ന്യൂറോസ്തേനിയ
മിക്കവാറും സമയങ്ങളില്‍ തളര്‍ച്ചയും ശാരീരിക ക്ഷീണവുമായിരിക്കും ഈ തകരാറിന്‍റെ ലക്ഷണം. ഇവര്‍ ശരീരത്തില്‍ പലയിടത്തായും എപ്പോഴും പലതരത്തിലുള്ള വേദനകളും പ്രയാസങ്ങളും അനുഭവപ്പെടുന്നുവെന്ന് പറയുക സ്വാഭാവികം. സാധാരണ ജീവിതത്തില്‍ മനുഷ്യര്‍ക്ക് അല്‍പസ്വല്‍പ്പം ക്ഷീണവും തളര്‍ച്ചയും സംഭവിക്കുക സ്വാഭാവികമാണ്. ഇവരുടെ കാര്യത്തില്‍ നേരെ തിരിച്ചാണ്. നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും ഇവര്‍ ശക്തമായ ബുദ്ധിമുട്ടും വേദനയും സഹിക്കുന്നു എന്നു പുലമ്പും. ഇവര്‍ക്ക് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റുകയില്ല. തന്‍റെ ക്ഷീണം മാറ്റുവാനായി മുതിര്‍ന്നവ്യക്തികള്‍ പല പൊടികൈകള്‍-നാട്ടുമരുന്നു പ്രയോഗങ്ങള്‍, കഷായങ്ങള്‍ എന്നിവ പയറ്റും. ഒരു രക്ഷയും കിട്ടില്ല. ക്ഷീണം മാറ്റാന്‍ കിടന്നുറങ്ങാന്‍ ശ്രമിക്കും. പക്ഷെ എത്രനേരം കിടന്നാലും ഇവര്‍ക്ക് ഉറക്കം കിട്ടുകയില്ല. തിരിഞ്ഞുംമറിഞ്ഞും കിടന്ന് സമയം തീര്‍ക്കും. ക്ഷീണവും മാറില്ല. പരാതിയോട് പരാതി മാത്രം! നിസ്സാര കാര്യംകൊണ്ട് ചിലപ്പോള്‍ ഉണ്ടായിരുന്ന ഉന്‍മേഷവും ആരോഗ്യവും നഷ്ടപ്പെട്ടുവെന്നും പറയും. ചില നേരങ്ങളില്‍ അറിയാതെ അന്തംവിട്ട് ഉറങ്ങി എഴുന്നേറ്റാലും പറയുക ഉറക്കം കിട്ടിയില്ല, ബുദ്ധിമുട്ട് തോന്നുന്നു എന്നൊക്കെയാവും. ഈ വക പ്രയാസങ്ങള്‍ ഇവരുടെ ചില പ്രവര്‍ത്തികളുമായി കടുത്ത സ്വാധീനം ചെലുത്തുന്നുണ്ട്. അതായത്, ഇവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുക-താല്‍പര്യമുള്ളവരുമായി സംസാരിച്ചിരിക്കുക എന്നീ നേരങ്ങളില്‍ ഈ രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ കാണുകയില്ല. പൊതുവെ എല്ലാ പ്രായക്കാരിലും ഈ തകരാറ് സംഭവിക്കാറുണ്ട്. വാര്‍ദ്ധക്ക്യത്തിന്‍റെ ലക്ഷണങ്ങള്‍ പിടിമുറുക്കുമ്പോള്‍ ഇത്തരം മാനസിക പ്രയാസങ്ങള്‍ പുറത്ത് വരാറുണ്ട്. ഇതിനെ ഫലപ്രദമായി ചികിത്സിക്കേണ്ടതും ഉണ്ട്.
കുട്ടിക്കാലത്ത് അമിതമായി താലോലിച്ച് വളര്‍ത്തപ്പെട്ടവരില്‍ ഇത് പതിവാണ്. കാരണം യാതൊന്നിന്‍റെയും ബുദ്ധിമുട്ടും പ്രയാസങ്ങളും അറിയാതെയും പരിചാരകരുടെ നടുവില്‍ വളര്‍ന്നവര്‍ക്കും എന്തെങ്കിലും സ്വയം ചെയ്യുക/തരണം ചെയ്യുക എന്നത് വളരെ പ്രയാസമായിരിക്കും. സ്നേഹവും വാത്സല്യവും കുടെയുള്ളവരില്‍ പലര്‍ക്കും പങ്ക്വെക്കപ്പെടുന്ന നേരത്ത് ആയിരിക്കും ചിലരില്‍ ഇത്തരം രോഗങ്ങള്‍ പുറത്തുവരിക(ഒരുതരം അസ്ഹിഷ്ണുതയാണിത്). നേരെ തിരിച്ചും - വേണ്ടത്ര ഊഷമളമായ സ്നേഹവും ദാമ്പത്യവും നുകരാന്‍ കഴിയാതെ കഷ്ടപാടുകള്‍ മാത്രം അനുഭവിച്ച് ജീവിച്ചുവന്നവരിലും ഇതുകണ്ടുവരുന്നു. ഇവരോടൊപ്പമിരുന്ന് തമാശപറയുകയും, ഇവരുടെ കാര്യങ്ങള്‍ പ്രകടമായി അന്വേഷിക്കുകയും, ഇവര്‍ക്ക് താല്‍പര്യമില്ലാത്തവരെ കുറിച്ച് പരദൂഷണം പറയുന്നവരുടെ സാന്നിധ്യത്തിലും ഇവര്‍ തങ്ങളുടെ രോഗാവസ്ഥ മറക്കുക പതിവാണ്.
© Copyright 2020. All Rights Reserved.