ലോകത്താകമാനം വ്യവഹരിച്ചിരിക്കുന്ന മനുഷ്യജീവിതം എല്ലാ അര്‍ത്ഥത്തിലും അതിന്‍റെ പൂര്‍ണ്ണതയിലേക്ക് എത്തിക്കുവാനായി മത്സരിച്ചുകൊണ്ടാണ് ഏവരും ജീവിച്ചുവരുന്നത്. അതുകൊണ്ട് തന്നെ ദൈനംദിനമെന്നോണം ജീവിതത്തില്‍ നേരിടേണ്ടിവരുന്ന നാന്നാതരം പ്രയാസങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. ജീവിതം കുറ്റമറ്റത് ആക്കുക എന്നതിലാണ് ഇന്നത്തെ ശാസ്ത്രലോകം ഊന്നല്‍ നല്‍കുന്നത്. ശാസ്ത്രം കൂടുതല്‍ ജീവിത സൗകര്യങ്ങള്‍ കണ്ടെത്തുന്നതോടൊപ്പം മാനസികമായ മുല്യങ്ങള്‍, സ്നേഹബന്ധങ്ങള്‍, ജീവിത സംഹിതകള്‍, ധാര്‍മ്മികത, സത്യസന്ധത, സാംസ്കാരം തുടങ്ങിഎല്ലാം കണ്‍സ്യൂമറിസത്തിന്‍റെ മാസ്മരീക വലയത്തിലേക്കും അകപ്പെടുകയും, സമൂഹ്യജീവിതം കൂടുതല്‍ രോഗാതുരവുമായി തീരുന്നു.
ഇതിനുള്ളില്‍ നട്ടംതിരിയുന്നവരെ തിരുത്തുവാനും, ശുശ്രൂഷിക്കുവാനും, സ്വയം പര്യാപ്തത കൈവരിച്ച് നേര്‍വഴിക്ക് നടത്തുവാനും, മാനസികാരോഗ്യവും വ്യക്തിത്വ വികാസവും നേടുവാന്‍ പ്രാപ്ത്തരാക്കുന്ന പ്രൊഫഷണലുകളായ സൈക്കോളജിസ്റ്റ്, സൈക്ക്യാട്ട്രിസ്റ്റ്, കൗണ്‍സലര്‍, സോഷ്യല്‍ വര്‍ക്കേഴ്സ്, അദ്ധ്യാപകര്‍ തുടങ്ങിയവരുടെ നിലവാര കുറവും ഈമേഖലക്ക് ദുഷ്പേര് ഉണ്ടാക്കിവരുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷം പേരും പലതരം ബിരുദങ്ങളും നേടി ജോലിയില്‍ ഏര്‍പ്പെട്ടുവരുന്നുവെങ്കിലും അതില്‍ വലിയൊരു വിഭാഗം ആളുകളും മനശാസ്ത്ര ചികിത്സ-കൗണ്‍സലിംങ് എപ്പ്രകാരമുള്ളതാണ്? അത് എന്താണ്? എങ്ങിനെയാണ് നടത്തേണ്ടത്? എന്നൊന്നും മനസിലാക്കാതെയാണ് ചെയ്തുവരുന്നത്. ആത്മാര്‍ത്ഥവും സത്യസന്ധവുമായി അപ്പുറത്ത് പ്രവര്‍ത്തിച്ചുവരുന്ന പ്രഫഷണലുകള്‍ക്ക് ഉള്‍പ്പെടെ സമൂഹത്തിന് വലിയ ആഘാതങ്ങളാണ് ഇവര്‍ സ്യഷ്ടിച്ചുവരുന്നത്. ഇതിന് ചെറിയ തോതിലങ്കിലും ഒരറുതി വരുത്തണമെന്ന ധാര്‍മ്മീകബോധത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍ററില്‍ വിവിധ കോഴ്സുകളും, ക്ലാസുകളും തരപ്പെടുത്തിയിരിക്കുന്നു.
നല്ലൊരു കൗണ്‍സലറോ സൈക്കോളജിസ്റ്റോ ആകുവാനുള്ള എല്ലാവിധ മാര്‍ഗ്ഗനിര്‍ദേശങ്ങളും ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍ററില്‍ ലഭ്യമാണ്. അതോടൊപ്പം പഠിതാക്കള്‍ക്ക് ആവിശ്യമായ എല്ലാവിധ ക്ലാസുകളും സെന്‍ററില്‍ ലഭ്യമാണ്.
കൗണ്‍സലിംങ് സ്കില്‍സ് അന്‍റ് ടെക്നിക്ക്സ്, തിയറീസ് ഓഫ് പേഴ്സണാലിറ്റി അന്‍റ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍, സൈക്കോളജികള്‍ ഡിസോര്‍ഡേഴ്സ്, സിന്താന്തങ്ങള്‍, വിവിധ തരം സൈക്കോതെറാപ്പികള്‍, ഡവലപ്പ്മെന്‍റല്‍ തിയറി, സൈക്കോളജിക്കല്‍ അസ്സെസ്സ്മെന്‍റ് എന്നിവയില്‍ വ്യക്തമായ അറിവും പരിശീലനവും നേടുവാന്‍ ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍ററില്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഡോക്ടേഴ്സ്, സൈക്കോളജിസ്റ്റ്, സൈക്ക്യാട്രിസ്റ്റ്, സോഷ്യല്‍ വര്‍ക്കേഴ്സ്, കൗണ്‍സലേഴ്സ്, അധ്യാപകര്‍, സൈക്കോളജി-കൗണ്‍സലിംങ് പഠിതാക്കള്‍ തുടങ്ങി എല്ലാവിധ ആളുകള്‍ക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഒറ്റക്കും ഗ്രൂപ്പായും ക്ലാസുകളില്‍ പങ്കടുക്കാവുന്നുള്ള സൗകര്യം ഉണ്ട്. മനശാസ്ത്ര-കൗണ്‍സലിംങ് മേഖലയിലെ ഓരോ വിഷയങ്ങളും പ്രത്യേകം പഠിക്കുവാനുള്ള(വ്യക്തിപരമായി) സൗകര്യം ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍ററിന്‍റെ മാത്രം പ്രത്യേകതയാണ്. ഈവനിംഗ് ക്ലാസുകള്‍, ശെനി-ഞായര്‍ മുടക്കു ദിവസങ്ങളിലും ക്ലാസുകള്‍ തരപ്പെടുത്തിയിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവര്‍ക്കാവശ്യമുള്ള വിഷയങ്ങള്‍ നേരിട്ട്ചെന്ന് നടത്തികൊടുക്കുവാനുള്ള സൗകര്യങ്ങളും സെന്‍ററില്‍ ലഭ്യമാണ്.
തികച്ചും ശാസ്ത്രീയമായ സിദ്ധാന്തങ്ങളില്‍ അധിഷ്ടിതമായുള്ള(ലോകാരോഗ്യ സംഘടന അംഗീകരിച്ച) ക്ലാസുകളാണ് ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍റര്‍ നടത്തിവരുന്നത്. ക്ലാസുകള്‍ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. ഇതു കൂടാതെ കേരള സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍, തിരുവനന്തപുരം, നടത്തുന്ന സര്‍ട്ടിഫിക്കേറ്റ് ഇന്‍ കൗണ്‍സലിംങ് / ഡിപ്ലോമ ഇന്‍ കൗണ്‍സലിംങ് സൈക്കോളജി എന്നീ ഇന്ത്യ ഗവണ്‍മേന്‍റ് അംഗീകരമുള്ള കോഴ്സും ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍ററില്‍ നടത്തിവരുന്നു.
ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍റര്‍ മനശാസ്ത്രം-കൗണ്‍സലിംങ് പഠിതാവില്‍ ലക്ഷ്യം വെക്കുന്നത്:
1. മനഃശാസ്ത്ര വിദ്യാഭ്യാസ ലക്ഷ്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ച കൈവരിക്കുക.
2. പഠിതാവിന്‍റെ സവിശേഷതകള്‍, വ്യക്തിത്വം, അഭിരുചി, മനോഭാവം, വൈകാരിക നില എന്നിവയെക്കുറിച്ചുള്ള ധാരണ വളര്‍ത്തുക.
3. മുതിര്‍ന്നവരുടെയും കുട്ടികളുടെയും അടിസ്ഥാന ആവിശ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ട തന്ത്രങ്ങളും സിദ്ധാന്തങ്ങളും വ്യക്തമായി പറഞ്ഞുകൊടുക്കുക.
4. വ്യക്തിവ്യത്യാസങ്ങള്‍ക്കൊത്തും സാമൂഹ്യ സാഹചര്യങ്ങള്‍ക്കൊത്തും പ്രവര്‍ത്തിക്കുന്നതിനുള്ള ശേഷി ഓരോ പഠിതാവിനെയും കൈവരിക്കാന്‍ സഹായിക്കുക.
5. വ്യക്തിത്വ വികസനത്തിന് ശിശുക്കളെയും കൗമാരക്കാരെയും പ്രത്യേകം സഹായിക്കാനുള്ള ക്ഷമത വര്‍ദ്ധിപ്പിക്കുക.
6. ആരോഗ്യകരമായ കുടുംബാന്തരീക്ഷവും, വിദ്യാഭ്യാസ അന്തരീക്ഷം, സാമൂഹീകാന്തരീക്ഷം എന്നിവ വളര്‍ത്തുന്നതിനുള്ള കഴിവ് വികസിപ്പിക്കുക.
7. പാഠ്യപദ്ധതിയെ അപഗ്രഥിക്കാനും പ്രാവര്‍ത്തികമാക്കാനും, അതിലെ തെറ്റുകുറ്റങ്ങളേ വിമര്‍ശിക്കുവാനുമുള്ള കഴിവ് നേടുവാനും സഹായിക്കുക.
8. വിദ്യാലയങ്ങളില്‍ മനശാസ്ത്ര കൗണ്‍സലിംങ് സേവനത്തിനൊരുങ്ങുമ്പോള്‍ അതിനു വിധേയരാകുന്ന കുട്ടികളുടെ മനഃശാസ്ത്രം അടിസ്ഥാനപരമായി പഠിപ്പിക്കുക.
9. മനശാസ്ത്ര-കൗണ്‍സലിംങ് പഠനപ്രക്രിയയ്ക്ക് എന്നും വെല്ലുവിളിയായി നിലകൊള്ളുന്ന കരിസ്മാറ്റിക്/റില്ലീജിയസ് പ്രവര്‍ത്തനങ്ങളുടെ സ്വഭാവത്തെക്കുറിച്ചും, എന്നന്നേക്കുമായി ഭ്രാന്ത് ആക്കുന്ന സൈക്ക്യാട്ട്രിക്ക് ചികിത്സയെ കുറിച്ചും ശരിയായ ഉള്‍ക്കാഴ്ച വളര്‍ത്തുന്നതോടൊപ്പം മനശാസ്ത്രചികിത്സാ മേഖലയെ ആത്മീയതയുടെയും മതത്തിന്‍റെയും ചട്ടകൂടില്‍നിന്നും സ്വതന്ത്രമാക്കുവാന്‍ ശ്രമിക്കുക.
10. ശാസ്ത്രീയമായ വിദ്യാഭ്യാസമാപനവും മൂല്യനിര്‍ണ്ണയവും നടത്തുന്നതിനുള്ള സാങ്കേതികശേഷി സ്വായത്തമാക്കുവാന്‍ പ്രോത്സാഹിപ്പിക്കുക.
11. അടുത്തതലമുറക്ക് വേണ്ടിയെങ്കിലും ശക്തമായ തൊഴില്‍സംസ്കാരം വളര്‍ത്തിയെടുക്കുക
© Copyright 2020. All Rights Reserved.