നമ്മുക്ക് ചുറ്റുമുള്ള പ്രപഞ്ചം, ഭൂമി, ആകാശം, ജലം, വായു, അഗ്നി, കാലാവസ്ഥാ മാറ്റങ്ങള്‍, ജീവജാലങ്ങള്‍, പക്ഷിമ്യഗാദികള്‍, എന്നിവയെല്ലാം ക്രമീക്യതമായിട്ടാണ് സ്യഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇവ പരസ്പരം പൂരകങ്ങളുമാണ്. ഒന്നിനെപോലും മാറ്റി നിര്‍ത്തി വിലയിരുത്താന്‍ നമുക്കാവില്ല.ഇതുപോലെ തന്നെയ മനുഷ്യന്‍റെ ജീവനും, രൂപവും, ആക്യതിയും, ഭാവങ്ങളും, ബാഹ്യാവയവങ്ങളും, ആന്തരീകാവയവങ്ങളും മറ്റും വളരെ ക്യത്യമായാണ് ദൈവം സ്രഷ്ടിച്ചിരിക്കുന്നത്. മനുഷ്യന്‍റെ വ്യക്തിത്വവും സ്വഭാവവും ക്രമീകരിച്ചിരിക്കുന്നത് അവന്‍ വളരുന്ന സാഹചര്യത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും ബന്ധങ്ങളോടൊത്താണ്. ഇതില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകുമ്പോള്‍ പലവിധ സങ്കീര്‍ണ്ണതകള്‍ വ്യക്തിത്വ വൈകല്യം, മുരടിപ്പ്, കുടുംബകലഹം, ദാമ്പത്യഭിന്നത, മനോരോഗങ്ങള്‍ എന്നിവ സംജാതമാകുന്നു. ഇത് ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തില്‍ മാത്രമല്ല സമൂഹ്യതലത്തില്‍വരെ പാകപ്പിഴകള്‍ക്ക് ഇടവരുത്തുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ശാശ്വതമയ പരിഹാരം കാണാന്‍ സഹായിക്കുന്ന മനഃശാസ്ത്ര ചികിത്സാരിതിയാണ് ഗെസ്റ്റാള്‍ട്ട് തെറാപ്പി
ഗെസ്റ്റാള്‍ട്ട് തെറാപ്പി ആവിഷ്ക്കരിച്ചത് ഫ്രെന്‍ഡറിക്ക് എസ് പേള്‍സ്എന്ന ജര്‍മ്മന്‍ മനഃശാസ്ത്രജ്ഞനാണ്. ഒരു കുടുംബത്തില്‍ അതിന്‍റെ പൂര്‍ണ്ണതയില്‍ ഒരു വ്യക്തിയെ മനസ്സിലാക്കുക എന്നതാണ് ഗെസ്റ്റാള്‍ട്ട് എന്ന പദം അര്‍ത്ഥമാക്കുന്നത്. ഗെസ്റ്റാള്‍ട്ട് തെറാപ്പിയില്‍ രോഗിയെ മാത്രമല്ല കുടുംബത്തേയും അതിലെ എല്ലാ അംഗങ്ങളെയും മുഴുവനും വിശകലനം ചെയ്യുന്നതാണ്. ഗെസറ്റാള്‍ട്ട് തെറാപ്പിയെ ڇഏകീകരണ ചികിത്സാڈ എന്നും വിശേഷിപ്പിക്കാവുന്നതാണ്. ഗെസ്റ്റള്‍ട്ട് തെറാപ്പിയില്‍ വ്യക്തിക്ക് മറ്റുള്ളവരുമായുള്ള ബന്ധം, ബന്ധങ്ങളുടെരീതി, അവബോധം, അനുഭവം എന്നിവയുടെ വിശകലനത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യക്തിയുടെ കഴിവുകള്‍ വളര്‍ത്തി കൂടുതല്‍ സ്വയം പര്യാപ്ത്തതയും, സുരക്ഷിതത്വവും, വൈകാരികപക്വതയും, സ്വാതന്ത്യവും നേടിയെടുക്കാന്‍ സഹായിക്കുന്നു. അതുവഴി ആരോഗ്യകരമായ കുടുംബ ജീവിതവും സാദ്ധ്യമാവുന്നു.
© Copyright 2020. All Rights Reserved.