പെരുമാറ്റ തത്ത്വങ്ങളില്‍ അധിഷ്ടിതമായ ഒരുതരം ചികിത്സാരിതിയാണ് അവേര്‍ഷന്‍ തെറാപ്പി. ഒരു വ്യക്തിയില്‍ പ്രവര്‍ത്തിക്കുന്ന ആസക്തികളെ ഇല്ലാതക്കാന്‍ അവേര്‍ഷന്‍ (അരോചക ചികിത്സ) തെറാപ്പിക്ക് സാധിക്കുന്നു. ഒരു പ്രത്യേക വസ്തുവിനോടുള്ള (മദ്യം,മയക്കുമരുന്ന്,പുകയില) ആസക്തി അലങ്കില്‍ അഭിനിവേശം, അഥവ അമിതമായ ആക്രാന്തം വ്യക്തിയിലെ നിയന്ത്രണം തെറ്റിക്കുന്നു. അതുമൂലം മറ്റുള്ളവര്‍ക്ക് അവനോട് അപ്രിയം തോന്നുകയും ബന്ധങ്ങള്‍ കലുഷമാകുകയും ചെയ്യുന്നു. ഈ സാഹചര്യത്തെ അവേര്‍ഷന്‍ തെറാപ്പിയിലൂടെ മാറ്റിയെടുക്കുവാനും നിയന്ത്രിക്കുവാനും കഴിയുന്നതാണ്.
വ്യക്തി ഇടപെഴുകുന്ന സാഹചര്യങ്ങള്‍ക്കു അനുസ്യതവും ആവശ്യമായ മാറ്റങ്ങളും നിബന്ധനകളും ഉള്‍പ്പെടുത്തികൊണ്ടാണ് അവര്‍ഷന്‍ തെറാപ്പി നടത്തുക. അവര്‍ഷന്‍ തെറാപ്പിയില്‍ യാതൊരുവിധ ശിക്ഷാവിധികളോ പീഡനമുറകളോ മരുന്നുപ്രയോഗങ്ങളോ ഇല്ല. ഇന്ന് നിലവിലുള്ള വിവര സാങ്കേതികവിദ്യകള്‍ തെറാപ്പിയുടെ ഫല സിദ്ധിക്കായി ഉപയോഗിക്കുന്നു.
വ്യക്തിയില്‍ വെറുപ്പുളവാക്കുന്ന പ്രവ്യത്തിയില്‍നിന്നും മോചനം നേടാന്‍ അവര്‍ഷന്‍ തെറാപ്പി സഹായിക്കുന്നു. മദ്യപാനം, പുകവലി, മയക്കുമരുന്നു ഉപയോഗം, സ്വവര്‍ഗ്ഗരതി, അമിത സ്വയംഭോഗം, നുണപറയുക, മോഷണശീലം എന്നീ വ്യക്തിത്വത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് അതീവ ഗുണകരമാണ്. കൂടാതെ നഖം കടിക്കുക, ഒബസസ്സസ്സീവ് കബല്‍സീവ് ഡിസോര്‍ഡര്‍, മുടി പിഴുത് കളയുക, തെറ്റായ ഭക്ഷണ ശൈലി, ലൈംഗിക മരവിപ്പ്, ലൈംഗീക ജീവിതത്തോടുള്ള ഭയം എന്നിങ്ങനെയുള്ള മാനസിക പ്രയാസങ്ങള്‍ ഇന്‍സൈക്ക് കൗണ്‍സിലിംങ് സെന്‍റര്‍ നടത്തുന്ന അവേര്‍ഷന്‍ തെറാപ്പിയിലൂടെ ഭേദപ്പെടുത്തുവാന്‍ സാധിക്കുന്നതാണ്.
© Copyright 2020. All Rights Reserved.