Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Personality Disorders

വ്യക്തിത്വ വൈകല്യങ്ങള്‍

ഒരാള്‍ അയാളുടെ സംസ്ക്കാരത്തിനനുസരിച്ച്, കടന്നുപോയതും മനസ്സിലാക്കിയതുമായ കാര്യങ്ങളില്‍ നിന്നെല്ലാം ഉള്‍ക്കൊണ്ടിട്ടുള്ള സ്വഭാവരീതികളില്‍ നിന്നും, ഗ്രഹണശേഷയില്‍ നിന്നും, അനുഭവങ്ങളില്‍ നിന്നുമെല്ലാം പഠിച്ചെടുക്കുന്ന വസ്തുതകള്‍/കാര്യങ്ങള്‍ തെറ്റായ രീതിയില്‍ ഉള്‍ക്കൊള്ളുന്നതും അതില്‍ നിലനില്‍ക്കുന്നതിനെയുമാണ് മാനസിക ക്രമക്കേടുകളുടെ ഭാഗമായി വ്യക്തിത്വ വൈകല്യങ്ങള്‍/ക്രമക്കേട് അഥവ ുലൃീിമെഹശ്യേ റശീൃറെലൃെ അല്ലെങ്കില്‍ വ്യക്തിത്വത്തിലെ ക്രമഭംഗങ്ങള്‍ എന്നുപറയുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ അസാധാരണത്വം തന്നെ. ഒരുകൂട്ടം അല്ലെങ്കില്‍ വിവിധതരം അസാധാരണ പെരുമാറ്റങ്ങള്‍ ഓരോരുത്തരും കൊണ്ടുനടക്കുന്നുണ്ട്. ഇത് ഒരുവ്യക്തിയില്‍ മാത്രം ശക്തമായി സ്വാധീനം ചെലുത്തി, പ്രകടമായി കാണപ്പെടുന്ന സ്ഥിതിയില്‍ അത് വ്യക്തിത്വ ക്രമക്കേടുകള്‍ എന്നറിയപ്പെടും. സ്വാധീനം ചെലുത്തുന്ന അസാധാരണത്വം വ്യക്തിക്കും അയാളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ക്കും എന്തുമാത്രം പ്രയാസം ഉണ്ടാക്കുന്നുവെന്നും ഇവിടെ പ്രസക്തമാണ്. പേഴ്സണാലിറ്റി ഡിസോര്‍ഡേഴ്സ് വളരെ നേരത്തെതന്നെ വളര്‍ച്ചപ്രാപിക്കുന്നതും എന്നാല്‍ ഒട്ടും വഴങ്ങാത്തതുമായ ചില ദുരാവസ്ഥകളുടെയും, കഴിവുകേടുകളുടെയും, മാനസിക സംഘര്‍ഷങ്ങളുടെയും സങ്കലനവുമാണ്. ഈ അസാധാരണ പെരുമാറ്റങ്ങളെ വളര്‍ത്തു ദോഷമെന്നോ, തലച്ചോറിന്‍റെ പ്രവര്‍ത്തന വൈകല്യമെന്നോ പറയാറുണ്ട്, അല്ലെങ്കില്‍ മറ്റുള്ളവരുമായി സൗഹ്യദബന്ധം സ്ഥാപിക്കാനുള്ള കഴിവുകേടെന്നോ, അവനവന്‍റെ അനുഭവങ്ങളില്‍ നിന്നും പഠിക്കാനാവാത്ത അവസ്ഥയെന്നോ തുടങ്ങി പല നിര്‍വചനങ്ങളും നിലവിലുണ്ട്.

വ്യക്തിത്വ ക്രമക്കേടുള്ള വ്യക്തികള്‍ തങ്ങളുടെ വിശ്വാസങ്ങളിലും, ജീവിതശൈലികളിലും, പ്രതികരണങ്ങളിലും, മനോഭാവങ്ങളിലും, പ്രവര്‍ത്തനങ്ങളിലും, ചിന്താഗതികളിലും മറ്റുള്ളവരില്‍ നിന്നും ഒരുപാട് വ്യത്യസ്തത പുലര്‍ത്തുന്നവരായിരിക്കും. അതു കാണുമ്പോള്‍ ഇവരെ അസാധാരണമായ സ്വഭാവമുള്ളവര്‍, അപ്രതീക്ഷിതമായി പെരുമാറുന്നവര്‍ അല്ലെങ്കില്‍ നിന്ദ്യമായ സ്വഭാവമുള്ളവര്‍ എന്നെല്ലാം വിലയിരുത്തുക പതിവാണ്. മിക്കവാറും എല്ലാ ക്രമക്കേടുകളും ആരംഭിക്കുന്നത് യൗവന ആരംഭത്തോടെയോ കൗമാരത്തിലോ ആയിരിക്കും. മാത്രവുമല്ല ഇത് വ്യക്തിയെ നേരത്തെ പ്രായപൂര്‍ത്തി കൈവരിക്കുന്നതിലും എത്തിച്ചേക്കാം. വ്യക്തിത്വ ക്രമക്കേടുള്‍ വ്യക്തിയെ മറ്റുള്ളവരുമായി അടുക്കുവാനും, ബന്ധം തുടര്‍ന്നു കൊണ്ടു പോകുന്നതിനും കൂട്ടുചേര്‍ന്ന് ഫലപ്രദമായി ജോലിചെയ്യുന്നതിനും ബുദ്ധിമുട്ടുള്ളവരാക്കി തീര്‍ക്കും. തന്‍മൂലം ഇവരുമായി ഇടപഴകുന്ന കൂടുതല്‍ പേര്‍ക്കും അവരുടെ മനസ്സിനു മുറിവേല്‍ക്കുവാനോ, തീവ്രദുഃഖം അനുഭവക്കുന്നതിനോ അല്ലെങ്കില്‍ അവരെ അകറ്റി നിര്‍ത്തുന്നതായോ മറിച്ച് ഒറ്റപ്പെടുത്തുന്നതായോ തോന്നുവാനിടയാകുന്നു.

പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ അഥവാ വ്യക്തിത്വ ക്രമക്കേട്, ഒരു വ്യക്തി എങ്ങനെ പെരുമാറണം എങ്ങനെ ചിന്തിക്കണം ജീവിക്കണം എന്നതിനെയാണ് പ്രതിനിധാനം ചെയ്യുന്നതും ബാധിക്കുന്നതും. ഇത് ഇവരെ സാധാരണജീവിതം നയിക്കുന്നതില്‍ ബുദ്ധിമുട്ടിലാക്കുന്നു. ക്രമക്കേടുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള വ്യക്തികളെ എളുപ്പം സ്വാധീനിക്കുവാനോ തിരുത്തുവാനോ കീഴ്പെടുത്തുവാനോ പ്രയാസമായിരിക്കും. മാത്രമല്ല, എളുപ്പം തിരുത്താന്‍ കഴിയാത്തവിധം യാന്ത്രികമായ അനുകരണ-പെരുമാറ്റശീലത്തോടൊപ്പം വളരെ ഇടുങ്ങിയ മനഃസ്ഥിതിയും ചിന്താരീതികളും സ്വഭാവങ്ങളും ഇവരോടൊത്തു ഉണ്ടായിരിക്കും. എന്തുമാറ്റമാണ് വേണ്ടതെന്ന് ഇക്കൂട്ടര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാതെ വരുന്നതിനാല്‍ പ്രശ്നങ്ങളുണ്ടെന്ന് ഇവര്‍ക്ക് സ്വയം തോന്നാറില്ല. ഇതു പലപ്പോഴും വ്യക്തിത്വ ക്രമക്കേടുകളെ വിലയിരുത്തുമ്പോഴും രോഗനിര്‍ണ്ണയം നടത്തുമ്പോഴും ഒരുവിരോധാഭാസം ഉണ്ടാക്കാറുണ്ട്. കാരണം കാഴ്ചയില്‍ അതീവ മാന്യത പുലര്‍ത്തുന്ന ഇവരില്‍ ക്രമക്കേടുകള്‍ വളരെ ആഴത്തില്‍ വേരുറച്ചതും, ചികിത്സിക്കാന്‍ വളരെ ബുദ്ധിമുട്ടേറിയതുമായിരിക്കും. എങ്കിലും ആളുകളെ, അവരുടെ ബുദ്ധിമുട്ടുകളെ സ്വയം നിയന്ത്രിക്കാന്‍ പ്രാപ്തരാക്കുവാന്‍ കഴിയുന്നതാണ്. ഓരോ ക്രമക്കേടുകളും എന്തുമാത്രം ഉണ്ടെന്ന് വ്യക്തമായി സ്ഥിരീകരിക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. എങ്കിലും ലോക ജനസംഖ്യയിലെ 50% ശതമാനം വരുന്ന ആളുകളിലും വിവിധങ്ങളായ വ്യക്തിത്വ ക്രമക്കേടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അനുമാനിക്കുന്നു. വരും കാലഘട്ടങ്ങളില്‍ ഇതിന്‍റെ അളവ് ഭീകരമാംവിധം വര്‍ദ്ധിക്കുന്ന തരത്തില്‍ സത്യസന്ധതക്കും മൂല്യബോധത്തിനും സ്ഥാനമില്ലാത്ത നിഷ്ക്രഷ്ടമായ ജീവിത ശൈലിയാണ് ഇന്ന് നമ്മള്‍ അനുവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് എന്നുകൂടി മനസിലാക്കുന്നത് ഉചിതമായിരിക്കും

വ്യക്തിപരമായി പലതിനോടും തീക്ഷ്ണമായ കാഴ്ചപ്പാടുകളാണ് ഇവര്‍ വെച്ചുപുലര്‍ത്തുക. ഇവരുടെ പ്രതീക്ഷകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും അതീതമായ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉള്ളില്‍ രൂക്ഷമായിരിക്കുന്ന പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ പുറത്തുവരുന്നു. പ്രവചനങ്ങള്‍ക്ക് അതീതമായിരിക്കും അന്നേരം ഇവരുടെ പെരുമാറ്റങ്ങളും, മാനസികാവസ്ഥയും, തുടര്‍ന്നുള്ള ജീവിതശൈലിയും. എന്നാല്‍ തീക്ഷ്ണത കുറയുന്ന സന്ദര്‍ഭങ്ങളില്‍ ഇവര്‍ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വ്യക്തിത്വ ക്രമക്കേടുകള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. കാലവും ദേശവും സംസ്കാരവും അനുസരിച്ചും, ലഭിച്ച വികലമായ അറിവിന്‍റെ അടിസ്ഥാനത്തിലും പലമാറ്റങ്ങളും ഇവരില്‍ പ്രകടമായിരിക്കും. ആരോഗ്യകരമല്ലാത്ത പശ്ചാതലത്തില്‍ ജീവിച്ചുവരുന്ന ഏതൊരാളിലും പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഉണ്ടായിരിക്കും.

പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ളവരുടെ സവിശേഷതകള്‍:-

ډ മറ്റുള്ളവരുടെ വ്യക്തിപരമായ ജീവിതത്തില്‍ തലയിടുക
ډ ഒപ്പമുള്ളവരെ അനാവശ്യമായി നിയന്ത്രിക്കുക/ഭരിക്കുക
ډ ഊഷ്മളമായ ബന്ധങ്ങള്‍ ഉണ്ടാക്കുവാനുള്ള ബുദ്ധിമുട്ട്
ډ കൂട്ടുചേരാതെ ഒറ്റതിരിഞ്ഞ് നടക്കുക
ډ ബന്ധങ്ങള്‍ നിലനിര്‍ത്തി കൊണ്ടുപോകുവാനുള്ള പ്രായാസം
ډ കൂട്ടുചേര്‍ന്ന്/കൂട്ടത്തില്‍ കൂടുവാനുമുള്ള ബുദ്ധിമുട്ട്
ډ ഇടപെഴകാനുള്ള ബുദ്ധിമുട്ട്
ډ പ്രശ്നങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ
ډ പ്രശ്നങ്ങള്‍ കൊണ്ട് നിരന്തരം അലട്ടപ്പെടുന്ന അവസ്ഥ
ډ വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക.
ډ യുക്തിയേക്കാള്‍ കൂടുതല്‍ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കല്‍
ډ തുടര്‍ച്ചയായി മാറുന്ന മാനസിക വ്യതിയാനങ്ങള്‍
ډ എന്തിനും മറ്റുള്ളവരെ കൂടുതലായി ആശ്രയിക്കുക
ډ വിധേയത്വ മനോഭാവം,
ډ സ്വയം ആത്മാരാധന കൊണ്ടുനടക്കുക
ډ പെട്ടെന്ന് ശിഥിലമാവുന്ന ബന്ധങ്ങള്‍
ډ സമൂഹത്തില്‍ നിന്ന് ഒറ്റപെട്ട് നടക്കുക
ډ നിയന്ത്രിക്കാനാകാത്ത ദേഷ്യവും പൊട്ടിതെറിക്കലും
ډ മറ്റുള്ളവരില്‍ സംശയവും അവിശ്വാസവും പുലര്‍ത്തല്‍
ډ തത്ക്ഷണം സംത്യപ്തി ലഭിക്കണമെന്ന മോഹവും വാശിയും
ډ ചാരിതാര്‍ത്ഥ്യം അടയുവാനൂള്ള വെമ്പല്‍
ډ സമൂഹ മനസാക്ഷിക്കും യുക്തിക്കും നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്യുക
ډ ചിന്തിക്കാതെ എടുത്ത് ചാടി പ്രവര്‍ത്തിക്കുക
ډ ആവേശം തടുത്തുനിര്‍ത്തുവാനുള്ള കഴിവുകുറവില്ലായ്മ
ډ വസ്തുക്കളുടെ ദുരുപയോഗത്തില്‍ അടിമപ്പെടുക
ډ നിഷേധാത്മക മനോഭാവം, ആക്രമണ മനോഭാവം
ډ ബലാത്സംഗം, റാഗിംഗ് എന്നിവക്ക് മുതിരുക
ډ മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പെരുമാറ്റം
ډ സ്വന്തം നേട്ടത്തിനായി അന്യരുടെ പദവിയും സല്‍പേരും ദുരുപയോഗപ്പെടുത്തുക
ډ മനുഷ്യത്വവും ധാര്‍മ്മീകതയും ഇല്ലാത്ത പെരുമാറ്റം കാഴ്ചവെക്കുക
ډ സ്ഥിരമായ മേല്‍വിലാസമില്ലാതിരിക്കുക, നാടുവിട്ടുപോകുക
ډ ചതി, വഞ്ചന, കൊലപാതകം എന്നിവയില്‍ പങ്കുചേരുക
ډ വഴിതെറ്റിക്കല്‍, വ്യഭിചരിക്കല്‍, വ്യഭിചരിക്കാന്‍ പ്രേരിപ്പിക്കല്‍, കൂട്ടികൊടുക്കുക, മറ്റുള്ളവരെ ശാരീരികമായും-ലൈംഗികമായും പീഡിപ്പിക്കല്‍, സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനുള്ള അഭിനിവേശം.
ډ സാധാരണയില്‍ കൂടുതല്‍ നാണം/അപകര്‍ഷത/ഉള്‍വലിയല്‍
ډ മറ്റുള്ളവരുടെ ശ്രദ്ധയും അംഗീകാരവും നേടുവാനുള്ള വെമ്പല്‍
ډ ലൈംഗിക ഉദ്ദീപനം ഉണ്ടാകുന്ന പെരുമാറ്റം, ചലനം, വസ്ത്രധാരണം, സംസാരരീതികള്‍
ډ സ്ഥിരമായി നുണയും, കള്ളസാക്ഷ്യവും പറയുക
ډ ആത്മഹത്യ ചെയ്യുവാനുള്ള പ്രവണത/സ്വയം മുറിവേല്‍പ്പിക്കല്‍

വാസ്തവത്തില്‍ എല്ലാകാലത്തും, മാറിവരുന്ന എല്ലാ തലമുറയിലുള്ളവരിലും മേല്‍ പ്രതിപാദിച്ച പല തകരാറുകളും കണ്ടിരിക്കാമെങ്കിലും, അത് വ്യക്തിത്വ ക്രമക്കേടായി എടുക്കാന്‍ മാത്രമുള്ള അറിവോ പാണ്ഡിത്യമോ നമ്മുടെ സമൂഹത്തിനു ഉണ്ടായിരിക്കണമെന്നില്ല. സാധാരണയായി ഈപറഞ്ഞതെല്ലാം സ്വഭാവദൂഷ്യങ്ങളായി പരിഗണിക്കുകയാണ് പതിവ്. ഇത്തരം തകരാറുകള്‍ യഥാസമയം പരിഹരിക്കപ്പെടാത്ത പക്ഷം ഒത്തിരി ദുര്‍വിധികള്‍ സംഭവിക്കുന്നതാണ്.