Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Psychoanalytic Therapy

ഒരാളുടെ വ്യക്തിത്വത്തിന്‍റെ പൂര്‍ണ്ണത അയാള്‍ പഠിച്ച് വളര്‍ന്ന് ജീവിച്ചു വരുന്ന സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. ആ വ്യക്തിയുടെ പെരുമാറ്റം, സ്വഭാവം, മനോഭാവം, പ്രതീകരണങ്ങള്‍ എല്ലാം അതിന്‍റെ കീഴിലായിരിക്കും നിലകൊള്ളുക. അതുപോലെ സാംസ്കാരിക-ധാര്‍മ്മിക-നൈതീക-വിദ്യാഭ്യാസ സാഹചര്യങ്ങള്‍ക്ക് അനുസ്യതമായ ബാല്യകാല അനുഭവങ്ങളും ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്‍റെ പൂര്‍ണ്ണതയുടെ പുറകില്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ ബാല്യകാല അനുഭവങ്ങള്‍ക്കൊപ്പം വ്യക്തിയുടെ ഇഷ്ടങ്ങളും, അനിഷ്ടങ്ങളും, സാഫല്യവും അഭിലാഷങ്ങളും, പരസ്പരം ചുറ്റിപിണഞ്ഞു കിടക്കും. ഇതില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് കുടുംബാന്തരീക്ഷവും മാതാപിതാക്കള്‍ തമ്മിലുള്ള പരസ്പരം സ്നേഹവും ഐക്യവും മക്കള്‍ക്ക് കൊടുക്കുന്ന സ്നേഹ വാത്സല്യവുമാണ്. സുഹ്യത്തുക്കളും, ബന്ധുക്കളും, അദ്ധ്യാപകരുടെ പെരുമാറ്റവും, പാഠ്യ-ശിക്ഷണ രീതികളും സ്വാധീനം ചെലുത്തുന്നുണ്‍്. സ്നേഹത്തിന്‍റെ അഭാവം, അവഗണന, താരതമ്യപ്പെടുത്തല്‍, കുറ്റപ്പെടുത്തല്‍, ഒറ്റപ്പെടുത്തല്‍, സ്വാതന്ത്ര്യവും ഇഷ്ടങ്ങളും വാസനകളും വിനോദങ്ങളും നിഷേധിക്കല്‍, പീഢിപ്പിക്കല്‍, ആത്മാഭിമാനം വ്രണപ്പെടത്തക്ക വിധത്തിലുള്ള പെരുമാറ്റം, അനാവശ്യമായ ഭയപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, ശിക്ഷകള്‍, തൊട്ടതിനും പിടിച്ചതിനുമുള്ള ശകാരം, അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും അനാവശ്യ കടുംപിടുത്തം, കര്‍ശനമനോഭാവം എന്നീബാല്യകാലം മുതല്‍ നിസാരമായികണ്ട് തള്ളികളയുന്ന പല ഘടകങ്ങളും വ്യക്തിത്വത്തിന്‍റെ അപൂര്‍ണ്ണതക്ക് പിന്നില്‍ ഒത്തിരി സ്വാധീനം ചെലുത്തുന്നുണ്‍്.

ലോക പ്രശസ്തമായ സൈക്കോ അനാലിസിസിന്‍റെ ഉപജ്ഞാതാവായ സിഗ്മണ്ഡ് ഫ്രോയിഡ് പറയുന്നത് മേല്‍സൂചിപ്പിച്ച വിഷയങ്ങളെയാണ്. സാധാരണക്കാരായവരുടെ യുക്തിക്ക് അപ്പുറത്ത് നിന്നുകൊണ്ടണ്‍ാണ് മഹാനായ ഫ്രോയിഡ് ചിന്തിച്ചതും മാനവരാശിയെ കുറിച്ചുള്ള സത്യം കണ്ടെണ്‍ത്തിയതും. അതുകൊണ്ടുതന്നെ പെട്ടെന്നൊരാള്‍ക്ക് സൈക്കോഅനാലിറ്റിക് തെറാപ്പിയും അതിന്‍റെ സിദ്ധാന്തവും ഉള്‍ക്കൊള്ളുവാനും സാധിക്കില്ല.

ഫ്രോയിഡ് പറയുന്നത്, യുക്തിക്ക് അടിസ്ഥാനമില്ലാത്തതും പരമാനന്ദപൂര്‍ണ്ണവുമായ അവസ്ഥക്കുമാണ് മനുഷ്യന്‍ അമിതമായ പ്രാധാന്യം നല്‍കുന്നത് എന്നാണ്. ഇത് സംഭവിക്കുന്നതാകട്ടെ പൂര്‍ണ്ണമായും ബാല്യക്കാലത്തും. ഏതൊരു വ്യക്തിയുടെ ബാല്യകാലത്ത് വിലക്കുകള്‍, തടസങ്ങള്‍, വേദനകള്‍, സങ്കടം, വേര്‍പ്പാട് ,ഭയപ്പെടുത്തല്‍, കര്‍ശന നിലപാട് എന്നിവ ഒന്നുംതന്നെ ആഗ്രഹിക്കുന്നില്ല. സദാ ആനന്ദ നിര്‍വ്യതിക്കാവശ്യമായത് ലഭിക്കണം. ഇതിന് തടസം ഉണ്ടാകരുത്. അതായത് ബാല്യത്തിന് സന്തോഷിക്കണം സായൂജ്യമടയണം. അന്നേരം കുടുംബത്തിന്‍റെയും, സമൂഹത്തിന്‍റെയും, സംസ്കാരത്തിന്‍റെയും, രാജ്യത്തിന്‍റെയും നിയമസംഹിതകള്‍ ഒന്നും തന്നെ അവനോ/അവള്‍ക്കൊ പ്രശ്നമല്ല. എന്നിരുന്നാലും പലവിധ തടസങ്ങള്‍, നിയന്ത്രണങ്ങള്‍, വിലക്കുകള്‍, തെറ്റായ മാത്യകകള്‍, സ്വഭാവങ്ങള്‍, വേദനകള്‍, ഭയപ്പെടുത്തുന്ന ഓര്‍മ്മകള്‍, ഉത്കണഠ, വേര്‍പ്പാട്, അവഗണനകള്‍, പീഢനങ്ങള്‍ തുടങ്ങി പലതിനും ഈ ബാല്യകാലം നിസ്സഹായതയോടുകൂടി വിധേയമാകുന്നുണ്‍ണ്ട്. ഈ തിക്താനുഭവങ്ങളുടെ ആക തുകയാണ് പില്‍കാലത്ത് വ്യക്തിയില്‍ കാണപ്പെടുന്ന വ്യക്തിത്വം. ഈ വ്യക്തിത്വം ഒരുപക്ഷെ പൂര്‍ണ്ണമായും വൈകല്യം നിറഞ്ഞതായിരിക്കും. ഈ വൈകല്യം വ്യക്തിയുടെ സ്വകാര്യജീവിതത്തിലും, കുടുംബജീവിതത്തിലും, ദാമ്പത്യജീവിതത്തിലും, ഒരുപക്ഷെ വിദ്യാലയത്തിലും, രാജ്യഭരണത്തിലോ, സമൂഹത്തിലോ പോലും പ്രശ്നങ്ങള്‍ സ്യഷ്ടിക്കാം. ഈ അവസ്ഥ പ്രസ്തുത വ്യക്തിക്ക് തിരിച്ചറിയാന്‍ കഴിയണമെന്നില്ല. വ്യക്തിയോടൂകൂടി സഹവര്‍ത്തിത്വം ചെയ്യുന്നവര്‍ക്കാണ് സദാനേരം അതിന്‍റെ ദൂഷ്യവശങ്ങള്‍ അനുഭവിക്കേണ്‍ണ്ടിവരിക. സഹവര്‍ത്തികര്‍ക്ക് ഇവര്‍ വേദനയും, സങ്കടവും, നൊമ്പരവു, വെറുപ്പും, വിദ്വേഷവും നല്‍കികൊണ്ട് മാന്യതയുടെ മുഖമുടി അണിഞ്ഞുകൊണ്‍ണ്ടായിരിക്കും സമൂഹത്തില്‍ നടക്കുക. ബാല്യകാലത്തെ ജീവിതാനുഭവങ്ങള്‍ പില്‍ക്കാലത്ത് വ്യക്തിയില്‍ ഏത് തരം സ്വഭാവ-പെരുമാറ്റ വൈകല്യങ്ങളാണ് പ്രകടിപ്പിക്കുക എന്ന് മുന്‍ കൂട്ടി കണ്ടെത്താന്‍ കഴിയില്ല.

ഒരുപക്ഷെ ഹീസ്റ്റീരിയ, ശത്രുതാമനോഭാവം, ചൂഷണ മനോഭാവം പെരുമാറ്റ-സ്വഭാവത്തി- ലധിഷ്ടിതമായ വൈകല്യങ്ങള്‍ എന്നിവക്കൊപ്പം ലൈംഗീക വൈകല്യങ്ങളും, വൈക്യതങ്ങളും ഉണ്ടാകാം. മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കത്തക വിധത്തിലുള്ള പെരുമാറ്റം, ആത്മഹത്യചിന്തകള്‍, മോഷണശീലം, കള്ളം പറയുക, നശീകരണപ്രവണത, ബഹുമുഖവ്യക്തിത്വം യുക്തിക്ക് നിരക്കാത്തതും അസാധാരണവുമായ ഭയം, അമിതമായ ക്രോധം-പൊട്ടിതെറി, അപകര്‍ഷതാ ബോധം, വിക്കല്‍, പഠനവുമായി ബന്ധപ്പെട്ട തകരാറുകള്‍, ദാമ്പത്യജീവിതത്തിലെ ഭിന്നത, വിരക്തി, പങ്കാളിയെ സംശയിക്കുക അല്ലെങ്കില്‍ സര്‍വ്വവും അടക്കിഭരിക്കുക തുടങ്ങി സങ്കീര്‍ണ്ണമായ ഒരുപാട് തകരാറുകളും മാനസിക അസുഖങ്ങളുമായിരിക്കും ഇത്തരം വ്യക്തികളില്‍ പ്രകടമായി കാണപ്പെടുക. ഇതിനെ ഫലപ്രദമായി ചികിത്സിച്ച് മാറ്റാന്‍ കഴിയുന്ന ഏറ്റവും ശക്തമായ മനഃശാസ്ത്ര ചികിത്സയാണ് സൈക്കോ അനലെറ്റിക്ക് സൈക്കോതെറാപ്പി. ഈ ചികിത്സാരീതിക്ക് മറ്റുരീതികളോടൊത്തു നോക്കുമ്പോള്‍ സമയ ദൈര്‍ഘ്യവും പണചെലവും കൂടുതലാണ്. മാത്രമല്ല മനസ്സില്‍ നന്‍മയും, ശരിയായ പ്രായോഗിക പരിശീലനവും, അറിവും ഉള്ള മനഃശാസ്ത്ര ചികിത്സകര്‍ക്ക് മാത്രമെ ഇത് ഫലപ്രദമായി ചെയ്യുവാന്‍ സാധിക്കു. അല്ലാത്തവര്‍ക്ക് സദാചാരത്തിന്‍റെയും സന്‍മാര്‍ഗത്തിന്‍റെയും മതില്‍കെട്ടിനകത്ത് നിന്ന് കേവലം വിമര്‍ശ്നാത്മക ഭാവത്തോടെ മാത്രമെ സൈക്കോ അനലെറ്റിക്ക് സൈക്കോ തെറാപ്പിയെ വീക്ഷിക്കാനാകു. ആചാരനിഷ്ടയിലും, യാഥാസ്ഥിതികതയിലും മതാനുസ്യതമായും പ്രവര്‍ത്തിക്കുന്ന ഒരുചികിത്സകര്‍ക്കും ഈ തെറാപ്പി പ്രയോഗിക്കുവാന്‍ സാധിക്കില്ലന്നത് സപ്ഷ്ടം. അമനുഷ്യമനസ്സിന്‍റെ അബോധ തലങ്ങളിലെ വസ്തുതകള്‍ എല്ലാംതന്നെ അടിസ്ഥാനപ്പെട്ടിരിക്കുന്നത് ആനന്ദനിര്‍വ്യതി അടയുന്നതിലാണ്. അവിടം ചികയുന്നവര്‍ക്ക് സദാചാരം, യാഥാസ്ഥികത, സന്‍മാര്‍ഗ്ഗബോധം എന്നിവ ഒരു മാര്‍ഗനിര്‍ദേശിയോ മധ്യമവര്‍ത്തിയോ ആയി വരികയാണെങ്കില്‍ മനോരോഗനിര്‍ണ്ണയവും ചിക്ത്സയും രോഗശമനവും തികച്ചും അപ്രാപ്യം മാത്രം.