മനഃശാസ്ത്ര കൗണ്‍സലിംങിലെ ഒരു പ്രത്യേക ചികിത്സാരീതിയാണ് ഫാമിലി തെറാപ്പി. കുടുംബാന്തരീക്ഷത്തില്‍ നിന്നാണ് ഒരു മനുഷ്യന്‍റെ വ്യക്തിത്വ രൂപീകരണം ആരംഭിക്കുന്നത്. അതുകൊണ്ടതന്നെ ചികിത്സയുടെ തുടക്കം കുടുംബത്തില്‍ നിന്നാകണം. കുടുംബത്തിലെ എല്ലാ അംഗങ്ങളേയും ഒരുമിച്ചിരുത്തികൊണ്ടാണ് ഫാമിലി തെറാപ്പി നടക്കുക. വ്യക്തിയുടെ വൈകാരികമായ സുസ്ഥിരത കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, പ്രശ്നങ്ങള്‍ക്ക് വ്യക്തിയെ മാത്രമല്ല മൊത്തം കുടുംബാംഗങ്ങള്‍ ചികിത്സക്ക് വിധേയരായല്‍ മാത്രമേ ഫാമിലി തെറാപ്പി വിജയം കൈവരിക്കൂ.
വലിയൊരു തുക വാങ്ങി ചില പ്രാര്‍ത്ഥനകളും ഉപദേശങ്ങളും നല്‍കിവിടുന്ന മതപുരോഹിതന്‍മാര്‍ ഉള്‍പ്പെടെയുള്ള കൗണ്‍സലര്‍മാരെക്കുറിച്ചും സൈക്കോളജിസ്റ്റിനെക്കുറിച്ചും പല രക്ഷിതാക്കളും ഖേദം പ്രകടിപ്പിക്കാറുണ്‍ണ്ട്. ഈ വിരോധാഭാസം നടത്തുന്നവരുടെ കൂട്ടത്തില്‍, സോഷ്യല്‍ വര്‍ക്കേഴ്സും ദൈവശാസ്ത്രത്തില്‍ ജവ.ഉ എടുത്ത് സൈക്കോളജിസ്റ്റ്, ഡോക്ടര്‍ എന്നപേരില്‍ പറ്റിക്കുന്നവരും നാട്ടില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. സത്യത്തില്‍ ഫാമിലി തെറാപ്പിയുടെ അടിസ്ഥാനം പോലും ഇവര്‍ക്കറിയില്ല. 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു കൂടികാഴ്ച കൊണ്ട് ഫാമിലി തെറാപ്പി സാധ്യമല്ല. പണം വാങ്ങി ഉപദേശം നല്‍കി വിടുന്ന ഇതിന് ചൂഷണം എന്നല്ലാതെ മറ്റൊരുപേരും നല്‍കാനാവില്ല.
ഫാമിലി തെറാപ്പി കുടുംബത്തിലെ എല്ലാ അംഗങ്ങളേയും ഒരുമിച്ചിരുത്തികൊണ്ടാണ് നടപ്പിലാക്കുക. മാനസിക ചികിത്സ ആരംഭിക്കേണ്‍ത് കുടുംബത്തില്‍ നിന്നാണ്. കാരണം കുടുംബാന്തരീക്ഷത്തില്‍ നിന്നാണ് ഒരു മനുഷ്യന്‍റെ വ്യക്തിത്വരൂപീകരണം ആരംഭിക്കുന്നത്. വ്യക്തിയുടെ വൈകാരികമായ സുസ്ഥിരത കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ പ്രശ്നങ്ങള്‍ക്ക് വ്യക്തിയെ മാത്രമല്ല ആ വ്യക്തി ഉള്‍പ്പെടുന്ന കുടുംബത്തെ മൊത്തമായി ചികിത്സക്ക് വിധേയമാകേണ്‍ണ്ടതുണ്ട്.
കുടുംബത്തിലെ ഒരു വ്യക്തിയുടെ മാനസിക ആരോഗ്യം മറ്റ് അംഗങ്ങളേയും സാരമായി ബാധിച്ചേക്കാം. കുടുംബാന്തരീക്ഷം കലുഷമാവുമ്പോള്‍ സ്വാഭാവികമായും കുടുംബങ്ങളുടെ മനസ്സും സംഘര്‍ഷഭരിതമായിരിക്കും. ഇത് പിന്നീട് കുടുംബവഴക്കില്‍ ചെന്നവസാനിക്കാന്‍ ഇടവരുന്നു. ഈ സാഹചര്യത്തിലാണ് ഫാമിലി തെറാപ്പി ആവശ്യമായി വരുന്നത്. കുടുംബത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും, വ്യക്തിബന്ധങ്ങളിലെ തകര്‍ച്ചയും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും മാനസികാരോഗ്യത്തെയും വ്യക്തിത്വ വളര്‍ച്ചയേയും പ്രതികൂലമായി ബാധിക്കും. അന്നേരം കുടുംബത്തില്‍ സംഘര്‍ഷവും വഴക്കും സാധാരണമായിതീരുന്നു. വ്യക്തിയേയും അവരുടെ കുടുംബാംഗങ്ങളെയും ചികിത്സയില്‍ ഉള്‍പ്പെടുത്തി പരസ്പരം പൊരുത്തപ്പെട്ടും ഇണങ്ങിയും മനസിലാക്കിയും മുന്നോട്ട് പോകാന്‍ സഹായിക്കും വിധമാണ് ഇന്‍സൈക്ക് ഫാമിലി കൗണ്‍സലിംങ് സെന്‍റര്‍ ڇഫാമിലി തെറാപ്പിڈ ക്രമീകരിച്ചിരിക്കുന്നത്.
ഇവിടെ ഒരു കുടുംബത്തിലെ എല്ലാവരുടെയും അഭിപ്രായങ്ങള്‍ ഒരുമിച്ചിരുന്ന് കേട്ട് മനസിലാക്കി വിശകലനം ചെയ്തുകൊണ്ട്, വിഭിന്നമായ അഭിപ്രായങ്ങള്‍ ഉണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ ഏത് വിധമാണെന്ന് മനസിലാക്കി കൊടുക്കേണ്ട ധാര്‍മ്മികമായ ചുമതല കൗണ്‍സലറിനുണ്‍ണ്ട്. എല്ലാവരെയും വിളിച്ചുവരുത്തി ഉദാഹരണങ്ങള്‍ പോലെ ഒറ്റയടിക്ക് കൗണ്‍സലറുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും പറഞ്ഞ് അടിച്ചേല്‍പ്പിച്ച് വിടുന്നത് ഫാമിലി തെറാപ്പിയുടെ ഭാഗമല്ല.
© Copyright 2020. All Rights Reserved.