Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Dependent Personality Disorder

സവിശേഷമായ സ്വയംപരിപാലനശേഷിക്കുറവ് ഈ തകരറിന്‍റെ ഇതിവ്യത്തം ഒപ്പം ശക്തമായ ആശങ്കയും. ഡിപ്പെന്‍റന്‍റ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ളവര്‍ക്ക് ഒരുകാര്യവും ഒറ്റക്ക് ചെയ്യുവാന്‍ പറ്റില്ല. എല്ലാത്തിനും-സ്വയം പരിപാലനത്തിനു പോലും മറ്റുള്ളവരുടെ സഹായം ആവശ്യമായിവരും. ഇത്തരം വ്യക്തികളില്‍ നല്ലൊരുശതമാനം വിവിധ രീതിയിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നതാണ്. അത്രയധികം ഭീരുക്കളും ആത്മവിശ്വാസമില്ലാത്തവരുമാണ് ഈ കൂട്ടര്‍.

ഇവരുടെ ഏറ്റവും വലിയ ലക്ഷണം ആത്മവിശ്വാസം ഇല്ലായ്മچ തന്നെയാണ്. മിക്കവാറും സമയങ്ങളില്‍ പരിരക്ഷ ആഗ്രഹിക്കുന്ന വിഭാഗക്കാര്‍. ദൈനംദിന ജീവിതത്തിലെ തീരുമാനങ്ങള്‍ എടുക്കുന്നതിന് ഇവര്‍ക്ക് ഒരുപാട് സഹായം ആവശ്യമായിവരുന്നു. ഭൂരിപക്ഷം സമയം ഇവര്‍ എടുക്കേണ്ട തീരുമാനങ്ങള്‍ മറ്റുള്ളവരെകൊണ്ട് എടുപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നവര്‍. ഒരുവേള ഇവരുടെ ജീവിതത്തിലെ വ്യക്തിപരമായ സകലതീരുമാനങ്ങള്‍ പോലും മറ്റുള്ളവരാല്‍ നിശ്ചിതമായതായിരിക്കുവാനാണ് സാധ്യത. ഈ വ്യക്തിത്വ വൈകല്യമുള്ള വ്യക്തികള്‍ ഉപേക്ഷിക്കപ്പെടുന്നതിനേയും തിരസ്ക്കരിക്കപ്പെടുന്നതി നെയും ശക്തമായി ഭയക്കുന്നവരായിരിക്കും. പ്രത്യേകിച്ച് തങ്ങള്‍ കെട്ടിപെടുത്തിയ ബന്ധങ്ങള്‍ നഷ്ടപ്പെട്ടുപോകുവാന്‍ ഒരിക്കലും ഇഷ്ടപ്പെടാത്തവര്‍. പരാശ്രയ വ്യക്തിത്വം ഉള്ളവര്‍ സ്വയം നിസ്സഹായവസ്ഥ അനുഭവപ്പെടുന്നവരായിരിക്കും. തന്നാല്‍ ഒന്നിനും സാധിക്കുകയില്ല എന്ന നിസ്സഹായമായ തോന്നല്‍ ഇവരില്‍ ശക്ത മായിരിക്കും. അതുകൊണ്ട് തന്നെ ഉത്തരവാദിത്വങ്ങളും തീരുമാനങ്ങളും ഇവരെ അറിയുന്ന അടുത്തവ്യക്തികള്‍ക്ക്(അടുപ്പമുള്ളവര്‍ക്ക്) ഏല്‍പിച്ചിരിക്കും. തന്നിലെ അപര്യാപ്തതാബോധം മൂലം ഇവര്‍ ഇവരെതന്നെ സ്വയം സംരക്ഷകര്‍ക്ക് സമര്‍പ്പിക്കുകയും, മറ്റുള്ളവരാല്‍ (സംരക്ഷകരാല്‍) നയിക്കപ്പെടുകയും ചെയ്യുന്നു.

പരാശ്രയ വ്യക്തിത്വകാര്‍ക്കും അനവധി മിഥ്യാവിശ്വാസങ്ങള്‍; താന്‍ ആശ്രയിക്കുന്ന വ്യക്തി അതീവ കഴിവുള്ളവനും ശക്തിമാനും, തന്നെ മാത്രം സംരക്ഷിച്ചുവരുന്നവന്‍ എന്നൊക്കെയുള്ള ആദര്‍ശങ്ങള്‍ കൂടുതലായിരിക്കും. തന്‍റെ സംരക്ഷിതാവ് ഉപേക്ഷിച്ചുപോകുമെന്ന ധാരണയില്‍ ഡിപ്പെന്‍റന്‍റ് പേഴ്സണാലിറ്റികാര്‍ പലപ്പോഴും ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ വൈകല്യമുള്ളവരെ പോലെയും പെരുമാറിയേക്കും. ഇവര്‍ക്ക് സദാനേരം നിരുപാധികമായ പരിഗണന കിട്ടാത്തപക്ഷം പലദുഷിച്ച പ്രവര്‍ത്തികളും ചെയ്യാം. വാസ്ഥവത്തില്‍ നിഷ്കളങ്കമായ ഒരുകുട്ടിയെ സംരക്ഷിക്കുന്നതു പോലെ ഇവരെ സംരക്ഷിക്കേണ്ടിവരുന്നു. ഈ വൈകല്യ മുള്ളവര്‍ക്ക് മറ്റുള്ളവരെകുറിച്ചുള്ള ഉള്‍ക്കാഴ്ച്ച നന്നേ കുറവായിരിക്കും. അതുകൊണ്ട് തന്നെ പലപ്പോഴും തന്‍റെ സംരക്ഷകരുടെ ചൂഷണവും ഇവര്‍ക്ക് നേരിടേണ്ടതായി വരുന്നു.

വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുവാനായി ഒറ്റയ്ക്ക്/കടയിലേക്ക്- പുറത്ത്പോകുവാന്‍ അശക്തരാണിവര്‍. കൂടെ ആരെങ്കിലും ചെന്നാലെ ഇവര്‍ പോവുകയുള്ളൂ. ഇവര്‍ക്ക് ഒന്നിലും വ്യക്തമായ ഉറച്ചതീരുമാനം എടുക്കാന്‍ കഴിയില്ല. ഒരുകാര്യത്തിലും സ്വന്തമായി അഭിപ്രായം ഉണ്ടായിരിക്കില്ല. ഏതിനും മറ്റുള്ളവരുടെ അഭിപ്രായത്തെ പിന്താങ്ങി നില്‍ക്കുന്നവര്‍. തന്‍റെ കൂടെയുള്ളവര്‍ എന്തുപറയുന്നുവോ അതാണ് ഇവര്‍ക്ക് വേദവാക്ക്യം. ഇവര്‍ കണ്ടതും കേട്ടതുമായ സര്‍വ്വകാര്യങ്ങളും ഇവരുടെ സംരക്ഷകരുടെ ചെവിയില്‍ ഓതും. എന്നിട്ടവരുടെ അഭിപ്രായം തേടും. എന്തേങ്കിലും ചെയ്യുവാന്‍ ഇവരോട് പറഞ്ഞാല്‍ ഉടനെ അത് മറ്റാരെയേങ്കിലും ഏല്‍പിക്കുവാന്‍ പറയുന്നവര്‍. ഒരുകാര്യത്തിനും സ്വന്തമായി ഉത്തരവാദിത്വം ഏറ്റെടുക്കുകയില്ല. തന്നെ സംരക്ഷിക്കുന്നവര്‍ക്ക് വേണ്ടി എന്തുത്യാഗവും ഇവര്‍ സഹിക്കും.

വെപ്രാളമാണ് മറ്റൊരു സവിശേഷത. എന്തെങ്കിലും ഒരുകാര്യം ഒറ്റയ്ക്ക് ചെയ്യെണ്ടതു സംജാതമായാല്‍ ശക്തമായ വെപ്രാളമാണ്. څഇനി എന്താ ചെയ്യുകچ എന്നു പുലമ്പി പരക്കംപാഞ്ഞു നടക്കും. എത്രതവണ സമാധാനിപ്പിച്ചാലും ധൈര്യം പകര്‍ന്നാലും ڇസായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുംڈ എന്നു പറഞ്ഞവരെ പോലെയാണിവര്‍. കാര്യത്തോട് അടുക്കുമ്പോള്‍ ആത്മവിശ്വാസം മുഴുവന്‍ നഷ്ടപ്പെട്ടിരിക്കും. എന്തിനും ഏതിനും ഒരു വൈദീകന്‍റെ നിര്‍ദേശങ്ങളും ആശ്വാസ വചനങ്ങളും ചെവികൊണ്ടിരുന്ന എന്‍റെ ഒരു സഹപ്രവര്‍ത്തക അടുത്തകാലത്ത് അതേ വൈദീകനാല്‍ തന്നെ ലൈംഗീകചൂഷണത്തിന് ഇരയായി തീര്‍ന്നത് ഈസമയം ഓര്‍ത്തുപോകുന്നു. ആര് എന്തു വിമര്‍ശിച്ചാലും ദേഷ്യപ്പെട്ടാലും എല്ലാം സഹിച്ചുനില്‍ക്കുന്ന പ്രവണത ഇവരില്‍ അതിശക്തമായിരിക്കും. തിരിച്ച് ഒരുവാക്ക് പോലും എതിര്‍ത്ത് പറയുകയില്ല.

ഇത്തരം തകരാര്‍ ഉള്ളവര്‍ക്ക് എപ്പോഴും ആരുടെയെങ്കിലും പിന്തുണ വേണമെന്നുള്ള തുകൊണ്ട് വിവാഹ ജീവിതത്തിലും തൊഴിലിലും പ്രതിസന്ധികള്‍ ഉണ്ടാകാന്‍ സാധ്യത ധാരാളമാണ്. ഇത്തരം വൈകല്യമുള്ള പലരും മറ്റുള്ളവരുടെ മേലുള്ള ആശ്രയത്വം ഒരുശീലമാക്കുകയും ചെയ്തുവരുന്നു. ഇത്തരം തകരാറുകാര്‍ക്കും മോശമല്ലാത്ത വിധം ആത്മഹത്യപ്രവണത ഉണ്ടായിരിക്കും. സമൂഹത്തിലെ പത്തിലധികം ശതമാനം പേര്‍ക്ക് ഈരോഗമുള്ളതായി കണക്കാക്കപ്പെടുന്നു. കൗമാരപ്രായം തന്നെയാണ് ഈ വ്യക്തിത്വവൈകല്യം ആരംഭിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന കാലഘട്ടം. ഈ ഘട്ടത്തില്‍ കൗമാരക്കാര്‍ എന്തിനും ഏതിനും മറ്റുള്ളവരെ ആശ്രയിക്കുന്ന പ്രക്യതമാണ് ഇങ്ങനെ വഷളായി തീരുക. ഇനിപറയുന്ന എട്ടു ലക്ഷണങ്ങളില്‍ അഞ്ച് ലക്ഷണങ്ങള്‍ ഒരാളില്‍ കാണുന്നുവെങ്കില്‍ അയാള്‍ക്ക് ഡിപ്പെന്‍റന്‍റ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഉണ്ടെന്ന് അനുമാനിക്കാം.

1. ദൈനംദിന തീരുമാനങ്ങള്‍ എടുക്കാന്‍ പ്രകടമായ ബുദ്ധിമുട്ട്. പലപ്പോഴും ഇവര്‍ക്ക് മറ്റുള്ളവരുടെ അമിതമായ ഉപദേശങ്ങളും ആശ്വാസ വചനങ്ങളും വേണ്ടിവരുന്നു.
2. സ്വന്തം ജീവിതത്തിലെ പ്രധാനകാര്യങ്ങളുടെ ഉത്തരവാദിത്വങ്ങളൊക്കെ മറ്റുള്ളവര്‍ ഏറ്റെടുക്കുന്നത് ഇഷ്ടപ്പെടുന്നു.
3. മറ്റുള്ളവരോട് അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കാന്‍ വിമുഖത. ഇവരുടെ പിന്തുണ പിന്നീട് ലഭിക്കല്ലല്ലോയെന്ന പ്രയാസമാണ് ഇതിന് കാരണം.
4. സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ ചെയ്തുതുടങ്ങാന്‍ ബുദ്ധിമുട്ട്. സ്വന്തം കഴിവിനെക്കുറിച്ചുള്ള ആത്മവിശ്വാസക്കുറവാണ് ഇതിനു കാരണമാകുന്നത്.
5. മറ്റുള്ളവരുടെ അംഗീകാരമോ പിന്തുണയോ ലഭിക്കാന്‍, അസുഖകരമായ കാര്യങ്ങളുള്‍പ്പെടെ എന്തും ചെയ്യുന്ന അവവസ്ഥ.
6. ഒറ്റയ്ക്കാകുമ്പോള്‍ കടുത്ത അസ്വസ്ഥതയും നിസ്സഹായവസ്ഥയും അനുഭവപ്പെടുക. സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന അമിതമായ ഭയമാണ് ഇതിനു കാരണം.
7. ഒരു അടുത്തബന്ധം തകര്‍ന്നുപോയാലുടന്‍തന്നെ പകരം മറ്റൊരു ബന്ധം സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രത (ഈ സവിശേഷത ബോര്‍ഡര്‍ലൈനിലും കാണുന്നതാണ്).
8. ഒറ്റയ്ക്കാകുമെന്നും ഒറ്റയ്ക്ക് സ്വന്തം കാര്യങ്ങള്‍ നോക്കേണ്ടിവരുമെന്നുമൊ ക്കെയോര്‍ത്ത് അനാവശ്യവും അമിതവുമായ ആശങ്ക.

അസ്സര്‍ട്ടീവ് പരിശീലനം, ജീവിത-സാമൂഹികനിപുണതാ പരിശീലനം, സംഘര്‍ഷങ്ങളെ നിയന്ത്രിക്കുവാനുള്ള പരിശീലനം എന്നിവ മനശാസ്ത്രപരമായ രീതിയിലൂടെ നല്‍കുവാന്‍ കഴിഞ്ഞാല്‍ നല്ലൊരു അളവില്‍ ഈ തകരാറ് മാറ്റിയെടുക്കാന്‍ കഴിയുന്നതാണ്.