Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

കൗമാര ആസക്തികള്‍

നല്ലതും ചീത്തയുമായ നാന്നാവിധ ഘട്ടങ്ങളിലൂടെയാണ് കൗമാരക്കാരുടെ വികസനം സംഭവിക്കുന്നത്. എല്ലാവിധ ബൗദ്ധീകമായ സുഖസൗകര്യങ്ങളില്‍ അധിഷ്ടിതമായാണ് നിലവിലുള്ള ഓരോ തലമുറയിലെ കൗമാരപ്രായക്കാരും വികസനം പ്രാപിക്കുന്നത്. ക്രിയാത്മകതയും സര്‍ഗ്ഗാത്മകതയും ആവോളമുള്ള കൗമാരകാരില്‍ ചിലര്‍ സദാനേരവും പ്രസന്നതയോടെയാണെങ്കില്‍ മറ്റു ചിലര്‍ മ്ലാനരും, വേറൊരു കൂട്ടര്‍ നന്നായി പഠിച്ചു മിടുക്ക് തെളിയിക്കുന്നവരായിരിക്കും. ചിലനേരങ്ങളില്‍ കൗമാരക്കാര്‍ തങ്ങളിലെ നല്ല കഴിവുകളും ഹോബികളും വേണ്ടെന്നു വെക്കും. ഇതെല്ലാം തന്നെ കൗമാര പ്രായത്തിലെ വളര്‍ച്ചയില്‍ സംഭവിച്ചേക്കാവുന്ന സാധാരണമായ കാര്യങ്ങളാണെങ്കിലും ചിലനേരങ്ങളില്‍ അസാധാരണവും നിര്‍ണ്ണായകവുമായി തീരാറുണ്ട്. നിര്‍ണ്ണായകമായ പല അസാധാരണ പെരുമാറ്റങ്ങളേയും വൈകാരിക/സ്വഭാവ പ്രകടനങ്ങളേയും ശക്തമായി സ്വാധീനിക്കുന്നത് സമൂഹത്തില്‍ ലഭ്യമായ വസ്തുതകളെ എങ്ങിനെ-എത്രത്തോളം ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. നിങ്ങളുടെ കൗമാരപ്രായക്കാരായ മക്കള്‍/സുഹ്യത്തുക്കള്‍ അവര്‍ക്ക് പ്രിയപ്പെട്ട വിനോദങ്ങള്‍ ആസക്തികളായി മാറി അവതാളത്തിലായിട്ടുണ്ടോ? കൗമാരക്കാരെ ആസക്തിക്ക് വിധേയമാക്കുവാന്‍ കഴിയുംവിധം നിരവധി വസ്തുതകള്‍ ഇന്നത്തെ സമൂഹത്തിലുണ്ട്. കാര്യങ്ങള്‍ കൈയില്‍ നിന്നും നഷ്ടപ്പെടുന്നതിനു മുമ്പ് അവയെ തിരിച്ചറിഞ്ഞ് നിയന്ത്രണവിധേയമാക്കുക.
1. ജംഗ് ഫുഡ് അഥവാ പോഷകാംശം കുറഞ്ഞ രുചിക്കായി ക്യത്രിമ വസ്തുക്കള്‍ ചേര്‍ത്ത ഭക്ഷണം. ഇതു കഴിക്കുന്നത് തന്നെ ഒരുതരം അസ്വാഭാവികതയാണെന്ന് കൗമാരക്കാര്‍ അറിയുന്നില്ല. തങ്ങളുടെ നിഷ്കളങ്കതയെ തിന്നുകാശാക്കുന്ന കണ്‍സ്യൂമറിസത്തിന്‍റെ കടന്നാക്രമണം കൗമാരക്കാര്‍ അറിയാതെ പോകുന്നു. ഇത് എല്ലാ കാലഘട്ടത്തിലും സംഭവിക്കും. അടുത്തതലമുറയിലെ ജംഗ്ഫുഡ് എപ്പ്രകാരമാണെന്ന് പറയാന്‍ ആര്‍ക്ക് സാധിക്കും?. സ്വതന്ത്രമായ ജീവിതം ആഗ്രഹിക്കുന്ന കൗമാര പ്രായക്കാര്‍ അവര്‍ക്ക് കിട്ടുന്ന പരിമിതമായ സ്വാതന്ത്ര്യവും പോക്കറ്റുമണിയും ഉപയോഗിച്ച് സുഹ്യത്തുക്കളോടൊപ്പം ചെലവഴിക്കുന്ന പ്രവണതയെയാണ് നേരത്തെ പറഞ്ഞ കണ്‍സ്യൂമറിസം ലക്ഷ്യമിടുന്നത്. അനാരോഗ്യകരമായ പല ഭക്ഷണവും ഇവര്‍ ആശങ്കകൂടാതെ വാങ്ങികഴിക്കുന്നു. ബര്‍ഗര്‍, പിസ്സ, സാന്‍റ്വിച്ച്, വിവിധതരം ലഘു സ്നാക്സുകള്‍, നിറം ചേര്‍ത്ത ദാഹശമനികള്‍ തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളെല്ലാം അപകടകരമായ വസ്തുക്കള്‍ കൊണ്ടാണ് പാകംചെയ്യുന്നത്. ഇത്തരം ജംഗ്ഫുഡുകള്‍ അമിതവണ്ണം, ഡയബറ്റിസ്, ഹ്യദയസംബന്ധമായ തകരാറുകള്‍ എന്നിവക്ക് വഴിവക്കുന്നതാണ്. മാത്രവുമല്ല മാനസിമായ പക്വത കൈവരിക്കുന്നതിലും കാലതാമസം ഉണ്ടാക്കുന്നു. ദിവസവും ഇത്തരം ഭക്ഷണം ലഭിക്കണമെന്ന സ്ഥിതി ഇതിന്‍റെ ആസക്തി തന്നെയാണ് സൂചിപ്പിക്കുന്നത്. ശക്തമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് ഇത്തരം മോശം ഭക്ഷണത്തിന്‍റെ പ്രതികൂല ഫലങ്ങള്‍ വിശദമായി മനസിലാക്കി കൊടുക്കു.
2. സോഷ്യല്‍മീഡിയ: യാഥാര്‍ത്ഥ്യബോധ്യമില്ലാത്ത ആശയങ്ങളെ ചിത്രീകരിക്കുന്ന നൂതന ഉപാദിയാണ് ഇന്ന് സോഷ്യല്‍ മീഡിയ. ഇതിലൂടെ കാണുന്ന വസ്തുതകളുടെ യഥാര്‍ത്ഥ്യ ആര്‍ക്കും എളുപ്പം മനസിലാക്കുവാനും കഴിയില്ല. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പടങ്ങള്‍ കാണപ്പെടണമെന്ന് ഏതൊരു കുമാരികുമാരനും ആഗ്രഹിക്കും. കാരണം തന്‍റെ വ്യക്തിത്വം ഏതുവിധേനെയും കൗമാരക്കാര്‍ക്ക് അംഗീകരിച്ചുകിട്ടണം. ഇന്നത്തെ കൗമാരക്കാര്‍ മുഴുവന്‍ സമയവും സോഷ്യല്‍ മീഡിയയില്‍ മൂക്കുകുത്തി ഇരിക്കുന്നു. അതില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ കണ്ട് ഭ്രമിക്കുകയും ആ ചിത്രത്തിലെ ഇതിവ്യത്തം താനുമായി താധാത്മ്യം പ്രാപിച്ച് സ്വപ്നലോകത്ത് വിഹരിക്കുക എന്നതാണ് മുഖ്യപണി. പോസ്റ്റര്‍ കാണുക മാത്രമല്ല, അതിനെ സ്വന്തം ജീവിത ശൈലികളാക്കി മാറ്റി അനുകരിക്കുവാനും തുടങ്ങുന്നു. ദൈനംദിന ജീവിതത്തിലെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്ന് ജീവിക്കാന്‍ ഇത് ഇടവരുത്തുന്നു. സോഷ്യല്‍ മീഡിയയില്‍ കാണുന്നതാണ് ശരിയും സത്യവും എന്ന ധാരണയിലേക്ക് എത്തിച്ചേരുന്ന ഇത് ക്രമേണ കൗമാരക്കാരുടെ വിശ്വാസസംഹിതയുമായി ബന്ധം സ്ഥാപിച്ച് അതില്‍ തൂങ്ങി ജീവിക്കുവാന്‍ തുടങ്ങുന്നു. എന്നാല്‍ ഇവയില്‍ നിന്നും വ്യത്യാസ്ഥവും യാഥാര്‍ത്ഥ്യത്തില്‍ അധിഷ്ടിതവുമായി നീങ്ങുന്നവരെ കാണുമ്പോള്‍ ഇവരുടെ ആത്മവിശ്വാസത്തിന് കോട്ടം സംഭവിക്കുന്നു.
3. അല്‍ക്കഹോള്‍: കൗമാരക്കാര്‍ക്ക് മദ്യം പരീക്ഷിച്ചു നോക്കുവാനുള്ള പ്രവണത കൂടുതലായിരിക്കും. ശാസ്ത്രം തെളിയിച്ച സത്യമാണിത്. സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന കൗമാരപ്രായക്കാര്‍ക്കും മുതിര്‍ന്ന വ്യക്തികളെ അനുകരിക്കാന്‍ ആഗ്രഹമുണ്ടായിരിക്കും. വ്യക്തിത്വ രൂപീകരണത്തിന്‍റെ പൂര്‍ണ്ണതയുടെ ഭാഗമായിട്ടാണ് കൗമാരക്കാര്‍ മദ്യപാനത്തെ വീക്ഷിക്കുന്നത്. മദ്യപിക്കരുത് എന്ന താക്കീതുകളെ എന്തോ വലിയ സംഗതിയായി വിലയിരുത്തുന്നു. മദ്യം അകത്ത് ചെന്നാല്‍ സംഭവിക്കുന്ന സംങ്കീര്‍ണ്ണതകളെ കുറിച്ച് വ്യക്തമായ അറിവ് ലഭിക്കാതെയും വരുന്നു. നിരവധി കൗമാരക്കാര്‍(ആണും-പെണ്ണും) ഹൈസ്കൂള്‍ കോളേജ് പഠനകാലത്ത് തന്നെ മദ്യപാനം തുടങ്ങി കാണുന്നു. ഒന്നോരണ്ടോ തവണ മദ്യപിച്ചാല്‍ പോലും അതിനെ എത്രയും പെട്ടെന്ന് ഗൗരവമായി കണ്ട് പരിശീലനം സിദ്ധിച്ച ചികിത്സകനെ സമീപിച്ചു പ്രതിവിധികള്‍ തേടുക. അല്ലാത്ത പക്ഷം 25 വയസ്സാകുമ്പോള്‍ വ്യക്തി പൂര്‍ണ്ണമായും മദ്യത്തിന് അടിമായിതീര്‍ന്നിരിക്കും.
4. മയക്കുമരുന്ന് ഉപയോഗം: നിരോധിക്കപ്പെട്ട നിരവധി മയക്കുമരുന്നുകള്‍ ഇന്നത്തെ കൗമാരക്കാര്‍ ഉപയോഗിച്ചുവരുന്നു. മരിജുവാന-കഞ്ചാവില്‍ നിന്നും ഉണ്ടാകുന്ന വിവിധ ഉല്‍പനങ്ങള്‍ ഏറിയപങ്കും കൗമാരക്കാരെ ലക്ഷ്യം വെച്ചുള്ളതാണ്. ചെറിയ അളവിലുള്ള ഒരുതവണത്തെ ഉപയോഗം പോലും കൗമാരക്കാരെ ഇതിനുള്ളിള്‍ ഒളിഞ്ഞിരിക്കുന്ന ആസക്തി വരിഞ്ഞുമുറുക്കും. മസ്തിഷക്കത്തിന്‍റെ വളര്‍ച്ച നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന സമയമാണ് കൗമാരകാലം. ഇവിടെ തെറ്റുംശെരിയും വിവേചിച്ച് അറിയുവാന്‍ ഇവര്‍ക്ക് ആവുന്നില്ല, അതിനാല്‍ വീണ്ടും ഉപയോഗിക്കുവാനുള്ള പ്രവണത ഉറപ്പായും സംഭവിക്കുന്നു. അപകടസാധ്യതയുള്ള ഒരു തീരുമാനം ഒരു തവണ എടുക്കുന്നതിലൂടെ അവരുടെ ജീവിതകാലം മുഴുവന്‍ അഭികാമ്യമല്ലാത്ത ജീവിതഗതിയിലെക്ക് പോകുമെന്ന് അറിയാനുള്ള യുക്തി ഇല്ലാത്ത പ്രായമാണ് കൗമാരം.
5. വീഡിയോഗെയിം: ഒഴിവുസമയം പൂര്‍ണ്ണമായും വിനിയോഗിക്കുന്നത് വീഡിയോഗെയിമിനോടൊത്താണെങ്കില്‍ അതും ആസക്തിതന്നെയാണ്. മക്കള്‍ കൂട്ടുകൂടാതെ വീട്ടിനകത്ത് ഇരിക്കട്ടെ എന്നുകരുതി വാങ്ങി കൊടുക്കുന്ന വീഡിയോഗെയിം തിരിച്ചുവിനയായി തീരുന്നു. പണ്ട് കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും വിവിധ കളികളില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. അമിതമായി വീഡിയോഗെയിം ഉപയോഗിക്കുന്നവര്‍ക്ക് അനാരോഗ്യകരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. അമിതദേഷ്യം, എടുത്തുചാട്ടം, ഉറക്കകുറവ്, സംശയം, ആക്രമണപ്രവണത, എന്തിനെയും സംശയിക്കുക, അപകര്‍ഷതാബോധം, ആശയവിനിമയത്തില്‍ അപാകത, വിശപ്പില്ലായ്മ തുടങ്ങി നിരവധി പ്രത്യാഘാതങ്ങള്‍ വിവിധരൂപത്തിലും ഭാവത്തിലുമായി കാണപ്പെടുന്നതാണ്. ഇതുകൂടാതെ ഗെയിമിലെ വീരപുരുഷനെ പോലെ പ്രവര്‍ത്തിക്കുന്ന കുട്ടികളും കൂടിവരുന്നു.
മുകളില്‍ നിരത്തിയ വസ്തുതകള്‍ നമ്മുടെനാട്ടിലെ മാത്രമല്ല ലോകത്ത് ഏത് രാജ്യത്തെ കൗമാരകാരെ വിലയിരുത്തിയാലും സ്ഥിതി ഇതുതന്നെയാണ്. വളര്‍ന്ന്വരുന്ന സമയം നിലവിലുള്ള എല്ലാവിധ ബൗദ്ധിക സുഖസൗകര്യങ്ങള്‍ അറിഞ്ഞും ആസ്വദിച്ചുമാണ് എല്ലാ കൗമാരക്കാരും വളരുന്നത്. എന്തെല്ലാം മതില്‍ കെട്ടുകള്‍ അവരുടെമുമ്പില്‍ വന്നാലും അതിനെയെല്ലാം സാഹസികമായി മറികടന്ന് ആഗ്രഹിച്ചത് നേടുന്ന പ്രായമാണ് കൗമാരം. കൗമാരപ്രായത്തില്‍ ഇവരുടെ ശരീരം മാത്രമെ പക്വത കൈവരിക്കുന്നുള്ളു. മാനസികവും സാമൂഹികവുമായ നിയമങ്ങള്‍ക്ക് വിധേയമായി യുക്തിപൂര്‍വ്വം ചിന്തിച്ച് തീരുമാനിക്കാനുള്ള പക്വത കൗമാരപ്രായക്കാര്‍ ആര്‍ജ്ജിക്കുന്നത് വളരെ വൈകിയാണ് എന്നതാണ് കുഴപ്പങ്ങളുടെ അടിസ്ഥാനം. എല്ലാത്തിനുപരി അറിവ് നേടുവാനുള്ള മനുഷ്യന്‍റെ പ്രയാണം!. വല്ലാത്ത പോക്കാണിത്. അറിവ് കണ്ടെത്തുവാനുള്ള മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗങ്ങളാണ് മേല്‍പ്രതിപാദിച്ച വസ്തുതകള്‍. ഇനിയും നേടുവാന്‍ പോകുന്ന അറിവുകള്‍ ഉണ്ടാക്കുന്ന സങ്കീര്‍ണ്ണതകള്‍ അതാതു കാലത്തുള്ള തലമുറക്കാര്‍ നേരിടേണ്ടിവരും.
സത്യസന്ധത പുലര്‍ത്തുന്ന മാതാപിതാക്കളാണ് നിങ്ങളെങ്കില്‍ അവരുടെ മുമ്പില്‍ നിന്നുകൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങളും ദുശീലങ്ങളും ചെയ്യാതിരിക്കുക. ലഭിക്കുന്ന സമയങ്ങളില്‍ മുഴുവന്‍ ഇത്തരം ദുരുപയോഗശീലങ്ങളുടെ പ്രത്യാഘാതങ്ങളെ കുറിച്ച് സ്നേഹക്ഷമയോടെ കുട്ടികളെ ബോധവത്കരിക്കുക എന്നത് തന്നെയാണ് മുഖ്യ പോംവഴി. അല്ലാതെ സര്‍ക്കാര്‍ ഗജനാവിലേക്കുള്ള വരുമാനം അടച്ചുകൊണ്ട് രാജ്യത്തെ വരുംതലമുറയെ നേര്‍വഴി നയിക്കാന്‍ വേണ്ടി ഗവണ്‍മേന്‍റ് മദ്യ-മയക്കുമരുന്നു വില്‍പ്പന നിര്‍ത്തലാക്കുമെന്ന പ്രഹസനങ്ങളില്‍ വീണ് മൂഢരാകരുത്!