ഒരു വ്യക്തിയുടെ ഭാവി ജീവിതം സുരക്ഷിതമാക്കുവാന്‍ അനിവാര്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് കരിയര്‍ ഗൈഡന്‍സ് കൗണ്‍സലിംങ് എന്ന പ്രക്രിയകൊണ്ട് ഉദേശിക്കുന്നത്. പക്ഷെ നമ്മുടെ നാട്ടില്‍ നേരെ തിരിച്ചാണ്- ചില മാധ്യമ പ്രവര്‍ത്തകരും മതപണ്ഡിതരും ചേര്‍ന്ന് ഡോനേഷനും, തലവരി പണവും, അമിതഫീസിന്‍റെ കമ്മീഷനും പിടുങ്ങുവാനായി പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികളെ നാടുനീളെ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനമെന്ന അറവുശാലകളെ പരിചയപ്പെടുത്തുവാനും, കൂട്ടികൊടുക്കുവാനായി ഉപയോഗിക്കുന്ന തന്ത്രമായി മാറിയിരിക്കുകയാണ് ഇന്ന് കരിയര്‍ ഗൈഡന്‍സ് കൗണ്‍സലിംങ്. ഇവിടെ മാതാപിതാക്കളും വിദ്യാര്‍ത്ഥികളും ഒരുപോലെ ചൂഷണത്തിന് വിധേയരാകുന്നു. ഇല്ലാത്ത അംഗീകാരം ഉണ്ടെന്ന് സ്ഥാപിച്ച് ചതിക്കുക, ബാഹ്യമായ പുറം മോടികാട്ടി ആകര്‍ഷിപ്പിച്ച് വഞ്ചിക്കുക, തുടര്‍ന്ന് അനാവശ്യമായ ഫീസ് അടയ്ക്കുവാന്‍ സാധിക്കാതെ മാതാപിതാക്കളെ ലോണ്‍ എടുപ്പിച്ച് ഉന്നതസ്ഥാപനങ്ങളുടെ അടിമയാക്കി മാറ്റുക എന്നത് മാത്രമാണ് കൂടുതലായി ഈമേഖലയില്‍ സംഭവിക്കുന്നത്. ഒപ്പം ഭൂരിപക്ഷം ആളുകളുടെ കരിയറുടെ അവസാനവും.
ഏതൊരു വിദ്യാര്‍ത്ഥിയും തന്‍റെ വ്യക്തിത്വം, സമൂഹത്തിലും-കുടുംബത്തിലുള്ള പങ്ക്, പഠനം, കഴിവുകള്‍, ലഭിക്കുന്ന മാര്‍ക്ക്, അടുത്ത കോഴ്സ്, ഭാവിജീവിതം, ജീവിതപങ്കാളി, കുടുംബം എന്നിവയെ കുറിച്ച് വളരെ ഗഹനമായി ചിന്തിക്കുന്ന ഘട്ടമാണ് കൗമാരപ്രായത്തിന്‍റെ അവസാനം. ഭൂരിപക്ഷം വിദ്ദ്യാത്ഥി/വിദ്ദ്യാര്‍ത്ഥിനികളും ഏഴാം ക്ലാസ് മുതല്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് ഗൗരവമായി ചിന്തിച്ച് തുടങ്ങുന്നു. വാസ്തവത്തില്‍ ഈ കൗമാരപ്രായകാര്‍ക്ക് ഉദ്ദേശിച്ചുള്ളതാണ് കരിയര്‍ ഗൈഡന്‍സ് കൗണ്‍സലിംങ്. ഇവര്‍ക്ക് ലഭിക്കേണ്ട ഗൈഡന്‍സ് കൗണ്‍സിലിംങ്നേ കുറിച്ചുള്ള സര്‍വ്വനിയമങ്ങളും വിദ്യാഭ്യാസ നിയമങ്ങളില്‍ ശക്തമായി പ്രതിപാദിക്കുന്നുണ്ട്. പക്ഷെ വിദ്ധ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും അല്ലെങ്കില്‍ സ്ഥാപനങ്ങളുടെയും ഇഷ്ടത്തിനനസരിച്ച് പഠിക്കുവാന്‍ നിര്‍ബന്ധിതരാകുന്നു എന്നത് വാസ്തവം.
സമൂഹത്തില്‍ ഓരോ കാലഘട്ടത്തിലും നിലനില്‍ക്കുന്ന സാമൂഹ്യ സാംസ്കാരികമായ നല്ലതും ചീത്തയുമായ സര്‍വതിലേക്കും ആകര്‍ഷിച്ച് അതില്‍ നീന്തിതുടിച്ചു കൊണ്ടാണ് ഓരോരുത്തരും തന്‍റെ കൗമാരപ്രായത്തെ മുന്നോട്ട് നയിക്കുന്നത്. ഈ കാലയളവില്‍ പ്രത്യേകവിഷയത്തോടൊ വസ്തുവിനോടോ തോന്നിപ്പിക്കുന്ന ഭ്രമം തന്‍റെ ഭാവി-പഠനം-ജീവിതത്തേയും, വ്യക്തിത്വ വികാസത്തേയും എപ്പ്രകാരമാണ് ബാധിക്കുക എന്നത് തിരിച്ചറിയണം. തെറ്റായ സമ്മര്‍ദ്ദങ്ങളില്‍ അകപ്പെടാതിരിക്കുവാനായി തന്‍റെ കഴിവുകളെ എങ്ങിനെ വളര്‍ത്തിയെടുക്കണം?, തന്‍റെ അഭിരുചി / ബുദ്ധിശേഷി, കായിക ക്ഷമത എന്നിവ എന്താണ്?, ഏതുതരം വിഷയം എപ്പ്രകാരം പഠിച്ച് മാര്‍ക്ക് നേടണം?, സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച പഠനമേഖലക്ക് അനുയോജ്യമാണോ തന്‍റെ ബുദ്ധിശേഷിയും അഭിരുചിയും പഠനരീതിയും?, അത്തരം മേഖലക്ക് യോജിച്ച പഠനമികവും, കഴിവും, സാമ്പത്തികശേഷിയും തനിക്കുണ്ടോ? ഏറ്റെടുക്കുന്ന മേഖലയില്‍ ഒരുവന്‍ എപ്പ്രകാരം പ്രവര്‍ത്തിക്കണം? അതിലൂടെ സമൂഹത്തോടും രാജ്യത്തോടും എനിക്ക് എന്താണ് ചെയ്യുവാന്‍ സാധിക്കുക? സമ്പത്താണോ അതൊ ധാര്‍മ്മികതയാണോ ഞാന്‍ ശ്രദ്ധിക്കേണ്ടത് തുടങ്ങി നാനാവിധ വിഷയങ്ങളാണ് കരിയര്‍ ഗൈഡന്‍സ് കൗണ്‍സലിംഗില്‍ നടപ്പിലാക്കേണ്ടത്.
കൗമാരകാല വളര്‍ച്ചയെ സ്വാധീനിച്ചാണ് ഒരു വ്യക്തിയുടെ ഭാവിജീവിതമെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ട്തന്നെ ഈ കാലയളവില്‍ അഭിരുചി, ബുദ്ധി, വൈകാരികത, വ്യക്തിത്വം തുടങ്ങി വിവിധകാര്യങ്ങള്‍ വിലയിരുത്തേണ്ടത് കരിയര്‍ ഗൈഡന്‍സ് കൗണ്‍സലിംങിലെ അതിപ്രധാനമായ കാര്യമാണ്. ഇതിലൂടെയാണ് കരിയര്‍ ഗൈഡന്‍സ് പൂര്‍ണ്ണമാവുക. കരിയര്‍ ഗൈഡന്‍സ് കൗണ്‍സലിംങ് ഒറ്റക്കും ഗ്രൂപ്പായും ഒരേസമയം വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും നല്‍കുന്നു, അതില്‍ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ക്ക് അദ്ധ്യാപകര്‍ സാക്ഷ്യം വഹിക്കേണ്ടതും അതീവ പ്രാധാന്യമര്‍ഹിക്കുന്നു.
© Copyright 2020. All Rights Reserved.