Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Behavior Therapy

സൈക്കോ തെറാപ്പിയിലെ നൂതനമായ മനഃശാസ്ത്ര ചികിത്സാരീതിയാണ് ബിഹേവിയര്‍ തെറാപ്പി. ണ്‍പണ്ടുമുതല്‍ക്കേ മനഃശാസ്ത്രജ്ഞന്‍മാര്‍ ഏറ്റവും മികച്ച തെറാപ്പിയാണിതെന്ന് അവകാശപ്പെടുന്നു. സിഗ്മണ്‍് ഫ്രോയ്ഡിന്‍റെ സൈക്കോ അനാലിസിസ് തെറാപ്പി വളരെ സങ്കീര്‍ണ്ണവും സമയദൈര്‍ഘ്യവും ചെലവേറിയതുമായതിനാല്‍ പല മനഃശാസ്ത്രജ്ഞന്‍മാര്‍ക്കും കൗണ്‍സലര്‍മാര്‍ക്കും പല കാരണങ്ങള്‍ മൂലം നടപ്പാക്കല്‍ ഒരു വെല്ലുവിളിയായി തിര്‍ന്നു. ഈ സാഹചര്യത്തെ മറികടക്കുവാനായി പുത്തന്‍ ഫ്രോയിഡിയന്‍ സൈക്കോളജിസ്റ്റുമാര്‍ രൂപം കൊടുത്തതാണ് ബിഹേവിയര്‍ തെറാപ്പി എന്ന ചികിത്സാരീതി.

സമീപനത്തിലും ചികിത്സാരീതിയിലും സൈക്കോ അനാലിസിസ്സില്‍ നിന്ന് വളരെ വ്യത്യാസമുള്ള രീതിയാണ് ബിഹേവിയര്‍ തെറാപ്പി. വ്യക്തിയിലെ രോഗലക്ഷണങ്ങളെ മനസിലാക്കി അവയ്ക്ക് മാത്രം നേരിട്ട് ചികിത്സ നടുത്തുന്നരീതിയാണ് ബിഹേവിയര്‍ തെറാപ്പി. ഇവിടെ അനുബന്ധപ്രക്രിയ വഴി വ്യക്തിയിലെ അസുഖകരമായ സ്വഭാവത്തെ ഇല്ലാതാക്കി, വ്യക്തിക്കും സമൂഹത്തിനും യോജിച്ച നല്ല സ്വഭാവത്തെയും വികാരപ്രകടനങ്ങളെയും ഉണ്ടാക്കിയെടുക്കുക എന്നതാണിവിടെ ബിഹേവിയര്‍ തെറാപ്പിയില്‍ ചെയ്യുന്നത്. ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസത്തിന്‍റെ ഫലമെന്ന് പറയേണ്ടിയിരിക്കുന്നു, ഇന്ന് ഭൂരിപക്ഷം ജനവിഭാഗങ്ങളും ആഗ്രഹിക്കുന്നത് ചുരുങ്ങിയ സമയംകൊണ്‍ുള്ള വന്‍നേട്ടമാണ് അതും പൂര്‍ണ്ണത കൈവരിക്കണമന്നില്ലാതാനും, ഒരു തരം സ്വാര്‍ത്ഥത നിറഞ്ഞ അലസത. ഇന്നത്തെ വിദ്യാഭ്യാസത്തില്‍ അലിഞ്ഞു ചേര്‍ന്ന കണ്‍സ്യൂമറിസത്തിന്‍റെ ഫലം!

തിരക്കുപിടിച്ച ജീവിതത്തിലെ മനുഷ്യര്‍ക്ക് ഏറെക്കാലം നീണ്‍ണ്ടുനില്‍ക്കുന്ന സൈക്കോ അനാലിസിസിലൂടെ ഇറങ്ങിചെന്ന് വ്യക്തിയുടെ മാനസിക രോഗത്തിന്‍റെ കാരണമായി പ്രവര്‍ത്തിക്കുന്ന അടിച്ചമര്‍ത്തപ്പെട്ട വികാരവിചാരങ്ങളെ കണ്ടണ്‍ത്തി ചികിത്സിച്ച് അതിലൂടെ വ്യക്തിയെ എന്നന്നേക്കുമായി സുഖപ്പെടുത്താനുള്ള സമയം ഇല്ല. ഇവിടെയാണ് ബിഹേവിയര്‍ തെറാപ്പിയുടെ പ്രസക്തി ജനിക്കുന്നത്. പാവ്ലോവും, ഹള്ളും, മോവ്ററ്റും മറ്റുംചേര്‍ന്ന് വികസിപ്പിച്ചെടുത്ത ബിഹേവിയര്‍ തെറാപ്പിക്ക് ഇന്ന് ലോകവ്യാപകമായി പ്രചാരം ലഭിച്ചിരിക്കുന്നു. നിത്യജീവിതത്തിലെ ഒട്ടനവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബിഹേവിയര്‍ തെറാപ്പി സഹായകമാണ്.

സാഹചര്യത്തിന് യോജിക്കാത്ത പെരുമാറ്റം, വികലമായ സ്വഭാവരീതികള്‍ മാറ്റിയെടുക്കാന്‍ ബിഹേവിയര്‍ തെറാപ്പി ഉപകരിക്കുന്നു. ന്യൂറോസിസ് ഉള്‍പ്പെടെയുള്ള പല മാനസിക തകരാറുകളും പരിഹരിക്കുവാന്‍ ബിഹേവിയര്‍ തെറാപ്പിക്ക് സാധിക്കുന്നു. അനാവശ്യമായ, യുക്തിക്ക് നിരക്കാത്ത ഭയം, സഭാകമ്പം, ഉല്‍കണ്ഠ, ലൈംഗീക ജീവിതത്തോടുള്ള ഭയം, സ്വവര്‍ഗ്ഗരതി, ശീഘ്രസ്ഖലനം തുടങ്ങിയ പലവിധ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ബിഹേവിയര്‍ തെറാപ്പിക്ക് സാധിക്കുന്നു.

ലൈംഗിക ബന്ധത്തോടുള്ള ഭയം മൂലം അസംത്യപ്തവും കലുഷവുമായ ദാമ്പത്യം തുടരുന്നവര്‍ക്ക് അവരുടെ നഷ്ടപ്പെട്ടസ്വപ്ന ജീവിതം വീണ്‍െണ്ടടുത്ത് യഥാര്‍ത്ഥ ലൈംഗിക സംത്യപ്തി അസ്വദിക്കുവാന്‍ ബിഹേവിയര്‍ തെറാപ്പി സഹായകമാണ്. ബിഹേവിയര്‍തെറാപ്പി വളരെ ഫലപ്രദവും യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഇല്ലാത്തതുമായ ചികിത്സാരീതിയാണ്. സൈക്കോളജി ഐച്ഛിക വിഷയമായിപഠിച്ച വിദ്യാഭ്യാസയോഗ്യതയുള്ള മനഃശാസ്ത്രജ്ഞന്‍മാര്‍ക്ക് മാത്രമേ ഈതെറാപ്പി ഭംഗിയായി ചെയ്യുവാന്‍ സാധിക്കു. എന്നാല്‍ നമ്മുടെ നാട്ടിലിന്ന് അരങ്ങു തകര്‍ത്തുകൊണ്ടിരിക്കുന്നത് കുറുക്കുവഴിയിലൂടെ ഡിഗ്രിനേടിയ കപട ബിരുദധാരികളും, മതപണ്ഡിതന്‍മാരും സന്യാസിനിമാരും ആണെന്ന വസ്തുത ഖേദപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നു.