ബോര്‍ഡര്‍ലൈന്‍ രോഗികള്‍ക്ക് താന്‍ തഴയപ്പെടുമോ അല്ലെങ്കില്‍ ഉപേക്ഷിക്ക പ്പെടുമോ എന്ന ഭയത്തില്‍ നിന്നായിരിക്കും ബോര്‍ഡര്‍ലൈന്‍റെ എല്ലാ ലക്ഷണങ്ങളും ആരംഭിക്കുക. ഇത്തരം രോഗികള്‍ അനാവശ്യ പണമിടപാടുകള്‍, ചൂതാട്ടം, സുരക്ഷിതമല്ലാത്ത ലൈംഗികത എന്നിവയില്‍ ചെന്നുചാടുന്നു. ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുക, ഐസ് ക്രീം-മധുരപലഹാരങ്ങള്‍-മദ്യം എന്നിവയുടെ ഉപയോഗം ശക്തമായിരിക്കുകയും, ഇതുവരെ പ്രചോദനാത്മക സ്വഭാവങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരക്കാരുടെ വ്യക്തിത്വത്തിന്‍റെ മൂല്യം അസ്ഥിരമാ യിരിക്കും. അധികനാള്‍ നിലനില്‍ക്കാത്ത ബന്ധങ്ങള്‍ ഉള്ളവര്‍. പരസ്പര വൈര്യദ്ധ്യം നിറഞ്ഞ പെരുമാറ്റങ്ങള്‍, ശക്തമായ അനാസ്ഥ, കോപവും പൊട്ടിത്തെറികളും നിരന്തരം കാണിക്കുന്ന പ്രക്യതര്‍.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ തകരാറ് കൂടുതല്‍ കാണുന്നത്. വൈകാരികമായ അസ്ഥിരതയാണ് ഇവരുടെ മറ്റൊരു സവിശേഷത. ഈ വ്യക്തിത്വ വൈകല്യം ഉള്ളവര്‍ക്ക് സ്വയാവബോധം തീരെ കുറവായിരിക്കും. എവിടെ എങ്ങിനെ ആരോട് എന്ത് പറയണം, പറയാന്‍ പാടില്ല എന്നൊന്നും ഇവരുടെ നിഘണ്ഡുവില്‍ ഉണ്ടായിരിക്കില്ല. തോന്നിയപടി പെരുമാറുകയും പ്രവര്‍ത്തിക്കുകയും പതിവാണ്. ഇതോടൊപ്പം തിരസ്ക്കരിക്കപെടുമോ എന്ന ഉയര്‍ന്ന തോതിലുള്ള ഭയവും കൂടുതലായിരിക്കും. വളരെ പെട്ടെന്ന് ശൂന്യതകബോധം ഇവരെ പിടികൂടും. അതുകൊണ്ട്തന്നെ പുതുതായി വരുന്ന ഏതൊരുവന്‍റെയും(കള്ളന്‍റെകൂടെയും) കൂടെ ബന്ധം സ്ഥാപിക്കുന്നു. ഉണ്ടാകുന്ന ബന്ധങ്ങള്‍ ചിലപ്പോള്‍ ആഴചകളോ മാസങ്ങളോ നീണ്ടുനില്‍ക്കാറില്ല അപ്പോഴേക്കും അടിച്ചുപിരിയും. ഇതിനുള്ളില്‍ എല്ലതരം സമര്‍പ്പണങ്ങളും കഴിഞ്ഞിരിക്കും. ഈ തകരാറ് ബാധിച്ച് ഒരു സീരിയല്‍ നടി മൂന്നു വര്‍ഷത്തിനിടയില്‍ 8 വിവാഹം കഴിച്ച സംഭവം ഈയടുത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. പക്ഷെ അവരെ സംബന്ധിച്ചിടത്തോളം നോര്‍മല്‍ ആണന്നാണ് അവരുടെ വിശ്വാസം എന്നാല്‍ അല്ല. നിരവധി സിനിമ/സീരിയല്‍ നടികള്‍, ചാനല്‍ അവതാരകര്‍, സംഗീത-ന്യത്ത പ്രതിഭകള്‍ തുടങ്ങി ഡോക്ടര്‍ ബിരുദമുള്ള സൈക്കോളജിസ്റ്റുമാരും, വക്കീല്‍, കൗണ്‍സലേഴ്സ്, അദ്ധ്യാപകര്‍ എന്നിവര്‍പോലും ഈ തകരാറിന്‍റെ പിടിയില്‍ കഴിഞ്ഞുവരുന്നുണ്ട്.
ഇവര്‍ യാതൊരു തരത്തിലും വിമര്‍ശനങ്ങളും കുറ്റപെടുത്തലുകളും ഇഷ്ടപ്പെടുകയില്ല. ഒന്നുപറഞ്ഞ് രണ്ടിന് നിലവിലുള്ള കര്‍മ്മമേഖല /പങ്കാളിയെ /കാമുകനെ മാറ്റി ആസ്ഥാനത്ത് മറ്റൊരാളെ പ്രതിഷ്ടിക്കാന്‍ കേവലം മണികൂറുകള്‍ മാത്രമേ ഇത്തരക്കാര്‍ക്ക് ആവശ്യമുള്ളു. വാസ്ഥവത്തില്‍ ഇത്തരക്കാരുടെ തേപ്പുകള്‍ക്ക് വിധേയരാകുന്ന പുരുഷന്മാര്‍ ഭാഗ്യവാന്മാരാണ്, കാരണം അവരില്‍ നിന്നും പിന്നീട് ദുരിതങ്ങള്‍ സഹിക്കേണ്ടല്ലോ! അത്രയധികം അപകടകാരിക ളായിരിക്കും ഇവര്‍.
വൈകാരികമായി പെട്ടെന്ന് പൊട്ടിത്തെറിക്കുക, വസ്തുതകളെ ദുര്‍വ്യാഖ്യാനിക്കുക, ആത്മഹത്യയ്ക്ക് ശ്രമിക്കുക എന്നത് ഇവരുടെ സവിശേഷതയുടെ മാറ്റ് കൂട്ടുന്നു. കൂടാതെ സ്വയം ഉപദ്രവിക്കുക, മുറിവേല്‍പ്പിക്കുകയും പതിവാണ്. ഈ തകരാര്‍ ബാധിച്ചവര്‍ക്ക് സ്വാതന്ത്യം നിഷേധിക്കുന്നത് ആപത്താണ്. എന്നാല്‍ അമിതസ്വാതന്ത്യം ദുരുപയോഗിക്കുകയും ചെയ്യും. ബോര്‍ഡര്‍ലൈന്‍ തകരാറുള്ള അതീവ പ്രശസ്തയായ ഒരു മലയാളനടി അടുത്ത്കാലത്ത് സ്വാതന്ത്യവും അംഗീകാരവും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പത്തിലധികം തവണ കൈമുറിച്ച് മരിക്കാന്‍ ശ്രമിച്ചിരുന്നു. അതിപ്രശസ്തയായ ഇവരുടെ ഭര്‍ത്താവ് വേറൊരു വിവാഹം കഴിച്ച് സുഖമായി കഴിയുമ്പോള്‍ ഇവര്‍ നാലാമത്തെ കാമുകനുമായി വഴക്കിട്ട് പോലീസിന്‍റെ സഹായം തേടി പ്രസിദ്ധയായി തീര്‍ന്നു. വാസ്തവത്തില്‍ വിവാഹത്തിന്‍റെ കണക്കെടുപ്പാണോ ഇവിടെ വിഷയം എന്ന് നിങ്ങള്‍ക്ക് തോന്നാം! ക്ഷമിക്കണം! സ്ത്രീകളെ ബാധിക്കുന്ന ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഒരു പൈശാചിക രോഗാവസ്ഥയാണ്. 55 വയസ്സ് ആകുമ്പോഴേക്കും അനവധി പങ്കാളികള്‍ ഇവരുടെ ജീവിതത്തിലൂടെ കടന്നുപോകുന്നതിന്‍റെ പിന്നിലുള്ള കാരണം ڇഒറ്റക്കാവുന്നതും തിരസ്ക്കരിക്കപ്പെടുന്നതും ഇവര്‍ക്ക് സഹിക്കാനാവില്ലڈ എന്നതു തന്നെ. പക്ഷെ ഇവരണ്ടും മറികടക്കാനുള്ള ഉപാധി വൈവാഹിക ജീവിതം മാത്രമല്ല എന്നിവര്‍ ചിന്തിക്കുന്നില്ല എന്നതും ഒരു വസ്തുത.
അംഗീകാരത്തിനും പ്രശസ്തിക്കും വേണ്ടി സ്വന്തം ശരീരംപോലും മറ്റൊരാള്‍ക്ക് പങ്കുവെക്കുന്നവര്‍ ഈകൂട്ടരില്‍ ഉണ്ട്. അവര്‍ ക്രമേണ ചൂഷണത്തിന് വിധേയമായി ലൈംഗിക തൊഴിലാളിയുടേതിനു തുല്യമായി ജീവിതം നയിക്കുവാന്‍ വിധിക്കപ്പെടുന്നു. ബാല്യകാലത്ത് നേരിടുന്ന ലൈംഗീകപരമായ ചൂഷണമാണ് ഭൂരിപക്ഷം സ്ത്രീകളുടെ ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡിന്‍റെ കാരണമെന്ന് ശാസ്ത്രം തെളിയിച്ചിരിക്കുന്നു. ചെറിയ ഒരുവിഭാഗം സ്ത്രീകള്‍ക്ക് തലച്ചോറിലെ ڇഓര്‍ബിറ്റോ ഫ്രീഫ്രോണ്ടല്‍ ലോബിന്‍റെڈ വലുപ്പകുറവും, څഅമിഗ്ഡെല്ല-ഹിപ്പോകാംമ്പസ്چ എന്നിവയുടെ പ്രവര്‍ത്തന തകരാറും കൊണ്ടും സംഭവിക്കുന്നു. ഈ വിഭാഗക്കാര്‍ പൊതുവെ മാനസികവും ശാരീരികവുമായി ശുദ്ധരും നല്ലവരുമായിരിക്കും. ഇതേ തകരാറുള്ള പുരുഷന്മാരെ വേണമെങ്കില്‍ ആന്‍റീസോഷ്യല്‍ പേഴ്സണാലിറ്റി തകരാര്‍ ഉള്ളവര്‍ എന്നും വിളിക്കാം.
കൈയില്‍ കിട്ടുന്നപണം തോന്നിയവിധം ചിലവഴിക്കുക, മറ്റുള്ളവര്‍ക്ക് കടം കൊടുക്കുക, ചതിക്കുക, അന്യവ്യക്തികളുമായി അന്തിയുറങ്ങുക-യാത്ര പോവുക, വഴക്കടിക്കുക, വായില്‍ തോന്നിയ അനാവശ്യം വിളിച്ചുകൂവുക, ആക്രോശിക്കുക, പരിസരബോധമില്ലാതെ പെരുമാറുക, വാശി, ദേഹോപദ്രവം, ഒന്നിലും സ്ഥിരമായി ഉറച്ച് നില്‍ക്കാതിരിക്കുക, അവിഹിത ബന്ധങ്ങള്‍, ആത്മഹത്യ പ്രവണത, സദാ അണിഞ്ഞൊരുങ്ങി നടക്കുക, ശരീരത്തില്‍ പലയിടത്തും ടാറ്റു കുത്തുക, പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുക, സുഹ്യത്തുക്കളുമായി ചുറ്റികറങ്ങുക, അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം, എത്ര സ്നേഹിച്ചാലും സഹായിച്ചാലും ഒന്നും ലഭിച്ചില്ല/തന്നില്ല എന്നപരാതി ഉന്നയിക്കുക ഇങ്ങനെ പോകുന്ന ഇവരുടെ പ്രത്യേകതകള്‍. അടുത്ത കാലത്ത് പ്രസിദ്ധിയാര്‍ജിച്ച് സോളാര്‍കേസ് നായികയുടെ ജീവിതശൈലികള്‍ മറ്റൊരു ഉദാഹരണമാണ്.
സെലിബ്രറ്റി ആകാനുള്ള മോഹത്തിന്‍റെ തീവ്രതയനുസരിച്ച് സ്ത്രീകള്‍ക്ക് ബോര്‍ഡര്‍ലൈന്‍-ഹിസ്റ്റ്രിയോണിക് എന്നീ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഉണ്ടോയെന്ന് എളുപ്പം കണ്ടെത്തുവാന്‍ കഴിയും. അത് രാഷ്ട്രീയം, കല, സാഹിത്യം, സംസ്കാരം എന്നുവേണ്ട എന്തായാലും വേണ്ടില്ല, എങ്ങിനെയെങ്കിലും സെലിബ്രറ്റിയായാല്‍ മതി ഇവര്‍ക്ക്. ആ സ്ഥാനത്തിരുന്ന് കിട്ടുന്ന ആരാധനയും അംഗീകാരവും പ്രശസ്തിയും ഇവര്‍ക്ക് ലഹരിക്കു തുല്യമാണ്.
വൈകാരികമായ അസ്ഥിരതയാണ് ഇതിലെ പ്രധാന ലക്ഷണം. ന്യൂറോസിസിന്‍റെയും സൈക്കോസിസിന്‍റെയും ലക്ഷണങ്ങള്‍ മാറിമാറി സമ്മിശ്രമായി അനഭിലണീയമായ സാഹചര്യങ്ങളില്‍ ഇവര്‍ പ്രകടിപ്പിക്കുന്നതിനാല്‍ ഒരുവള്‍ നോര്‍മലാണോ അതോ അബ്നോര്‍മലാണോ എന്നു ചിന്തിക്കാന്‍ പ്രയാസം ഉണ്ടാക്കുന്നതാണ്. കൗമാരപ്രായം മുതല്‍ ഈ തകരാറിന്‍റെ സവിശേഷതകള്‍ പ്രകടമായിരിക്കും. ഇനി പറയുന്ന ഒമ്പത് ലക്ഷണങ്ങളില്‍ അഞ്ചെണ്ണമെങ്കിലും ഒരുസ്ത്രീയില്‍ ഉണ്ടെങ്കില്‍ ആ വ്യക്തിക്ക് ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ വൈകല്യമുണ്ടെന്ന് അനുമാനിക്കാം:
1. മറ്റുള്ളവര്‍ തന്നെ ഉപേക്ഷുമെന്ന ആശങ്കയും, അതൊഴിവാക്കാനുള്ള സര്‍വ്വവും തീവ്രവുമായ ശ്രമങ്ങളും
2. അസ്ഥിരവും തീവ്രവുമായ എന്നാല്‍ ആയുസ്സില്ലാത്തതുമായ വ്യക്തി ബന്ധങ്ങള്‍, അങ്ങേയറ്റത്തെ ആരാധനയില്‍ നിന്ന് അങ്ങേയറ്റത്തെ വൈരാഗ്യ ബുദ്ധിയിലേക്കുള്ള ചടുലമായ ചാഞ്ചാട്ടം ഇതില്‍ സ്വാഭാവികം.
3. അവനവനെക്കുറിച്ചുള്ള കാഴ്ചപ്പാടിലും ആത്മവിശ്വാസത്തിലും അസ്ഥിരത.
4. പ്രകടമായ എടുത്തുചാട്ട സ്വഭാവം, പണം ചെലവഴിക്കല്‍, ലൈംഗികാസക്തി, ലഹരി മരുന്നുപയോഗം, അപകടകരമായ വിധം പ്രവര്‍ത്തിക്കുക(ഡ്രൈവിങ്), അമിതമായ ഭക്ഷണം കഴിക്കല്‍ എന്നീ മേഖലകളിലൊക്കെ എടുത്തുചാട്ടം പ്രകടമായിരിക്കും.
5. സ്വയം മുറിവേല്‍പ്പിക്കുകയും ആത്മഹത്യാശ്രമങ്ങള്‍, ചേഷ്ടകള്‍, ഭീഷണികള്‍ എന്നിവ ആവര്‍ത്തിച്ചു കാണിക്കുക ചെയ്യുന്ന സ്വഭാവം.
6. വികാരങ്ങള്‍ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ, ഇടയ്ക്കിടെ കഠിനമായ സങ്കടം, ദേഷ്യം, ഉല്‍ക്കണ്ഠ എന്നിവ മാറിമാറി വരിക. ഇത്തരം തീവ്രമായ വൈകാരികാവസ്ഥകള്‍ ഏതാനും മണിക്കൂറോ ചിലയവസരങ്ങളില്‍ ഏതാനും ദിവസമോ നീണ്ടുനില്‍ക്കും.
7. നിരന്തരമായ ശൂന്യതാബോധം. ഒരു കാര്യത്തിലും സ്ഥായിയായ ത്യപ്തിയില്ല. അതുകൊണ്ടുതന്നെ പഠിക്കുന്ന കോഴ്സുകള്‍, ചെയ്യുന്ന ജോലികള്‍, സുഹ്യത്തുക്കള്‍ എന്നിവയൊക്കെ ഇടയ്ക്കിടെ മാറികൊണ്ടിരിക്കും.
8. അമിതമായ ദേഷ്യം, സ്ഥലമോ സാഹചര്യമോ നോക്കാതെ പൊട്ടിത്തെറിക്കുക. ശാരീരിക ഉപദ്രവങ്ങള്‍-ആക്രമണങ്ങള്‍
9. മാനസിക സമ്മര്‍ദ്ദത്തെതുടര്‍ന്ന് താല്‍ക്കാലികമായ സംശയങ്ങളോ നാടകീയമായ ശരീരചലന വൈകല്യങ്ങളോ പ്രത്യക്ഷപ്പെടാം
സത്യത്തില്‍ ഇത്തരക്കാര്‍ വിവാഹം കഴിച്ച് ജീവിക്കാതിരിക്കുന്നതാണ് അത്യുത്തമം എന്ന് വ്യക്തിപരമായി തന്നെ പറയാന്‍ കഴിയും. ഈ വ്യക്തിത്വ വൈകല്യമുള്ളവ രുടെ പഠനവും ജോലിയും ദാമ്പത്യവും എല്ലാം ശക്തമായ തകരാറിലൂടെയാണ് കടന്നുപോവുക. ڇവൈരുധ്യാത്മക സ്വഭാവ ചികിത്സڈയാണ് ഇവരെ സഹായിക്കു വാനുള്ള തെറാപ്പി
© Copyright 2020. All Rights Reserved.