ആല്‍ബര്‍ട്ട് ബഡൂര
സ്വയം ഫലപ്രാപ്തി(ലെഹളലളളശരമര്യ), സാമൂഹ്യ പഠന സിദ്ധാന്തം(ീരെശമഹ ഹലമൃിശിഴ വേലീൃ്യ), ബോബോ പാവ പരീക്ഷണങ്ങള്‍(യീയീ റീഹഹ ൗറെേശലെ) നിരീക്ഷണ പാഠ്യരീതി എന്നിവയിലൂടെ പ്രശ്സ്തനായ ഒരു സാമൂഹിക വൈജ്ഞാനിക മനഃശാസ്ത്രജ്ഞനാണൂ ആല്‍ബര്‍ട്ട് ബഡുര. സ്റ്റന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ എമെറിറ്റ്സായ അദ്ദേഹം ഇന്ന് ജീവിച്ചിരിക്കുന്ന മികച്ച മനശാസ്ത്രജ്ഞരില്‍ ഒരാളായി അറിയപ്പെടുന്നു. 2002ല്‍ നടന്ന സര്‍വേയില്‍, ഇരുപതാം നൂറ്റാന്ഡിലെ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ ബി.എഫ്. സ്കിന്നര്, സിഗ്മണ്ട് ഫ്രോയിഡ്, ജീന്‍ പീയാഷെ എന്നിവര്‍ക്ക് ശേഷം നാലാമത്തെ മനഃശാസ്ത്രജ്ഞനായി ആല്‍ബര്‍ട്ട് ബഡൂരയെ തിരഞ്ഞെടുത്തു.
കാനഡയിലെ എഡ്മണ്ടണില് 1925 ഡിസംബര്‍ 4ന് ജനിച്ച ആല്‍ബര്‍ട്ട് ബഡുര, ആറ് മക്കളില്‍ അവസാനത്തെ സന്താനമായിരുന്നു. രണ്ട് അധ്യാപകര്‍ മാത്രമുള്ള ഒരു ചെറിയ വിദ്യാലയത്തില്‍ ബഡുരയുടെ പ്രാഥമിക വിദ്ദ്യാഭ്യാസം നടന്നതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാലഘട്ടം വളരെ പരിമിതമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്. മാത്രമല്ല ആ കാലഘട്ടത്തില്‍ വിദ്ദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്വന്തം വിദ്യാഭ്യാസത്തിന്റെ ചുമതലകൂടി നിര്‍വ്വഹിക്കേണ്ട സ്ഥിതിയായിരുന്നുവെന്ന് ബഡുര പറഞ്ഞിരുന്നു.
ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയില്‍ പടിക്കുമ്പോഴായിരുന്നു ആല്‍ബര്‍ട്ട് ബഡൂര സൈക്കോളജിയില്‍ ആക്രഷ്ടനാവുന്നത്. അവിടെ ബയോളജിക്കല്‍ സയന്‍സ് വിഭാഗത്തിലെ മേജറായി സേവനമനുഷ്ടിക്കുന്ന സമയത്ത് ബഡൂരക്ക് സൈക്കോളജിയില്‍ ആകസ്മികമായി ഒരു താല്പര്യം ഉടലെടുത്തു. കോളേജില്‍ ക്ലാസ് തുടങ്ങുന്നതിന് വളരെമുമ്പ് എത്തിയിരുന്ന ആല്‍ബര്‍ട്ട് ഫ്രീസമയങ്ങളില് ഫില്ലര്‍ ക്ലാസുകള്‍ എടുത്ത് മറ്റു വിദ്ദ്യാര്‍ത്ഥികളുടെ മനസ്സില്‍ ശ്രദ്ധനേടിയിരുന്നു.
കേവലം മൂന്നുവര്‍ഷത്തെ പഠനത്തിനു ശേഷം 1949ല്‍ ബ്രിട്ടീഷ് കൊളംബിയ സര്‍വ്വകലശാലയില്‍ നിന്നും ബിരുദ്ദം നേടിയ ആല്‍ബര്‍ട്ട് ബഡൂര പിന്നീട് അയോവ യൂനിവേഴ്സിറ്റിയിലും ചേര്‍ന്നു ബിരുദ്ദം നേടി. പ്രസിദ്ധരായ ക്ലാര്‍ക്ക് ഹള്‍, കെന്നത്ത് സ്പെന്‍സ്, കര്ട്ട്ലെവിന് എന്നി മനഃശാസ്ത്രജ്ഞന്മാരുടെ വിദ്ദ്യാലയം ഇവിടെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. സോഷ്യല്‍ ലേണിംങ് തിയറിയുടെ പ്രോഗ്രാമില്‍ വെച്ച് ഉണ്ടായ ചിന്താധാരയില്‍ നിന്ന് ബിഹേവിയിറിസത്തില് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവിശ്യകത ബഡൂരക്ക് അനുഭവപ്പെട്ടു. 1951ല്‍ മനശാസ്ത്രത്തില്‍ എം എ ബിരുദ്ദവും, 1952ല്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി എച്ച് ഡിയും കരസ്ഥമാക്കി.
ബിരുദ്ദങ്ങള് ലഭിക്കുമ്പോള്‍ ജോലി ചെയ്തിരുന്ന ബന്ഡുര പിഎച്ച്ഡി നേടിയ ശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ജോലി സ്വകീരിച്ചു. 1953 മുതല്‍ അദ്ദേഹം സ്റ്റന്ഫോര്ഡില് ഇന്നും ജോലി ചെയ്തുവരുന്നു, ഒപ്പം പഠനവും. കൗമാര ആക്രമണ പ്രവണതകളെ കുറിച്ചുള്ള പഠനത്തിനിടയില്‍ മറ്റു അദ്ദ്യാപകരില് നിന്നും മോഡലിംങ്, അനുകരണം എന്നീ കലകളിലും അദ്ദേഹം ശ്രദ്ധചെല്ലുത്തിയിരുന്നു.
നിരീക്ഷണ പഠനം(ീയലെൃ്മശേീിമഹ ഹലമൃിശിഴ), അനുകരണം(ശാശമേശേീി), മോഡലിംങ്(ാീറലഹശിഴ) എന്നിവയിലൂടെ സമൂഹത്തിലെ ഓരോരുത്തരിലും ഒരു സോഷ്യല്‍ ലേണിംങ് സംജാതമാകുന്നുവെന്ന് ബന്‍ഡൂര പ്രത്യേകം എടുത്തുപറഞ്ഞു.
ബിഹേവിയിറിസം പഠിക്കണെമെങ്കില്‍ അവിടെ റിഇന്‍ഫോഴ്സ്മെന്റ്, ഇന്‍സെന്റീവ്സ് എന്നിവ വേണമെന്ന ആശയം സ്കിനറും, പാവ്ലോവും വിശദീകരിച്ചപ്പോള്‍ ആല്‍ബര്‍ട്ട് ബഡൂരയുടെ കണ്ടെത്തല്‍ മറ്റു തിയറികളില്നിന്നും വ്യത്യസ്ഥമായ വിവരണമാണ് ഒബ്സര്‍വേഷന്‍ ലേണിംങ് തിയറിയിലൂടെ വ്യക്തമാക്കിയത്. പെരുമറ്റങ്ങള്‍ പഠിച്ചെടുക്കുന്നതും തിരുത്തുന്നതും പെരുമാറ്റങ്ങളില്‍ കൂടിതന്നെയാണ്, അതും പുറത്ത്നിന്ന് കണ്ടുകൊണ്ടാണ് തിരുത്തലുകള്‍ക്ക് വിധേയമാവുക. ഒരു കുട്ടിക്കും യാതൊരുവിധ ഇന്‍സെന്റീവും, റിഇന്‍ഫോഴ്സ്മെന്റും നല്കാതെതന്നെ ഒറ്റക്ക് കാര്യങ്ങള്‍ കണ്ട് മനസിലാക്കി ചെയ്യാന്‍ സാധിക്കുമെന്ന് ബഡൂര തന്റെ ബോബോ ഡോള്‍ സ്റ്റഡി പരീക്ഷണത്തിലൂടെ വെളിപ്പെടുത്തി.
വാസ്ഥവത്തില്‍ ഒബ്സര്‍വേഷന്‍ തിയറിയില്‍ ബഡൂര വെളിപ്പെടുത്തുന്നത് സ്വാധീനിക്കപ്പെടുന്ന പ്രക്രിയയെകുറിച്ചായിരുന്നു. തന്റെ പ്രസിദ്ധമായ പരീഷണത്തിന്റെ ഭാഗമായി 1961ല്‍ ബഡൂര ഒരുസിനിമ നിര്‍മ്മിച്ചു. ബോബോ ഡോള്‍ സ്റ്റഡി. അതില്‍ ഒരു മുതിര്‍ന്ന വ്യക്തി ബോബോ പാവയെ ആക്രമണാത്മകമായി അടിക്കുകയും, ചീത്തപറയുകയും, ആക്രോശിക്കും വിധം വാക്കുകള്‍ ഉച്ചത്തില്‍ മുഴക്കുകയും ചെയ്യുന്ന രംഗം ചെറിയകുട്ടികള്‍ക്ക് കാണിച്ചുകൊടുത്തു. സിനിമ കണ്ടതിന്ശേഷം അതേ കുട്ടികളേ മറ്റൊരുമുറിയില്‍ കൊണ്ടുപോയി, അവിടെ നേരത്തെതന്നെ ഒരു ബോബോ പാവയെ കുട്ടികള്‍ക്ക് കാണാവുന്നവിധം വെച്ചിരുന്നു. മുറിയില്‍ കേറിയ കുട്ടികള്‍ ആക്രമാസക്തത അനുകരിച്ചും, ചീത്ത പറഞ്ഞൂകൊണ്ടും നിശ്ചലമായി ഇരുന്ന പാവയെ അടിക്കുവാന്‍ ചീത്തപറയുവാനും തുടങ്ങി. സിനിമ കണ്ട കുട്ടികളെല്ലാം മുതിര്‍ന്നവരുടെ പ്രവര്‍ത്തനങ്ങളും വാക്കുകളും അനുകരിക്കാനുള്ള ശക്തമായ സാധ്യതയുണ്ടന്ന് അവിടെ വ്യക്തമായി. പ്രസ്തുത സാഹചര്യത്തില്‍ യാതൊരുവിധ ഇന്‍സെന്റീവും റിഇന്‍ഫോഴ്സ്മെന്റും ലഭിക്കാതെത്തനെ കുട്ടികള്‍ പാവയെ അടിച്ചു. എന്തെന്നാല്‍ കുട്ടികള്‍ നേരത്തെ സിനിമയില്‍ നിരീക്ഷിച്ച പെരുമാറ്റങ്ങളും പ്രവര്‍ത്തനവും കേവലം അനുകരിക്കുകയായിരുന്നു അവിടെ. ഈ പ്രതിഭാസത്തെയാണ് ബഡൂര നിരീക്ഷണ പഠനം അഥവ ഒബ്സര്‍വേഷന്‍ ലേണിംങ് എന്ന് വിശേഷിപ്പിച്ചത്. അറ്റന്ഷന്, റിട്ടെന്‍ഷന്‍, റസിപ്രോകേഷന്, മോട്ടിവേഷന്‍ എന്നീ ഘടകങ്ങളിലൂടെയാണ് ബഡൂര തന്റെ നിരീക്ഷണ സിന്താന്തം വ്യക്തമാക്കുന്നത്.
ഒബ്സര്‍വേഷന്‍ ലേണിംങിലൂടെ ബന്‍ഡൂര വെളിവാക്കുന്നത് വ്യക്തികള്‍ സ്വയം സ്വാധീനിക്കപ്പെടുന്ന പ്രക്രിയകുറിച്ചായിരുന്നു. എല്ലാ അര്‍ത്ഥത്തിലും ഉയര്‍ന്ന കാര്യക്ഷമതയുള്ളവര്‍ എത്ര പ്രയാസമേറിയ വിഷയങ്ങളേയും വെല്ലുവിളിയോടെ ഏറ്റെടുക്കും അവര്‍ അതിനെ അപകടകരമായി കാണില്ല. മറിച്ച് കഴിവില്ലാത്തവര്‍ ആ സാഹചര്യത്തെ ഒഴിവാക്കി ഒതുങ്ങികൂടുന്നു.
ബിഹേവിയറിസത്തിന്റെ ഉപജ്ഞാതക്കളുടെ കൂട്ടത്തില്‍ ആല്‍ബര്‍ട്ട് ബഡൂരയും ഉള്പ്പെട്ടീട്ടുണ്ടോ എന്ന ചോദ്യം പണ്ടുമുതല്ക്കേ പ്രസ്ക്തമാണ്. മിക്കവാറും ഗ്രന്ഥങ്ങളിലും ബഡൂരയെ ഒരു ബിഹേവിയിറിസ്റ്റായിട്ടാണ് ചിത്രികരിക്ക്കുന്നത്. എന്നാല്‍ ബഡൂര സ്വയം പ്രഖ്യാപിക്കുന്നു ڇഞാന്‍ ഒരു ബിഹേവിയിറിസ്റ്റ് അല്ലڈ എന്ന്. മാത്രവുമല്ല പെരുമാറ്റങ്ങളുടെ പഠനത്തില്‍ അദേഹം തന്റെ കുടുംബാംഗങ്ങള്‍ അനുവര്ത്തിവന്നിരുന്ന യാതൊരുവിധ യാഥാസ്ഥിതിക മനോഭാവങ്ങളും നിയമങ്ങളും പിന്തുടര്ന്നിട്ടില്ല.
ബഡുര തന്റെ കണ്ടെത്തല്‍ ڇ ഒബ്സര്‍വേഷന്‍ ലേണിംങ് ڈപൂര്‍ണതയില്‍ എത്തിക്കുവാന്‍ ശ്രമിച്ചിരുന്ന കാലഘട്ടത്തില്‍ മറ്റു മനശാസ്ത്രജ്ഞര്‍ നിരീക്ഷണ സിന്താന്തത്തെ മറ്റുസിന്താന്തങ്ങളുമായി താരതമ്യപ്പെടുത്തിയിരുന്നു. അതിനുകാരണം ബഡൂര തന്റെ സിന്താന്തത്തിലും കണ്ടീഷണിംങ്, റീഇന്‍ഫോഴ്സ്മെന്റ് എന്നീ പദങ്ങള്‍ ഉപയോഗിച്ചിരുന്നു എന്നതാണ്.
ബഡൂരയുടെ കണ്‍സെപറ്റ് പ്രകാരം കണ്ടീഷണിംങ,് റീഇന്ഫോഴ്സ്മെന്റ തുടങ്ങിയവയല്ലാം മനുഷ്യന്റെ സ്വസിദ്ധമായ മാനസികവും, ബുദ്ധിപരവുമായ(രീഴിശശ്ലേ) വ്യവഹരങ്ങളില്‍ പെടുന്നവയാണ്. ബാഹ്യലോകത്തു നിന്നുള്ള വസ്തുതകളാണ് മനുഷ്യനെ നിയന്ത്രിക്കുന്നതും, രൂപപ്പെടുത്തുന്നതും എന്ന പാവ്ലോവ് സ്ക്കിനര് എന്നിവരുടെ വാദത്തെ ബഡൂര നിരാകരിച്ചു. വ്യക്തിയുടെ ഉള്ളിലുള്ള കോഗ്നിറ്റീവായ നീക്കങ്ങളിലൂടെയാണ് എല്ലാം ചെയ്ത് പഠിച്ചെടുക്കുന്നത് എന്നും ബഡൂര സ്ഥാപിച്ചു. കണ്ടീഷണിംങ്, റിഇന്ഫോഴ്സമെന്റ് എന്നിവ ബാഹ്യശക്തിയുടെ ഇടപെടലിലൂടെ ലഭിക്കേണ്ടതില്ലന്നും വ്യക്തിക്ക് ബുദ്ധിപരമായി സ്വയം തോന്നേണ്ടതും പഠിക്കേണ്ടതുമാണന്നാണ് ബഡൂരയുടെ കണ്ടത്തല്‍.
ഒരാള്‍ ചിന്തിക്കുന്നതും വികാരംകൊള്ളുന്നതും പ്രവര്‍ത്തിക്കുന്നതും അവന്റെ കോഗ്നീഷന്റെ ഭാഗങ്ങളാണ് അവ പുറത്ത്നിന്ന് സ്വീകരിക്കേണ്ടതില്ല. ഭക്ഷണം, ചോക്ലറ്റ്, പാരിതോഷികം എന്നിവ കൊടുത്ത് അല്ലങ്കില്‍ ശിക്ഷിക്കല്‍, ഷോക്ക് നല്കല് എന്നിവയിലൂടെ ഒരാളിലെ പെരുമാറ്റത്തില്‍ പുതുമയും നവീകരവും സ്യഷ്ടിക്കുവാന്‍ ശ്രമിക്കുന്നതിനോട് ബഡൂരക്ക് തികച്ചും വിയോജിപ്പായിരുന്നു.
സോഷ്യല്‍ കോഗ്നിറ്റീവിസം(ീരെശമഹ രീഴിശശ്ശോെ) എന്നാണ് ബഡൂര തന്റെ സിന്താന്തത്തിലെ സവിശേഷതകള്‍ക്ക് നല്‍കിയിരിക്കുന്ന മറ്റൊരു പര്യായപദം. മനുഷ്യന് ഒരു സാമൂഹ്യജീവിയാണ്. അവന് സമൂഹത്തിലെ സര്‍വ്വതുമായി ഇടപെഴകേണ്ടതുണ്ട്. സമൂഹത്തിലെ ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തികളില്‍ നിന്നും മനുഷ്യന് നേരിട്ട്കണ്ട് ബോധ്യപ്പെട്ട് പഠിക്കുന്നതിനെയാണ് സോഷ്യല്‍ കോഗ്നിറ്റീവിസം എന്നുപറയുന്നത്.
തന്നെ ഒരു ബിഹേവിയിറിസ്റ്റായി കാണുന്നതും, ഗ്രന്ഥങ്ങളിലും ചിത്രീകരിക്കുന്നതും മറ്റും ബഡൂര ഒട്ടും ഇഷ്ടപ്പെട്ടിരിന്നില്ല. തന്റെ നീരസം പലതവണ അറിയിച്ചുവെങ്കിലും ബഡൂരയെ സമൂഹം ഇന്നും ബിഹേവിയിറിസ്റ്റായി തന്നെ കാണുന്നു.
1953ല്‍ ഖീൗൃിമഹ ീള അയിീൃാമഹ മിറ ടീരശമഹ ജ്യെരവീഹീഴ്യ പ്രസിദ്ധീകരിച്ച ڇ പ്രൈമറി ആന്റ് സെക്കന്‍ഡറി സജസ്റ്റബിലിറ്റി (څജൃശാമൃ്യچ മിറ څടലരീിറമൃ്യچ ടൗഴഴലശെേയശഹശ്യേ) ആണ് ബഡൂരയുടെ ആദ്യക്യതി. അത് ഇന്നും മനശാസ്ത്ര പഠനത്തിനായി ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു. മനുഷ്യന്റെ ആക്രമണാത്മകതയുടെ ഉത്ഭവത്തെ കേന്ദ്രീകരിച്ച് എഴുതിയ അഗ്രഷന് എ സോഷ്യല്‍ ലേണിംങ് അനാലിസിസ്(څഅഴഴൃലശൈീി: അ ടീരശമഹ ഘലമൃിശിഴ അിമഹ്യശെെچ )1973ലും, പിന്നീട് 1977ല്‍ ബഡൂര തന്റെ സോഷ്യല്‍ ലേണിംങ് തിയറിയും അവതരിപ്പിച്ചു. 1977ല്‍ തന്നെ അദ്ദേഹത്തിന്റെ സ്വയം-കാര്യക്ഷമത: പെരുമാറ്റ വ്യതിയാനത്തിന്റെ ഏകീക്യത സിദ്ധാന്തത്തിലേക്ക് (څടലഹളഋളളശരമര്യ: ഠീംമൃറ മ ഡിശള്യശിഴ ഠവലീൃ്യ ീള ആലവമ്ശീൃമഹ ഇവമിഴലچ (ു്യെരവീഹീഴശരമഹ ൃല്ശലം) എന്ന ലേഖനവും മനശാസ്ത്ര പാഠ്യവിഷയങ്ങളില്‍ ഇന്നും ഒരു ക്ലാസിക്കായി നിലകൊള്ളുന്നു.
© Copyright 2020. All Rights Reserved.