Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

ബുദ്ധിമാന്ദ്യം

അതിദ്രുതം മാറികൊണ്ടിരിക്കുന്ന മത്സരാധിഷ്ടിതമായ ഒരു സമൂഹത്തില്‍ സാമാന്യ ബുദ്ധിയുള്ളവര്‍പോലും പുറന്തള്ളപ്പെട്ടുപോകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. എങ്കിലും മനശാസ്ത്ര ചികിത്സകരും കൗണ്‍സിലേഴ്സും കണ്ടെത്തുന്നതില്‍ പരാജയപ്പെടുന്ന ഒരു തകരാറാണ് ബുദ്ധിമാന്ദ്യം അഥവാ മെന്‍റല്‍ റിറ്റാര്‍ഡേഷന്‍ എന്നു പറയാതിരിക്കാനും പറ്റില്ല. അപ്പോള്‍പിന്നെ ബുദ്ധിമാന്ദ്യം ഉള്ളവരുടെ കാര്യം അത്രയും പരിതാപകരമാണ്. ഏതു സമൂഹവും അതിലെ ദുര്‍ബ്ബലരും നിരാലം ബരുമായവരോട് പുലര്‍ത്തുന്ന പരിഗണന ആ സമൂഹത്തിന്‍റെ മാനസിക സംസ്ക്കാരത്തിന്‍റെ മാനദണ്ഡമാണ്. അത് കൊണ്ട്തന്നെ സവിശേഷശ്രദ്ധ അര്‍ഹിക്കുന്ന ഒരു മേഖലയാണ് ബുദ്ധിമാന്ദ്യമുള്ളവരുടെ പ്രയാസങ്ങളും അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളും. ڇബുദ്ധിڈ എന്തെന്ന് പൂര്‍ണ്ണമായി നിര്‍വ്വചിക്കുവാനും വിശദീകരിക്കുവാനും പ്രയാസമുള്ളതു കൊണ്ട്തന്നെ ڇബുദ്ധിമാന്ദ്യംڈ എന്നതിന് ശരിയായ നിര്‍വ്വചനം പ്രയാസമാണ്. ഒരാളുടെ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ ശരാശരി നിലവാരത്തില്‍ നിന്നും ഗണ്യമായി കുറയുകയും തന്മൂലം ആ വ്യക്തിയുടെ ആകമാനമുള്ള കഴിവുകളിലും പ്രവര്‍ത്തനങ്ങളിലും (അതായത് മാനസികവും, ശാരീരികവും, ഭാഷാപരവും, സാമൂഹികവുമായ കഴിവുകളില്‍)പ്രകടമായ ന്യൂനതകള്‍ അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ബുദ്ധിമാന്ദ്യം എന്നപദം അര്‍ത്ഥമാക്കുന്നത്.

ബുദ്ധിമാനം ആണ് ബുദ്ധിപരമായ കഴിവുകളുടെ മാനദണ്ഡമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ബുദ്ധിമാനം എന്ന ആശയം ആദ്യമായി സൂചിപ്പിച്ചത് സ്റ്റേണ്‍, കൂള്‍മാന്‍ എന്നീ ശാസ്ത്രജ്ഞന്മാരാണ്. ബുദ്ധിമാനം കണക്കാക്കുന്നതിന് മാനസിക വയസ്സിനെ കുട്ടിയുടെ വയസ്സുകൊണ്ട് ഹരിക്കുന്നു. ഭിന്നസംഖ്യ ഒഴിവാക്കുന്നതിനായി അതിനെ 100 കൊണ്ട് ഗുണിക്കുന്നു.

ബുദ്ധിമാനം കാണുവാനുള്ള സൂത്രവാക്ക്യം ഇപ്രകാരമാണ്.

ഒരു കുട്ടിയുടെ മാനസികവയസ്സ് കുട്ടിയുടെ വയസ്സിന് തുല്യമായിരുന്നാല്‍ അവന്‍റെ ബുദ്ധിമാനം 100 ആയിരിക്കും. അതിനാല്‍ ശരാശരി ബുദ്ധിമാനം 100 ആണ്. 100 ല്‍ കുറഞ്ഞ കഝ ബുദ്ധികുറവിനേയും കൂടിയ കഝ ബുദ്ധിക്കൂടുതലിനേയും കുറിക്കുന്നു. ഒരാളുടെ മാനസികവളര്‍ച്ച അയാളുടെ പ്രായത്തിന് അനുസ്യതമല്ലെങ്കില്‍ കഝ കുറയാനിടയാകും. കഝ എഴുപതോ അതില്‍ താഴെയോ ഉള്ളവരെയാണ് ബുദ്ധി മാന്ദ്യമുള്ളവരായി കണക്കാക്കുന്നത്. കഝവിന്‍റെയും പൊതുവിലുള്ള കഴിവുകളുടെയും അടിസ്ഥാനത്തിലാണ് ബുദ്ധിമാന്ദ്യമുള്ളവരെ തരം തിരിച്ചിരിക്കുന്നത്. കഝ നിര്‍ണ്ണയത്തെ ബാധിക്കുന്ന പലവിധ ഘടകങ്ങളുണ്ട്. ഈ ഘടകങ്ങളെ കണക്കിലെടുക്കാതെ കഝ സ്ക്കോറിനു മാത്രം അമിതപ്രാധാന്യം നല്‍കുന്നത് അപകടമാണ്. നിലവില്‍ ഈ പ്രവണത കൂടുതലാണുതാനും.

ബുദ്ധിമാനം വെത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ ബുദ്ധിമാന്ദ്യം നാലു വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.

1. മൈല്‍ഡ് മെന്‍റല്‍ റിറ്റാര്‍ഡേഷന്‍ (കഝ 70നും 50നും ഇടയില്‍): വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ വലിയ അപാകതകള്‍ കണ്ടില്ല എന്നിരിക്കും. മറ്റുകുട്ടികളെ അപേക്ഷിച്ച് താമസിച്ചായിരിക്കും ഈ കുട്ടികള്‍ സംസാരിച്ചു തുടങ്ങുക. ഇത്തരക്കാരുടെ വളര്‍ച്ചയില്‍ നിരവധി ന്യൂനതകള്‍ കാണാനിടയുണ്ട്. വിദ്യാഭ്യാസ കാലഘട്ടത്തായിരിക്കും ഈ ന്യൂനതകള്‍ മറനീക്കി പുറത്തുവരുന്നത്. പഠനത്തില്‍ മറ്റുകുട്ടികള്‍ക്കൊപ്പം മുന്നേറാന്‍ ഇവര്‍ക്കു കഴിയുകയില്ല. തുടരെ തുടരെയുള്ള തോല്‍വികള്‍ പ്രശ്നമായി മാറുന്നു. ആറാം ക്ലാസിനപ്പുറം വ്യക്തതയോടുകൂടി മുന്നേറാന്‍ ഇവര്‍ക്കു കഴിയുകയില്ല. എങ്കിലും ഇന്നത്തെ കേരള വിദ്യാഭ്യാസത്തിലെ ക്ലാസ് കയറ്റസമ്പ്രദായം അനുസരിച്ച് ഏതുപൊട്ടനേയും 10-ാം ക്ലാസ് വരെ പാസാക്കിവിടും. എന്നാല്‍ കൗമാരപ്രായമെത്തുന്നതോടുകൂടി ഇവരില്‍ നിക്ഷിപ്ത മാകുന്ന ഉത്തരവാദിത്വങ്ങളും പ്രതീക്ഷകളും സാക്ഷാത്കരിക്കാനാകാതെ പലവിധ പ്രതിസന്ധികളും സംജാതമാകുന്നു. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ വന്നു ചേരുന്നതോടെ ഇവരുടെ കഴിവുകേടുകള്‍ കൂടുതല്‍ പ്രകടമാകുന്നു. സ്വന്തം കാര്യങ്ങള്‍ നോക്കിനടത്താന്‍ ഇക്കൂട്ടര്‍ക്ക് കഴിയും. അതുപോലെ ആരുടെയെങ്കിലും മേല്‍നോട്ടത്തില്‍ ജോലികളില്‍ ഏര്‍പ്പെടാനും ഇവര്‍ക്കു കഴിയും. പരിശീലനം നല്‍കുന്നതിലൂടെയും മാര്‍ഗ്ഗനിര്‍ദേശങ്ങളിലൂടെയും പ്രോത്സാഹനത്തിലൂടെയും ഇക്കൂട്ടരില്‍ വളരെയേറെ പുരോഗതിയുണ്ടാക്കാന്‍ സാധിക്കും.
2. മോഡറേറ്റ് മെന്‍റല്‍ റിറ്റാര്‍ഡേഷന്‍ ( കഝ 49നും 35 നും ഇടയില്‍): വളര്‍ച്ചയുടെ ആദ്യകാല ഘട്ടത്തില്‍ത്തന്നെ പ്രകടമായ ന്യൂനതകള്‍ കണ്ടുതുടങ്ങുന്നു. ചുറ്റുപാടുകളെക്കുറിച്ചുള്ള അറിവ്, ആശയവിനിമയം, ശാരീരികവളര്‍ച്ച ഇവയൊക്കെ ശരാശരി നിലവാരത്തില്‍ നിന്ന് പിറകിലായിരിക്കും. സ്വന്തം കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് മറ്റുള്ളവരുടെ സഹായം ആവശ്യമായിവരുന്നു. വിദ്യാഭ്യാസം ആരംഭിച്ചാല്‍ത്തന്നെ രണ്ടാം ക്ലാസിനപ്പുറം പോകാന്‍ കഴിയുന്നില്ല. നിരന്തരമായ പരിശീലനത്തിലൂടെ പലകഴിവുകളും വികസിപ്പിച്ചെടുക്കാന്‍ കഴിയും. തുടര്‍ച്ചയായ മേല്‍നോട്ടവും, മാര്‍ഗ്ഗനിര്‍ദ്ദേശവും ഇക്കൂട്ടര്‍ക്ക് ആവശ്യമായിവരുന്നു. സ്വതന്ത്രമായി ജോലിയിലേര്‍പ്പെട്ട് ജീവിതം നയിക്കാന്‍ ഇക്കൂട്ടര്‍ക്കാവില്ല.
3. സിവിയര്‍ മെന്‍റല്‍ റിറ്റാര്‍ഡേഷന്‍ (കഝ 34നും 20 നും ഇടയില്‍):ശാരീരികവും മാനസികവുമായ വളര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടാകുന്നില്ല. കാഴ്ച, കേള്‍വി, ശാരീരിക ചലനങ്ങള്‍, ചുറ്റുപാടുകളെക്കുറിച്ചുള്ള അറിവ് തുടങ്ങിയവയൊന്നും കാര്യമായി വികസിക്കുന്നില്ല. സ്വയം സംരക്ഷിക്കുന്ന തിനുള്ള കഴിവുകള്‍ പോലും കുറവായിരിക്കും. നിരന്തരമായ മേല്‍നോട്ടവും ശുശ്രൂഷയും ഇവര്‍ക്ക് ആവശ്യമാണ്.
4. പ്രൊഫൗണ്ട് മെന്‍റല്‍ റിറ്റാര്‍ഡേഷന്‍ ( കഝ 20ല്‍ താഴെ): വളരെ ഗുരുതരമായ അവസ്ഥയാണിത്. ഇവര്‍ക്ക് പൂര്‍ണ്ണപരാശ്രയത്വത്തില്‍ തന്നെ കഴിയേണ്ടിവരുന്നു. ശാരീരികവും മാനസികവുമായി പരിമിതമായ വളര്‍ച്ചയേ ഇവരില്‍ ഉണ്ടാകുന്നുള്ളു. ഇവരുടെ ആയുസിന്‍റെ ദൈര്‍ഘ്യം താരതമേന്യ കുറവായിരിക്കും. ഇവര്‍ക്ക് തങ്ങളിലെ ബുദ്ധിമുട്ടുകളും രോഗാവസ്ഥകളും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ സാധിക്കുകയില്ല.

കാണപ്പെടുന്ന ശാരീരിക-മാനസിക പ്രശ്നങ്ങള്‍

ശാരീരിക പ്രശ്നങ്ങള്‍: കാഴ്ചയേയും കേള്‍വിയേയും സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ തുടര്‍ച്ചയായി കാണപ്പെടാം. അപസ്മാരം, ശാരീരിക ചലനങ്ങളിലുള്ള അപാകത, വിക്കല്‍, ഞെട്ടിതെറിക്കല്‍, കണ്ണുചിമ്മല്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ കാണാം.

മാനസിക പ്രശനങ്ങള്‍: ബുദ്ധിമാന്ദ്യമുള്ളവരില്‍ നല്ലൊരു ശതമാനം ആള്‍ക്കാരിലും പലവിധത്തിലുള്ള മാനസിക അസ്വസ്ഥതകള്‍ കണ്ടുവരുന്നു. സ്വന്തം കഴിവു കേടുകളെക്കുറിച്ചുള്ള ബോധം ശക്തിപ്പെടുന്നതോടു കൂടി ആത്മവിശ്വാസകുറവും പരാജയബോധവും വളര്‍ന്നു വരുന്നു. തങ്ങളുടെ സമപ്രായക്കാര്‍ക്കൊപ്പം മുന്നേറാന്‍ കഴിയാതെ വരുന്നതും, വീട്ടുകാരുടെയും സമൂഹത്തിന്‍റെയും അഭിലാഷങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്നതും, തുടര്‍ച്ചയായുണ്ടാകുന്ന പരാജയങ്ങളും പരാശ്രയത്വവും പ്രശ്നം കൂടുതല്‍ ഗുരുതരമാക്കുന്നു. അപര്യാപ്തതാബോധവും, ഉത്ക്കണ്ഠയും വിഷാദവും അധികരിക്കുന്നു. മാനസിക സംഘര്‍ഷങ്ങള്‍ പലപ്പോഴും സ്വഭാവ വൈകല്യ ങ്ങള്‍ക്കും വൈകാരിക രോഗങ്ങള്‍ക്കും കാരണമാകുന്നു.