുകള്‍ക്കും ബന്ധങ്ങള്‍ക്കും തയ്യാറെടുക്കും. പലതരം ബന്ധങ്ങള്‍ അന്നേരം സംജാതമായേക്കാം(സ്നേഹം, പ്രണയബന്ധം, വിവാഹം, സാമ്പത്തികം, തീവ്രവാദം മറ്റും). കൂടാതെ അത്തരം ബന്ധങ്ങള്‍ നിലനിര്‍ത്തുവാനാവശ്യമായ ത്യാഗങ്ങള്‍ക്കും വീട്ടുവീഴ്ചകള്‍ക്കും തയ്യാറായിരിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഫലംകാണാതെ വരുമ്പോള്‍ ആത്മാഭിമാനക്ഷതവും, നിരാശയും, ഒറ്റപെടലും തോന്നുവാനിടവരുന്നു. ഈപ്രായത്തില്‍ ജാതിമത ഭേദമില്ലാതെ മറ്റു പ്രായക്കാരും ജനവിഭാഗങ്ങളുമായുള്ള സമ്പര്‍ക്കവും സ്വാഭാവികം. പക്ഷെ സാമൂഹിക-സാംസ്കാരിക-കുടുംബ-വ്യവസ്ഥകള്‍ അത്തരത്തിലുള്ള സമ്പര്‍ക്കങ്ങള്‍ അംഗീകരിച്ചുകൊള്ളണമെന്നില്ല. സങ്കുചിതമായ മാനസികചിന്താഗതികള്‍ ഉള്ളവര്‍ക്ക് ഇവരുടെ ശൈലികള്‍ ഒരിക്കലും അംഗീകരിക്കുകയില്ല.
മനസ്സിലെ ആശയങ്ങള്‍, ഇഷ്ടങ്ങള്‍, സങ്ക്ല്‍പങ്ങള്‍, വികാരങ്ങള്‍ എന്നിവയെല്ലാം മറ്റുള്ളവരോടത്ത് പങ്കു വെക്കുവാന്‍ തയ്യാറാകുന്ന കാലഘട്ടം കൂടിയാണ് 20-40 വയസ്സ്. ഈകാലയളവില്‍ കുടുംബാംഗമല്ലാത്ത മറ്റാളുകളുമായി ദീര്‍ഘകാല പദ്ധതികള്‍ക്കും ബന്ധങ്ങള്‍ക്കും ഇവര്‍ തയ്യാറാകും. ഏര്‍പ്പെടുന്ന ബന്ധങ്ങള്‍ എന്തുതന്നെയായാലും സന്തോഷത്തോടും, പ്രതിബദ്ധതയോടെയും, സുരക്ഷിതത്തോടും കൂടിയുള്ള പരിചരണത്തിലൂടെയായിരിക്കും കടന്നുപോകുക. യാതൊരുവിധ അതിര്‍വരമ്പുകളുമില്ലാത്ത, സദാചാരപരമായ നിയമങ്ങള്‍ക്കപ്പുറം ഒരു വിശാലമായ സ്നേഹബന്ധം ആരൊടൊത്തും ഇവര്‍ക്ക് സാധിക്കും. ഈ കാലയളവില്‍ നേരിടുന്ന അവഗണനകള്‍, നിരസിക്കല്‍ എന്നിവ വ്യക്തികളെ ഏകാന്തതയില്ലേക്കും വിഷാദ രോഗത്തിലേക്കും നയിക്കും സ്നേഹം എന്ന അടിസ്ഥാനപരമായ സദ്ഗുണം ആര്‍ജ്ജിക്കേണ്ടത് നിലനില്‍ക്കുന്ന സാമൂഹിക-സാംസ്കാരിക-സദാചാര-സന്‍മാര്‍ഗ നിയമ വ്യവസ്ഥകളിലൂടെയായിരിക്കണം എന്നത് ഇവരെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. സ്ഥിരവും, പരിശുദ്ധുമായ ഒരു ആത്മീയതയിലേക്കും ഈകാലഘട്ടം വഴിവെച്ചേക്കാം.
സ്റ്റേജ് .7 : സംരക്ഷണം - ഏലിലൃമശ്ശേ്യേ ്െ ടമേഴിമശേീി 25 ീേ 64 ീൃ 40 ീേ 64 ്യലൃമെ, പുനരുല്‍പ്പാദനശക്തി ്െ നിഷ്ക്രിയത്വം
ڇ എന്‍റെ ജീവിതത്തെ എണ്ണി ത്തിട്ടപ്പെടുത്താന്‍ കഴിയുമോ?. ڈ എന്നതാണ് അടിസ്ഥാനപരമായി ഈ ഘട്ടത്തില്‍ ഉയര്‍ന്നുവരുന്ന ചോദ്യം.
ജനറേറ്റിവിറ്റിയെന്നാല്‍ അടുത്ത തലമുറയെ നയിക്കുക എന്നതാണ് അര്‍ത്ഥം. സാമൂഹികമായി വിലപ്പെട്ട ജോലികളും, അച്ചടക്കപാലനവുമാണ് പുനരുല്‍പ്പാദനശക്തിയുടെ (ജനറേറ്റിവിറ്റി) പ്രത്യേകതകള്‍. യൗവനകാലത്തെ പുനരുല്‍പ്പാദനശക്തി കുടുംബത്തിനും, ബന്ധങ്ങള്‍ക്കും, ജോലിക്കും കൂടാതെ സമൂഹത്തിന് വേണ്ടിയും ഉപയോഗിക്കപ്പെടുന്നു. എല്ലാ അര്‍ത്ഥത്തിലും പുനരുല്‍പ്പാദനശക്തി പ്രധാനമായും അടുത്ത തലമുറയെ നേരാംവണ്ണം സ്യഷ്ടിക്കുവാനോ അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുവാനോ, അവരെ മുന്നോട്ട് നയിക്കുവാനുമുള്ളതാണ്. ഉത്പാദനക്ഷമതയും, കാര്യക്ഷമതയും കൂടികലര്‍ന്ന് ഒരുപൊതു ധാരണയാണ് ജനറേറ്റിവിറ്റി. മദ്ധ്യവയസ്സുഘട്ടത്തിലാണ് ഇതിന്‍റെ സവിശേഷതകള്‍ പ്രകടമാകുവാന്‍ തുടങ്ങുക.
സമൂഹത്തിന് ഏതുതരം സഹായമാണ്(സംഭാവന) തന്നിലൂടെ ചെയ്യുവാന്‍ കഴിയുക?. ഏതുതരം പ്രവര്‍ത്തനങ്ങളിലൂടെയാണ് ഭാവിതലമുറയെ നല്ലരീതിയില്‍ മുന്നോട്ട് നയിക്കുവാനാവുക? എന്നതാണ് മദ്ധവയസ്സ്കരുടെ (ാശററഹല മഴല) പ്രഥമ കര്‍ത്തവ്യം. ഈ ഘട്ടത്തില്‍ ഒരുവ്യക്തി എന്തെങ്കിലും സംഭാവന ചെയ്യുന്നുവെങ്കില്‍, ഒരുപക്ഷെ കുടുംബത്തെ പരിപാലിച്ചു നിര്‍ത്തുക അല്ലെങ്കില്‍ നാടിന്‍റെ/സമൂഹത്തിന്‍റെ നന്‍മക്ക് വേണ്ടി പ്രയ്ത്നിക്കുന്നുവെങ്കില്‍-അതിന്‍റെ ഭാഗമായി തന്നിലെ ഉത്പ്പാദനക്ഷമത (ഏലിലൃമശ്ശേ്യേ) തിരിച്ചറിഞ്ഞ് സന്തോഷിക്കുവാനും എന്തെങ്കിലും നേടിയെന്ന അഭിമാനബോധവും (വിചാരം) നേടുന്നു. തന്‍റെ കാര്യക്ഷമത ആദരിക്കപ്പെടണമെന്നും വ്യക്തി സ്വപ്നം കാണുന്നുണ്ട്. ഇതിനു വിപരീതമായി അവന്‍റെ കാര്യക്ഷമതയെ കുറിച്ച് ആരോപണം ഉന്നയിക്കുകയോ തിരിച്ചറിയാതിരിക്കുകയോ ചെയ്യുന്നപക്ഷം അവനില്‍ നിഷ്ക്രിയത്വം (ടമേഴിമശേീി) അനുഭവപ്പെടുന്നു. തത്ഫലം അവന്‍ സ്വയം കേന്ദ്രീക്യതനായി, സമൂഹത്തിന്‍റെ പുരോഗതിക്കു വേണ്ടി ഒന്നും ചെയ്യാതെയും, സ്വാര്‍ത്ത ചിന്താഗതിയോടും കൂടി മുന്നോട്ട് നീങ്ങുന്നു.
40 മുതല്‍ 65 വയസ്സുവരെ നീണ്ടൂനില്‍ക്കുന്ന ഈ കാലയളവില്‍ ഒരുവ്യക്തി എന്നനിലയില്‍ നിങ്ങളുടെതായ ڇഒരു അടയാളപ്പെടുത്തലാണ്ڈ (ാമസശിഴ ്യീൗൃ ാമൃസ) മുഖ്യമായും സംഭവിക്കുന്നത്. എതെങ്കിലു തരത്തിലുള്ള തിരുത്തല്‍ അല്ലെങ്കില്‍ പരിണാമം നിങ്ങളാല്‍ സംജാതമാവുകയാണ് ജനറേറ്റിവിറ്റിയിലൂടെ. ജനറേറ്റിവിറ്റിയുടെ വേളയില്‍ ഓരോരുത്തര്‍ക്കും തങ്ങളുടെതായ പുതിയത് എന്തെങ്കിലും സ്യഷ്ടിക്കുവാനോ അല്ലെങ്കില്‍ പരിപാലിച്ചുകൊണ്ടുപോകുവാനോ, പ്രയോജനകരമായ മാറ്റങ്ങള്‍ പ്രദാനം ചെയ്യുവാനുമുള്ള ആവിശ്യകത സ്വാഭാവികമായി മനസ്സില്‍ തോന്നുന്നു. ഈ മനോഭാവം വിജയകരമായി നിര്‍വ്വഹിക്കപ്പെടുന്നു വെങ്കില്‍ ഈ സ്റ്റേജ് വിജയം കൈവരിച്ചുവെന്ന് പറയാം. څകരുതല്‍ چ അഥവ څ ജാഗരൂകതچയാണ് (രമൃല) ഈ ഘട്ടത്തില്‍ വ്യക്തി ആര്‍ജ്ജിച്ചെടുക്കുന്ന അടിസ്ഥാനപരമായ ഗുണം. അതേസമയം പ്രവര്‍ത്തനം പരാജയപ്പെടുന്നു വെങ്കില്‍ പിന്നീട് ഭാവിയില്‍ പൊള്ളയായതും, സ്വാര്‍ത്ഥതയോടുകൂടിയ(വെമഹഹീം ശി്ീഹ്ലാലിേ) സാനിദ്ധ്യമായിരിക്കും ഇവരുടെ എല്ലാ പ്രവര്‍ത്തനത്തിലും നിഴലിക്കുക. സ്വയം വിഭാവനം -സഹായം ചെയ്യുന്ന പ്രവര്‍ത്തിയില്‍ തോല്‍വികളും അപമാനവുമാണ് വ്യക്തി നേരിടുന്നതെങ്കില്‍ അയാളില്‍ നിഷ്ക്രിയവും ആദായകരവുമില്ലാത്ത നീക്കങ്ങളും പ്രത്യക്ഷപ്പെടുന്നു(ഉദാ: രാഷ്ട്രീയ ഭരണാധികാരികള്‍). ഇത്തരം വ്യക്തികള്‍ അവരുടെ സമുദായത്തില്‍നിന്നും, സമൂഹത്തില്‍ നിന്നും കുടുംബബന്ധങ്ങളില്‍ നിന്നും മൊത്തത്തില്‍ വിച്ഛേദിക്കപ്പെട്ടോ, സഹകരിക്കാതെയോ നിലകൊള്ളും.
മദ്ധ്യവയസ്സരുടെ മുഖ്യ സവിശേഷതകള്‍:.
1. ലൈംഗീക ബന്ധത്തേക്കാള്‍ കൂടുതല്‍ സ്നേഹത്തിനും പ്രണയത്തിനും മുന്‍തൂക്കം നല്‍കുന്നു
2. ആരോഗ്യകരമായ ജീവിതശൈലിയും - പരിപാലനവും
3. ഇണയോട് ആത്മബന്ധം പുലര്‍ത്തല്‍, ഇണയുമായി സംഘടിച്ച് (ഏകോപിച്ച്) പ്രവര്‍ത്തിക്കുക.
4. വളര്‍ന്നുവരുന്ന കുട്ടികളേയും, സ്വന്തം മക്കളിലും ഉത്തരവാദിത്വബോധം
വളര്‍ത്തിയെടുക്കാന്‍ സഹായിക്കുക
5. മുതിര്‍ന്നുവരുന്ന കുട്ടികള്‍ക്കിടയില്‍ നിന്നും മുഖ്യസ്ഥാനം പരിത്യജിക്കല്‍
(ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ശീലിപ്പിക്കുന്ന നീക്കങ്ങള്‍)
6. യുവതലമുറയെ യുക്തിയില്‍ അധിഷ്ടിതമായി ജീവിക്കുവാന്‍ പ്രേരിപ്പിക്കല്‍
7. ആശ്വാസകരമായ കുടുംബജീവിതം നയിക്കല്‍
8. സ്വയം വ്യക്തിപരമായും, ഇണയുടെ അല്ലങ്കില്‍ പങ്കാളിയുടെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുക.
9. വയസ്സായ രക്ഷിതാക്കളെ സംരക്ഷിക്കുക.
10. സാമൂഹികപരമായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു.
11. മദ്ധ്യവയസ്സുകാലത്തെ ശാരീരിക മാറ്റങ്ങളില്‍ പൊരുത്തപ്പെടുന്നു.
12. ഒഴിവു സമയം ക്രിയാത്മകമായി ഉപയോഗിക്കുന്നു.
13 മുതിര്‍ന്ന് വരുന്ന കുട്ടികളുടെ ആശയങ്ങള്‍, വൈകാരികത, സുഹ്യത്തുക്കള്‍
അവരുടെ ഇണകളെയും അംഗീകരിക്കുന്നു.
13. മുതിര്‍ന്നുവരുന്ന കുറ څകരുതല്‍ چ അഥവ څ ജാഗരൂകത چയാണ് (രമൃല) ഈ ഘട്ടത്തില്‍
വ്യക്തി ആര്‍ജ്ജിച്ചെടുക്കുന്ന അടിസ്ഥാനപരമായ ഗുണം. څകരുതല്‍ چ അഥവ
څജാഗരൂകതچയാണ് (രമൃല) ഈഘട്ടത്തില്‍ വ്യക്തി ആര്‍ജ്ജിക്കുന്ന അടിസ്ഥാനപരമായ ഗുണം.
സ്റ്റേജ് - 8: ജ്ഞാനം (ംശറെീാ) ഋഴീ കിലേഴൃശ്യേ ്െ ഉലുമെശൃ : (ഘമലേ മറൗഹവേീീറ) 65 ്യലമൃെ ീേ റലമവേ
അന്തഃകരണ സമ്പൂര്‍ണ്ണത ്െ നൈരാശ്യം
ڇ ഞാന്‍ ഞാനാകുന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ? ڈ ഇതാണ് ലേറ്റ് അഡല്‍ട്ട്ഹുഡില്‍ ഉന്നയിക്കപ്പൈടുന്ന അടിസ്ഥാനപരമായ ചോദ്യം.
നമ്മുക്ക് വയസ്സാവും തോറും നമ്മുടെ ഉത്പാദനക്ഷമത കുറയുകയും, ജീവിതത്തെ വാര്‍ദ്ധക്ക്യത്തിലേക്ക് എത്തിയ ഒരുവ്യക്തിയുടെ കാഴ്ചപാടില്‍ നിന്ന് വീക്ഷിക്കുവാന്‍ തുടങ്ങും. നാം വിജയകരമായ ജീവിതം നയിക്കുന്ന അവസരത്തില്‍ പൂര്‍ത്തീകരിച്ച കര്‍ത്തവ്യങ്ങളെ കുറിച്ചും വിജയങ്ങളെ കുറിച്ചും അലോചിച്ച് ആത്മപരിശോദനയും വിലയിരുത്തലും നടത്തുന്നു. ڇഎന്നെകൊണ്ട് എന്തൊക്കെ സാധിച്ചു?ڈ, ڇ സമൂഹത്തിന് വേണ്ടി എന്തുചെയ്യുവാന്‍ കഴിഞ്ഞു?ڈ ഇത്തരം അന്തഃകരണപരിശോധന(ആത്മപരിശോധന) സ്വാഭാവികമായി നടക്കുന്നു. സഫലീക്രിതമായ കര്‍ത്തവ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്തഃരംഗം സ്വഭാവദാര്‍ഢ്യം(ഋഴീ കിലേഴൃശ്യേ) വളര്‍ത്തികൊണ്ടുവരികയും ചെയ്യുന്നു. അന്നേരം നമ്മുടെ ജീവിതം ഉപകാരപ്രദമല്ലെന്നും, സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യുവാന്‍ കഴിഞ്ഞിലെന്നും, ജീവിതലക്ഷ്യങ്ങള്‍ നേടാന്‍ കഴിഞ്ഞിലെന്നും തോന്നുന്നപക്ഷം തന്‍റെ ജീവിതത്തോട് അസംത്യപ്തിയും, വിരക്തിയും, നിരാശയും തോന്നുന്നു. ഇത് പിന്നീട് നൈരാശ്യത്തിലേക്കും ലക്ഷ്യമില്ലായ്മയിലേക്കും നയിക്കുകയും ചെയ്യുന്നു.
ഈ ഘട്ടത്തിലെ വിജയമെന്നത് څജ്ഞാനംچ (ംശറെീാ) എന്ന സദ്ദ്ഗുണം നേടിയെടുക്കലാണ്. ജീവിതത്തിലുടനീളം ലഭിച്ച അറിവ് വ്യക്തിയെ ഭൂതകാല അവലോകനത്തിലേക്ക് നയിക്കും. അവലോകന പ്രക്രിയയില്‍ താന്‍ ജീവിതത്തെ എങ്ങിനെ തരണം ചെയ്തുവെന്നും, ഓരോ സാഹചര്യങ്ങളെ എങ്ങിനെ കൈകാര്യം ചെയ്തിരുന്നുവെന്നും വിലയിരുത്തി കൂടുതല്‍ വിവേകശാലിയായി തീരുന്നു. ഉപകാരപ്രദമായ ജീവിതം നയിച്ചിട്ടുണ്ടെന്നു തോന്നുന്നുവെങ്കില്‍ പിന്നീടുള്ള ജീവിതത്തെ സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകുന്നു. ഇതിലൂടെ മരണമെന്ന ലോകപ്രതിഭാസത്തെ ഭയം കൂടാതെ നേരിടാനുള്ള സന്നദ്ധതയും കൈവരുന്നു. കഴിഞ്ഞുവന്ന ജീവിതം തികച്ചും നിരുത്തരവാദിത്തപരവും നിഷ്ക്രിയത്വവും നിറഞ്ഞതായിരുന്നുവെന്ന് തോന്നുന്നപക്ഷം അന്നേരം വ്യക്തി കടുത്ത നിരാശയിലേക്കും(ഉലുമെശൃ ) പതിക്കുന്നു.
© Copyright 2020. All Rights Reserved.