വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഒരു ഭ്രാന്തലയമെന്ന് വിശേഷിപ്പിച്ചിരുന്നു. ഇത് ശരിയാണെന്ന് നമ്മളിന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. സത്യത്തില്‍ അദേഹം നേരത്തെ തന്നെ നമ്മേ പിരിഞ്ഞ് പോയത് നന്നായി അല്ലെങ്കില്‍, ആധുനിക കേരളത്തിന്‍റെ സ്ഥിതി വര്‍ണ്ണിക്കാന്‍ സാധിക്കാഞ്ഞ് അദ്ദേഹത്തിന് തന്നെ മുഴുഭ്രാന്തായി തീര്‍ന്നേനെ! കാരണം ഇന്ന് എല്ലാതരം മൂല്യശോഷണവും സംഭവിച്ച് ദയനീയമായ അവസ്ഥയിലേക്ക് കേരളവും നീങ്ങി കൊണ്‍ണ്ടിരിക്കുകയാണ്. ഇന്ത്യക്കാരന്‍, പ്രത്യേകിച്ച് മലയാളി കണ്‍സ്യൂമറിസം എന്ന മിഥ്യാബോധത്തിന്‍റെ മാസ്മരിക വലയത്തിലകപ്പെട്ട് സ്വന്തം ശവകുഴി നിര്‍മ്മിക്കുന്നു. ഇവിടെ മനുഷ്യജീവിതവും സാംസ്കാരിക ധാര്‍മ്മിക അധഃപതനവുമാണ് മുന്നിട്ട് നില്‍ക്കുന്നതും.
ഭഗവത് ഗീതയും ബൈബിളും ഖുര്‍ആനും നമ്മെ പലതും കുരിശ്വരച്ചും ചൊല്ലിയും ഓതിയും നൂല്‍കെട്ടിയും പഠിപ്പിച്ചു, തിരുത്തലുകള്‍ ചൂണ്‍ണ്ടിക്കാണിച്ചും, മാനസികപ്രശ്നങ്ങളെ അപഗ്രഥിച്ചും, ദ്യശ്യ ശ്രവണമാധ്യമങ്ങളിലൂടെ സകല ഉത്തേജനങ്ങളും ലഭിച്ചിട്ടും ഇന്ന് ഭൂരിപക്ഷം കുടുംബങ്ങളും ശിഥിലമായി കൊണ്ടിരിക്കുന്നു. എങ്ങും എവിടേയും ബന്ധം വേര്‍പ്പെടുത്തല്‍, ബലാത്സംഗം, അവിഹിതബന്ധം, ചൂഷണം, കൊലപാതകം, വഞ്ചന മാത്രമേ കാണുവാന്‍ സാധിക്കുന്നുള്ളു. മരിച്ചാലും വേണ്‍ണ്ടില്ല ചരിത്രത്തില്‍നിന്ന് ഞാന്‍ ഒരിക്കലും ഒന്നും പഠിക്കില്ല അല്ലെങ്കില്‍ പഠിപ്പിക്കില്ല എന്ന വാശിയോടെ ജീവിക്കുവാന്‍ പര്യാപ്ത്തമായ വിദ്യാഭ്യാസം മാത്രം നല്‍കുന്നതിന്‍റെ അനന്തരഫലമാണിത്.
ഇന്ന് യുവ തലമുറയില്‍പ്പെട്ടവര്‍ക്ക് പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള ഉചിതമായ തീരുമാനം എടുക്കാന്‍ കഴിയാതെ മാനസികസംഘര്‍ഷത്തിനും ആത്മനിന്ദയ്ക്കും വിധേയരാകുന്നു. ഇതുമൂലം നിരാശ, ഉത്ക്കണ്ഠ, പഴിചാരല്‍, കുറ്റപ്പെടുത്തലുകള്‍, ഒളിച്ചോട്ടം, ആത്മഹത്യ എന്നിവയിലേക്ക് ഭാര്യ ഭര്‍ത്താക്കന്‍മാര്‍ എത്തിച്ചേരുന്നു. അണുകുടുംബ ജീവിതശൈലിയാണ് ഇതിന്‍റെയല്ലാം കാരണം എന്നത് ആരും തിരിച്ചറിയാതെ പോകുന്നു. അണുകുടുംബ ജീവിതം വ്യക്തിബന്ധങ്ങളോടും കുടുംബബന്ധ ങ്ങളോടുമുള്ള അടുപ്പവും പ്രതിബദ്ധതയും ഇല്ലാതാക്കുന്നു.
പങ്കാളിയെ ജീവിതാവസാനംവരെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും അവരോടുള്ള കടമകളും ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കുവാനുമായി ഇന്നത്തെ ദമ്പതിമാര്‍ തയ്യാറാണോ! ?
അനുകരണഭ്രമവും ആഡംബരഭ്രമവും പരിഷ്ക്യതനാവാനുള്ള ആവേശവും ഭോഗാസക്തിയും എല്ലാം വിവാഹശേഷം പങ്കാളിയോടൊത്ത് ജീവിക്കുമ്പോള്‍ പരിമിതവും നിയന്ത്രിതവുമാണെന്നത് യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊള്ളുവാന്‍ പലര്‍ക്കും സാധിക്കുന്നില്ല. ഞാന്‍ എന്ന അഹംഭാവം പങ്കാളികളില്‍ വീട്ടുവീഴ്ച്ചാ മനോഭാവത്തെ ഇല്ലാതാക്കിയിരിക്കുന്നു. അതുമൂലം വക്കീല്‍, കോടതി, വിവാഹമോചനം എന്നിവ തേടുന്നതും ഒരു ഫാഷനായി തീരുന്നു. സ്വാര്‍ത്ഥതയ്ക്കും പിടിവാശിക്കും ദുരഭിമാനത്തിനും വേണ്‍ണ്ടി സ്വന്തം ഭാവിയും ജീവിതവും മക്കളുടെ ഭാവിയും ബലിയാടാക്കുകയാണ് ഇന്ന് പലരും. ഇവിടെ പറ്റാത്തത് ഉപേക്ഷിച്ച് മറ്റൊന്ന് വാങ്ങാം എന്ന ഉപഭോഗസംസ്ക്കാരം വിവാഹബന്ധങ്ങളുടെ സുരക്ഷിതത്വത്തിനു ഭീഷണിയാവുന്നു.
കുടുംബജീവിതം എന്നത് ഒരു കരിയര്‍ അല്ല എന്നുപഠിപ്പിക്കുന്ന സിലബസ് വിദ്യാലയങ്ങളില്‍ ഇല്ല. ഒരുപക്ഷെ അതവര്‍ പഠിക്കുമ്പോഴേക്കും സ്വന്തം മനസ്സും ശരീരവും പരിശുദ്ധിയും ചുരുങ്ങിയത് രണ്ടിലധികം് പങ്കാളിയോടെത്തെങ്കിലും പരീക്ഷിച്ച് കാര്യങ്ങള്‍ സ്വന്തം കൈപിടിയില്‍നിന്നും നഷ്ടപ്പെടുത്തിയിരിക്കും. ഇവിടെ څഭാരത സ്ത്രീ തന്‍ ഭാവ ശുദ്ധിچ എന്നത് ശ്രേഷ്ടഭാഷയിലെ വെറും പഴംച്ചൊല്ലായി മാറും. മാത്രമല്ല ചെറുപ്പക്കാരില്‍ പലര്‍ക്കും നൈമിഷികമായ സുഖത്യഷ്ണയും ഹ്യസ്വമായ ലക്ഷ്യങ്ങളും മാത്രമെ ഉണ്‍ണ്ടായിരിക്കു. ഇവിടെ ഭൗതികമായ ആവശ്യങ്ങളുടെ ത്യപ്തിപ്പെടുത്തലുകള്‍ മാത്രമെ ഉള്ളു. വിവാഹ ജീവിതത്തെ പറ്റിയുള്ള സങ്കല്പ്പമോ ദീര്‍ഘവീക്ഷണമോ ആസൂത്രണമോ ഇല്ലെന്നതാണ് വാസ്തവം. ഇതിന്‍റെ ഫലം ഭാവിയില്‍ ചാരിത്ര്യ ശുദ്ധിയുള്ള ആണിനും പെണ്ണിനുമുള്ള ദാരിദ്യം മാത്രമായിരിക്കും.
പാശ്ചാത്യരുടെതിനേക്കാള്‍ കെട്ടുറപ്പുള്ളതാണ് ഭാരതീയരുടെ കുടുംബ ബന്ധങ്ങളെന്ന് ആണ് നമ്മള്‍ വീമ്പിളക്കാറുണ്‍്! എന്നാല്‍ കാര്യങ്ങളുടെ പോക്ക് വിപരീത ദിശയിലാണെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. വിവാഹമോചനത്തിന്‍റെ കാര്യത്തില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനത്ത് കേരളമാണ്. പരസ്പരം മനസിലാക്കാനും വിട്ടുവീഴ്ച്ചക്കും ആരും തയ്യാറല്ല. കലഹങ്ങളും പരാതിയും പരിഭവങ്ങളും പഴിചാരലും കുറ്റപെടുത്തലും അനാവശ്യ സംശയങ്ങളും തെറ്റിദ്ധാരണകളും ലഹരി ഉപയോഗവും വ്യക്തിത്വ പ്രശ്നങ്ങളും അഹംഭാവവും വാശിയും വൈരാഗ്യവും മദ്യപാനവും അവിഹിതബന്ധം സത്രീപീഡനം എന്നിങ്ങനെ പലതും ദാമ്പത്യത്തിലേക്ക് കടന്നുവരുന്ന വെല്ലുവിളികളാണ്. കുടുംബ ബന്ധം ഇത്തരത്തില്‍ ശിഥിലമായിപോകുന്നത് മൂലം രണ്ട് വ്യക്തികള്‍ മാത്രമല്ല നശിക്കുന്നത്, ഒപ്പം രാജ്യത്തിന്‍റെ സാമൂഹ്യ സാംസ്കാരിക സുസ്ഥിതിയും പുരോഗതിയും നശിപ്പിച്ച് വരുംതലമുറയെ കൂടി എന്നന്നേക്കും വിനാശത്തിലേക്കു തള്ളിവിടുകയാണ്.
കുറവുകളും പോരായ്മകളും എന്തായാലും സഹിച്ചും ക്ഷമിച്ചും ജീവിതാവസാനം വരെ താങ്ങായും തണലായും വര്‍ത്തിക്കാമെന്ന നിശ്ചയ ദാര്‍ഢ്യമാണ് വിവാഹം കഴിക്കുന്നവര്‍ എടുക്കേണ്ടണ്‍ പ്രതിജ്ഞ. ഇത് തന്നെയാണ് വിവാഹജീവിതത്തിന്‍റെ അടിത്തറ. ഇതിനായി ഒരോ ഭാര്യ/ഭര്‍ത്താക്കന്‍മാരെയും സജ്ജരാക്കുന്ന ചികിത്സയാണ് ഫാമിലി കൗണ്‍സലിംങ്. ദാമ്പത്യ പ്രശ്നങ്ങളാല്‍ നീറിനീറി ദുരിത മനുഭവിക്കുന്നവര്‍ക്കും വിവാഹമോചനത്തെ പറ്റി ചിന്തിക്കുന്ന ദമ്പതികള്‍ക്കും മനഃശാസ്ത്രപരമായ ഫാമിലി കൗണ്‍സലിങ്ങിലൂടെ പരിഹാരം കണ്ടെത്താന്‍ സാധിക്കും. അതിനനുയോജ്യമാതും മനശാസ്ത്രപരമായ തിയറികളും കാഴ്ച്ചപാടുകളും ഓരോ ദമ്പതിമാരെയും ഫാമിലി കൗണ്‍സിലിംങ് ബോധവനമാരാക്കും
© Copyright 2020. All Rights Reserved.