Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Mental Health Counseling

ഇന്ന് സമൂഹത്തില്‍ മനുഷ്യന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഭൂരിപക്ഷം രോഗങ്ങളുടെയും അടിസ്ഥാനകാരണം മാനസിക പ്രശ്നങ്ങളാണെന്ന് വൈദ്യശാസ്ത്രം തെളിയിച്ച് കഴിഞ്ഞിരിക്കുന്നു. ആരും ഈ പ്രസ്ഥാവനയെ അംഗീകരിക്കാന്‍ തയ്യാറായെന്നു വരില്ല. പക്ഷെ ഇതിനായി നിയമസംഹിതകളും വന്ന്കഴിഞ്ഞിരിക്കുന്നു. സമൂഹത്തിലെ സര്‍വ്വതിനെയും വികലമായി കാണുന്ന കാഴ്ചപാട് അത്രമാത്രം തീവ്രമാണ്.. മൊത്തം സമൂഹത്തിന്‍റെ മാനസികാരോഗ്യം ക്ഷയിച്ചും, അനുദിനം ജീവിത ശൈലികള്‍ മാറിമറിഞ്ഞ് വരുന്നതുമാണ് മാനസികാരോഗ്യം അവതാളത്തിലാവുന്നതിന്‍റെ കാരണമെന്ന് വൈദ്യശാസ്ത്രം തെളിയിച്ചിരിക്കുന്നു. വ്യക്തിയുടെ മാനസികാരോഗ്യം അയാള്‍ക്കൊപ്പം ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ക്കും അയാളുടെ പ്രവര്‍ത്തന മേഖലകള്‍ക്കും ഒരുപോലെ ആവശ്യമുള്ളതും പ്രാധാന്യം അര്‍ഹിക്കുന്നതുമാണ്. മനസ്സും മനോവികാരങ്ങളും വ്യക്തിത്വത്തിന്‍റെ സമഗ്രമായ വളര്‍ച്ചയെ ഗണ്യമായ തോതില്‍ സ്വാധീനിക്കുന്നവയാണ്. ഇതില്‍ സുഖവും ദുഃഖവും, സ്വര്‍ഗ്ഗവും നരകവും, ആരോഗ്യവും ആരോഗ്യമില്ലായ്മയും, വൈകല്യങ്ങള്‍, ഇല്ലായ്മകള്‍ എല്ലാംതന്നെ മനുഷ്യന്‍ കാലങ്ങളായി സ്വയം സ്യഷ്ടിച്ചെടുത്ത ഉപഭോഗ സംസ്കാരങ്ങളാണ്.

ഏത് പ്രായത്തിലും ഏത്തരം ജീവിതാവസ്ഥ-തൊഴില്‍ ചെയ്യുന്നവരായാലും മാനസിക വൈകാരിക അസ്വസ്ഥതകളും, വിഷമങ്ങളും ഉണ്ടാകാം. ഇന്നത്തെ ആധുനികജീവിത ശൈലിയും, പാശ്ചാത്യ ജീവിതസംസ്ക്കാര അനുകരണവും സമൂഹത്തില്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കുന്നതിനോടൊപ്പം ആളുകളില്‍ സംഘര്‍ഷങ്ങളും സമ്മര്‍ദങ്ങളും വര്‍ദ്ധിപ്പിച്ച് മാനസികമായ സൗഖ്യം ഇല്ലാതാക്കുന്നു. ഇത് പിന്നീട് വ്യക്തിപരമായ ജീവിതത്തിലേക്ക് പ്രതിഫലിച്ചു വിഷാദരോഗവും ഉറക്കമില്ലായ്മയും ടെന്‍ഷനും ഭീകരമായ പകര്‍ച്ച വ്യാധിയുടെയും മറ്റും വേഷമണിഞ്ഞു നമ്മേ നട്ടംതിരിക്കുന്നു.

എന്നിട്ടും, സുഖലോലുപതകള്‍ക്ക് കൊടുക്കുന്ന പ്രാധാന്യം മാനസികാരോഗ്യത്തിന് നല്‍കുവാന്‍ വിട്ടുപോകുന്നു. ഈ അജ്ഞതയെ പൂര്‍ണ്ണമായി മുതലെടുത്ത് അനര്‍ഹമായ കൊള്ള ലാഭമുണ്ടാക്കുന്ന ധ്യാനകേന്ദ്രങ്ങളും, വ്യാജചികിത്സാ സ്ഥാപനങ്ങളും നാട്ടില്‍ പെരുകികൊണ്ടിരിക്കുന്നു. മനുഷ്യനേ യുക്തിയോടുകൂടി ചിന്തിക്കാന്‍ അനുവദിക്കാതെ വിശ്വസിപ്പിക്കാനായി മാത്രം പ്രേരിപ്പിക്കുന്ന ഒരുവിഭാഗം നീളന്‍ കുപ്പായക്കാരും, കാഷായ വസ്ത്രധാരികളും, നെറ്റിയില്‍ നിസ്ക്കാരതഴമ്പ് പേറിയും മറ്റു മതപുരോഹിതന്‍മാരും നടത്തുന്ന കൗണ്‍സലിംങ് സെന്‍റര്‍ സ്യഷ്ടിക്കുന്ന ഭീകരാവസ്ഥ ചെറുതല്ല. മെന്‍റല്‍ഹെല്‍ത്ത് കൗണ്‍സലിംങില്‍ മഹത്തായ ഉത്തരവാദിത്വങ്ങള്‍ അടങ്ങിയിരിക്കുന്നു. വ്യക്തിയെ മാനസികതലത്തില്‍ യുക്തിയോടുകൂടി ചിന്തിക്കാനും, യാഥാര്‍ത്ഥ്യത്തില്‍ അധിഷ്ടിതമായ തീരുമാനങ്ങള്‍ ധൈര്യസമേതം പ്രാവര്‍ത്തികമാക്കാനും, സ്വയം പര്യപ്തത നേടുവാനും ഉതുകുന്നതാണ് മെന്‍റല്‍ഹെല്‍ത്ത് കൗണ്‍സലിംങ്. സത്യത്തില്‍ ഇത് ഒരു വെല്ലുവിളി തന്നെയാണ്. നിലവിലുള്ള വിശ്വാസ ശൈലികള്‍ക്കുനേരെ

ശിഥിലമായ കുടുംബാന്തരീക്ഷമാണ് ഒത്തിരി ആളുകളുടെ മാനസികപ്രശ്നങ്ങള്‍ക്ക് പുറകില്‍ കാരണമായി പ്രവര്‍ത്തിക്കുന്നത്. ദമ്പതിമാര്‍ക്കിടയിലുള്ള സംശയം, അഭിപ്രായ ഭിന്നത, കലഹം, ഗ്യഹനാഥന്‍റെ മദ്യപാനം-പുകവലി, പെരുമാറ്റദൂഷ്യം, വ്യക്തിത്വ വൈകല്യങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, ഇതെല്ലാം കണ്ട് തെറ്റായ വ്യക്തിത്വ വികാസത്തിന് വിധേയരാകുന്ന കുട്ടികള്‍, അവരുടെ സങ്കീര്‍ണ്ണതകള്‍:- പ്രലോഭനത്തില്‍ അകപ്പെടല്‍, കൊലപാതകം സ്ത്രീപീഡനം, ബലാത്സംഗം, ലഹരിയുടെ അടിമത്വം, ചൂഷണം, ചതി, വഞ്ചന എന്നിവയെല്ലാം ശരിയായ മാനസികാരോഗ്യം ഇല്ലാത്തതിന്‍റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്നുവെന്നു മാത്രമല്ല ഇവയെല്ലാം ഇന്ന് സമൂഹത്തില്‍ ഉള്ള മാനസികരോഗങ്ങള്‍ തന്നെയാണ്. ഈ മനോരോഗം വഹിച്ച് നടക്കുന്നവരുടെ കൂട്ടത്തില്‍ ഇന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തകരും, നിയമ-ഭരണാധികാരികളും, സംസ്കാരിക കലാപ്രവര്‍ത്തകരും, മതപണ്ഠിതന്‍മാരും ഡോക്ടര്‍മാര്‍ പോലും സുലഭമായി ഉള്‍പ്പെടുന്നു. ഇവര്‍ക്ക് അനര്‍ഹമായ മാന്യതയും ലഭിക്കുന്നു. അടുത്തകാലത്ത് പ്രസിദ്ധനായ ഒരു ബിഷപ്പ് കന്യസ്ത്രീയെ പീഡിപ്പിച്ച സംഭവം, സിസ്റ്റര്‍ അഭയകൊലപാതക കേസ് എന്നിവ ഉദാഹരണങ്ങളായി എടുക്കാം. വിഷാദരോഗം, ഒബ്സസീവ് കംപല്‍സീവ് ഡിഡോര്‍ഡര്‍, ഫോബിയ, ബൈപോളാര്‍ ഡിസോര്‍ഡര്‍, ന്യൂറോസിസ്, സ്കീസോഫ്രീനിയ, ഹൈപ്പോ കോണ്‍ഡ്രിയാസിസ്, സോമാറ്റാഫോം ഡിസോര്‍ഡര്‍, മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി തകരാറുകള്‍, മിഥ്യധാരണരോഗം, ഉന്‍മാദരോഗം തുടങ്ങി പലരോഗങ്ങള്‍ ഉള്ളവര്‍ ഇന്ന് കുടുംബത്തിലും സമൂഹത്തിലും വിദ്യാലയത്തിലും ജോലിസ്ഥലത്തും സ്വയം പ്രയാസപ്പെടുന്നതോടൊപ്പം മറ്റുള്ളവരുടെ സന്തോഷവും സമാധാനവും ഇല്ലാതാക്കി മുന്നേറുന്നു.

മാനസിക രോഗങ്ങളെ കുറിച്ചുള്ള അറിവില്ലായമയാണ് ഇവിടെ പ്രധാന വില്ലന്‍. അഥവാ ഒരാള്‍ക്ക് ഇത്തരത്തിലുള്ള എതെങ്കിലും രോഗമുണ്ടെന്നറിഞ്ഞാല്‍ മുന്തിയ അറിവും പദവിയും ഉള്ളവര്‍ ഉള്‍പ്പെടെ സമൂഹം ആവ്യക്തിയോട് കാട്ടുന്ന ക്രൂരമായ അവഗണന ഇതും ഒരുതരം ചികിത്സിക്കേണ്ട മാനസികരോഗം തന്നെയാണ്. ഇത്തരം രോഗങ്ങളെകുറിച്ചുള്ള പ്രായോഗിക തലത്തിലുള്ള അറിവ് സമൂഹത്തിന് ലഭ്യമാകാതെ വരുന്നതിന്‍റെ അനന്തരഫലങ്ങളാണ് ഇന്ന് ദ്യശ്യ-വാര്‍ത്താ മാധ്യമങ്ങളിലൂടെ നാം ദിവസവും അറിയുന്നത്. ഈ അവസ്ഥയില്‍ നിന്നും സമൂഹത്തെ രക്ഷിക്കുവാന്‍ മെന്‍റല്‍ഹെല്‍ത്ത് കൗണ്‍സലിങ്ങിന് ഒരുപരിധിവരെ സാധിക്കുന്നു. ഇതിനായി ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍ററില്‍ ഒരു മെന്‍റല്‍ ഹെല്‍ത്ത്ടീം പ്രവര്‍ത്തിക്കുന്നു. ڇഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍റര്‍چ മനുഷ്യന് മറ്റു അസുഖങ്ങളെ പോലെ വരാവുന്ന രോഗങ്ങളാണ് മാനസിക രോഗങ്ങളെന്ന അറിവ് നല്‍കുന്നു. വിവിധതരം മാനസിക രോഗങ്ങളും വൈകല്യങ്ങളും, അത് എപ്രകാരം ഉണ്ടാകുന്നു? ഇതില്‍ തലച്ചോറിന്‍റെ പങ്ക്, അവയുടെ പ്രത്യേകതകളും ലക്ഷണങ്ങളും, നിലവിലുള്ള മനഃശാസ്ത്ര-മരുന്നു ചികിത്സ, ഇവയുടെ പ്രത്യേകതകള്‍ എന്നീ കാര്യങ്ങള്‍ വിശദമായി പ്രതിപാദിുക്കുന്നു. ഇതിനോടൊപ്പം മാനസികമായ വിഷമങ്ങളും രോഗങ്ങളും വരാതിരിക്കാന്‍ വ്യക്തിയും കുടുംബവും സമൂഹവും അനുവര്‍ത്തിക്കേണ്ട വിഷയങ്ങളും സൈക്കോ തെറാപ്പികളും മെന്‍റല്‍ ഹെല്‍ത്ത് കൗണ്‍സലിംങ്ങില്‍ പ്രദാനം ചെയ്യുന്ന വസ്തുതകളാണ്. ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍റര്‍ മെന്‍റല്‍ ഹെല്‍ത്ത് കൗണ്‍സിലിംങിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ എല്ലാവിധ സ്ഥാപനങ്ങളിലും ആവശ്യപ്രകാരം ചെന്ന് സൗജന്യമായി നടത്തി കൊടുക്കുകയും ചെയ്യുന്നു.