Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

കൗണ്‍സിലിംങ് നിര്‍വ്വചനങ്ങള്‍ (പഠനം)

പാറ്റേഴ്സിന്‍റെ വാക്കുകളില്‍, മാനസിക സഹായം ആവശ്യമുള്ള വ്യക്തി(ക്ലൈയ്ന്‍റ്), അത്തരം സഹായം നല്‍കാന്‍ പഠനവും, പരിശീലനവും ഉള്ള ആളുമായി(കൗണ്‍സിലര്‍) സ്വമേധയ സ്ഥാപിക്കുന്ന ബന്ധമാണ് കൗണ്‍സിലിംങ്ڈ കൗണ്‍സിലിംങ് നല്‍കുന്ന ആള്‍ കൗണ്‍സിലറും സ്വീകരിക്കുന്ന ആള്‍ ക്ലൈയ്ന്‍റാണ്.
ഇങ്ങനെ നോക്കുമ്പോള്‍ കൗണ്‍സിലറുടെ മനോഭാവം ഏറെ പ്രധാനപ്പെട്ടതാണ്. ആരുടെ മേലും പ്രയോഗിക്കേണ്ട ഒന്നല്ല കൗണ്‍സിലിംങ്. അതുപോലെ അടിച്ചേല്‍പ്പിക്കേണ്ടതുമല്ല കൗണ്‍സിലിംങ്. ഒരു വ്യക്തി സ്വയം ആവശ്യപ്പെടേണ്ടതും, സ്വീകരിക്കേണ്ടതുമായ ഒന്നാണ് കൗണ്‍സിലിംങ്. ഇവിടെ വ്യക്തിയെ(ക്ലൈയ്ന്‍റ്) പ്രേരിപ്പിക്കുക എന്നതാണ് ആദ്യപടി. ആവശ്യം മനസ്സിലാക്കി സഹായം തേടാനും അത് സ്വീകരിക്കാനും സന്നദ്ധരാക്കുക എന്നതാണ് പ്രേരണകൊണ്ട് ഉദ്ദേശിക്കുന്നത്.
പെറെസ്(1965), പെപ്പിന്‍സ്കി(1954), കാള്‍ റോജേഴ്സ്(1952), പാറ്റേഴ്സണ്‍(1962) ഇങ്ങനെ പലരും കൗണ്‍സിലിങിന് ഉപകാരപ്രദങ്ങളായ നിര്‍വ്വചനങ്ങള്‍ നല്‍കിയിട്ടുണ്ട്. ആദ്യകാല നിര്‍വ്വചനങ്ങള്‍ അറിവിനും, തീരുമാനങ്ങള്‍ക്കും അതിനുള്ള ഉപാധികള്‍ക്കും പ്രാധാന്യം നല്‍കി. പില്‍ക്കാലത്ത്, പെപ്പിന്‍സ്കിയും, റോജേഴ്സും മാനസികവും, മാനുഷികവും, വൈകാരികവുമായ വശങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. കാള്‍ റോജേഴ്സിന്‍റെ കാഴ്ചപ്പാടില്‍ വ്യക്തിയുടെ സത്ത/വ്യക്തിത്വം(സെല്‍ഫ്) വളര്‍ത്താന്‍ സഹായിക്കലാണ് കൗണ്‍സിലിംങിന്‍റെ ലക്ഷ്യം. കൗണ്‍സിലിംങില്‍ ചില സങ്കല്‍പങ്ങള്‍(അൗാുശൈേീിെ) മുന്‍ധാരണകളായുണ്ട്. കാള്‍ റോജേഴ്സിന്‍റെ ക്ലൈയ്ന്‍റ് കേന്ദ്രീക്യത കൗണ്‍സിലിംങില്‍ അവ പരമ പ്രധാനമാണുതാനും.


1. വ്യക്തിയുടെ മഹത്വവും വിലയും: ഓരോ വ്യക്തിയും തന്നില്‍ തന്നെ വിലപ്പെട്ടവനാണ്. അവന്‍റെ വ്യക്തിത്വം അമൂല്യവും, അനന്യവും, അതിരിക്തവും അലംഘനീയവുമാണ്. അതുകൊണ്ട് വ്യക്തിയെ വിലമതിക്കുകയും, ബഹുമാനിക്കുകയും, ആദരിക്കുകയും ചെയ്യണം. വ്യക്തിമാഹാത്മ്യത്തെപ്പറ്റി ഷേക്സ്പിയര്‍ പറയുന്നു. ڇമനുഷ്യന്‍ എന്തൊരു കലാസ്യഷ്ടിയാണ്. യുക്തിയില്‍ എത്ര ഉന്നതന്‍! കഴിവുകളില്‍ എത്ര അപരിമിതന്‍! ആക്യതിയിലും, ചലനത്തിലും എത്ര പ്രകടനം, സ്തുത്യര്‍ഹനും! പ്രവര്‍ത്തനങ്ങളില്‍ എത്ര ദൈവദൂതസമാനന്‍! ധാരണാശക്തിയില്‍ എത്ര ദേവതുല്യന്‍! ലോകത്തിന്‍റെ സൗന്ദര്യധാമം, ജന്തുലോകത്തിന്‍റെ ഉത്തമമാത്യക!
2. വ്യക്തിപര ഉത്തരവാദിത്വം: ഓരോ വ്യക്തിയും സ്വന്തം ഉത്തരവാദിത്വം എടുക്കാന്‍ കഴിവുള്ളവനാണ്. അത് അവനവന്‍ തന്നെ എടുക്കട്ടെ!
3. വ്യക്തി സ്വാതന്ത്ര്യം: സ്വയം തീരുമാനമെടുക്കാനും, സ്വയം നടത്താനും ഉള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ട്. അത് അവരവര്‍ക്കു തന്നെ വിട്ടുകൊടുക്കുക. അതില്‍ കൈ കടത്തരുത്.
4. ഓരോ വ്യക്തിയ്ക്കും തനിമയും, സ്വയം നിയന്ത്രക സ്വാതന്ത്ര്യവും ഉണ്ട്. അതംഗീകരിക്കുക, അനുവദിക്കുക! അത് വളര്‍ത്താനും പരിപോഷിപ്പിക്കാനുമാണ് കൗണ്‍സിലിംഗ് ഉപകരിക്കേണ്ടത്.