മ്യദുല മനസ്കരായ കുട്ടികളുടെ വൈകാരിക രോഗങ്ങളും പ്രശ്നങ്ങളും മുതിര്‍ന്നവര്‍ പലപ്പോഴും ഗൗനിക്കാറില്ല. ഇവ കുട്ടികള്‍ക്കൊപ്പം വളര്‍ന്നു സങ്കീര്‍ണ്ണമാകുമ്പോഴാണ് പല മാതാപിതാക്കളും തിരിച്ചറിയുന്നത്. അന്നേരം ഇവ മറ്റു ഗുരുതരമായ രോഗാവസ്ഥയോ വ്യക്തിത്വ വൈകല്യങ്ങളോ ആയി രൂപാന്തരം പ്രാപിച്ചിരിക്കും. വളരെ പൊതുവായി കുട്ടികളില്‍ കണ്ടുവരുന്ന വൈകാരിക തകരാറുകളെ നമുക്ക് പരിചയപ്പെടാം.
1. ഉത്കണ്ഠ-ഭയം: ചെറിയ പ്രായത്തില്‍ കുട്ടികളില്‍ സാധാരണമായി കണ്ടുവരുന്നതാണിവ. ഇരുട്ട്, മ്യഗങ്ങള്‍ തുടങ്ങി പലതരം ജീവികളും കുട്ടികളില്‍ ഭയം ഉളവാക്കുന്നതാണ്. കൂട്ടത്തില്‍ മനുഷ്യന്‍ ഉണ്ടാക്കുന്ന പിശാചുക്കളും പ്രേതങ്ങളും. കുട്ടികള്‍ അനുഭവിക്കുന്ന ഭയത്തിന്‍റെയും, ഉത്ക്കണ്ഠയുടെയും കാഠിന്യം അധികരിക്കുമ്പോള്‍, അതു തുടര്‍ച്ചയായി നില നില്‍ക്കുമ്പോള്‍, അവരുടെ ജീവിതക്രമങ്ങളെ ബാധിക്കുമ്പോള്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ ആവശ്യമായി വരുന്നു.
പരിചിതമായ ചുറ്റുപാടുകളില്‍ നിന്നും ഏറ്റവും അടുത്ത ബന്ധുകളില്‍നിന്നും അകന്നു നില്‍ക്കേണ്ടിവരുമ്പോള്‍ അസാധാരണമായ ഭയവും ഉത്ക്കണ്ഠയും ചില കുട്ടികള്‍ പ്രകടമാക്കുന്നു. വേര്‍പിരിഞ്ഞിരിക്കുന്ന അവസ്ഥയില്‍ വിവിധതരം ഭയാശങ്കകളാല്‍ ഇവരുടെ മനസ്സ് നിറയുന്നു. സ്വയം എന്തെങ്കിലും അപകടത്തില്‍ പ്പെടുമോ, തന്‍റെ പ്രിയപ്പെട്ടവര്‍ക്ക് എന്തെങ്കിലും സംഭവിക്കുമോ, ആരെങ്കിലും തട്ടിക്കൊണ്ടുപോകുമോ തുടങ്ങി നിരവധി അസ്വസ്തകള്‍ അവരെ വേട്ടയാടുന്നു. അന്നേരം വെറുതെ കരയുക, ഉറക്കക്കുറവ്, ദുഃസ്വപനങ്ങള്‍ എന്നി അസ്വസ്ഥതകള്‍ ഇവര്‍ പ്രകടിപ്പിക്കുവാന്‍ തുടങ്ങും. ചിലര്‍ ഉറക്കത്തില്‍ മൂത്രവും ഒഴിക്കുന്നു. തലകറക്കം, ഛര്‍ദ്ദി, വയറുവേദന, ശരീരവേദന, തലവേദന തുടങ്ങി നിരവധി വിഷമതകള്‍ ഇവയോടൊപ്പം പ്രത്യക്ഷപ്പെടാം. വേര്‍പിരിയുമ്പോഴുണ്ടാകുന്ന ഉത്ക്കണ്ഠ (സപ്പറേഷന്‍ ആന്‍ങ്സൈറ്റി)യുടെ ലക്ഷണങ്ങളാണ് ഈ പറഞ്ഞവയല്ലാം. മൂന്നുവയസ്സു മുതല്‍ ഏഴുവയസ്സുവരെയുള്ള കുട്ടികളിലാണ് ഇത്തരം വിഷമതകള്‍ കൂടുതല്‍ കാണപ്പെടുക.
2. സ്ക്കൂള്‍ ഫോബിയ: മാതാപിതാക്കളില്‍ നിന്നും ഗ്യഹാന്തരീക്ഷത്തില്‍ നിന്നും വേര്‍പിരിഞ്ഞു നില്‍ക്കുമ്പോളുണ്ടാകുന്ന ഉത്ക്കണ്ഠ സ്ക്കൂളില്‍ പോകുന്നതിനുള്ള വിമുഖതയ്ക്ക് വഴിതെളിയിക്കാം. സ്ക്കൂളില്‍ പോകുന്ന തിനെ ഭയാശങ്കകളോടെയാണ് ഈ കുട്ടികള്‍ കാണുന്നത്. സ്ക്കൂളില്‍ പോകേണ്ട സമയത്തും സ്ക്കൂളില്‍ വെച്ചും വിവിധതരം അസ്വസ്ഥതകള്‍ എതെങ്കിലും വിധത്തില്‍ ഇവര്‍ പ്രകടിപ്പിക്കുന്നു. സ്ക്കൂള്‍ അന്തരീക്ഷത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരിക്കും ഇവരുടെ ലക്ഷ്യം. എത്രയും വേഗം സ്ക്കൂള്‍ അന്തരീക്ഷത്തിലേക്ക് കുട്ടിയെ മടക്കി അയയ്ക്കുവാനുള്ള സാഹചര്യം സ്യഷ്ടിക്കുകയാണ് പ്രധാനമായിട്ടുള്ളത്. രക്ഷിതാക്കളും സ്ക്കൂള്‍ അധിക്യതരും ചികിത്സ പദ്ധതിയില്‍ സഹകരിക്കേണ്ടതാണ്. ഈ കുട്ടികളുടെ മാതാപിതാക്കളും പൊതുവെ വളരെയധികം ഉത്ക്കണ്ഠയു ള്ളവരായിരിക്കും അവര്‍ക്കും സാന്ത്വനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ചികിത്സയും ആവശ്യമായി വരും. സ്ക്കൂള്‍ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു പൊകാനുള്ള മാനസിക നില കുട്ടിയില്‍ ഉണ്ടാക്കിയെ ടുക്കുവാന്‍ കഴിയണം. കുട്ടിയില്‍ സ്വാശ്രയത്വബോധവും, ആത്മാവിശ്വാവും വളര്‍ത്തിയെടുക്കണം.
3. അവോയ്ഡന്‍റ് ഡിസോര്‍ഡര്‍: ഏകദേശം ഒന്‍പതുമാസം പ്രയമാകുന്നതോടെ ശിശുക്കള്‍ ബന്ധുക്കളേയും അപരിചിതരേയും തമ്മില്‍ തിരിച്ചറിയാനുള്ള കഴിവ് നേടിയിരിക്കും. ഒന്‍പതു മാസത്തിനും രണ്ടര വയസ്സിനുമിടയിലുള്ള കാലഘട്ടത്തില്‍ അപരിചിതരായ ആള്‍ക്കാരും ചുറ്റുപാടുകളും കുട്ടികളില്‍ ഭയമുണ്ടാക്കുന്നവയാണ്. കാലക്രമത്തില്‍ ഈ അപരിചിതരോടുള്ള ഭയം ഇല്ലാതാകുകയും ചെയ്യും. അടുത്ത ബന്ധുക്ക ളൊഴിച്ച് അപരിചിതരായ ആള്‍ക്കാരുമായി തീരെ ഇടപെടാന്‍ സാധിക്കാതെ വരികയും ആ അപാകത കുട്ടിയുടെ സാമൂഹിക വികസനത്തെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷമാണിത്. അമിതമായ ലജ്ജാശീലവും സാമൂഹികമായ ഇടപെടലുകളില്‍ നിന്നുള്ള പിന്‍വലിയലും ഇവരുടെ സ്വഭാവമാണ്. അപരിചിതരുമായി ഇടപെടാന്‍ നിര്‍ബന്ധിത മാകുമ്പോള്‍ ഇവര്‍ അത്യധികം അസ്വസ്ഥരായിത്തീരുന്നു. തന്‍ മൂലം വീട്ടുകാരെ അമിതമായി ആശ്രയിക്കുന്ന പ്രവണതയും കൂടുന്നു.
4. അമിതമായ ഉത്ക്കണ്ഠ: അമിതമായ ഉത്ക്കണ്ഠയാണ് ഈ രോഗത്തിന്‍റെ പ്രധാനലക്ഷണം. നിസ്സാര കാര്യങ്ങളെകുറിച്ചും ഭാവിയില്‍ നടക്കാനിരിക്കുന്ന നിസ്സാര സംഗതികളേക്കുറിച്ചും, പൊതുചടങ്ങളില്‍ പങ്കെടുക്കുന്നതിനെ ക്കുറിച്ചും, വിദൂരസ്ഥമായ അപകട സാദ്ധ്യതകളെക്കുറിച്ചും ഇവര്‍ അതിരു കവിഞ്ഞ് ഉത്കണ്ഠപ്പെടുന്നു. മറ്റുള്ളവരാല്‍ മോശമായി വിലയിരുത്ത പ്പെടുമോ എന്ന് ചിന്തിച്ച് അസ്വസ്ഥമാകുന്നു. പ്രകടമായ ഉറക്കക്കുറവ്, നെഞ്ചിടിപ്പ്, ശ്വാസവിമ്മിഷ്ടം, വിയര്‍ക്കല്‍, ഉദരസംബന്ധമായ അസ്വസ്ഥതകള്‍ എന്നിവ കാണപ്പെടുന്നതോടൊപ്പം എപ്പോഴും വരിഞ്ഞു മുറികിയ അവസ്ഥയിലായിരിക്കും ഇവരുടെ മാനസികാവസ്ഥ.
5. ഫോബിയ: പ്രത്യേക വസ്തുക്കളെയോ അവസ്ഥകളെയോ, ജീവികളെയോ, പ്രതിഭാസങ്ങളെയോ സംബന്ധിച്ച അമിതവും യുക്തി സഹജമല്ലാത്തതുമായ ഭയമാണ് ഫോബിയ. പട്ടി, പൂച്ച, പശു തുടങ്ങിയ മ്യഗങ്ങള്‍, എലി, പല്ലി, എട്ടുകാല്ലി, തവള, പാറ്റ തുടങ്ങിയ ചെറുജീവികള്‍, ഇഴജന്തുക്കള്‍, ഇടിമിന്നല്‍, ഉയരമുള്ള സ്ഥലങ്ങള്‍, അടഞ്ഞ സ്ഥലങ്ങള്‍, തുടങ്ങിയവയൊക്കെ ഫോബിയയ്ക്ക് കാരണമാകും. ഭയപ്പെടുന്ന കാര്യങ്ങളെ തീര്‍ത്തും ഒഴിവാക്കാനുള്ള പ്രവണത ഇവരില്‍ വളര്‍ന്നുവരുന്നു. ഭയപ്പെടുന്ന കാര്യങ്ങളോട് സമ്പര്‍ക്കം പുലര്‍ത്തേണ്ടി വരുമ്പോള്‍ നിയന്ത്രണാതീതമായ ഭയവും, ഉത്ക്കണ്ഠയും ശാരീരിക അസ്വസ്ഥതകളും ഇവര്‍ അനുഭവിക്കുന്നു.
ശാസ്ത്രീയമായ മനഃശാസ്ത്ര ചികിത്സയാണ് ഇവിടെ പ്രധാനമായിട്ടുള്ളത്. മതാത്മീയമായ പ്രാര്‍ത്ഥന ചികിത്സകള്‍ക്കൊണ്ട് ഇതിന് യാതൊരുവിധ പ്രയോജനവും ലഭിക്കുകയില്ല. രോഗകാഠിന്യം കൂടുതലാണെങ്കില്‍ മരുന്നുചികിത്സയും നല്‍കേണ്ടിവരും.
© Copyright 2020. All Rights Reserved.