Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Depression Disorder



ഡിപ്രഷന്‍ (മേജര്‍ ഡിപ്രഷന്‍) സര്‍വ്വസാധാരണമായതും വളരെ ഗൗരവമേറിയതുമായ ഒരു മൂഡ് ഡിസോര്‍ഡര്‍ ആണ്. ഉറക്കം, ചിന്ത, ജീവിതരീതികള്‍, ജോലി, ഭക്ഷണശൈലി, പഠനം തുടങ്ങിയ മറ്റു ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ കുറവുകള്‍ സ്യഷ്ടിച്ച് വ്യക്തികളെ നിരാശനും നിഷ്ക്രിയനുമാക്കി മാറ്റുന്ന മഹാരോഗമാണ് വിഷാദരോഗം അഥവ ഡിപ്രഷന്‍. ഒരാളില്‍ വിഷാദരോഗം നിര്‍ണ്ണയിക്കണമെങ്കില്‍ രണ്ടാഴ്ച്ചയോളം ലക്ഷണങ്ങള്‍ നിരന്തരമായി ഉണ്ടായിരിക്കണം.

വൈകാരിക അവസ്ഥ അഥവാ മൂഡില്‍ അനുഭവപ്പെടുന്ന അതികഠിനമായ ദുഃഖമാണ് ഡിപ്പ്രഷന്‍ അഥവ വിഷാദരോഗം. സ്ഥായിയായ കടുത്ത ദുഃഖമാണ് വിഷാദരോഗത്തിലെ പ്രധാനപ്പെട്ട ലക്ഷണം. വിഷാദരോഗ കാലഘട്ടത്തില്‍ ഇവര്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന താല്‍പര്യങ്ങളും വിനോദങ്ങളും നഷടപ്പെടുന്നു. നേരത്തെ ഉണരുക, സുഹ്യത്ബന്ധങ്ങളില്‍ താല്‍പര്യമില്ലായ്മ, ലൈംഗീക ജീവിതത്തില്‍ താല്‍പര്യം കുറയുക, ശുഭാപ്തി വിശ്വാസം നഷ്ടപ്പെടുക, തന്നെകൊണ്ട് ഒന്നും കഴിയില്ലെന്നും അപൂര്‍ണ്ണനെന്നും ചിന്തിക്കുക, തന്നെ സഹായിക്കാനും മനസ്സിലാക്കാനും ആര്‍ക്കും കഴിയില്ല എന്നചിന്ത, അനാവശ്യമായ കുറ്റബോധം അലട്ടികൊണ്ടിരിക്കുക, സംഭവിക്കുന്ന കുഴപ്പങ്ങള്‍ക്കെല്ലാം താനാണ് ഉത്തരവാദി എന്ന് ചിന്തിക്കുക, ശരീരത്തില്‍ പലയിടത്തായും കാണപ്പെടുന്ന അവ്യക്തമായ വേദനകള്‍, വ്യത്തിയായി നടക്കുന്നതിലും ദിനചര്യകളിലും താല്‍പര്യം നഷ്ടപ്പെടുക, നിരന്തരമായ തലവേദന, വിശപ്പില്ലായ്മ, ഇത്തരം അവസ്ഥയില്‍ ജീവിച്ചിട്ട് കാര്യമില്ലെന്നും, തനിക്ക് ആശിക്കാന്‍ ഒന്നുമില്ലെന്നും ചിന്തിക്കുക എന്നി വിവിധങ്ങളായ ചിന്തകള്‍ക്കും തോന്നലുകള്‍ക്കൊപ്പം ശക്തമായ ആത്മഹത്യയെ കുറിച്ചുള്ള ചിന്തയും താല്‍പര്യവും സാധാരണവുമാണ്. ഒരുവേള വ്യക്തിയുടെ ആത്മഹത്യയിലായിരിക്കും അയാളിലെ വിഷാദരോഗത്തിന്‍റെ അവസാനം.

ശക്തമായ അത്യാഹ്ലാദമാണ് മൂഡില്‍ നിറഞ്ഞ് നില്‍ക്കുന്നതെങ്കില്‍ അയാള്‍ക്ക് ഉന്‍മാദരോഗം അഥവ മാനിയ എന്നുപറയും. ഉന്‍മാദവസ്ഥയില്‍ അമിതമായ ആഹ്ലാദം, ക്ഷിപ്രകോപം, അക്ഷമ എന്നിവ സാധാരണമാണ്. ഈ ഘട്ടത്തില്‍ രോഗികള്‍ അമിതമായും അതിവേഗതയിലും സംസാരിക്കുക, അമിതമായ അഹങ്കാരം, പൊങ്ങച്ചം പറച്ചില്‍, സ്വയം പുകഴ്ത്തല്‍, പണം അനാവശ്യമായി ചിലവാക്കുക, ലൈംഗികാസക്തി പ്രകടിപ്പിക്കുക ഈ ലക്ഷണങ്ങളും പതിവായി കാണുന്നവയാണ്. കൂടാതെ അനിയന്ത്രിതമായ സന്തോഷം, ചുറുചുറുക്ക്, ഉറക്കകുറവ്, ആത്മവിശ്വാസം ഇവസ്വയം അനുഭവപ്പെടുന്നതിനാല്‍ വ്യക്തി താന്‍ രോഗിയാണന്ന് തിരിച്ചറിയുന്നില്ല.

വിഷാദരോഗവും ഉന്‍മാദരോഗവും ഒരു നിശ്ചിത ഇടവേളകളില്‍ മാറിമാറി വരുന്ന അവസ്ഥ ബൈപ്പോളാര്‍ ഡിസോര്‍ഡര്‍ എന്ന പേരിലും അറിയപ്പെടുന്നു. വിഷാദരോഗം വിവിധങ്ങളായി കാണപ്പെടും: ചിലതരം വിഷാദരോഗം അല്‍പം വ്യത്യസ്തമായും പ്രവര്‍ത്തനനിരതമാകാറുണ്ട് അത്തരം രോഗാവസ്ഥകളില്‍ സവിശേഷമായ ലക്ഷണങ്ങളും ബാഹ്യതലത്തില്‍ കാണപ്പെടുന്നതാണ്:

ډ നിരന്തരമായ വിഷാദരോഗം(ജലൃശെലെേിേ റലുൃലശ്ലൈ റശീൃറെലൃ ) ഇതിനെ ഡിസ്തൈമിയ (റ്യവ്യൊേശമ) എന്നും പറയും. കുറഞ്ഞത് രണ്ടു വര്‍ഷകാലമെങ്കിലും നീണ്ടുനില്‍ക്കുന്ന വിഷാദരോഗമാണിത്. കാഴ്ചയില്‍ രോഗിയുടെ വ്യക്തിത്വംതന്നെ പൊതുവെ വിഷാദമുഖമുള്ളവാനായി തോന്നിയേക്കാം. ഈ സ്ഥിരമായ വിഷാദരോഗം നിര്‍ണ്ണയിക്കപ്പെട്ടീട്ടുള്ളവരില്‍ മേജര്‍ ഡിപ്പ്രസ്സീവ് ഡിസോര്‍ഡറിന്‍റെ ഒരുകൂട്ടം ലക്ഷണങ്ങളുടെ ആവര്‍ത്തനം(ലുശീറെലെ) പലപ്പോഴായി ഉണ്ടാകുന്നുവെങ്കിലും അതു ഗുരുതരമാകാറില്ല. എങ്കിലും വിഷാദരോഗമായി കണക്കിലെടുക്കണമെങ്കില്‍ രണ്ടു വര്‍ഷത്തോളം ലക്ഷണങ്ങള്‍ പ്രകടമായിരിക്കണം.
ډ പോസ്റ്റ്പാര്‍ട്ടം ഡിപ്പ്രഷന്‍ (ജീുമെേൃൗാേ റലുൃലശൈീി) പ്രസവം കഴിഞ്ഞ് രണ്ടാഴ്ച്ച കാലയളവില്‍ സ്ത്രീകളില്‍ കാണപ്പെടുന്ന വിഷാദരോഗമാണിത്. സാധാരണവും എന്നാല്‍ ഗുരുതരവുമാണിത്. എല്ലാ സ്ത്രീകളിലും കാണപ്പെടണമെന്നില്ല. മിതമായവിധം ഉത്കണ്ഡ്ഠാ ലക്ഷണങ്ങളും കടുത്ത നിരാശയും ദുഃഖവും കലര്‍ന്ന വികാര ലക്ഷണങ്ങളുമാണ് ഈ തകരാറിന്‍റെ സവിശേഷതകള്‍. പ്രസവകാലയളവിലോ ശേഷമോ പൂര്‍ണ്ണമായും വിഷാദ രോഗാവസ്ഥയില്ലേക്കും ഇതു വഴുതിമാറാനിടയുണ്ട്. മാതാവിന് പോസ്റ്റ്പാര്‍ട്ടം ഡിപ്പ്രഷന്‍ ബാധിക്കുന്നനേരം നവജാത ശിശുവിന് നല്‍കേണ്ട പരിചരണങ്ങള്‍ ആകെ പ്രയാസകരമായി തീരും. സദാദുഃഖവും ചിലനേരങ്ങളില്‍ അക്രമാസ്ക്തി(സൈക്കോട്ടിക്ക്)യുമായി ഇരിക്കുന്ന അമ്മ കുഞ്ഞിന് മുല കൊടുക്കാതിരിക്കുകയോ അല്ലങ്കില്‍ കുഞ്ഞിനെ അപായപ്പെടുത്തുവാനോ ഉള്ള സാധ്യത ശക്തമാണ്.
ډ സൈക്കോട്ടിക്ക് ഡിപ്പ്രഷണ്‍(ജ്യെരവീശേര റലുൃലശൈീി): കടുത്ത വിഷാദരോഗത്തോടപ്പം ചിത്തഭ്രമ(സൈക്കോസിസ്)ത്തിന്‍റെ ലക്ഷണങ്ങളും ഈ അവസ്ഥയില്‍ പ്രകടമായിരിക്കും. നേരിടുന്ന മാനസികപിരിമുറുക്കം കൂടി വിഷാദരോഗ ലക്ഷണത്തോടപ്പം തെറ്റായ മിഥ്യധാരണകളും (ഡിലൂഷന്‍), മതിഭ്രമവും (ഹാലൂസിനേഷന്‍)ആയി മാറി മാനസിക പ്രവര്‍ത്തനം അപ്പാടെ തകരാറിലാകുന്നു. അന്നേരം മാറ്റാര്‍ക്കും കാണുവാന്‍ സാധിക്കാത്തതും, കേള്‍ക്കുവാന്‍ സാധിക്കാത്തതും ആയകാര്യങ്ങള്‍ ഇവര്‍ക്ക് അറിയുവാന്‍ കഴിയും എന്ന മിഥ്യാധാരണയും, മതിഭ്രമവും ഇവര്‍ കാണിക്കുന്നു. യുക്തിരഹിതമായ ഭയം, മറ്റുള്ളവര്‍ അപായപ്പെടുത്തുന്നുവെന്ന തോന്നല്‍, കുറ്റക്യത്യങ്ങള്‍, വ്യക്തിത്വത്തിലെ ന്യൂനതകള്‍ എന്നിവയെല്ലാമായിരിക്കും ഇവരുടെ വിഷാദരോഗത്തിലെ ലക്ഷണങ്ങളും പരാതികളും.
ډ സീസണല്‍ എഫക്ടീവ് ഡിസോര്‍ഡര്‍(ടലമീിമെഹ മളളലരശ്ലേ റശീൃറെലൃ): ശീതകാലത്ത് കാണപ്പെടുന്ന വിഷാദരോഗം. വര്‍ഷകാലത്തും വേനല്‍കാലത്തും മഞ്ഞുകാലത്തും ഈ ഡിസോര്‍ഡര്‍ കാണപ്പെടാം ഓരോ വ്യക്തിയിലും സീസണല്‍ എഫക്ട് വത്യസ്തമായിരി ക്കും. എന്തെന്നാല്‍ കുറഞ്ഞ അളവിലുള്ള സൂര്യപ്രകാശം പലരിലും വിഷാദരോഗത്തിന് വഴിയൊരുക്കുന്നു. ശാരീരിക പ്രവര്‍ത്തനങ്ങളിലെ പിന്‍വലിയല്‍, ഉറക്കകൂടുതല്‍, അമിതശരീരഭാരം എന്നീ സവിശേഷതകളാണ് ഈ കാലയളവില്‍ കാണപ്പെടുക. ഇത്തരം വിഷാദരോഗം പലരിലും വര്‍ഷംതോറും ആവര്‍ത്തിച്ച് സംഭവിക്കാം.
ډ ബൈപോളാര്‍ ഡിസോര്‍ഡര്‍(ആശുീഹമൃ റശീൃറെലൃ) വിഷാദഉന്‍മാദ രോഗം ഈ അവസ്ഥ അല്‍പ്പം വ്യത്യസ്ഥമാണങ്കിലും വിഷാദരോഗത്തിന്‍റെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരി ക്കുന്നത്. ബൈപ്പോളാര്‍ എന്നവാക്കിന്‍റെ അര്‍ത്ഥം:- ബൈ=രണ്ട്, പോളാര്‍=ധ്രുവം രണ്ട്ധ്രുവങ്ങളില്‍ സ്ഥിതിചെയ്യുന്ന മാനസികാവസ്ഥ. രണ്ടുധ്രുവങ്ങളില്‍ ഒന്ന് കഠിനമായ ദുഃഖം മറ്റൊന്ന് അത്യാഹ്ലാദം, ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉള്ള വ്യക്തിയില്‍ പല കാലയളവിലും ആവര്‍ത്തിച്ചുള്ള(ലുശീറെലെ) വൈകാരിക അസ്ഥിരത പ്രകടമാകുന്നു. ഇവരിലെ വൈകാരിക സ്ഥിരത (ഹീം മിറ വശഴവ ാീീറെ)കേറിയും ഇറങ്ങിയും ഒരുപക്ഷെ ക്രമാതീതമായും സംഭവിക്കുന്നു. വൈകാരിക സ്ഥിരത സാധാരണയിലും താഴ്ന്ന് ഇരിക്കുന്നത് ബൈപ്പോളറിലെ ഡിപ്പ്രഷന്‍(റലുൃലശൈീി)എന്നും, വൈകാരിക സ്ഥിരത സാധാരണയിലും കൂടുതലായുള്ള അവസ്ഥയെ ഉന്‍മാദം- മാനിയ(ڇാമിശമڈ) എന്നും അറിയപ്പെടുന്നു. ഒരുവ്യക്തിയില്‍ തന്നെ വിഷാദം/ഉന്‍മാദം ഒറ്റക്ക് ആവര്‍ത്തിക്കുകയോ, വിഷാദവും ഉന്‍മാദവും മാറിമാറി വിവിധ കാലയളവില്‍ ആവര്‍ത്തിക്കപ്പെടുകയോ സംഭവിക്കാം. ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡറുമായി (യീൃറലൃഹശില ുലൃീിമെഹശ്യേ റശീൃറെലൃ) വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ബൈപ്പോളാര്‍ ഡിസോര്‍ഡറിന്‍റെ രോഗ നിര്‍ണ്ണയത്തില്‍ പലപ്പോഴും പിഴവുകള്‍ സംഭവിക്കാറുണ്ട്. അതിനാല്‍ വിഷാദരോഗവും ഉന്‍മാദ രോഗവും നിര്‍ണ്ണയിക്കണമെങ്കില്‍ ക്യത്യമായ മാനദണഡം-ഡയഗ്നോസ്റ്റിക്ക് ക്രൈറ്റീരിയ പാലിച്ചിരിക്കണം.

ഉലുൃലശൈീി ട്യാുീാേെ: ദൈനംദിന ജീവിതത്തില്‍ മുഴുവന്‍ സമയവും, തുടര്‍ച്ചയായും രണ്ട്ആഴ്ച്ചയോളം സ്ഥിരമായി ഇനി പറയുന്ന ലക്ഷണങ്ങളില്‍ ഏഴോ അല്ലങ്കില്‍ മുഴുവന്‍ ലക്ഷണങ്ങളോ ഒരാള്‍ അനുഭവിക്കുന്നുവെങ്കില്‍ വിഷാദരോഗം ഉണ്ടെന്ന് നിര്‍ണ്ണയിക്കാം:

1. നിരന്തമായ ദുഃഖം, ഉത്കണ്ഡ്ഠാ, ശൂന്യതാബോധം, നിരാശ
2. പ്രതീക്ഷയില്ലായ്മ/ശുഭാപ്തി വിശ്വാസമില്ലായ്മ
3. പെട്ടന്ന് അസ്വസ്ഥനാവുക/ദേഷ്യം പിടിക്കുക
4. കുറ്റബോധം, ഗുണമില്ലാത്തവന്‍/ആരുമില്ലാത്തവന്‍(നിസഹായവസ്ഥ)എന്ന തോന്നല്‍
5. ഹോബികളിലും ദൈനദിനപ്രവര്‍ത്തികളിലും താല്‍പര്യവും സന്തോഷവും നഷ്ടപ്പെടുക
6. ഊര്‍ജ്ജകുറവും ക്ഷീണവും/സദാകിടക്കണമെന്ന താല്‍പര്യം
7. സംസാരവും ശാരീരികചലനവും സാവകാശമാവുക
8. സ്വസ്ഥമായി ഇരിക്കാനും വിശ്രമിക്കുവാനും കഴിയാതാവുക/ഇരിക്കാപൊറുതി കുറവ്
9. ശ്രദ്ധ കേന്ദ്രീകരിക്കാനും, ഓര്‍മ്മിക്കുവാനും, തീരുമാനം എടുക്കാനും ബുദ്ധിമുട്ട്
10. ഉറക്കപ്രശ്നങ്ങള്‍: വെളുപ്പിന് എഴുന്നേല്‍ക്കുക/ കൂടുതല്‍ നേരം ഉറങ്ങുക.
11. വിശപ്പില്ലായ്മ/അമിത വിശപ്പ്/ ശരീരഭാരത്തില്‍ വത്യാസങ്ങള്‍ അനുഭവപ്പെടുക
12. മരണം/ആത്മഹത്യ എന്നിവയെ കുറിച്ചുള്ള ചിന്തകള്‍, ആത്മഹത്യശ്രമം
13. വ്യക്തവും കാരണവുമില്ലാത്ത ശരീര വേദനകള്‍, കോച്ചിപിടുത്തം, തലവേദന, ദഹനപ്രശ്നങ്ങള്‍

വിഷാദരോഗികളായ എല്ലാവരും മേല്‍സൂചിപ്പിച്ച ലക്ഷണങ്ങള്‍ മുഴുവന്‍ അനുഭവിക്കണമെന്നില്ല. ഓരോ രോഗികളിലും വ്യത്യസ്തമായിരിക്കും. ചിലരില്‍ മുഴുവന്‍ ലക്ഷണങ്ങള്‍ കാണമ്പോള്‍ മറ്റുരോഗികളില്‍ ചിലലക്ഷണങ്ങള്‍ മാത്രമെ കാണപ്പെടു. താഴ്ന്ന മാനസികാവസ്ഥക്ക് പുറമേ പല രോഗലക്ഷണങ്ങള്‍ ശാരീരികതലത്തിലും കാണപ്പെടും അതും വിഷാദരോഗത്തിന്‍റെ പരിശോധനയിലും, നിര്‍ണ്ണയ മാനദണ്ഡത്തിലും പ്രധാന്യമര്‍ഹിക്കുന്നു. വ്യക്തിത്വവും ശാരീരിക പ്രവര്‍ത്തനങ്ങളിലെ പ്രത്യേകതകളും അനുസരിച്ച് ഒരാളിലെ വിഷാദരോഗ ലക്ഷണങ്ങളുടെ തീവ്രതയും ആവര്‍ത്തനവും വത്യാസപ്പെടാം. അസുഖത്തിന്‍റെ ഘട്ടത്തെ ആസ്പദമാക്കിയാണ് പുറമേക്ക് കാണുന്ന ലക്ഷണങ്ങളും അവക്കുള്ള ചികിത്സയും.

ഉലുൃലശൈീി ഞശസെ ളമരീൃേെ:
നൂറ്റാണ്ടിലെ സര്‍വ്വസാധാരണവും പൊതുവായതുമായ ഒരു മാനസിക രോഗവുമായിട്ടാണ് പുതിയ ഗവേഷണങ്ങള്‍ ഡിപ്രഷനെ നോക്കികാണുന്നത്. ആഗോളതലത്തിലെ ജനങ്ങള്‍ക്ക് ഏറ്റവുമധികം പ്രയാസങ്ങളും ദുരിതങ്ങളും ഉണ്ടാക്കുന്ന രോഗങ്ങളില്‍ വിഷാദരോഗം നാലാം സ്ഥാനത്താണ്. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് വിഷാദരോഗം ഉണ്ടാവാനുള്ള സാധ്യത എന്നത് സ്വീകാര്യമല്ല. ഇരുകൂട്ടരിലും ഈ തകരാറ് കാണപ്പെടുന്നുണ്ട്. ജനിതക-ജൈവ-പരിസ്ഥിതി-മാനസികം(രീായശിമശേീി ീള ഴലിലശേര, യശീഹീഴശരമഹ, ലി്ശൃീിാലിമേഹ, മിറ ു്യെരവീഹീഴശരമഹ ളമരീൃേെ)എന്നീ കാരണഘടകങ്ങള്‍ സംയുക്തമായി ചേര്‍ന്ന് സ്യഷ്ടിക്കപ്പെടുന്ന തകരാറാണ് ഡിപ്രഷന്‍. ഈ പറഞ്ഞ ഘടകങ്ങള്‍ പരസ്പരം പൂരകമായി പ്രവര്‍ത്തിക്കുന്നത് പൊതുവെ ശ്രദ്ധയില്‍പ്പെടാറില്ല.

ഏതുപ്രായത്തിലും ആര്‍ക്കും ബാധിക്കാവുന്ന മാനസികരോഗമാണ് വിഷാദരോഗം. ഇതിനു മുമ്പില്‍ ജാതിയും മതവും സംസ്കാരവും മറ്റ്ഒന്നുംതന്നെ ബാധകമല്ല. എങ്കിലും പ്രായപൂര്‍ത്തിയാകുന്ന കാലഘട്ടത്തോടു അടുക്കുമ്പോഴായിരിക്കും രോഗം കാണപ്പെടുക. കുട്ടികളിലും കൗമാര പ്രായക്കാരിലും വിഷാദരോഗത്തിന്‍റെ സവിശേഷതകള്‍ കണ്ടെത്തുവാന്‍ തുടങ്ങിയിരിക്കുന്നു. ഇവരില്‍ താഴ്ന്ന മാനസിക പ്രവര്‍ത്തനങ്ങളെക്കാളേറെ ശാരീരിക-മാനസിക ക്ഷീണാവസ്ഥയായിരിക്കും കൂടുതലും കാണപ്പെടുന്നത്. ചെറിയ പ്രായത്തില്‍ അനുഭവിക്കുന്ന കൂടിയ അളവിലുള്ള ഉത്കണ്ഡ്ഠ തകരാറുകളില്‍ നിന്നാണ് മുതിര്‍ന്നവരില്‍ കാണുന്ന പല ദീര്‍ഘകാല മാനസികരോഗങ്ങളും ക്രോണിക്ക് ഡിസോര്‍ഡറുകളും പൊട്ടിപുറപ്പെടുന്നത്.

വിഷാദരോഗം ശരീരത്തിന്‍റെ എല്ലാവിധ പ്രവര്‍ത്തനങ്ങളെയും കൂടിയും കുറഞ്ഞും ബാധിക്കുന്നു. ശരീരത്തിലെ ഹോര്‍മോണുകളുടെ സന്തുലനം, രക്തസമ്മര്‍ദ്ദം, ഹ്യദയത്തിന്‍റെ പ്രവര്‍ത്തനം എന്നിവയെല്ലാം വിഷാദരോഗം മോശമായി ബാധിക്കുന്നു. വിഷാദരോഗം, പ്രത്യേകിച്ച് വളര്‍ച്ചയുടെ മദ്ധ്യകാലഘട്ടത്തിലോ പ്രായപൂര്‍ത്തിയായതിനു ശേഷമോ പിടികൂടുന്ന പ്രമേഹം, കൊളസ്റ്റ്രോള്‍, ഹ്യദ്ദ്രോഗം, ആസ്തമ, കാന്‍സര്‍, പക്ഷാഘാതം, തൈറോയിഡ് രോഗങ്ങള്‍, പാര്‍ക്കിണ്‍സണ്‍ ഡിസീസ് മറ്റു മസ്തിഷകരോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങളോടുകൂടിയോ ചികിത്സയോടൊപ്പമോ ആയിരിക്കും പുറത്ത് വരുക. അതുവരെ വിഷാദരോഗമെന്ന് ഒരുതരത്തിലും തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല. വെറും ക്ഷീണാവസ്ഥ അല്ലങ്കില്‍ താല്‍പര്യകുറവ് എന്ന പേരിലായിരിക്കും തകരാറ് പരിഗണിക്കപെടുക. വിഷാദരോഗം ഉണ്ടാകുമ്പോള്‍ ഒരാളില്‍ ഉണ്ടാകുന്ന അവസ്ഥ തികച്ചും മോശമായിരിക്കും. മറ്റുള്ളവര്‍ക്ക് അത് എളുപ്പം മനസിലായികൊള്ളണമെന്നില്ല.

ചിലപ്പോള്‍ ശാരീരിക രോഗങ്ങള്‍ക്കായി കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലമായും വിഷാദരോഗം ഉണ്ടാകാം. സംങ്കീര്‍ണ്ണമായ ഈ രോഗവസ്ഥ അന്നേരം ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയണമെന്നില്ല. വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളെയും സവിശേഷതകളെയും കുറിച്ച് വ്യക്തമായ ധാരണയില്ലാത്തപക്ഷം ഒരു ഡോക്ടര്‍ക്കും ഇതിനെ നിര്‍ണ്ണയിക്കുവാന്‍ സാധ്യമല്ല. മിക്കവാറും ഇവര്‍ക്കുള്ള ചികിത്സ വെറും വൈറ്റമിന്‍ ഗുളികളില്‍ ഒതുക്കുകയാണ് പതിവ്.

വ്യക്തിപരവും കുടുംബപരവുമായ ചരിത്രം പ്രത്യേകിച്ച് കുടുംബാംഗങ്ങളില്‍ ആരേങ്കിലും വിഷാദ രോഗികളായിരുന്നുവോ എന്ന അന്ന്വേഷണം വിഷാദരോഗത്തിലെ ഒരു പ്രധാനപ്പെട്ട വസ്തുതയാണ്. പലപ്പോഴായും ജീവിതത്തില്‍ നേരിട്ടതും, മനസ്സില്‍ തട്ടിയതുമായ സംഭവങ്ങളും, സമ്മര്‍ദങ്ങളും വിഷാദരോഗത്തിലെക്ക് വഴിവെക്കുന്ന ഘടകങ്ങളാണ്. കടുത്ത സാമ്പത്തിക കടബാധ്യതകള്‍, നഷ്ടങ്ങള്‍, വേര്‍പാടുകള്‍, പരാജയങ്ങള്‍ ഇതല്ലാം കാരണങ്ങളില്‍ ഉള്‍പ്പെടുന്ന മനഃശാസ്ത്രപരമായ വസ്തുതയാണ്.

Treatment
ഏറ്റവും കടുത്ത വിഷാദരോഗം പോലും ചികിത്സിച്ച് ഭേദമാക്കുവാന്‍ കഴിയുംവിധം ഇന്ന് ശാസ്ത്രം വളര്‍ന്ന്കഴിഞ്ഞിരിക്കുന്നു. ആത്മവിശ്വാസം, സന്തോഷം, ഉന്‍മേഷം, ഉറക്കം, ശ്രദ്ധ കേന്ദ്രീകരിക്കുക എന്നീ പ്രവര്‍ത്തനങ്ങളെ എകീകരിക്കുന്ന തലച്ചോറിലെ സെറോട്ടാണിന്‍ എന്ന രാസവസ്തുവിന്‍റെ പ്രവര്‍ത്തന വ്യതിയാനത്തെ നേരെയാക്കുവാന്‍ മരുന്ന് ചികിത്സയും സൈക്കോതെറാപ്പിയും ഒരെപോലെ നല്‍കണം. ഒന്നുമാത്രമായി നല്‍കിയാല്‍ പ്രയോജനമില്ല. രണ്ട് സമീപനത്തിനും വിഷാദരോഗത്തെ കുറക്കുവാന്‍ കഴിയാത്തപക്ഷം ഇസിട്ടി ((ഋഇഠ ലഹലരൃീരേീി്ൗഹശ്ലെ വേലൃമു്യ) അഥവ ഷോക്ക് ട്രീറ്റ്മെന്‍റ് നല്‍കുന്നതാണ് ഉത്തമം. ഇസിട്ടി നല്‍കുന്നതിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റായ പലധാരണകളും വെല്ലുവിളി ഉയര്‍ത്തികൊണ്ട് മറുവശത്ത് നില്‍ക്കുന്നുണ്ട്.