ഒബ്സസ്സീവ് കംപ്ള്‍സ്സീവ് ഡിസോര്‍ഡര്‍
ഒരു പ്രത്യേകതരം മാനസികരോഗമാണ് ഒസീഡി. പൊതുവെ ആങ്സൈറ്റി ഡിസോര്‍ഡറായി ഇതിനെ കണക്കാക്കുന്നു. പുറത്തേക്ക് പ്രകടമല്ലങ്കിലും ഈ തകരാര്‍ ഉള്ളവരുടെ മനസിനുള്ളില്‍ കടുത്ത ഉത്കണഠ അനുഭവിക്കുന്നതിന് സാധ്യതയുണ്ട്. അതിയായ ഉത്കണഠ്യില്‍ നിന്നുമാണ് ഒസീഡി എന്ന രോഗാവസ്ഥയില്ലേക്ക് വഴിമാറുന്നതും.
ഒസീഡി ഉള്ളവരില്‍ നിരന്തരവും നിര്‍ബന്ധിതവുമായ ഒഴിയാബാധ(ീയലെശൈീി) ചിന്തകളും, ചിന്തകളെ മറികടക്കാനുള്ള പെരുമാറ്റങ്ങളും(രീാുൗഹശ്ലെ യലവമ്ശീൗൃ) ഉണ്ടായിരിക്കും. എത്ര ശ്രമിച്ചാലും തടുത്തുനിര്‍ത്തുവാനോ ഒഴിവാക്കുവാനോ പറ്റാത്ത തരം അനാവശ്യമായ ചിന്തകളും, ചിത്രങ്ങളും, ഭാവനകളും, സങ്കല്‍പങ്ങളും ഇത്തരക്കാരുടെ മനസിലേക്ക് തള്ളികയറി വരുന്നതാണ്. യുക്തിരഹിതമായി, നെഗറ്റീവായ വിഭാഗത്തില്‍പ്പെടുന്ന ഏതു വിഷയങ്ങളും ചിന്തകളില്‍ കേറിപറ്റാം. ഓരോരുത്തരെയും വ്യത്യസ്ഥമായാണ് നെഗറ്റീവ്(യുക്തിരഹിതമായ)ചിന്തകള്‍ ശൈല്യം ചെയ്യുക. ശക്തമായ നിഗൂഡതകളും സമ്മര്‍ദ്ദങ്ങളും ഇവരുടെ മനസ്സില്‍ സദാ അലട്ടികൊണ്ടിരിക്കും. ഒരുവേള പുറത്ത് ആരോടും പറയാന്‍ പറ്റാത്തവിഷയങ്ങള്‍: സദാചാരത്തിനും സാമൂഹികാചാരത്തിനും നിരക്കാത്ത ഒഴിയാബാധ പോലെയുള്ള ചിന്തകളായിരിക്കും ഇവരെ പിടികൂടുക.
കേവലം ഉത്കണഠ്യുടെ സമ്മര്‍ദ്ദം മൂലം നഖം കടിക്കുന്ന ശീലമോ അല്ലങ്കില്‍ ചിന്തിക്കുന്ന ശീലമോ അല്ല ഒസീഡി. മറിച്ച് സകല ദിനചര്യകള്‍, ജോലി, പഠനം, ബന്ധങ്ങള്‍ എല്ലാത്തിനെയും താറുമാറാക്കാനും, സാധാരണമായ ജീവിതം സമ്മര്‍ദ്ധമുള്ളതാക്കാനും, മാനസികമായ കഴിവുകളെയെല്ലാം നിയന്ത്രണം തെറ്റിക്കാനും കല്‍പുള്ളതാണ് ഒബ്സസ്സീവ് കംബള്‍സീവ് ഡിസോര്‍ഡര്‍.
ഉദാഃ കുടുംബാഗങ്ങള്‍ക്ക് ആപത്ത് സംഭവിക്കുമോ എന്നാവര്‍ത്തിച്ചുള്ള ചിന്ത- എങ്ങിനെ അത്തരം സംഭവത്തില്‍ നിന്നും രക്ഷപെടാമെന്ന ഉത്കണഠ നിറഞ്ഞ ചിന്തകളാണ് കൂടുതലും. എടുത്ത സാധനങ്ങള്‍ അതാതു സ്ഥലത്ത് തന്നെയാണോ ഇരിക്കുന്നത്? ശരീരത്തില്‍/വസ്ത്രത്തില്‍ അഴുക്കു പുരണ്ടോ? പകര്‍ച്ചവ്യാധി പിടിപ്പെടുമോ, അസുഖം വരുമോ, വീടിന്‍റെ വാതില്‍-ഗേറ്റ് പൂട്ടിയോ എന്നൊക്ക ആവര്‍ത്തിച്ച് ചിന്തിച്ച് ഉത്കണഠ്പ്പെടുക ഇവരുടെ സവിശേഷതകളാണ്.
ഈ പറഞ്ഞ ചിന്തകളെ മറികടക്കാനായി ആവര്‍ത്തിച്ചുള്ള പെരുമാറ്റങ്ങളും ഇത്തരക്കാര്‍ പ്രകടിപ്പിക്കും. അഴുക്കും പകര്‍ച്ചവ്യാധിയും പേടിച്ച് കൈക്കാലുകള്‍ പലതവണ കഴുകുക/കുളിക്കുക, ഇടക്കിടെ വസ്ത്രം മാറുക ഇവരുടെ ശീലമാണ്. അതുപോലെ പൂട്ടിയവാതിലും ഗേറ്റും വീണ്ടും തിരിച്ച് വന്ന് പൂട്ടിയോന്ന് പലതവണ ഉറപ്പാക്കുക, രാത്രി കിടക്കാന്‍ നേരം വീടിന്‍റെ എല്ലാ കോണുകളും സൂക്ഷമമായി പരിശോധിക്കുക, കുളിക്കുവാനും പാത്രങ്ങള്‍ കഴുകുവാനും ഒരുപാട് സമയവും വെള്ളവും ചെലവഴിക്കുക ഇതൊക്കെ ഇത്തരക്കാരുടെ നിര്‍ബന്ധിത-കംബള്‍സീവ് ബിഹേവിയറുകളാണ്. ആവര്‍ത്തിച്ചുള്ള ചിന്തകളെകുറിച്ച് ബോധവന്‍മാരാണെങ്കിലും അത്തരം ചിന്തകളെ മാറ്റിനിര്‍ത്തുവാന്‍ അശക്തരായിരിക്കും.
ഒസീഡി: പൊതുലക്ഷണങ്ങള്‍
ഈ തകരാറുള്ള മിക്കവാറും വ്യക്തികള്‍ക്ക് അവരുടെ ചിന്താരീതികള്‍ക്കനുസരിച്ച് കാട്ടികൂട്ടുന്ന പെരുമാറ്റ ശൈലികളെകുറിച്ച് ബോധവന്‍മാരല്ലന്ന് മാത്രമല്ല ആവര്‍ത്തിച്ചുള്ള പെരുമാറ്റ ശൈലിയില്‍ സന്തോഷവും സംത്യപ്തിയും കണ്ടെത്തുന്നവരായിരിക്കും. ഈ തകരാറ് ഇവര്‍ക്ക് സ്വയം നിര്‍ത്തലാക്കുവാന്‍ സാധിക്കില്ല. നിരന്തരമായ ഒഴിയാബാധ ചിന്തകളും(ീയലെശൈീി), ആവര്‍ത്തിച്ചുള്ള പെരുമാറ്റശൈലികളും (രീാുൗഹശെീി) ഇവരുടെ ജീവിതത്തിലെ സുപ്രധാനമായ പലതിനെയും ബാധിക്കാറുണ്ട്. അമിതമായ വ്യതിയും വെടിപ്പും, കൈയില്‍ കിട്ടിയ സാധനങ്ങള്‍ ആവിശ്യമില്ലങ്കിലും വെറുതെ സൂക്ഷിച്ച് ശേഖിരിച്ച് വെക്കുക(വീൃറശിഴ), ലൈംഗീകതയും ശാരീരികവയവങ്ങളെ ബന്ധപ്പെടുത്തിയും തീവ്രമായി ചിന്തിക്കുക, മതപരമായ ആചാരാനുഷ്ടാനങ്ങള്‍ പാലിക്കണമെന്ന നിര്‍ബന്ധം, എല്ലാ കാര്യങ്ങളും ക്രമമായി നടത്തപ്പെടണമെന്ന നിര്‍ബന്ധം, ആക്രമണമനോഭാവം എന്നീ സവിശേഷത നിറഞ്ഞ ലക്ഷണങ്ങള്‍ സാധാരണമായിരിക്കും.
ഒബ്സസ്സീവ് ചിന്തകള്‍:- അണുബാധയേല്‍ക്കുമോ പകര്‍ച്ചവ്യാധികളോ രോഗങ്ങളോ പിടികൂടുമോ എന്ന ചിന്തകളാല്‍ അമിതമായ വ്യത്തിയും വെടിപ്പും പിന്തുടരുന്നശീലം ഇവരില്‍ സര്‍വ്വസാധാരണമാണ്. കൂടാതെ
1. പരിക്കോ ആപത്തൊ സംഭവിക്കുമോ എന്നു ഭയക്കുക, തന്‍റെ കുടുബാംഗങ്ങള്‍ അപകടത്തിലാവുമോ
എന്ന് ചിന്തിക്കുക, അവരുടെ സുരക്ഷിതത്തെ കുറിച്ച് വ്യാകുലപ്പെടുക.
2. എടുത്ത സാധനങ്ങല്‍ അതാതു സ്ഥലത്ത് വെക്കണമെന്ന ആവശ്യകതയും പിടിവാശിയും
3. ചില അക്കങ്ങള്‍, നിറങ്ങള്‍, ദിവസങ്ങള്‍ നല്ലത് അല്ലങ്കില്‍ മോശം എന്ന ചിന്താഗതി, അതനുസരിച്ച് ജീവിക്കുവാനുള്ള ത്വര
4. ശരീരത്തില്‍ നടക്കുന്ന ശ്വസനം, നാഡിയിടുപ്പ്, സംവേദനങ്ങള്‍ എന്നിവയെകുറിച്ചുള്ള ശക്തമായ അവബോധം
5. കൂടെയുള്ളവരുടെ പ്രവര്‍ത്തികളും ശൈലികളെയും വെറുതെ സംശയിക്കുക
ലൈംഗീകത, പ്രണയം, സുരക്ഷിതത്വം, വ്യക്തിബന്ധങ്ങള്‍, അംഗീകാരം തുടങ്ങി ദൈനംദിന ജീവിതത്തിലെ ഏതുവിഷയങ്ങളും ആവത്തിച്ചുള്ള ഒഴിയാബാധയില്‍ ഉള്‍പ്പെടാം.
കംബള്‍സീവ് ശീലങ്ങളില്‍:-
1. നിശ്ചിതമായ സമയങ്ങളില്‍ കൈകാലുകള്‍-മുഖം കഴുകുക, ഇടക്കിടെ കുളിക്കുക, വസ്ത്രം മാറുക
2. നിശ്ചിത സമയങ്ങളിലെ ശീലങ്ങള്‍ ക്യത്യമായും തവണകളായും ചെയ്യുക, നിറങ്ങളും ദിവസങ്ങളും
അക്കങ്ങള്‍ക്കും അനുസരിച്ച് ക്രമത്തില്‍ തെറ്റാതെ ചെയ്യുക(മറ്റുള്ളവരെയും പ്രേരിപ്പിക്കുക) അല്ലാത്ത
പക്ഷം ചിത്ത-ദോഷം എന്ന വ്യഖ്യാനത്തെ മുറകെപിടിക്കുക.
3. ഇടക്കിടെ വാതില്‍, ഗേറ്റ് എന്നിവ പൂട്ടിയോന്ന് പരിശോധിക്കുക, ലൈറ്റ് ഗ്യാസ് സ്റ്റൗവ് ഓഫാക്കിയോ
എന്ന് പരിസോധിക്കുക, ശക്തമായ വിധം സൂക്ഷമ നിരീക്ഷണം നടത്തുക
4. പ്രവര്‍ത്തികളെല്ലാം ക്യത്യമായി എണ്ണി തിട്ടപ്പെടുത്തി ചെയുക. ഉദാഹരണം: നടപ്പാതയിലെ കട്ടകളും,
കോണ്ണിപടികളും എണ്ണുക, വീട്ടിലെ സാധന സാമഗ്രകള്‍ എണ്ണമെടുക്കുക.
5. എല്ലാവര്‍ക്കും ക്യത്യമായി മനസിലാകും വിധം ക്രമമായി സാധങ്ങളിലും ബോട്ടിലുകളിലും
ഫയലുകളിലും ലേബലുകള്‍ ഒട്ടിച്ചുവെക്കുക.
6. അണുക്കളോ രോഗങ്ങളോ വരുമോന്ന് കരുതി വാതില്‍പടികള്‍ കൊളുത്ത് എന്നിവ തൊടാതിരിക്കുക,
പൊതുകക്കൂസകള്‍ ഉപയോഗിക്കുവാന്‍ ഭയം, ഹസ്തദാനം നല്‍കാതെ ഒഴിഞ്ഞു മാറല്‍.
കാരണങ്ങളും ചികിത്സയും:-
ഒബ്സെസ്സീവ് കംബള്‍സീവ് ഡിസോര്‍ഡറിന്‍റെ ഉണ്ടാകുന്നതിന്‍റെ പുറകില്‍ തലച്ചോറിന് സംഭവിക്കുന്ന പ്രവര്‍ത്തന വ്യതിയാനങ്ങളാണ് മുഖ്യകാരണം. നിലവിലെ ശാസ്ത്രം എത്തിനില്‍ക്കുന്നത് വ്യക്തി അനുഭവിക്കുന്ന മാനസികമായ സമ്മര്‍ദ്ധങ്ങളും പരിശീലന രീതികളിലെ അപാകതകളിലുമാണ് ഒസിഡിക്ക് കാരണമാവുന്നതെന്ന് അനുമാനിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. മുതിര്‍ന്ന സ്ത്രീകളിലും പുരുഷന്‍മാരിലും തുല്യഅളവില്‍ കണ്ടുവരുന്ന ഈ തകരാറ് കൗമാരപ്രായത്തിന്‍റെ തുടക്കത്തിലും അപൂര്‍വ്വം ബാല്യകാലത്തും പ്രകടമാവാറുണ്ട്. ഫ്രോയിഡിയന്‍ തിയറിയായ സൈക്കോസെക്ഷ്വല്‍ ഡവലപ്പ്മെന്‍റിലെ ആനല്‍ സ്റ്റേജില്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസികസമ്മര്‍ദ്ധങ്ങളും കണ്ടീഷണിംങും ഒ സി ഡിക്ക് വഴിയൊരുക്കുന്നുവെന്ന് ശാസ്ത്രലോകം അംഗീകരിച്ചിട്ടുണ്ട്. പാരമ്പര്യമായി ഈ മാനസികരോഗം പകര്‍ന്നുവരുമോ എന്നുള്ള പഠനം എങ്ങുമെത്തിയിട്ടില്ല. എന്നാല്‍ കുടുംബത്തില്‍ അരങ്ങേറുന്ന സിബിലിംങ് റൈവല്‍റി, വിഷാദം, ഉത്കണ്ഠ, ടിക് ഡിസോര്‍ഡര്‍ എന്നിവ ഒ സി ഡി ഉണ്ടാകാന്‍ കാരണമാവാറുണ്ട്. ബാല്യത്തിലോ മറ്റൊ ശാരീരികവും ലൈംഗീകവുമായ പീഡനത്തിന് ഇരയായവരിലും അതിന്‍റെ പ്രത്യഘാതമായി ഒ സി ഡി ഉണ്ടാകാം. തലച്ചോറിലെ ബേസല്‍ ഗാംഗ്ലിയക്ക് സംഭവിക്കുന്ന കേടുപാടുകളും വൈറ്റ് മാറ്ററില്‍ ഉണ്ടാകുന്ന ഭേദഗതികളും ഒ സി ഡിക്ക് കാരണാമാകുന്നതാണ്. ഒ സി ഡി പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയില്ല. ദീര്‍ഘകാല ചികിത്സയിലൂടെ: സൈക്കോതെറാപ്പി, ബിഹേവിയര്‍ തെറാപ്പി, ഡ്രഗ്തെറാപ്പി എന്നിവ സമുന്വയിച്ച് നല്‍കുന്നുവെങ്കില്‍ ഒരാളിലെ ഒ സി ഡി രോഗത്തിന്‍റെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനാകും.
© Copyright 2020. All Rights Reserved.