Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Generalised Anxiety Disorder (GAD)

ജനറലൈയ്സഡ് ആങ്സൈറ്റി ഡിസോര്‍ഡര്‍

തീവ്രമായ ഉത്കണഠ, ദൈനംദിന ജീവിത സംഭവങ്ങളെ കുറിച്ച് അനാവശ്യമായി വേവലാതിപ്പെടുക എന്നതാണ് ജിഎഡി അഥവ ജനറലൈയ്സ്ഡ് ഡിസോര്‍ഡറിന്‍റെ മുഖ്യ സവിശേഷതകള്‍. എന്തിനാണ് ഇത്രയധികം ഉത്കണഠപ്പെടുന്നത് എന്ന് ഇത്തരം തകരാര്‍ ബാധിച്ചവര്‍ക്ക് അറിവുണ്ടായിരിക്കില്ല. ജി എ ഡിയുള്ള വ്യക്തികള്‍ എല്ലാവിഷയത്തിലും ഒരുആപത്തോ ദുരിന്തമോ ഒരു കാരണവുമില്ലാതെ പ്രതീക്ഷിക്കുന്നു. ഒരുതരം മുന്‍വിധിയെന്നും പറയാം. ഇത് ഒരുപക്ഷെ കുടുംബാംഗങ്ങളുടെ ആരോഗ്യം, സുരക്ഷിതത്വം, പണമിടപാടുകള്‍, ജോലി, വിദ്യാഭ്യാസം എന്നിവയിലേതെങ്കിലും കേന്ദ്രീകരിച്ചായിരിക്കും ഉത്കണഠപ്പെടുക. ഇവര്‍ യാഥാര്‍ത്ഥ്യത്തിനും വസ്തുതകള്‍ക്കും നിരക്കാത്ത കാര്യങ്ങളിലാണ് പൊതുവെ ഉത്കണഠ്പ്പെടുക. ഇവരെ സംബദ്ധിച്ചിടത്തോളം ദൈനംദിന ജീവിതം സദാ ആശങ്കയും ഭീതിയും നിറഞ്ഞതായിരിക്കും. സ്വാഭാവികാമയും ജീവിതശൈലി, പഠനം, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയില്ലെല്ലാം ജിഎഡി സ്വാധീനം ചെലുത്തി അവതാളത്തിലാക്കുകയും വ്യക്തിബന്ധങ്ങളില്‍ അലോസരത ഉണ്ടാകുന്നതിനും ഇടവരുത്തുന്നു.

ജിഎഡി: ലക്ഷ്ണങ്ങള്‍
1. നിരന്തരവും തീവ്രവുമായ ആശങ്ക-ടെന്‍ഷന്‍
2. യാഥാര്‍ത്ഥ്യബോധമില്ലായ്മ
3. ഇരിക്കപൊറുതി ഇല്ലായ്മ, അസ്വസ്ഥത
4. പേശികള്‍ വലിഞ്ഞുമുറുകുക
5. നിരന്തരമായ തലവേദന
6. വിയര്‍ക്കുക
7. ശ്രദ്ധകേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട്
8. ഇടക്കിടെ ബാത്ത്റൂമില്‍ പോവുക
9. ഓക്കാനിക്കാന്‍ തോന്നുക
10. ക്ഷീണം- വീണുപോകുമോ എന്ന ഭയം
11. ശരീരം വിറയ്ക്കുക
12. എളുപ്പം ഞെട്ടിതെറിക്കുക


ഇതിനെല്ലാം പുറമെ ജിഎഡി ഉള്ളവര്‍ക്ക് പാനിക്ക് അറ്റാക്ക്, ഫോബിയ, ഒബ്സെസ്സീവ് കംബള്‍സ്സീവ് ഡിസോര്‍ഡര്‍, വിഷാദം, മയക്കുമരുന്നു ദുരുപയോഗം, മദ്യപാനശീലം എന്നിവയുള്‍പ്പടെ പല പ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ജിഎഡി: കാരണം-ചികിത്സ

ജിഎഡി ഉണ്ടാകുന്നതിന്‍റെ കാരണവും ശാസ്ത്രം വ്യക്തമായി കണ്ടെത്തിയിട്ടില്ല. എങ്കിലും മനുഷ്യന്‍റെ ജനിതികഘടന, ശാരീരികപ്രവര്‍ത്തനം, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം, തലച്ചോറ്, ജീവിക്കുന്ന പരിസ്ഥിയുടെ സമ്മര്‍ദ്ധം എന്നീ നിരവധി ഘടകങ്ങള്‍ ജിഎഡി പൊട്ടിപുറപ്പെടുവാന്‍ കാരണാമാകുന്നു. പലരും കുടുംബാംഗങ്ങളുടെ പെരുമാറ്റ-ജീവിത ശൈലികള്‍ കണ്ട് ഉത്കണഠരോഗികളായി മാറുന്നതും സാധാരണം.

ചിന്തകളും വികാരങ്ങളും പ്രവര്‍ത്തനനിരതമാകുന്ന മസ്തിഷ്ക്കത്തിലെ ചില മേഘലകളിലെ നാഡീ ഞരമ്പുകളുടെ പ്രവര്‍ത്തനവൈകല്യവും, അതിലൂടെ കടന്നുപോകുന്ന സന്ദേശങ്ങളുടെ ക്രമക്കേടും ജിഎഡിയുമായി അടുത്തബന്ധം പുലര്‍ത്തുന്നു. നെര്‍വസ് സെല്ലില്ലൂടെ സഞ്ചരിക്കുന്ന പാത്വൈസിന്‍റെ സഞ്ചാരഗതിയില്‍ തടസ്സം നേരിടുമ്പോള്‍ ഉത്കണഠയും വൈകാരിക വ്യതിയാനവും പതിവാണ്.

പരിതസ്ഥിതിയിലെ സമ്മര്‍ദ്ധവും ജീവിതശൈലിയുമായി ബന്ധപ്പെട്ട ഉത്കണഠ്ക്ക് കാരണമാവാറുണ്ട്. ഗാര്‍ഹീകപീഡനം, മാനസിക പീഡനം, വിവാഹ ബന്ധം വേര്‍പ്പെടുത്തല്‍, ഔദ്യോഗീക മേക്ഖലയിലെ സമ്മര്‍ദ്ധങ്ങള്‍ എന്നിവ ജിഎഡി യെ കൂടുതല്‍ വഷളാക്കുന്നു. അമിതമായ കാപ്പി കുടിശീലവും മയക്കു മരുന്നുപയോഗവും പിന്നീട് അവ പെട്ടെന്ന് നിര്‍ത്തുമ്പോഴും ഉത്കണഠ പൊട്ടി പുറപ്പെടുകയും ചെയ്യുന്നു.

കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയാണ് ജിഎഡി ക്ക് കൂടുതല്‍ ഗുണകരമായ മനഃശാസ്ത്ര ചികിത്സ. ഒപ്പം ആന്‍റിഡിപ്പ്രസന്‍റും കുറച്ചു കാലത്തേക്ക് നല്‍കുന്നതും കൊള്ളാം.