പരുക്കന്‍ പെരുമാറ്റം, മനഃപൂര്‍വ്വം വേദനിപ്പിക്കുക എന്നത് പരാജിതന്‍റെ ഒരു രീതിയാണ്. ശാരീരിക തലത്തില്‍ അടിക്കുക, മുടിപിടിച്ച് വലിക്കുക, ചവിട്ടുക, തെറിപറയുക, വ്യക്തിപരമായ ആവശ്യവസ്തുക്കള്‍ നശിപ്പിക്കുക, തല്ലി ഒടിക്കുക. പരാജിതന്‍ പുരുഷനാണെങ്കില്‍ ഒരിക്കലെങ്കിലും നിങ്ങളെ മതിലില്‍ ചാരിനിര്‍ത്തി അടിക്കുകയോ കഴുത്തിനു കുത്തിപടിക്കുകയോ ചെയ്തിരിക്കും. എന്നാല്‍ പരാജിതര്‍ സ്ത്രീകളാണെങ്കില്‍ അവര്‍ അസ്വസ്ഥരാകുമ്പോള്‍ പങ്കാളിയെ അടിക്കുകയും മാന്തുകയും വീടുവിട്ട് ഇറങ്ങിപോവുകയും ആണ് മുഖ്യമായി പ്രകടിപ്പിക്കുക. പരാജിതന്‍റെ മനോഘടന പരിപൂര്‍ണ്ണമായി ഈ അവസ്ഥയില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നതാണ്.
പെട്ടെന്ന് അടുക്കലും വൈകാരിക പ്രകടനവും: ഠവല ഘീലെൃ, മറ്റുള്ളവരുമായുള്ള വൈകാരിക ബന്ധത്തില്‍ ശക്തി വളരെ കുറഞ്ഞിരിക്കും എന്നാല്‍ പെട്ടന്നു അടുക്കുകയും ചെയ്യും. അധികകാലം നീണ്ടു നില്‍ക്കുകയുമില്ല ആ അടുപ്പം. അടുപ്പത്തില്‍ പെട്ടെന്ന് വിരക്തി പ്രകടിപ്പിക്കുയും ചെയ്യുന്നത് ഇവരുടെ പ്രത്യേകതയാണ്. എന്നുവെച്ചാല്‍ പരാജിതര്‍ ആണായാലും പെണ്ണായാലും ഒന്ന് പറഞ്ഞ് രണ്ടിനു ഇവര്‍ അടുത്തുകൂടുന്നവരോട് പ്രണായാഭ്യര്‍ത്ഥന ഐലൗയു എന്നു പറഞ്ഞിരിക്കും. അകെല്ലങ്കില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറയുന്ന പ്രക്യതരായിരിക്കും. സാധാരണഗതിയില്‍, ഒന്നുരണ്ട് ആഴച്ചക്കുള്ളില്‍ നിങ്ങള്‍ അവരുടെ ജീവിതത്തിന്‍റെ പ്രാധാനഭാഗമായി തീര്‍ന്നുവെന്നും, ശക്തമായ പ്രണയം നിന്നോട് ഉണ്ടെന്ന് പറയുകയോ, എപ്പോഴും നിന്നോടൊപ്പമുണ്ടാകാന്‍ ആഗ്രഹിക്കുന്നുവെന്നും വൈകാരികമായി അറിയിച്ചിരിക്കും. തുടര്‍ന്ന് സമ്മാനങ്ങള്‍ വാങ്ങിതരിക, വാഗ്ദാനങ്ങള്‍ നല്‍കുക, ശക്തമായ പരിഗണനയും പ്രണയചേഷ്ടകളും അര്‍പ്പിച്ച് കൂടുതല്‍ ആകര്‍ഷിപ്പിക്കുന്നതിലായിരിക്കും പരാജിതരുടെ ശ്രദ്ധ. സത്യത്തില്‍ ഇതുതന്നെയാണെല്ലോ ഹണിമൂണ്‍ സമയത്തുള്ള പ്രകടനവും! ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും അനുഗ്രഹവും നിന്നെപോലെ ഒരു ഇണയെ കിട്ടിയതാണ് എന്ന ജ്ല്‍പനവും തൊടുത്തുവിടുവാനും മിടുക്കര്‍. ഓര്‍ക്കുക: ഇവിടെയാണ് കച്ചവടം, ഇത്തരം വാചക കസര്‍ത്തുക്കള്‍ കേള്‍ക്കുമ്പോള്‍, അമിതമായി അടുപ്പം, പ്രതിബദ്ധത, പരിഗണന, ഭാവി ജീവിതത്തെ കുറിച്ചു പ്ലാനുകള്‍ വിശദീകരിക്കുക എന്നിവയൊക്കെ അക്ഷരാര്‍ത്ഥത്തില്‍ നിങ്ങളെ അമ്പരപ്പിക്കും. ഇവിടെ നിങ്ങള്‍ വീണുപോകരുത്. അത് സത്യമായികൊള്ളണമെന്നില്ല. തല്‍ക്ഷണ ആകര്‍ഷണം, പ്രതിബദ്ധത, ആസൂത്രണം ഇതൊന്നുമല്ല വാസ്ഥവത്തില്‍ യഥാര്‍ത്ഥ്യവും ആരോഗ്യകരവുമായ ഒരു ബന്ധത്തില്‍ സംഭവിക്കുക. വളരെയധികം അപകടസാധ്യതകള്‍ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്. മറ്റുള്ളവരോട് എളുപ്പം മതിപ്പ് തോന്നുക മനുഷ്യന്‍റെ ഒരു ദുര്‍ബലതയാണ്. മാനസികാരോഗ്യമുള്ളവര്‍ ഇവിടെ സംയമനം പുലര്‍ത്താറുണ്ട്. ദ്രുതഗതിയിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും എല്ലായ്പ്പോഴും ആഴം കുറഞ്ഞ വികാരങ്ങളുടെ അടയാളമാണെന്നറിയുക. അടുപ്പം കാട്ടുന്ന വ്യക്തി തരുന്ന വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യബോധമുള്ളതായിരിക്കില്ല. പരാജിതരുടെ മുഖ്യസ്വഭാവ സവിശേഷതയാണ് ഇത്. അതിശക്തമായ ഭാവനാ(സ്വ്പന)ലോകത്തെ മനോഹരമായ ചില്ലുകൊട്ടാരത്തില്‍ ആയിരിക്കും ഇത്തരം പരാജിതര്‍ എല്ലായ്പ്പോഴും. സാധാരണഗതിയില്‍ ഇത്തരം ബന്ധങ്ങള്‍ ആറ് ആഴ്ച തികയ്ക്കാറില്ല അതിനുമുമ്പ് അവസാനിപ്പിച്ച് അടുത്ത ബന്ധത്തിലേക്ക് നീങ്ങിയിരിക്കും. ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി, ഹിസ്റ്റ്രീയോണിക്ക് പേഴ്സണാലിറ്റി എന്നീ വ്യക്തിത്വ വൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് ബന്ധം സ്ഥാപിക്കുന്നതും അടര്‍ത്തിമാറ്റുന്നതും പുല്ലായിരിക്കും. മാത്രവുമല്ല ഇവരുടെ സന്തതസഹചാരിയായി ബൈപോളാര്‍ ഡിസോര്‍ഡര്‍ കൂടെ കാണുന്നതാണ്. വൈകാരിക അസ്ഥിരത ഇവരുടെ കുടുംബത്തില്‍ ഒരുപരമ്പരയായി കൈമാറികൊണ്ടിരിക്കുന്ന സമ്പാദ്യമായിരിക്കും .
ഭയപ്പെടുത്തുന്ന മനോഘടന ഠവല ഘീലെൃ: കഠിനമായ മനോഭാവക്കാരനായിരിക്കും. ഇവരോടൊപ്പമുള്ള ഓരോ നിമിഷവും പ്രവചിക്കാനാതീതവും സംഭ്രമജനകവുമായിരിക്കും. നിങ്ങളുടെ പങ്കാളി/കാമുകന്‍-കാമുകി അമിത വേഗതയില്‍ വണ്ടി ഓടിക്കുക, അടിപിടിയില്‍ ഏര്‍പ്പെടുക, കിട്ടിയ സാധനങ്ങള്‍ വലിച്ചറിയുക, നശിപ്പിക്കുക, മറ്റുള്ളവരുമായി സദാവഴക്കടിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നുവെങ്കില്‍ ഓര്‍ക്കുക! അതെ മനോഭാവം നാളെ നിങ്ങള്‍ക്ക് നേരെയും തിരിയുന്നതാണ്. പുലര്‍ത്തുവാന്‍ തുടങ്ങുന്ന ബന്ധത്തിന്‍റെ ആദ്യനാളുകളില്‍ തന്നെ ശക്തമായ അതിക്രമത്തിന് നിങ്ങള്‍ സാക്ഷ്യം വഹിക്കേണ്ടതായി വരും, ഒരുപക്ഷെ പിന്നീടങ്ങോട്ട് പ്രകടമായ പ്രകോപനങ്ങളും കാണപ്പെടുന്നതാണ്. നിസാരകാര്യത്തിന് ഇണയെ വേദനിപ്പിക്കുക, വലിച്ചറിയുക, മര്‍ക്കടമുഷ്ടി, അലറുക, ചുമരില്‍ ഇടിക്കുക ഇതെല്ലാം പ്രകടമായിതന്നെ കാണാം. എന്നിരുന്നാലും, څഇതൊക്കെ നിന്നെ ഉദ്ദേശിച്ചല്ല മറ്റുള്ളവരോടും ഇഷ്ടപെടാത്ത സാഹചര്യങ്ങളോടുമുള്ള പ്രതികരണമാണ് چ എന്ന് പരാജിതന്‍ ഇണയോട് പറയും, നിന്‍റെ അടുക്കല്‍ ഒരിക്കലും ഇത്തരത്തില്‍ ഉണ്ടാവില്ലെന്ന ഉറപ്പും തരുന്നു. പക്ഷെ മേല്‍വിവരിച്ച തരം പങ്കാളിയുടെ/ഇണയുടെ/സുഹ്യത്തിന്‍റെ പെരുമാറ്റം തീര്‍ച്ചയായും നിങ്ങളില്‍ ഭയവും പരിഭ്രമവും ഉണ്ടാക്കുന്നു. തുടര്‍ന്ന് നിങ്ങളുടെ ആവിശ്യങ്ങള്‍ അഭിപ്രായങ്ങള്‍, ആശയങ്ങള്‍, ഇഷ്ടങ്ങള്‍ ഒന്നും വെളിപ്പെടുത്താതെ ഒതുങ്ങികൂടുവാന്‍ നിര്‍ബന്ധിതരാകുന്നു. അല്ലെങ്കില്‍ നിങ്ങള്‍ക്ക് നേരെയും അതിക്രമം ഉണ്ടാകും. പാരനോയിഡ് പേഴ്സണാലിറ്റി, സ്കിസ്ഒബ്സസ്സീവ് പേഴ്സണാലിറ്റി എന്നീ വ്യക്തിത്വ വൈകല്യങ്ങള്‍ ഇവരുടെ കൂടപിറപ്പുകളായിരിക്കും. ഇവമൃമരലേൃശശെേരെ:
ആത്മവിശ്വാസത്തെ നശിപ്പിക്കല്‍: ഠവല ഘീലെൃ : ആവര്‍ത്തിച്ച് പറഞ്ഞ് നിങ്ങളിലെ ആത്മവിശ്വാസത്തെ കെടുത്തികളയുക ലൂസറിന്‍റെ മറ്റൊരു പ്രത്യേകതയാണ്. ഇണയുടെ ചെറിയ പിഴവുകള്‍ പോലും ഭീമാകാരമായി ചിത്രീകരിച്ച് നിങ്ങളില്‍ ഉത്കണഠയും ആധിയും നിറക്കും. സദാസമയം നിങ്ങളെ തിരുത്തുന്നതിലായിരിക്കും പുള്ളിയുടെ ശ്രദ്ധ. സദാനേരം ജാഗ്രതരായിരിക്കാന്‍ നിര്‍ബന്ധിക്കല്‍, ബുദ്ധിശൂന്യത മൂലം എന്തേങ്കിലും തെറ്റുവരുത്തിതീര്‍ക്കുമെന്ന് പറഞ്ഞ് എപ്പോഴും ഒരുകാവല്‍കാരനെ പോലെ അകമ്പടി സേവിക്കല്‍, നിങ്ങളുടെ ശരീരഘടനയെ കുറിച്ചോ വസ്ത്രധാരണത്തെ കുറിച്ചോ എപ്പോഴും മോശമായി സംസാരിക്കുക, നിങ്ങളുടെ താല്‍പര്യങ്ങളെ നിഷ്കരുണം തകര്‍ക്കുക, സൗന്ദര്യത്തെ വിമര്‍ശിക്കുക എന്നിവ പതിവാണ്. എന്നിരുന്നാലു, ചങ്കൂറ്റത്തോടെ ഒന്നിന്‍റെയും ഉത്തരവാദിത്വം ഏറ്റെടുക്കാതിരിക്കുക അലക്ഷ്യമായ ജീവിതം തുടങ്ങി ഒട്ടനവധി ക്രമക്കേടുകള്‍ ഇത്തരക്കാരില്‍ കാണാന്‍ സാധിക്കും. ഇത്തരം പെരുമാറ്റങ്ങള്‍ ക്രമേണ ആത്മവിശ്വാസത്തേയും ആത്മാഭിമാനത്തെയും നിങ്ങളില്‍ നിന്ന് ഇല്ലാതാക്കുന്നു. ഇത് പിന്നീട് നിങ്ങളോട് മോശമായി പെരുമാറുവാന്‍ ഇവരെ അനുവദിക്കുന്നു-നിങ്ങള്‍ അത് അര്‍ഹിക്കുന്നതുപോലെ. ഇവരോടൊത്ത് പുറത്ത് യാത്രചെയ്യുക എളുപ്പമല്ല യാത്രക്കിടയിലും നിസാരകാര്യങ്ങള്‍ പരസ്യമായിട്ടായാല്‍ പോലും ഉപദ്രവം അഴിച്ചുവിടും. എതിര്‍ത്ത് എന്തേങ്കിലും പറഞ്ഞാല്‍ പ്രകോപിതനായി വാദിച്ച് സംസാരിക്കുക അല്ലെങ്കില്‍ സാധനങ്ങള്‍ നശിപ്പിച്ച് പേടിപ്പിക്കുക ഇവരുടെ ഒരു ശൈലിയാണ്. നാര്‍സിസ്റ്റിക്ക് പേഴ്സണാലിറ്റി എന്ന വ്യക്തിത്വ വൈകല്യം ഇവര്‍ക്കുണ്ടാകാനുള്ള സാധ്യത അതിശക്തമാണ്. ഈ വ്യക്തി ഭാവിജീവിതത്തില്‍ ഒരു കടുത്ത ന്യൂറോട്ടിക് രോഗിയായി തീരുവാനുള്ള സാധ്യതയും വളരെയധികമാണ്.
നിങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ നശിപ്പിക്കുക: ഠവല ഘീലെൃ ആരുടെയെങ്കിലും നല്ല പിന്തുണയോ, മാര്‍ഗ്ഗനിര്‍ദേശങ്ങളോ, നിയന്ത്രണങ്ങളോ നിങ്ങള്‍ക്ക് ലഭിക്കുന്നുവെങ്കില്‍ അതു പാടെ ഇല്ലാതാക്കുക എന്നതാണ് പരാജിതന്‍റെ മറ്റൊരു സവിശേഷത. സുഹ്യത്തുക്കളോ കുടുംബാംഗങ്ങളോ ഏതേങ്കിലും തരത്തില്‍ അടുപ്പം കാട്ടുന്നതും സംസാരിക്കുന്നതും മറ്റും ഇവര്‍ക്ക് ഇഷ്ടപ്പെടുകയില്ല. പ്രത്യേകിച്ച് ഇവരുടെ സ്വഭാം/പെരുമാറ്റത്തെ സംബന്ധിച്ച് അഭിപ്രായം ഉന്നയിച്ചാല്‍, അന്നേരം മുതല്‍ പ്രിയപ്പെട്ടവരെ നിങ്ങളില്‍ നിന്ന് അകറ്റുവാന്‍ തുടങ്ങും. പരാജിതനിലെ സൂത്രക്കാരന്‍ പറയും: അവര്‍ നിന്നെ സ്നേഹിക്കുന്നില്ല, നിന്നെ മുതലെടുക്കുകയാണ്, നിന്‍റെ സ്നേഹം അവര്‍ മനസിലാക്കുന്നില്ല, നിന്നിലെ ആത്മാര്‍ത്ഥത ആസ്വദിക്കുകയാണവര്‍ ചെയ്യുന്നത് എന്നൊക്കെ വിവരിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്നും അകറ്റുന്നു. ഈ ഘട്ടം കടന്നാല്‍, നിങ്ങള്‍ ചങ്ങാതിയോടോ കുടുംബാംഗങ്ങളോടോ കുശലന്വേഷണം നടത്തിയാല്‍ അതിനെ കുറിച്ച് അനവധിചോദ്യങ്ങള്‍ ചോദിച്ചോ മോശമായ ആരോപണങ്ങളും കുറ്റപെടുത്തലുകള്‍ ഉന്നയിച്ചോ നിങ്ങളെ ശിക്ഷിച്ചുകൊണ്ടിരിക്കും. തത്ഫലമായി ഇത്തരം വാക്കാലുള്ള ശിക്ഷ, ചോദ്യം ചെയ്യല്‍, ദുരുപയോഗം എന്നിവ തുടര്‍ന്ന് ഉണ്ടാവാതിരിക്കാന്‍-സംസാരിക്കാതിരിക്കുന്നതാണ് നല്ലത് എന്ന ഭയത്താല്‍ നിങ്ങള്‍ സുഹ്യത്തുകളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പിന്‍മാറി അകന്നുജീവിക്കുവാന്‍ തുടങ്ങുന്നു. ഒപ്പം നിങ്ങളുടെ ബന്ധുമിത്രാതികളെ അസ്വസ്ഥരാക്കുവാനും പരാജിതന് സാധ്യമാകുന്നു. പരാജിതന്‍ ഈ ചെപ്പടിവിദ്യ ആവര്‍ത്തിച്ച് പ്രയോഗിച്ച് നിങ്ങളെ തീര്‍ത്തും ഒറ്റപെടുത്തി യാതൊരുവിധ പിന്തുണയില്ലാതെ ജീവിക്കുന്ന അവസ്ഥയുണ്ടാക്കി നിങ്ങളില്‍ മേല്‍ക്കോയ്മ സ്ഥാപിക്കുന്നു. സാഡിസ്റ്റിക്ക് പേഴ്സണാലിറ്റി ക്രമക്കേട് ഉള്ളവരുടെ പ്രത്യേകത കൂടിയാണിതെല്ലാം എന്നോര്‍ക്കുക.
ഇടവേളകളിലെ മാധുര്യം: ഠവല ഘീലെൃ - വിലകെട്ടതും ഹീനവുമായ ഉപായമാണിത്. ഇടവിട്ട് സംഭവങ്ങളുടെ ചാക്രികമായ(ഇ്യരഹല) ഒരുആവര്‍ത്തി (നീചപെരുമാറ്റം). തരംതാഴ്ത്തല്‍ എന്ന പെരുമാറ്റം വ്യക്തമായ ഉദേശത്തോടെ തന്നെയാണ് പരാജിതന്‍ തുടങ്ങുന്നത്. അതിനായി അവന്‍/അവള്‍ വിലകുറഞ്ഞ വാക്കുകള്‍, കുറ്റപെടുത്തലുകള്‍, ശപിക്കല്‍, ഉപദ്രവിക്കല്‍, ഭീഷണി എന്നിവ വേണ്ടുവോളം ഉപയോഗിച്ച് തിമിര്‍ത്തിരിക്കും അതും നിസാരമായ കാര്യങ്ങള്‍ക്ക് പോലും. പ്രസ്തുത പ്രകടനം കഴിഞ്ഞ് അടുത്ത ദിവസം പരാജിതന്‍ വീണ്ടും മധുരമായി ദീനാനുകമ്പയോടെ പെരുമാറുന്നു. എന്നിട്ട് അടുപ്പം(ഡേറ്റിംങ്) തുടങ്ങിയ നാളുകളില്‍ പെരുമാറിയതുപോലെ മാധുര്യമാര്‍ന്ന രീതിയിലേക്ക് മനോഭാവത്തെമാറ്റി പ്രതിഫലിപ്പിക്കുന്നു. അവിടെ പരാജിതന്‍ നിങ്ങളേ തൂക്കിലേറ്റുന്നു, പ്രണയത്തിന്‍റെ കഴുമരത്തില്‍. മനസ്സില്‍ പ്രത്യാശയുടെ നിഴല്‍ പരക്കുവാന്‍ തുടങ്ങും. രണ്ടുദിവസം കഴിഞ്ഞ് വീണ്ടും മാറുന്നു പഴയകോലത്തിലേക്ക്, ചങ്കരന്‍ വീണ്ടും തെങ്ങില്‍തന്നെ. ഇങ്ങനെ ഓരോ ഇടവേളകളില്‍ പ്രത്യാശയും സ്നേഹവും നല്‍കി പ്രലോഭിപ്പിച്ച് നീങ്ങുക, എങ്ങിനെയുണ്ട് പരാജിതന്‍റെ നീക്കം!.. ഓരോ ഇടവേളകളില്‍ അടുത്ത്കൂടി നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന പരിഗണിക്കുന്ന വസ്തുതകള്‍ എന്തെന്ന് മനസ്സിലാക്കി പെരുമാറി പിന്നീട് അവയെ കൂടുതല്‍ വ്യത്തിഹീനമായ രീതിയില്‍ അപലപിച്ച് നിങ്ങളിലെ ആത്മാഭിമാനത്തേയും ആത്മവിശ്വസത്തേയും പരമാവധി ഇല്ലാതാക്കി പ്രതീകരണശേഷി നശിപ്പിക്കുക എന്നതാണ് പരാജിതന്‍റെ ചാക്രിക പെരുമാറ്റത്തിനു പിന്നിലെ ഗൂഡമായ ഉദേശം. എന്നാല്‍ പലപ്പോഴും സംഭവിച്ച മോശം പെരുമാറ്റത്തിന് പരാജിതന്‍ ക്ഷമാ യാചനം നടത്തുവാനും തയ്യാറായിരിക്കും. പക്ഷെ, അപ്പോഴെക്കും പരാജിതന്‍ നേരത്തെ ആസൂത്രണം ചെയ്തപോലെ നിങ്ങളുടെ ആത്മാഭിമാനത്തിന് കേടുപാട് സംഭവിച്ച് കഴിഞ്ഞിരിക്കും. വൈകാരിക സ്ഥിരത ഇല്ലാത്ത പൂര്‍ണ്ണമായും രോഗാവസ്ഥയില്‍ എത്തിയവരാണ് ഇത്തരം പെരുമാറ്റങ്ങള്‍ കാണിക്കുക എന്നറിയുക. ഇതു ചിലരില്‍ ആഴ്ച്ചകളോ മാസങ്ങളോ ഇടവിട്ട് സംഭവിക്കുന്നതാണ്
ഇത് നിങ്ങളുടെ തെറ്റാണ്: ഠവല ഘീലെൃ - ലൂസര്‍ തനിക്ക് അനുഭവപ്പെട്ട കോപത്തിനും, ചെയ്ത തെറ്റായ പെരുമാറ്റത്തിനും പങ്കാളിയെയാണ് കുറ്റപ്പെടുത്തുക. ഏതെല്ലാം നാശനഷ്ടങ്ങള്‍, കഷ്ടതകള്‍ ഉണ്ടായാലും, ആക്രോശിക്കുമ്പോഴും അതിന്‍റെയെല്ലാം പൂര്‍ണ്ണ ഉത്തരവാദിത്വം ഇരയില്‍ അടിച്ചേല്‍പ്പിക്കുക എന്നത് മറ്റൊരു സവിശേഷത. എന്തായാലും അതു നിങ്ങളുടെ മാത്രം തെറ്റാണ് എന്നഭാവം. ദൈനംദിന ജീവിതത്തില്‍ പരാജിതന് ഏറ്റ പ്രയാസങ്ങള്‍ അതായത് ധ്യതിപ്പെട്ട് എന്തെങ്കിലും ചെയ്യേണ്ടി വരിക, അബദ്ധം പിണയുക, വണ്ടി ഇടിക്കുക, ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങുക, നേരം വൈകുക, വിചാരിച്ചകാര്യം നടക്കാതെവരിക തുടങ്ങി സര്‍വ്വകാര്യങ്ങള്‍ക്കും ഇണയെ പഴിചാരി കുറ്റപ്പെടുത്തുക. കൂടാതെ പങ്കാളി/സുഹ്യത്ത് അങ്ങിനെ ചെയ്തില്ലായിരുന്നുവെങ്കില്‍ അല്ലെങ്കില്‍ നല്ല സ്നേഹം, പരിഗണന എന്നിവ ക്യത്യമായി കൊടുത്തിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കുകയില്ലായിരുന്നുവെന്ന യുക്തീകരണവും നടത്തും. എന്തായാലും സംഭവിച്ചതിന്‍റെ ഉത്തരവാദിത്വം തന്‍റെ ഇരയില്‍ അടിച്ചേല്‍പ്പിക്കുക എന്നതാണ് പരാജിതന്‍റെ ഉദേശം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ തിരക്കേറിയ റോഡില്‍ ഉണ്ടായേക്കുന്ന ആകസ്മികമായ അപകടം പോലും തന്‍റെ പങ്കാളിയില്‍ വെച്ചുകെട്ടാന്‍ മടിയില്ലാത്ത പരാജിതരും ഇന്ന് സമൂഹത്തില്‍ വിലസുന്നുണ്ട്
കുരുക്ക് വരിഞ്ഞ് മുറുക്കല്‍: ഠവല ഘീലെൃ: ഒരുവേള പരാജിതന്‍റെ അസൂത്രണങ്ങളും നീക്കങ്ങളും ഇര മനസിലാക്കുന്നത്/തിരിച്ചറിഞ്ഞ് എതെങ്കിലും തരത്തിലുള്ള നീക്കത്തിന് മുതിരുന്ന ഘട്ടത്തില്‍, ലൂസര്‍(പരാജിതന്‍) തോല്‍ക്കപ്പെടുമെന്ന ഘട്ടത്തില്‍ തന്‍റെ ഇരയെ(ഇണയെ) പരിഭ്രമിപ്പിക്കുക/ആകസ്മികമായ വിഷമത്തില്‍ എത്തിക്കുക അല്ലെങ്കില്‍ പേടിപ്പിക്കുക അതാണ് ഈ രംഗത്തില്‍ അരങ്ങേറുന്നത്. അതിനുവേണ്ടി ഇവിടെയും പലതരം ചെപ്പടിവിദ്യകള്‍ പരാജിതന്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. മാപ്പ് പറയുക, പൊട്ടികരയുക, താന്‍ നന്നായികൊള്ളാമെന്ന വാഗ്ദാനം നല്‍കുക, വീടുവിട്ടു പോകുമെന്ന ഭീഷണി, ആത്മഹത്യ ശ്രമം, സ്ത്രീയാണെങ്കില്‍ ഗര്‍ഭിണിയാണന്ന് പറഞ്ഞ് വിരട്ടുക, സമ്മാനങ്ങള്‍ വാങ്ങി നല്‍കുക, ജോലി ഉപേക്ഷിക്കുമെന്ന ഭീഷണി, അങ്ങിനെ നാന്നാവിധ തരികിടതന്ത്രങ്ങള്‍ മെനഞ്ഞ് ഒന്നോ-രണ്ടോ മാസത്തേക്കുള്ള ഡീലുകളും വെക്കും. തുരുതുരാ ഫോണ്‍ ചെയ്ത് മാപ്പ് പറയും. സുഹ്യത്തുക്കളോടും ബന്ധുക്കളോടും വിളിച്ച്പറഞ്ഞ് അവരെകൊണ്ടും ഫോണ്‍ ചെയ്യിപ്പിക്കും. നിര്‍ബന്ധം ചെലുത്തും. ഒരുവേള പരാജിതന് ക്രിയാത്മകതയും കലാവാസനയും കൂടി ഉണ്ടെങ്കില്‍ തൊഴില്‍ സ്ഥലത്തു ബഹളം വെക്കുകയോ, സമീപവാസികളെകൂടി ഉള്‍പ്പെടുത്തി പറയിപ്പിച്ച് ഇരയിലേക്ക് വൈകാരികമായ സമ്മര്‍ദ്ധം അഴിച്ചുവിടുകയോ ചെയ്യുന്നു. എല്ലാവരും അന്നേരം പരാജിതനിലെ സ്നേഹത്തെ മാത്രമേ തിരിച്ചറിയു. ഒരുപക്ഷെ പരസ്യമായി നിങ്ങളെ ഒരുമോശം വ്യക്തിയായി പോലും ചിത്രീകരിച്ചേക്കാം. അതും നിങ്ങളില്‍ മാനസികപ്രയാസം ഉണ്ടാക്കി തുടങ്ങും. വൈകാരികമായി ഇരയെ അടിമയാക്കിവെച്ച് കാര്യങ്ങള്‍ നേടുവാന്‍ ഇത്തരം പരാജിതര്‍ സമര്‍ത്ഥരായിരിക്കുമെന്നറിയുക. തുടര്‍ച്ചയായി ഫോണ്‍വിളിയുടെയും ഉപദേശങ്ങളുടെയും ശല്യം ഒഴിവാക്കാനായി ഇര പരാജിതന്‍റെ ഡീല്‍ സ്വീകരിച്ച് അനുരഞ്ജനത്തിന് തയ്യാറാകുന്നു. പിണക്കം മാറി വീണ്ടും പരാജിതന്‍റെ കൂടെപോകാമെന്ന് പറയുമ്പോള്‍ നിങ്ങള്‍ അവിടെ ഒരുതടവുകാരനായി മാറുകയാണ്. അവരുടെ കൂടെ തിരിച്ചുപോകുന്നപക്ഷം നിങ്ങളുടെ മനസ്സ് ഉത്കണഠയുടെയും ഭീതിയുടെയും അത്യുന്നതങ്ങളിലായിരിക്കുമെന്നതില്‍ സംശയം വേണ്ട. കഴിഞ്ഞ സംഭവങ്ങളും വേര്‍പാടും ചര്‍ച്ചകളും എല്ലാം പിന്നീട് നിങ്ങളെ ഒരുമോശം വ്യക്തിയാക്കി ചിത്രികരിക്കുവാനുള്ള തെളിവായി ഉപയോഗിച്ച് സംഭവം നിങ്ങളോട് ഓര്‍മ്മിപ്പിക്കും. സത്യത്തില്‍ പങ്കാളിയെ പൂര്‍വ്വസ്ഥിതിയില്‍ തിരിച്ചുകിട്ടിയല്ലോ എന്ന സന്തോഷം അനുഭവിക്കാന്‍ ഇരക്കാവില്ല. ആദ്യത്തേക്കാളും വലിയ കെണിയിലാണ് നിങ്ങള്‍ അകപ്പെടുക. ഇനി പഴയ പീഡനരീതികള്‍ തുടര്‍ന്നാല്‍ ആദ്യം രക്ഷപ്പെടുവാനായി പോയപോലെ ഇറങ്ങിപോകാന്‍ പറ്റാത്തവിധം സദാചാരത്തിന്‍റെയും സന്‍മാര്‍ഗത്തിന്‍റെയും തടവറയും കെണിയും പരാജിതന്‍ മറ്റുള്ളവരുടെ സഹായത്താല്‍ ഉയര്‍ത്തിയിരിക്കും ആദ്യത്തേക്കാളും വലിയ മതില്‍. ഇര തീര്‍ത്തും നിസ്സഹായമായി പോകുന്ന അവസ്ഥ സംജാതമാക്കുന്നു. ശേഷം ചങ്കരന്‍ വീണ്ടും തെങ്ങിന്‍മേല്‍ കേറിവിലസുവാന്‍ തുടങ്ങും.
>അന്തര്‍മുഖത്വം: ഠവല ഘീലെൃക്ക് യാതൊരുവിധ പുറം താല്‍പര്യങ്ങളും ഉണ്ടായിരിക്കില്ല. നിങ്ങളുടെ താല്‍പര്യങ്ങള്‍, ഹോബികള്‍, മറ്റുള്ളവരുമായുള്ള ഇടപെടല്‍ എന്നിവ ഉപേക്ഷിക്കുവാന്‍ പരാജിതന്‍ പ്രോത്സാഹിപ്പിക്കും. അതിനുവേണ്ടി ചുറ്റുമുള്ളവരെ കുറിച്ച് ഇല്ലാകഥകള്‍ പോലും പരാജിതന്‍ ഇരയുടെ മുമ്പില്‍ വിളമ്പും. സ്വന്തമായി ഒരുകാര്യം ചെയ്യുവാന്‍ പോലും സാധിക്കാത്തവിധം ഒരുനിഴലുപോലെ നിങ്ങളുടെ പിന്നാലെ കൂടും. നിങ്ങള്‍ എവിടെ പോകുന്നുവോ അവിടെയല്ലാം ഈ പരാജിതരുടെ സാന്നിദ്ധ്യം ഉണ്ടാകും. ദൈന്യദിന ജീവിതത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും ജോലിയെപോലും ഇതു അലങ്കോലപ്പെടുത്തുന്നു. നിങ്ങള്‍ക്ക് സമാധാനത്തോടെ ഒന്നും ചെയ്യുവാന്‍ പറ്റാത്ത അവസ്ഥ പരാജിതന്‍ സ്യഷ്ടിക്കുന്നു. നിങ്ങള്‍ക്ക് സന്തോഷവും നേര്‍വഴിയും ഒരുക്കിതരുന്ന സാഹചര്യങ്ങളെയും വ്യക്തികളെയും നിങ്ങളില്‍ നിന്ന് ആട്ടിഅകറ്റുക എന്നതാണ് പരാജിതന്‍റെ ലക്ഷ്യം.
സംശയത്തോടെ നിയന്ത്രിക്കല്‍: ഠവല ഘീലെൃ ന്‍റെ അടുത്ത സവിശേഷത നിങ്ങളുടെ നീക്കങ്ങള്‍, അനുദിന പ്രവര്‍ത്തനങ്ങള്‍, കൂടികാഴ്ചകള്‍, വിനോദങ്ങള്‍, എവിടെയാണ്, എങ്ങിനെയാണ് എന്നതെല്ലാം രഹസ്യമായി പരിശോധിക്കുക എന്നതാണ്. എങ്ങാനും നിങ്ങള്‍ എതിര്‍ലിംഗത്തില്‍ പെട്ടവരോട് എന്തെങ്കിലും സംസാരിച്ചാല്‍ ആ വ്യക്തിയെ എങ്ങിനെ അറിയാം? അവന്‍/അവള്‍ നിന്നക്ക് അരാണ് എന്ന നൂറുവിധ ചോദ്യങ്ങള്‍ ഉയരും. പരാജിതന്‍റെ ഫോണ്‍ എടുക്കാതിരുന്നാല്‍ എവിടെ-ആര്‍ക്കൊപ്പം എന്തെടുക്കുകയായിരുന്നു എന്ന അര്‍ത്ഥം വെച്ചുള്ള ചോദ്യങ്ങളും ഉയരുന്നു. നിങ്ങളുടെ വസ്ത്രത്തില്‍ കാണുന്ന ചെളി, മുടിനാരുകള്‍, നിറങ്ങള്‍, വീട്ടിലെ വരാന്തയില്‍ കാണപ്പെടുന്ന കാല്‍പാദ അടയാളങ്ങള്‍ എല്ലാം വിശദമായി ചോദ്യം ചെയ്യും ഒരു പോലീസുകാരനെപോലെ. ഒരു പ്രത്യേക രീതിയില്‍ വസ്ത്രം ധരിക്കുകയോ, ഒരേസ്ഥലത്ത്/കടയില്‍ നിന്നും സാധനങ്ങള്‍ സ്ഥിരമായി വാങ്ങുകയോ ചെയ്താല്‍ അതിനും സംശയവും, ചോദ്യം ചെയ്യലും. നിങ്ങള്‍ക്ക് വരുന്ന ഫോണ്‍കോളുകള്‍ പോലും ആരുടെതെന്ന് ചോദിച്ച് നരകിപ്പിക്കും. ഒരു യാത്രക്ക് പോയാല്‍, മനസിന് ആശ്വാസം ലഭിക്കുന്ന പാട്ട് കേട്ടാല്‍ പോലും അതിനെ ചോദ്യം ചെയ്യുന്നു. പിന്നീട് ഇത്തരക്കാര്‍ നിങ്ങളുടെ സ്വകാര്യവസ്തുക്കള്‍, മുറി, രേഖകള്‍, കോണ്‍ടാക്ട് ഹിസ്റ്ററി, മെയില്‍, പേഴ്സ് എന്നിവ പരിശോധിക്കുവാന്‍ തുടങ്ങുന്നു. ഒരുവേള നിങ്ങള്‍ക്ക് താല്‍പര്യമുള്ള സുഹ്യത്തിനേ കാണുവാനോ സംസാരിക്കുവാനോ ഉള്ള സമ്മതം തന്ന്വിടും. അതുകഴിഞ്ഞ് വരുമ്പോള്‍ സുഹ്യത്തിനോടൊപ്പം അവിഹിതമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്യുക, ആസൂത്രിതമായ കെണിയില്‍ ചാടിച്ച് നിങ്ങളുടെ നന്‍മയും പരിശുദ്ധിയും ചോദ്യം ചെയ്യുക. സര്‍വ്വത്ര സദാചാരങ്ങള്‍ അടിച്ചേല്‍പ്പിച്ച് വേദനിപ്പിക്കുക. സഞ്ചാര സ്വാതന്ത്യം നിഷേധിക്കുക. ഇങ്ങനെയല്ലാം സംഭവിക്കുമ്പോള്‍ നിങ്ങള്‍ പേടിച്ച് ഒതുങ്ങികൂടുകയും, പരാജിതര്‍ സാമൂഹികമായി അവര്‍ക്കാവശ്യമുള്ളതെല്ലാം യഥേഷ്ടം ചെയ്ത് സുഖിക്കുകയും ചെയ്യും. പാരനോയിഡ് പേഴ്സണിലിറ്റി ഡിസോര്‍ഡര്‍ ഉള്ള ഭൂരിപക്ഷം വ്യക്തികള്‍ക്കും മേല്‍പറഞ്ഞ സവിശേഷതകളില്‍ പലതും ഉണ്ടായിരിക്കും. ചിന്തിക്കൂ ഇതാണോ നിങ്ങള്‍ സ്വപനം കണ്ട ജീവിതം? നിങ്ങള്‍ ആഗ്രഹിച്ച ജീവിതം? ???? ???
© Copyright 2020. All Rights Reserved.