Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Hysteria

ചികിത്സാ വൈദ്യശാസ്ത്രത്തിന്‍റെ പിതാവും ചിന്തകനും ആചാര്യനുമായ ഹിപ്പോക്രാറ്റ്സിന്‍റെ കണ്ടെത്തലാണ് ഹിസ്റ്റീരിയ. 1980 കാലയളവില്‍ മനോരോഗ നിര്‍ണ്ണയ മാനദണ്ഡങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഹിസ്റ്റീരിയയെ അടര്‍ത്തിമാറ്റി സൊമാറ്റോഫോം ഡിസോര്‍ഡര്‍, കണവെര്‍ഷന്‍ ഡിസോര്‍ഡര്‍, ഹിസ്റ്റ്രിയോണിക്ക് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്നിവയുടെ ഭാഗമായി ഉള്‍പെടുത്തിയിരിക്കു കയാണ്. ഗര്‍ഭാശയം എന്നര്‍ത്ഥം വരുന്ന ڇഹിസ്റ്ററോڈ എന്ന ഗ്രീക്കുപദത്തില്‍ നിന്നാണ് ഹിസ്റ്റീരിയ എന്ന വാക്കിന്‍റെ ഉത്ഭവം. സ്ത്രീകളില്‍ ആണ് ഈ രോഗം കൂടുതലും കണ്ടുവരുന്നത്. സ്ത്രീയുടെ ഗര്‍ഭാശയം-ഗര്‍ഭപാത്രം ശരീരത്തി ലാകമാനം അലഞ്ഞുനടക്കുകയും, ഇടക്ക് തൊണ്ടയില്‍ കുടുങ്ങി അവരുടെ സംസാരശേഷി നഷ്ടപ്പെടുത്തുന്നു എന്നാണ് പണ്ട്കാലത്ത് വിശ്വസിച്ചിരുന്നത്. പുരുഷന്മാര്‍ക്കും ഈ രോഗം ഉണ്ടാകാമെന്ന് പറയുന്നുവെങ്കിലും അതിനുള്ള തെളിവ് ഇതുവരെ ആര്‍ക്കും സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും, പക്വതയില്ലാത്ത മനസ്സിന്‍റെ ഉടമകളായ പുരുഷന്മാരില്‍, ഒരു പ്രത്യേക ദുഷിച്ച സ്വഭാവരീതി ഇതുപോലെയുണ്ട് എന്ന അഭിപ്രായം നിലനില്‍ക്കുന്നു.

ശരീരത്തിലെ ഒരു അവയവം മറ്റൊരുഭാഗത്തേക്കും സഞ്ചരിക്കുകയില്ലെന്ന് ആധുനിക വൈദ്യശാസ്ത്രം തെളിയിച്ച ഈ നൂറ്റാണ്ടില്‍ നമുക്ക് വേണമെങ്കില്‍ ഒരു കുസ്യതി ചോദ്യം ഇങ്ങനെ ഉന്നയിക്കാം; ڇഎന്തിനായിരിക്കാം സ്ത്രീയുടെ ഗര്‍ഭാശയം ശരീരത്തിലുടനീളം അലഞ്ഞു തിരിയുന്നത്? എന്ത് പറയാന്‍ ശ്രമിച്ചപ്പോളാണ് തൊണ്ടയില്‍ തടഞ്ഞിരുന്നത്?ڈ ഉത്തരവും കുസ്യതിയില്‍ തന്നെ; തന്‍റെ ഇണയെ കണ്ടെത്തുവാനും അംഗീകരിക്കപ്പെടുവാനും അതുവഴി പ്രണയസാഫല്യവും ലൈംഗീക സംത്യപ്തിയും പ്രത്യുല്‍പാദനവും കൈവരിക്കാന്‍ ആവശ്യമായ വേണ്ട സാഹചര്യങ്ങളെ തിരക്കിയായിരിക്കാം, സദാചാരത്തേയും സന്മാര്‍ഗ്ഗത്തെയും ഭയക്കുന്നത് മൂലമാവാം, അത് തൊണ്ടയില്‍ കുടുങ്ങിയത്! ڈ അടുത്ത കാലത്ത് നടന്ന ഒരു ചര്‍ച്ചയില്‍ നിന്നാണ് ഈ ഖണ്ഡിക എന്നില്‍ ഉരുതിരിഞ്ഞ് വന്നത.്

വേദനാജനകമായ വികാരം-ഓര്‍മ്മകള്‍ എന്നിവ മറികടക്കുവാനായി അബോധമനസ്സ് ശരീരഭാഗങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണിവിടെ. പ്രസ്തുത സമ്മര്‍ദ്ദത്തിന്‍റെ ഭാഗമായി ശരീരത്തില്‍ പലതരം അസ്വാഭാവികതകളും കാണപ്പെടാവുന്നതാണ്. ഉദാ: ബലാത്സംഗത്തിന് വിധേയയായ യുവതി നടന്ന സംഭവങ്ങളെ ഓര്‍ക്കുന്നപക്ഷം അവളറിയാതെ ശരീരത്തില്‍ ചില പരിവര്‍ത്തനങ്ങള്‍ നടക്കും, കൂട്ടത്തില്‍ അവളുടെ കൈയോ കാലോ കുറച്ച് സമയത്തേക്ക് പാരാലിസിസ് (തളര്‍ന്നുപോവുക) കാണപ്പെടുന്നതാണ്. മറ്റുചിലപ്പോള്‍ ഒരുതരത്തിലും ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത വിധമായിരിക്കും പ്രകടമാവുക. പെട്ടെന്ന് സംസാരശേഷി നഷ്ടപ്പെടുക, ശ്വാസതടസ്സം, കേള്‍വി നഷ്ടപ്പെടുക(താല്‍കാലികം), ചുമ, വിചിത്രവും നാടകീയ വുമായ അപസ്മാരം, കൈകാല്‍ മരവിപ്പ്, ബോധംകെടുക, അവ്യക്തമായി പിറുപിറുക്കുക ഇതൊക്കെയാണ് ഹിസ്റ്റീരിയുടെ ക്ലാസിക്ക് ലക്ഷണങ്ങള്‍.

അതിശക്തമായ കുറ്റബോധം, സ്വയം ശിക്ഷിക്കാനുള്ള ആഗ്രഹം, അംഗീകരിക്കപ്പെടു വാനുള്ള തീവ്രമോഹം എന്നിവ ഹിസ്റ്റീരിയയുടെ മൂലകാരണങ്ങളാണ്. ഒരു ചികിത്സകനെ സംബന്ധിച്ചിടത്തോളം മൂലകാരണങ്ങളെ കണ്ടെത്തുക ദുഷകരമായ ശ്രമമാണ്. ദൈനംദിന ജീവിതത്തില്‍ നിന്ന് നേരിടുന്ന എല്ലാവിധ പ്രതികൂല സാഹചര്യങ്ങളില്‍നിന്നും സമ്മര്‍ദ്ധങ്ങളില്‍ നിന്നും ഒരു നിമിഷമെങ്കിലും (വെക്കേഷന്‍)ഒഴിഞ്ഞു നില്‍ക്കാനും ആനന്ദിക്കുവാനും നമ്മളെല്ലാവരും കൊതിക്കും. ഇതിനായി വ്യക്തികള്‍ തങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ എന്തെല്ലാം നുണകള്‍ തട്ടിവിടുന്നു! കല്ല്യാണങ്ങള്‍, പെരുന്നാള്‍, പൂരം, ചരടുകെട്ടല്‍, അടിയിന്തരം എന്നീ കര്‍മ്മങ്ങളില്‍ നിന്ന് ഒഴിവാകാന്‍ നിരവധി അസുഖങ്ങളുടെ പേരും മറ്റുതിരക്കുകള്‍ അഭിനയിക്കുന്നതും പുത്തരിയല്ല. ചില വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നതിനായി രോഗാവസ്ഥ അഭിനയിക്കുന്നു-ചിലര്‍ അതിനുതെളിവായി രേഖകള്‍ പോലും ചമക്കുന്നു. ജോലിയുടെ കാഠിന്യം മൂലം മേലധികാരിയുടെ ശകാരത്തില്‍ നിന്നും രക്ഷപ്പെടുവാനായി രോഗലക്ഷണങ്ങള്‍ (തലവേദന, വയറുവേദന, വയറിളക്കം, ശ്വാസംമുട്ടല്‍, നെഞ്ചുവേദന) പ്രകടിപ്പിക്കുന്നവരെയും നമ്മള്‍ക്ക് പരിചയമുണ്ട്. സ്ത്രീകളിലാണ് ഈ ലക്ഷണങ്ങള്‍ കൂടുതല്‍ കാണുക. ചിലസ്ത്രീകള്‍ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി രോഗാവസ്ഥ അഭിനയിക്കാറുമുണ്ട്. വാസ്തവത്തില്‍ ഈ പ്രവണതയുടെ പുറകില്‍ ശക്തമായ ഹിസ്റ്റീരിയയുടെ ലക്ഷണങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. വിഷാദം, സംഘര്‍ഷം, ഭയം, സമ്മര്‍ദ്ദം, ആകാംക്ഷ എന്നീ വൈകാരിക അവസ്ഥകളില്‍ നിന്നു രക്ഷപ്പെടു ന്നതിനുവേണ്ടി നമ്മുടെ മനസ്സ് തന്ത്രപൂര്‍വ്വം ഓരോ സൂത്രങ്ങള്‍ (ഡിഫന്‍സ് മെക്കാനിസം) എടുക്കുകയാണിവിടെ. ഇനി പറയുന്നവയെല്ലാം ഹിസ്റ്റീരിയയുടെ രോഗലക്ഷണങ്ങളില്‍ ഗൗരവമായിട്ടുള്ളവയാണ്. ഒരു സ്ത്രീയില്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ അവര്‍ക്ക് ഹിസ്റ്റീരിയ ഉണ്ട് എന്ന് ഉറപ്പിക്കാം.
1. ഭാഗിക പക്ഷാഘാതം
2. മരവിപ്പ്
3. മതിഭ്രമം
4. പരിഭ്രമം
5. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്
6. ഉത്കണ്ഠ
7. ബോധംകെട്ട് തളര്‍ന്നു പോവുക
8. ഉറക്കമില്ലായ്മ
9. പ്രകോപിതരാവുക
10. വികാരവിക്ഷോഭം
11. സെക്സിനോടുള്ള താല്‍പര്യം
ഹിസ്റ്റീരിയ രോഗലക്ഷണങ്ങളെ ഫ്രോയിഡ് ആങ്സൈറ്റീ ന്യൂറോസിസിന്‍റെ ഭാഗങ്ങളായിട്ടാണ് വ്യഖ്യാനിക്കുന്നത്. ഈ പറഞ്ഞ ലക്ഷണങ്ങള്‍ എല്ലാം ഒരാള്‍ കഠിനമായ ഉത്ക്ണ്ഠ അനുഭവിക്കുമ്പോഴും സംഭവിക്കാറുണ്ട് എന്നര്‍ത്ഥം. സ്കിസോഫ്രീനിയ, കണ്‍വെര്‍ഷന്‍ ഡിസോര്‍ഡര്‍, ഉത്കണ്ഠ എന്നിവയെപോലെ ഒരു സാധാരണ വാക്കായി മാറിയിരിക്കുന്നു ഇന്ന് ഹിസ്റ്റീരിയ. 1800 കാലഘട്ടത്തിന്‍റെ അവസാനത്തിലാണ് ഹിസ്റ്റീരിയയെ ഒരു മാനസിക തകരാറായി മുഖവില ക്കെടുത്തത്. ആ സമയങ്ങളില്‍ ഫ്രഞ്ച് ന്യൂറോളജിസ്റ്റായ ജീന്‍ മാര്‍ട്ടിന്‍ ചാര്‍ക്കോട്ട് (ഷലമി ാമൃശേി രവമൃരീേ) ഹിസ്റ്റീരിയ ബാധിച്ച സ്ത്രീകളെ ഹിപ്പ്നോസിസിന് വിധേയമാക്കിയിരുന്നു. ഹിസ്റ്റീരിയയും അതിലെ ലക്ഷണങ്ങളും സൈക്കോ അനാലിസിസിന്‍റെ വികസന കാലയളവില്‍ നിഗൂഡമായും ശക്തമായും ഉപകരിച്ചിട്ടുള്ളതാണ്. ചാര്‍കോട്ട് ഇത്തരം രോഗികളെ ചികിത്സിക്കുന്നത് എങ്ങിനെയായിരുന്നുവെന്ന് ڇസിഗ്മണ്ട് ഫ്രോയിമ്ڈ നിരീക്ഷിച്ചിരുന്നു. ڇജീന്‍ മാര്‍ട്ടിന്‍ ചാര്‍ക്കോട്ടിڈല്‍ നിന്നാണ് ഫ്രോയിഡ് ഹിപ്പ്നോസിസിനെ കുറിച്ച് ആഴത്തില്‍ അറിഞ്ഞതും.

ഫ്രോയിഡിന്‍റെ സഹപാഠിയായ ڇജോസഫ്ബ്രൂയിറിڈന്‍റെ ചികിത്സയില്‍ ഉണ്ടായിരുന്ന څഅന്നچ എന്ന ഹിസ്റ്റീരിയ ബാധിച്ച രോഗിയെ ഫ്രോയിഡും കൈകാര്യം ചെയ്തിരുന്നു. രോഗവിവരങ്ങള്‍ ഫോയിഡിനോട് വിശദമായി സംസാരിച്ചപ്പോള്‍ തന്നെ അന്നയുടെ മാനസികാരോഗ്യത്തില്‍ പുരോഗതിയുണ്ടാ യതിന്‍റെ (മേഹസശിഴ രൗൃല) അടിസ്ഥാനത്തില്‍ ഇന്നും മേഹസ വേലൃമു്യ-ടോക്ക് തെറാപ്പി പ്രസിദ്ധമാണ്.

ڇകാള്‍ യുങ്ڈ(രമൃഹ ഷൗിഴ) സബീന(മെയശിമ ുശെലഹൃലശി) എന്ന ഹിസ്റ്റീരിയ ബാധിച്ച സ്ത്രീയെ ചികിത്സിച്ചിരുന്നു.(സബീന റഷ്യയിലെ പ്രസിദ്ധ ഡോക്ടറും കൂടിയായി രുന്നു) സബീനയുടെ രോഗത്തെ കുറിച്ച് ഫ്രോയിഡും യുങും പരസ്പരം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇരുവരും അവരുടെതായ സിദ്ധാന്തപ്രകാരം തങ്ങളുടെ ചികിത്സകള്‍ നടത്തിവന്നു. രണ്ടുപേരും തങ്ങളുടെ സിദ്ധാന്തത്തിലെ പരിധിക്കുള്ളില്‍ നിന്ന് തങ്ങളുടെ ഹിസ്റ്റീരിയ ബാധിച്ച രോഗികളുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. പ്രസ്തുത വ്യക്തമായ ഫലം ആ രോഗികളില്‍ വെളിപ്പെട്ടിരുന്നു. അസുഖം ഭേദമായി സബീന പിന്നീട് റഷ്യയില്‍ ചെന്ന് ഫ്രോയിഡിന്‍റെ സൈക്കോഅനാലിസിസ് പ്രചരിപ്പിക്കുകയും, ലോകത്തിലെ ആദ്യ വനിതാ സൈക്കോഅനാലറ്റിക് തെറാപ്പിസ്റ്റുമായി തീര്‍ന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ നാസിയുടെ ആക്രമണത്തില്‍ ഇവര്‍ മരണപ്പെട്ടു.

ഹിസ്റ്റീരിയ രണ്ടുവിഭാഗമായി തിരിച്ചിരിക്കുന്നു. ഒന്ന്: പരിവര്‍ത്തന ഹിസ്റ്റീരിയ (രൂപമാറ്റം-രീി്ലൃശെീി വ്യലെേൃശമ), രണ്ട്: വിചഛേദന ഹിസ്റ്റീരിയ (വിഘടനം- റശീരൈശമശേീി വ്യലെേൃശമ). പരിവര്‍ത്തനഹിസ്റ്റീരിയയില്‍ രോഗി വിവിധങ്ങളായ ശാരീരികരോഗങ്ങള്‍ പ്രകടിപ്പിക്കുന്നു. പക്ഷെ, സൂക്ഷമമായി പരിശോധിച്ചാല്‍ ശാരീരികമായ ഒരു രോഗകാരണങ്ങളും കാണുകയില്ല. രോഗിയുടെ ഉത്ക്കണ്ഠയുടെ ബാഹ്യമായ പ്രകടനങ്ങള്‍ മൂലം വ്യക്തിക്ക് തന്‍റെ രോഗസമയത്ത് കണ്ണ് കാണാന്‍ പറ്റാതാകുക, ചെവികേള്‍ക്കാന്‍ പാടില്ലാതാകുക, ശരീരത്തിലെ അവയവങ്ങള്‍ അനക്കാന്‍ പറ്റാതിരിക്കുക, ശ്വാസം മുട്ടല്‍ അനുഭവപ്പെടുക, ശരീരത്തിലുടനീളം പലയിടങ്ങളില്‍ വേദനകള്‍ പ്രത്യക്ഷപ്പെടുക എന്നിവ സംഭവിക്കുന്നുവെന്ന് ഫ്രോയിഡ് അഭിപ്രായപ്പെടുന്നു. ഇകൂട്ടരെ സംബന്ധിച്ചിടത്തോളം തന്‍റെ രോഗം വാസ്ഥവമാണെങ്കിലും അവര്‍ക്ക് യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുവാനായിട്ടുള്ള ഒരുപാധിയാണിതെന്ന് ഫ്രോയിഡ് അവകാശപ്പെടുന്നു.

വിചഛേദന ഹിസ്റ്റിരിയയില്‍ രണ്ടുതരം പ്രതിപ്രവര്‍ത്തനങ്ങള്‍ കാണപ്പെടുന്നു. ഒന്ന്: ദ്വിമുഖവ്യക്തിത്വം(റൗലഹ ുലൃീിമെഹശ്യേ)അഥവാ ബഹുമുഖ വ്യക്തിത്വം (ാൗഹശേുഹല ുലൃീിമെഹശ്യേ),ഫ്യൂഗ് അവസ്ഥയും.

ഇവയില്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ദ്വിമുഖവ്യക്തി ത്വത്തിന്‍റെ ലക്ഷണങ്ങളാണ്. ഈ പ്രത്യേകത ദിവസത്തില്‍ പലതവണ ആവര്‍ത്തിക്കാം. ചിലരില്‍ മാസത്തിലോ/വര്‍ഷത്തിലോ ഒരിക്കല്‍ മാത്രമായും കണ്ടുവരുന്നു. അതിനുശേഷം അയാള്‍ തികച്ചും സാധാരണ അവസ്ഥയിലേക്ക് തിരിച്ചുവരുന്നതാണ്. എന്നാല്‍ ബഹുമുഖ വ്യക്തിത്വത്തില്‍ രോഗി ഒരേസമയം ബഹുമുഖങ്ങളായ വ്യക്തിത്വങ്ങള്‍ പ്രദര്‍ശിപ്പിക്കും. രൂപംകൊള്ളുന്ന ഓരോവ്യക്തി ത്വങ്ങളിലും ആയിരിക്കുമ്പോള്‍ വ്യക്തി മറ്റു വ്യക്തിത്വങ്ങളെപ്പറ്റി ബോധവാനാ യിരിക്കില്ല. അടുത്തകാലത്ത് ഇതിനെ സംബന്ധിച്ചുള്ള നിരവധി സിനിമകള്‍ പുറത്തുവന്നിട്ടുണ്ട്.

ഫ്യൂഗ്: പ്രതിപ്രവര്‍ത്തനത്തില്‍ രോഗി തന്‍റെ നാടും വീടും വിട്ട് വേറൊരു ദേശത്ത് ചെന്ന് മറ്റൊരാളായി ജീവിതം നയിക്കുന്നു. ഈ ജീവിത ശൈലി മാസങ്ങളോ വര്‍ഷങ്ങളോ തുടരുന്നു. പെട്ടെന്ന് ഒരുദിവസം തന്‍റെ പൂര്‍വ്വകാല ജീവിതം ഓര്‍മ്മവരുമ്പോള്‍ മടങ്ങിവരികയും ചെയ്യുന്നു. ശേഷം, തൊട്ടുമുമ്പ് ചെയ്തിരുന്ന കാര്യങ്ങളും സംഭവങ്ങളും വ്യക്തിക്ക് ഓര്‍മ്മയുണ്ടായിരിക്കില്ല. ഇത്തരത്തില്‍ പലരും സമൂഹത്തില്‍ ജീവിക്കുന്നുണ്ട് എന്നതാണ് വസ്തുത. നിലവില്‍ ഹിസ്റ്റ്രിയോണിക്ക് പേഴ്സണാലിറ്റി ഡിസോര്‍ഡറിന് നല്‍കിവരുന്ന സൈക്കോതെറാപ്പികള്‍ തന്നെയാണ് ഹിസ്റ്റീരിയ രോഗത്തിന് ഉപയോഗിക്കാവുന്നത്.