Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Antisocial Personality Disorder

ഏകദേശം 15 വയസ്സുമുതല്‍ വളരെ പ്രകടമായി കാണുന്ന വ്യക്തിത്വ വൈകല്യമാണ് ആന്‍റീസോഷ്യല്‍ പെഴ്സണാലിറ്റി ഡിസോര്‍ഡര്‍چ അഥവ സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യം. സൂക്ഷ്മമായി നിരീക്ഷണത്തിന് വിധേയമാക്കുകയാണെങ്കില്‍ വ്യക്തികളുടെ ബാല്യത്തില്‍ തന്നെ ഇത്തരം വ്യക്തിത്വ വൈകല്യങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടെത്തുവാനും അവ മാറ്റിയെടുക്കുവാനും കഴിയുന്നതാണ്. ഒരു പ്രത്യേകജന്മം തന്നെയാണിവര്‍. മറ്റുള്ളവരുടെ വികാരങ്ങളും അവസ്ഥകളും തെല്ലും പരിഗണിക്കാത്തവര്‍. മറ്റുള്ളവരെ വേദനപ്പിക്കുന്നതിലും പ്രയാസപ്പെടുത്തുന്നതിലും എല്ലായ്പ്പോഴും സന്തോഷം കണ്ടെത്തുന്ന വര്‍ഗ്ഗം. നിയമലംഘനങ്ങള്‍ ഇവര്‍ക്ക് പുല്ലാണ്. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ ഇവര്‍ക്ക് അഭിമാനകരമായ ഒന്നായിരിക്കും. സ്വന്തം മക്കളെയും ഭാര്യയേയും ഉപദ്രവിക്കുവാനും ലൈംഗികമായി പീഢിപ്പിക്കുവാനും യാതൊരുവിധ മടിയുമില്ലാത്ത നിഷ്ടൂരന്മാരായിരിക്കും ഇവര്‍. വേണ്ടിവന്നാല്‍ കൊലപ്പെടുത്തുവാന്‍ പോലും മടിക്കില്ല. മനുഷ്യനോ മ്യഗമോ എന്നു സംശയം തോന്നിപോകും ഇവരുടെ മട്ടും ഭാവവും കണ്ടാല്‍.

ഇനി പറയുന്ന ഏഴ് ലക്ഷണങ്ങളില്‍ മൂന്നെണ്ണമെങ്കിലും ഒരാള്‍ പ്രദര്‍ശിപ്പിക്കു ന്നുവെങ്കില്‍ അയാള്‍ക്ക് ആന്‍റിസോഷ്യല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഉണ്ടെന്ന് അനുമാനിക്കാവുന്നതാണ്.

1. സാമൂഹിക നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും തെല്ലും വില കല്‍പ്പിക്കാതെ, നിരന്തരം, അറസ്റ്റുകളും-പോലിസ്സ്സ്റ്റേഷന്‍ കേറി ഇറങ്ങലുകളും. ഇതിനു ആനുപാതികമായ നിയമവിരുദ്ധ പ്രവ്യത്തികള്‍ ആവര്‍ത്തിച്ചു ചെയ്യുക.
2. ആവര്‍ത്തിച്ച് കളവുപറയുകയോ മറ്റുള്ളവരെ കബളിപ്പിക്കുന്ന രീതിയില്‍ പെരുമാറുകയോ ചെയ്യുക.
3. എടുത്തചാട്ട സ്വഭാവവും ഭാവിയെക്കുറിച്ച് ചിന്തിക്കാനുള്ള കഴിവില്ലായ്മയും
4. അമിതദേഷ്യവും അക്രമസ്വഭാവവും. നിരന്തരം മറ്റുള്ളവരുമായി വഴക്കിടുക യോ സംഘട്ടനത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുക.
5. അവനവന്‍റെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്ക് വില കല്‍പ്പിക്കാത്ത രീതിയിലുള്ള പ്രവര്‍ത്തികള്‍
6. ജോലി സംബന്ധമായോ സാമ്പത്തികമായോ ഉള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാതെ നിരന്തരം നിരുത്തരവാദിത്വപരമായി പെരുമാറുക,ജീവിക്കുക
7. മറ്റുള്ളവരെ എത്ര ദ്രോഹിക്കുന്ന പ്രവ്യത്തികള്‍ ചെയ്താലും തെല്ലും കുറ്റബോധം ഇല്ലാത്ത അവസ്ഥ. ചെയ്ത ദ്രോഹ പ്രവര്‍ത്തികളെല്ലാം ന്യായീകരിക്കുന്ന പ്രക്യതം.

ആന്‍റീ സോഷ്യല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ളവരില്‍ ഭൂരിഭാഗം പേര്‍ക്കും, ചെറുപ്രായത്തിലെ സ്വഭാവദൂഷ്യ രോഗത്തിന്‍റെ(കോണ്ടാക്റ്റ് ഡിസോര്‍ഡര്‍)ലക്ഷണ ങ്ങളുണ്ടാകും. പൊതുമുതല്‍ നശിപ്പിക്കല്‍, നിരന്തരമായ കളവുപറച്ചില്‍, മോഷണം, ശാരീരിക അക്രമം, മറ്റുള്ളവരെ ദ്രോഹിക്കുന്ന ശീലം, അനുസരണക്കേട്, ബലാത്സംഗം, ലൈംഗികാതിക്രമങ്ങള്‍, റാഗിംങ്, മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി കൈകടത്തല്‍ തുടങ്ങിയവയൊക്കെയാണ് ഈയവസ്ഥയുടെ ലക്ഷണങ്ങള്‍. വളര്‍ച്ചയുടെ വിക്യതിയായി കണക്കാക്കി ഇത്തരം കുട്ടികളെ ചികിത്സിക്കാതെ വിട്ടാല്‍-അവഗണിച്ചാല്‍ ഭാവിയില്‍ വളരെ സങ്കീര്‍ണ്ണമായ സാമൂഹികവിരുദ്ധ വ്യക്തിത്വ വൈകല്യമായി മാറും. സമൂഹത്തിലെ 10% പേര്‍ക്കും ഈ വ്യക്തിത്വ വൈകല്യമുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സ്ത്രീകളിലും ഇത്തരം കുരുത്തകേടുകള്‍ കാണാറുണ്ട്. ഈ തകരാര്‍ ഉള്ളവര്‍ ലഹരിക്കും മറ്റു ദുരുപയോഗങ്ങള്‍ക്കും എളുപ്പം വിധേയരാകും. കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, ചരസ്, മദ്യം തുടങ്ങിയവ ഉപയോഗിക്കുന്ന ഇത്തരം വ്യക്തികള്‍ക്ക് മൂഡ് ഡിസോര്‍ഡറും ബൈപോളാര്‍ ഡിസോര്‍ഡറും എളുപ്പം സംഭവിക്കുന്നതാണ്. തലച്ചോറിന്‍റെ പ്രവര്‍ത്തനത്തില്‍ വ്യക്തവും ശക്തവുമായ വ്യതിയാനങ്ങള്‍ ഉള്ളതിനാല്‍ ഇത്തരം തകരാറുകാര്‍ക്ക് ആത്മനിയന്ത്രണം കുറവായിരിക്കും. അതുകൊണ്ട് തന്നെ സ്ഥിരമായി നിയമ പ്രശ്നങ്ങളില്‍ കുടുങ്ങുകയും ചെയ്യുക കൂടാതെ താരതമേന്യ മറ്റുള്ളവരില്‍ നിന്നും ആയുസ്സ് കുറവുള്ളവരായിരിക്കും ഇകൂട്ടര്‍. ആകുലത ജീവിതത്തിന്‍റെ ഭാഗമായി എടുക്കുക മാത്രമാണ് പോംവഴി. നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെയും യുക്തിവഹമായും വിലയിരുത്തുവാന്‍ കഴിയാത്തതാണ് ഭൂരിപക്ഷം ആകുലതകളുടെയും കാരണം.