Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Premaritial Counseling

മനുഷ്യന്‍റെ ഉത്ഭവണ്‍കാലം മുതല്‍തന്നെ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിച്ചിരുന്നു അതുകൊണ്ടണ്‍് തന്നെ വൈവാഹിക ജീവിതത്തിന് നൂറ്റാണ്‍ണ്ടുകളുടെ പഴക്കമുണ്‍ണ്ട്. മനുഷ്യന്‍ ബോധപൂര്‍വ്വം സ്യഷ്ടിച്ചെടുത്ത ഒരാചാരമാണ് വിവാഹം. ഇത് തികച്ചും നിയമാനുസ്യതമായ ഒരു കരാറാണ്. മതത്തിന്‍റെയോ നിയമത്തിന്‍റെയോ അംഗീകാരമില്ലാത്ത ഒരു സ്ത്രീപുരുഷ ബന്ധവും സ്വീകരിക്കപ്പെടുകയില്ല. അത് നിയമമാകുകയുമില്ല. ഓരോ രാജ്യത്തും നാട്ടിലും വിവാഹമെന്ന സമ്പ്രദായം വ്യത്യസ്തമായ ആചാരമര്യാദകളോടുകൂടിയാണ് നടക്കുന്നതെങ്കിലും എല്ലാ മതങ്ങളും വിവാഹത്തിലൂടെ ലക്ഷ്യമിടുന്നത് സന്താന ഉല്‍പാദനത്തിലൂടെ വംശം നിലനിര്‍ത്തുക, ആരോഗ്യകരമായ ലൈംഗിക സംത്യപ്തി അടയുക എന്നിവയാണ്. ചിലര്‍ ലൈംഗികവേഴ്ച്ചക്കുള്ള ലൈസന്‍സായി വിവാഹത്തെ കാണുന്നു. മറ്റുചിലര്‍ സ്വത്തും ധനവും സംമ്പാദിക്കാനുള്ള കുറുക്കുവഴിയായും വിവാഹത്തെ സമീപിക്കുന്നു. ഇത് തെറ്റായവിശ്വാസവും അനുവദിക്കുവാന്‍ പറ്റാത്തതുമാണ്. ഒരര്‍ത്ഥത്തില്‍ ഇതൊക്കെ തന്നെയാണ് ഇന്ന് സമൂഹത്തില്‍ നടക്കുന്നതും.

വിവാഹജീവിതത്തെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍കൊണ്‍ണ്ടണ്‍ല്ല ഇന്നത്തെ തലമുറ ജീവിക്കുന്നത്. ഇതിനു കാരണം പങ്കാളിയായി വരുന്ന സ്ത്രീയും പുരുഷനും സ്വന്തം വ്യക്തിത്വത്തെ കുറിച്ചും തങ്ങളുടെ ഇണയെകുറിച്ചും വ്യക്തമായി മനസ്സിലാക്കാതെ വിവാഹജീവിതത്തിന്‍റെ അന്തഃസത്ത ഉള്‍ക്കൊള്ളാതെ ഇതിനെ വെറുമൊരു കരിയര്‍ എന്നുമാത്രം കണ്ടുകൊണ്ടാണ് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. അതുകൊണ്‍ണ്ട് തന്നെയാണ് ഇന്ന് കേരളം ഏഷ്യയിലെ ഏറ്റവും കൂടുതല്‍ വിവാഹമോചനം നടക്കുന്ന ദേശമായി മാറിയത്. എല്ലാ രാജ്യത്തിന്‍റെയും സ്ഥിതി ഏറെകൂറെ ഈരീതിയിലൊക്കയാണ്. കുട്ടികളിയും തമാശയും മാറുന്നതിനു മുമ്പ് എടുത്ത്ചാടി വിവാഹത്തിലേക്ക് കടക്കുന്നവര്‍ പരാജിതരാവുമെന്നതില്‍ തര്‍ക്കമില്ല.

വിവാഹത്തിന്‍റെ ലക്ഷ്യം, ദാമ്പത്യത്തിന്‍റെ മൂല്യം, കുടുംബത്തിന്‍റെ മഹത്വം എന്നിവ മനസിലാക്കാതെ, വിവാഹജീവിതത്തിന്‍റെ ചുമതലകളും ഉത്തരവാദിത്വവും എന്തെന്ന് മനസിലാക്കാതെ വിവാഹിതരാകുന്നവര്‍ ഭീകരമായ കുടുംബാന്തരീക്ഷം സ്വയം ഏറ്റുവാങ്ങേണ്‍ിവരും. ഇവിടെ ദമ്പതിമാരെ ആത്മാര്‍ത്ഥമായി സഹായിക്കാന്‍ ആരുമുണ്‍ണ്ടായിരിക്കില്ല.

വിവാഹമെന്നത് പൂര്‍ണ്ണ ഉത്തരവാദിത്ത്വത്തോടെ ഏറ്റെടുക്കേണ്ടണ്‍തും പരസ്പരം സ്നേഹിച്ചും സേവിച്ചും മനസ്സിലാക്കിയും ത്യാഗങ്ങള്‍ സഹിച്ചും പങ്കാളിയെ ആജീവനനാന്തം സ്നേഹബുദ്ധിയോടുകൂടി സ്വീകരിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടണ്‍താണെന്നുമുള്ള മനോഭാവം വിവാഹം കഴിക്കുവാന്‍ പോകുന്നവരില്‍ ഉണ്‍ണ്ടാക്കുക എന്നതാണ് പ്രീമാരിറ്റല്‍ കൗണ്‍സലിംങ് എന്നത്കൊണ്ട് അര്‍ത്ഥമാക്കുന്നത്. നിലവാരമില്ലാത്തതും സത്യമല്ലാത്തതുമായ കഥകള്‍, പുസ്തകങ്ങള്‍, സിനിമ, സീരിയല്‍, റിയാലിറ്റി ഷോ എന്നിവയില്‍ നിന്ന് മെനഞ്ഞെടുത്ത വസ്തുതകളല്ല യഥാര്‍ത്ഥ നിത്യജീവിതത്തില്‍ സംഭവിക്കുക എന്നത് ഓരോ യുവതി യുവാക്കള്‍ക്കും പ്രീമാരിറ്റല്‍ കൗണ്‍സലിംങ്ങില്‍ ബോദ്ധ്യപ്പെടുത്തുന്നു.

കൗമാര കാലഘട്ടം മുതല്‍ ഒരു മനുഷ്യനില്‍ സംജാതമാകുന്ന ശാരീരികവും മാനസികവും ലൈംഗികവുമായ വളര്‍ച്ച, മാറ്റങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, വ്യക്തിത്വ വികസനത്തിലെ തകരാറുകള്‍ ഇവ വൈവാഹികജീവിതത്തില്‍ എന്തല്ലാം വിഷമങ്ങളാണ് ഉണ്ടാക്കുക എന്നും എങ്ങിനെ ഫലപ്രദമായി അതിനെ തരണം ചെയ്യാമെന്നുമുള്ളതും മനഃശാസ്ത്രപരമായ പ്രീമാരിറ്റല്‍ കൗണ്‍സലിംങ്ങില്‍ വ്യക്തമാക്കുന്നു. കൂടാതെ ഗര്‍ഭദ്ധാരണം, പ്രസവം ,കുഞ്ഞിന്‍റെ ജനനം, വളര്‍ച്ച കുഞ്ഞിനെ വളര്‍ത്തുന്നതില്‍ മാതാപിതാക്കളുടെ പങ്ക്, കുടുംബത്തില്‍ കുഞ്ഞിനുള്ള അവകാശം, മാതാപിതാക്കള്‍ അവലംബിക്കേണ്ടണ്‍ പെരുമാറ്റരീതി എന്നിവയും വിശദീകരിക്കുന്നു. ദമ്പതികളേ വിവാഹത്തിനും കുടുംബ ജീവിതത്തിനും തയ്യാറാക്കുന്ന ചികിത്സയും ബോധവത്കരണ പ്രക്രിയയുമാ പ്രീമാരിറ്റല്‍ കൗണ്‍സലിംങ്. വേള്‍ഡ് ഹല്‍ത്ത് ഓര്‍ഗനൈസേഷന്‍ നിഷ്കര്‍ഷിക്കുന്ന മനശാസ്ത്രപരമായി പാഠ്യപദ്ധദി പ്രകാരം 18 വയസ്സു തികഞ്ഞ എല്ലാജാതി മതസ്തര്‍ക്കുള്ള പ്രീമാരിറ്റല്‍ കൗണ്‍സലിംങ് ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍ററില്‍ നടത്തിവരുന്നു.

പ്രീമാരിറ്റല്‍ കൗണ്‍സലിംങ് ഗുണങ്ങള്‍

  • ദമ്പതികള്‍ക്ക് പരസ്പരം മനസ്സിലാക്കാനുള്ള അവസരം ലഭിക്കുന്നു
  • വ്യക്തിപരമായ ആവിശ്യങ്ങളും ആഗ്രഹങ്ങളും മികച്ചരീതിയില്‍ ആശയവിനിമയം നടത്താനുള്ള പരീശീലനം ലഭിക്കുന്നു.
  • പങ്കാളിക്ക് ശക്തമായ കുടുംബജീവിതം നയിക്കുവാനുള്ള കഴിവ് ഉണ്ടെന്ന് ഉറപ്പാക്കാന്‍ പ്രീമാരിറ്റല്‍ കൗണ്‍സലിംങ് സഹായിക്കുന്നു.
  • വിവാഹ ജീവിതത്തില്‍ നിങ്ങള്‍ക്ക് സംഭവിച്ചേക്കാവുന്ന പ്രശ്നങ്ങളും ബലഹീനതകളും തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ സഹായിക്കുന്നു.
  • വിവാഹത്തെകുറിച്ചുള്ള് ഭയം, പങ്കാളിയുടെ കഴിവുകള്‍, കഴിവുകേടുകള്‍, കാഴ്ചപാടുകള്‍ എന്നിവയെകുറിച്ചുള്ള തെറ്റിദ്ധാരണകള്‍ തിരുത്താന്‍ സഹായിക്കുന്നു.
  • കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തരാക്കുന്നു
  • വിവാഹമോചനം തടയാന്‍ സഹായിക്കുന്നു

ക്ലാസില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍

  • ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയം
  • വിശ്വാസങ്ങളും മൂല്യങ്ങളും എങ്ങിനെ എപ്രകാരം
  • വിവാഹ ജീവിതത്തിന്‍റെ പങ്ക്
  • പ്രണയവും ആകര്‍ഷണവും
  • ലൈംഗിക വിദ്യാഭ്യാസം
  • ലൈംഗീക ജീവിതം
  • ലൈംഗിക വൈക്യതങ്ങള്‍
  • ലൈംഗീക രോഗങ്ങള്‍
  • വന്ധ്യത-ഗര്‍ഭധാരണം-പ്രസവം
  • കുഞ്ഞിന്‍റെ ജനനം - ശിശുപരിപാലനം -പ്രത്യേകതകള്‍
  • വ്യക്തിത്വ വൈകല്യങ്ങള്‍
  • കുടുംബ ബന്ധത്തിന്‍റെ മഹത്വം - തീരുമാനമെടുക്കല്‍
  • വൈകാരിക നിയന്ത്രണം എപ്പ്രകാരം
  • വിവാഹ മോചനം എന്ത് എങ്ങിനെ സംഭവിക്കുന്നു
  • ജീവിത പങ്കാളിയോടൊത്ത് എങ്ങിനെ
  • മനോരോഗങ്ങള്‍
  • പീഢനങ്ങളും വിവാഹമോചന നിയമങ്ങളും

എന്നീ പ്രയോഗികമായ വിഷയങ്ങള്‍ വിശകലനം ചെയ്ത് പഠിപ്പിക്കുകയും കുടുംബ ജീവിതം മഹത്വപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്ന പ്രീമാരിറ്റല്‍ കൗണ്‍സലിംങ്ങില്‍ ദമ്പതികള്‍ക്ക് ഒറ്റക്കും ഗ്രൂപ്പായുംപങ്കെടുക്കാം. 15 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കൗണ്‍സലിംങ് ക്ലാസുകള്‍ അഞ്ചു ദിവസങ്ങളിലായി പൂര്‍ത്തികരിക്കപ്പെടുന്നു