Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Anxiety Disorders

അസാധരണവും അനുചിതവുമല്ലാത്തതുമായ ഒരുകൂട്ടം ഉത്കണഠകളുടെ(ആശങ്ക) തകരാറുകളാണ് ആങ്സൈറ്റി ഡിസോര്‍ഡറിന്‍റെ പ്രാഥമിക സവിശേഷത. ഒരു കുടകീഴിലെന്ന പോലെയാണ് പലരിലും ആകുലതകള്‍/ആശങ്ക പ്രവര്‍ത്തിക്കുന്നത്. പലരും ഇതിനെ തിരിച്ചറിയാതെ സഹിച്ചു വരുന്നതും സാധാരണമായി കൊണ്ടിരിക്കുന്നു. മനുഷ്യരില്‍ വളരെ പൊതുവായ ഉണ്ടാകുന്ന വികാരമാണ് ഉത്കണഠ അഥവ ആശങ്ക. നാം എല്ലാവരും ജീവിതത്തില്‍ പലപ്പോഴും ആശങ്കക്ക് വിധേയമായിട്ടുണ്ടായിരിക്കും. ഉദാഹരണമായി: ശക്തമായ ശബ്ദം കേള്‍ക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന അനുഭവങ്ങളെ കുറിച്ച് ഒന്നോര്‍ത്തുനോക്കു. അന്നേരം എന്തല്ലാം വികാരങ്ങളായിരിക്കും മനസിലേക്ക് കേറിവരിക? ഹ്യദയമിടിപ്പ് കൂടി, മസിലുകള്‍ വലിഞ്ഞു മുറുകി, പരവശനായി സ്ഥലകാല ബോധം നഷ്ടപ്പെട്ട് ശബ്ദത്തിന്‍റെ ഉറവിടംപോലും നിര്‍ണ്ണയിക്കുവാന്‍ പറ്റാത്തവിധം വേവലാധി പൂണ്ടിരിക്കും.

ഒന്നു മനസ്സിലാക്കുക! അമിതമായ ഹ്യദയമിടപ്പും, മാംസപേശികള്‍ വലിഞ്ഞു മുറുകുന്നതും, വ്യക്തമാക്കാന്‍ പറ്റാത്തതരം ശരീരത്തില്‍ തരിപ്പു അനുഭവപ്പെടുന്നതും ഉത്കണഠയുടെ ലക്ഷണങ്ങളാണ്. അതെസമയം മനുഷ്യശരീരത്തിന്‍റെ ഒരു സ്വഭാവിക പ്രക്രിയകൂടിയാണ് ഉത്കണഠ. ഫൈറ്റ് ഓര്‍ ഫളൈറ്റ്( ڇ ളശഴവേ ീൃ ളഹശഴവേ ڈ) എന്ന പ്രതിഭാസം എല്ലാവരിലും നടക്കുന്നു. എന്തെന്നാല്‍ ശരീരം സ്വന്തമായി ഭയത്തെ പ്രതിരോധിക്കുന്ന അവസ്ഥ ഫൈറ്റ്, മറിച്ച് ഭയചകിതമായ സാഹചര്യത്തില്‍ നിന്നും ഓടി രക്ഷപ്പെടുന്ന അവസ്ഥ ഫളൈറ്റ് എന്നും അറിയപ്പെടുന്നു. ഒരു കാരണവുമില്ലാതെ കാണപ്പെടുന്ന ഉത്കണഠ ലക്ഷണങ്ങള്‍ ക്രമേണ ആപത്ത്ഘട്ടത്തിലേക്ക് നീങ്ങുമെന്നുള്ളത് സ്പഷ്ടം. അകാരണമായ കൂടിയ ഹ്യദയമിടപ്പ്, ശ്വസ്വോച്ഛാസത്തിലെ വ്യതിയാനം, മാംസപേശികളുടെ മുറുക്കം, വായ-തൊണ്ട വരളുക, ശരീരത്തില്‍ തണുപ്പ് കുത്തികേറുക എന്ന പ്രതീകരണങ്ങള്‍ അനുഭവപ്പെടുന്നുവെങ്കില്‍ ഉടന്‍ മാനസികാരോഗ ചികിത്സകനെ കാണുക, ആങ്സൈറ്റി ഡിസോര്‍ഡറായിരിക്കും പ്രതി.

പുതുതായ ജോലിയിലേക്ക് പ്രവേശിക്കുമ്പോള്‍, അവിടെത്തെ പതിവു കാര്യങ്ങളെ നേരിടുമ്പോള്‍, പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോഴും ഉത്കണഠ അനുഭവപ്പെടുന്നു. ഉത്കണഠ വേളകളില്‍ ഓരോരുത്തരിലും സംഭവിക്കുന്ന ആന്തരീക വ്യതിയാനങ്ങള്‍ വ്യത്യാസ്തമായിരിക്കും. ചിലരില്‍ മാനസിക രോഗങ്ങളുടെ ഒരുകൂട്ടം ലക്ഷണങ്ങള്‍ കാണപ്പെടാം. ഓരോരുത്തരുടെയും മനസ്സില്‍ തോന്നുന്ന ആശ്വാസം, ഭയം, ധൈര്യം വ്യത്യസ്ഥവും നിരന്തരം മാറികൊണ്ടിരിക്കുന്നതുമാണ്. എന്നാല്‍ ദൈനംദിന ജീവിതത്തെ താറുമാറാക്കുന്ന ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍ രോഗവിഭാഗത്തില്‍ പെടുന്നവയാണ്. വ്യക്തമായ ചികിത്സ കൈകൊള്ളാത്ത പക്ഷം ജീവന്‍ നിലനിര്‍ത്തുന്നതില്‍ പോലും വെല്ലുവിളികള്‍ ഉയര്‍ന്നേക്കും.

വിവിധ തരം ഉത്കണ്ഠ രോഗങ്ങള്‍ :

1) അക്യൂട്ട് സ്ട്രസ് ഡിസോര്‍ഡര്‍(
2) അഗോറഫോബിയ
3) ജനറലൈസഡ് ആങ്സൈറ്റി ഡിസോര്‍ഡര്‍
4) ഒബ്സെസ്സീവ് കംബള്‍സ്സീവ് ഡിസോര്‍ഡര്‍
5) പാനിക്ക് അറ്റാക്ക്
6) പോസ്റ്റ് ട്രുമാറ്റിക്ക് സ്ട്രസ് ഡിസോര്‍ഡര്‍
7) ഫോബിയ