ഹിപ്നോതെറാപ്പി ഇന്ന് ലോക പ്രശസ്തമായ ഒരു വലിയ ശാസ്ത്ര ശാഖയായി വളര്‍ന്നുവെങ്കിലും അത്ര മടങ്ങ് ഇതിനെ ദുരുപയോഗം ചെയ്യുന്നവരും മറുഭാഗത്ത് നിലകൊള്ളുന്നുണ്ട്. എന്തിനും ഏതിനും ഹിപ്നോതെറാപ്പി പ്രദാനം ചെയ്യുന്ന സൈക്ക്യാട്ട്രിസ്റ്റ് സൈക്കോളജിസ്റ്റ് കൗണ്‍സലര്‍മാര്‍ സോഷ്യല്‍ വര്‍ക്കേഴ്സ് ഇപ്പോള്‍ നിലവിലുണ്ട്. ഇവരെതട്ടി വഴീ നടക്കാന്‍ പറ്റാത്ത സ്ഥിതിയായി തീര്‍ന്നിരിക്കുന്നു. ഈ ചികിത്സരീതിയെ കോര്‍പ്പറേറ്റ് ട്രൈയിനര്‍മാരും മോട്ടിവേഷന്‍ സ്പീക്കേഴ്സും ചേര്‍ന്നു വളച്ചൊടിക്കുവാനും ശ്രമിക്കുന്നുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇതെന്തോ വലിയ അത്ഭുതപ്രവര്‍ത്തിയാണ് എന്നു പ്രചരിപ്പിക്കുന്നവരും ഉണ്ട്. യഥാര്‍ത്ഥത്തില്‍ ഇതൊരു ചികിത്സാരീതിയാണ്. ഹിപ്നോതെറാപ്പിയിലൂടെ ആരുടേയും മനസിനെ മാറ്റിമറിക്കാന്‍ കഴിയില്ല. മനസ്സിലുള്ളത് ഇല്ലാതാക്കാനും ഇല്ലാത്തത് ഉണ്ടാക്കുവാന്‍ ഇതിനു കഴിയില്ല. പക്ഷെ ഹിപ്നോതെറാപ്പിയെ കുറിച്ചുള്ള സമൂഹത്തിന്‍റെയും ഒരുവിഭാഗം മനോരോഗ-മനഃശാസ്ത്ര ചികിത്സകരും ധരിച്ചുവെച്ചിരിക്കുന്നത് തെറ്റാണ്. പഠിചതിലെയോ പഠിപ്പിച്ചതിലേയോ കുറവുകളായിരിക്കാം ഇതിനു കാരണമെന്ന് അനുമാനിക്കാം. ഹിപനോതെറാപ്പി എങ്ങിനെ ഏത് രോഗിയിലാണ് പ്രയോഗിക്കേണ്ടത് എന്നുപോലും അറിയാത്ത ചികിത്സകര്‍ സമൂഹത്തില്‍ വിലസുന്നുണ്ട്.
പ്രത്യേക അസുഖങ്ങളുടെ ചികിത്സക്കായി ഹിപ്നോതെറാപ്പി ഒരു പ്രധാനഭാഗമായി ഉപയോഗിക്കുവാനായി വികസിച്ചിരിക്കുന്നു. മനോരോഗങ്ങള്‍ മാത്രമല്ല മനോജന്യ ശാരീരിക രോഗങ്ങള്‍ക്കും ഞരമ്പുരോഗങ്ങള്‍ക്കും ഹിപ്നോതെറാപ്പി വളരെ ഫലപ്രദമാണ്. പലതരം ഫോബിയകള്‍, ദുശ്ശീലങ്ങള്‍, ഉന്‍മാദം, നിരാശ, മോഷണപ്രവണത, അശ്രദ്ധ, ഉറക്കത്തില്‍ മൂത്രമൊഴിക്കല്‍, വിക്ക് എന്നീ സ്വഭാവവ്യതിചലനങ്ങള്‍ക്ക് ഹിപ്പ്നോതെറാപ്പി ഫലപ്രദമാണ്. ലൈംഗികവിരക്തി, പുകവലി-ലഹരിയോടുള്ള ആസകതി, സ്വപ്നാടനം, പേഴ്സണാലിറ്റി ഡിസോര്‍ഡര്‍, ഡിസോസിയേഷന്‍ ഒഫ് എഡന്‍റിറ്റി ഡിസോര്‍ഡര്‍ എന്നിവ ഹിപ്പ്നോതെറാപ്പിയിലൂടെ സുഖപ്പെടുത്തുവാന്‍ സാധിക്കുന്നു. മയക്കു മരുന്നുകളുടെ സഹായം ഇല്ലാതെ തന്നെ വ്യക്തിയെ മോഹനിന്ദ്ര-ഹിപ്നോതെറാപ്പിയിലൂടെ താല്‍ക്കാലികമായി ബോധരഹിതരാക്കി ലഘുവായ ശാസ്ത്രക്രിയകള്‍ക്ക് വിധേയരക്കുവാനും ഹിപ്പ്നോതെറാപ്പി പ്രയോജനപ്പെടുത്താം. സ്ത്രീകളിലെ ഗര്‍ഭാശയരോഗങ്ങളും മാനസിക സംഘര്‍ഷങ്ങളും ഇല്ലാതാക്കുവാന്‍ ഹിപ്പ്നോതെറാപ്പിക്ക് സാധിക്കുന്നു. ഹിസ്റ്റീരിയ പൂര്‍ണ്ണമായും ചികിത്സിച്ച് സുഖപ്പെടുത്തുവാന്‍ ഹിപ്പ്നോതെറാപ്പിയുടെ കൂടെ മറ്റൊരു ചികിത്സാരീതിക്കും മത്സരിക്കാന്‍ സാധിക്കില്ല.
മനഃശാസ്ത്ര ചികിത്സയിലും കൗണ്‍സലിംങ്ങിലും വളരെയധിക്കം ഗുണംചെയ്യുന്ന ഹിപ്പ്നോതെറാപ്പി അഥവാ മോഹനിദ്രയുടെ വക്താവ് വിയന്നക്കാരനാണ്. څആന്‍റോണ്‍ മെസ്മര്‍چ 1738 ആണ് ഇതിന്‍റെ സ്യഷ്ടാവ്. (1825 ല്‍ ആണ് ആന്‍റോണ്‍ മെസ്മര്‍ എന്ന ശാസ്ത്രജ്ഞന്‍ മരിച്ചത്). ഉറക്കം എന്ന് അര്‍ത്ഥമുള്ള ഹിപ്നോസ് എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഈ പദം വന്നതും പ്രചാരത്തിലായതും. മെസ്മര്‍ കണ്ടുപിടിച്ച ഈ രീതി ആദ്യകാലങ്ങളില്‍ ڇമെസ്മെറിസം എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഡോക്ടര്‍ ജീന്‍ മാര്‍ട്ടിന്‍ ചാര്‍കോട്, എറിക്ക്ബേണ്‍, സിഗ്മണ്ട് ഫ്രോയിഡ് എന്നീ ലോകപ്രശസ്ത മനഃശാസ്ത്രജ്ഞ്ന്‍മാര്‍ ഹിസ്റ്റീരിയ ഉള്‍പ്പെടെ ഒരുപാട് മാനസികരോഗങ്ങള്‍ സുഖപ്പെടുത്തുവാന്‍ ഹിപ്നോതെറാപ്പി ഉപയോഗിച്ചിരുന്നു. ഇത്രയൊക്കെയാണെങ്കിലും വളരെയധികം മോശമായി ദുരുപയോഗിച്ച് ജനങ്ങളെ ചൂഷണം ചെയ്യാന്‍ പല അണ്ടനും അടങ്ങോടനും സൈക്കോളജിസ്റ്റിന്‍റെയും കൗണ്‍സലറുടെയും സോഷ്യല്‍വര്‍ക്കറുടെയും സൈക്കോതെറാപ്പിസ്റ്റ്ന്‍റെയും വേഷത്തില്‍ നടക്കുന്നു എന്നുള്ളതാണ് ഇതിലെ വേദനാജനകമായ വസ്തുത. ഇതില്‍ യേശുവിന്‍റെ പ്രതിപുരുഷന്‍മാര്‍ എന്ന വിശ്വാസലേബലില്‍ നടക്കുന്ന ഒരു കൂട്ടം പുരോഹിതന്‍മാരും കന്യസ്ത്രീകളും മറ്റു സന്യാസി-സന്യാസിനിമാരും ഉള്‍പ്പെടുന്നു.
ഇത് വായിക്കുന്നവര്‍ എത്ര വലിയ മഹാനാണെങ്കിലും ബിരുദവും വിദ്യാഭ്യാസവും ഉള്ളവനായാലും ശ്രദ്ധിക്കുക! മനഃശാസ്ത്രപരമായ തിയറികള്‍, തത്വങ്ങള്‍, അവയുടെ പ്രയോഗം ഉപയോഗം, രോഗങ്ങള്‍ അവയുടെ കാരണം എന്നിവ ശാസ്ത്രീയമായ രീതിയില്‍ പഠിച്ച് പരിശീലനം നേടിയെടുക്കാതെ നിങ്ങള്‍ ഇത് പ്രയോഗിക്കരുത്. ഇതൊരു അപേക്ഷയാണ്, കാരണം ഇന്ന് എയ്ഡ്സ്, കാന്‍സര്‍, ക്ഷയം, തലച്ചോറിന്‍റെ പ്രവര്‍ത്തനതകരാറ് എന്നീ മാരക രോഗങ്ങള്‍ മാറ്റിതരാമെന്ന് പറയുന്ന വങ്കന്‍മാരായ ഹിപ്പ്നോ തെറാപ്പിസ്റ്റുകള്‍ കൗണ്‍സലര്‍മാര്‍ സൈക്കോതെറാപ്പിസ്റ്റ് സോഷ്യല്‍വര്‍ക്കേഴ്സ് സൈക്കോളജിസ്റ്റ് എന്നിവര്‍ ഈ ചികിത്സാരീതിയെ റിയാലിറ്റിഷോയിലും, ഉത്സവ പറമ്പുകളിലും, സെമിനാര്‍ഹാളിലും വളരെ തരം താഴ്ന്ന രീതിയില്‍ ചിത്രീകരിക്കുന്നു. എത്ര വില ക്കൂടിയ പി എച്ച് ഡി ബിരുദവും പദവും ഉള്ള ആളാണെങ്കിലും ഈ ചികിത്സാരീതിയെ പരസ്യപ്പെടുത്തുന്നവനാണെങ്കില്‍ നിങ്ങള്‍ ഈ മേഖലക്ക് തന്നെ അപമാനമാണെന്നറിയുക.
© Copyright 2020. All Rights Reserved.