Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Agoraphobia

ഉത്കണഠ രോഗികളില്‍ ഒരുവിഭാഗം ആളുകള്‍ അഗോറഫോബിയ തകരാറുള്ളവര്‍ എന്നുഅറിയപ്പെടുന്നു. ബുദ്ധിമുട്ട് ഉളവാക്കുന്ന സാഹചര്യങ്ങളെ കുറിച്ചുള്ള ഭയം, രക്ഷപ്പെടാന്‍ പ്രയാസമോ അല്ലെങ്കില്‍ ആപത്ത്കരമായി വല്ലതും സംഭവിച്ചാല്‍ സഹായങ്ങള്‍ ലഭ്യമാകാതെ വരുമോ എന്നൊക്കെയുള്ള ആശങ്കയാണ് അഗോറഫോബിയ. ഏൃലലസ ഭാഷയില്‍ നിന്നാണ് അഗോറ(മഴീൃമ) എന്നപദം വരുന്നത്. അഗോറക്ക് ഗ്രീക്ക്ഭാഷയില്‍ ആളുകള്‍ ഒത്തുകൂടുന്ന സ്ഥലം ڇചന്ത ڇ (ാമൃസലേ), തിരക്കുള്ള സ്ഥലം എന്നൊക്കെയാണ് അര്‍ത്ഥമാക്കുന്നത്. പക്ഷെ തുറസായ സ്ഥലത്ത് ഒറ്റക്ക് നില്‍ക്കുവാനുള്ള ഭയം എന്നാണ് അഗോറഫോബിയയെ പലപ്പോഴും തെറ്റിദ്ധരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ പദത്തിന്‍റെ അര്‍ത്ഥം കുടുതല്‍ സങ്കീര്‍ണ്ണമാണ്. ആള്‍ക്കൂട്ടത്തോടുള്ള ഭയം (ളലമൃ ീള രൃീംറെ), പാലത്തിനു മുകളിലോ, തുറസായ സ്ഥലത്തോ നില്‍ക്കുവാനുള്ള ഭയം ഇതല്ലാം സവിശേഷതകളാണ്. പ്രത്യേകിച്ച് ഈ ഭയം ഒരുവേള വീട്ടില്‍ ഒറ്റക്കാവുമ്പോഴോ, ലിഫ്റ്റില്‍ കേറുമ്പോഴോ, എസ്ക്കലേറ്ററില്‍ കേറുമ്പോഴോ ഉണ്ടാകാം.

പതിനെട്ടുവയസ്സ് പ്രായം കഴിഞ്ഞ ലോകത്തെ 10% മുതിര്‍ന്നവരില്‍ ഒരുകാരണവും ഇല്ലാതെ അഗോറഫോബിയ അനുഭവിച്ചു വരുന്നുണ്ട് എന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചുവെങ്കിലും അത് അനുഭവിക്കുന്നവരില്‍ ഭൂരിപക്ഷം പേരും തുറന്ന് പറയാനോ ചികിത്സ തേടാനോ വിസമ്മതം പുലര്‍ത്തുന്നവരാണ്. ഈ ഭയം പാനിക്ക് ഡിസോര്‍ഡറിന്‍റെ ലക്ഷണങ്ങള്‍ ഇല്ലാതെയും ആളുകളെ ബാധിക്കും. അമേരിക്കയില്‍ മാത്രം 1.8 ദശലക്ഷം പേര്‍ക്ക് അഗോറഫോബിയ ഉണ്ടന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഇത്തരത്തില്‍ പഠനങ്ങള്‍ ഒന്നും നടക്കുന്നില്ല എന്നത് ശോചനീയം.

പഅഗോറഫോബിയ: വസ്തുതകള്‍

1. ഒന്നോ അതിലധികമോ തവണ പാനിക്ക് അറ്റാക്ക്(ുമിശര റശീൃറെലൃ/മമേേരസ) സംഭവിച്ചിട്ടായിരിക്കും പലപ്പോഴും അഗോറഫോബിയ പ്രത്യക്ഷപ്പെടുക
2. ചിലരില്‍ മാനസികസംഘര്‍ഷം, വിഷാദം എന്നിവ ശക്തി പ്രാപിച്ചുതുടങ്ങുമ്പോള്‍ അഗോറഫോബിയ പ്രവര്‍ത്തനക്ഷമമാവുന്നു.
3. അഗോറഫോബിയക് ഭയം പലവിഷയങ്ങളുമായി ബന്ധം സ്ഥാപിക്കുന്നു. ഉദ: തുറസായ സ്ഥലം, സിനിമതിയറ്റര്‍, ഷോപ്പിങ് മാള്‍, ട്രാഫിക്ക് ബ്ലോക്ക്, ജനകൂട്ടമുള്ള ഇടങ്ങള്‍, ലിഫ്റ്റ്, എസ്ക്കലേറ്റര്‍, ഉയരത്തിലുള്ള പാലം എന്നിവ. ഇത്തരം സ്ന്ദര്‍ഭങ്ങളില്‍ എന്തെങ്കിലും പ്രയാസങ്ങളോ ദുരിതങ്ങളോ സംഭവിച്ചാല്‍ എങ്ങിനെ അതില്‍നിന്നും രക്ഷപ്പെടുമെന്ന ആശങ്ക ഇവരുടെ മനസില്‍ സദാ ഉണ്ടായിരിക്കും. ഈ സമയത്തില്‍ ശക്തമായ ഭയം ഇവരുടെയുള്ളില്‍ ഉണ്ടായിരിക്കും
4. മറ്റുചിലരില്‍ ഒരു കാരണവുമില്ലാതെ അഗോറഫോബിയ പ്രത്യെക്ഷപ്പെടുന്നു.
5. അഗോറഫോബിയ ഉള്ള വ്യക്തിക്ക് തന്‍റെ വീട്വിട്ട് മറ്റൊരിടത്തേക്ക് പോകാന്‍ പ്രയാസമായിരിക്കും
6. അഗോറഫോബിയ ഉത്കണഠയും നിരാശയും കുറയ്ക്കുന്ന മരുന്നുനല്‍കിയോ വ്യക്തമായ മനഃശാസ്ത്ര ചികിത്സ നല്‍കിയോ പൂര്‍ണ്ണമായും സുഖപ്പെടുത്താന്‍ കഴിയുന്നതാണ്.
7. പ്രാരംഭഘട്ടത്തില്‍ ഉണ്ടാകുന്ന പാനിക് അറ്റാക്ക് പിന്നീട് അഗോറഫോബിയ്ക്കുള്ള കാരണമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഒറ്റയ്ക്കാവുന്ന സാഹചര്യങ്ങള്‍ പാടെ ഒഴിവാക്കാന്‍ രോഗി ശ്രമിക്കുന്നു.
8. അഗോറഫോബിയ ഉള്ള വ്യക്തികള്‍ക്ക് പൊതുസ്ഥലത്തേക്ക് പോകുവാനോ, ചടങ്ങുകളില്‍ സംബന്ധിക്കുവാനോ ജനതിരക്കിലേക്ക് ചെല്ലുവാനോ ഒരുസഹായി/കൂട്ടാളി വേണമെന്ന സാഹചര്യം സ്യഷ്ടിക്കപ്പെടുന്നു.
9. അഗോറഫോബിയ ഉള്ള എല്ലാവര്‍ക്കും പാനിക്ക് അറ്റാക്ക് സംഭവിക്കണമെന്നില്ല .
10. പാനിക്ക് അറ്റാക്ക് അഗോറഫോബിയ രണ്ടും വ്യത്യസ്ഥ ഉത്കണഠ തകരാറുകളാണങ്കിലും അഗോറഫോബിയ ഒറ്റക്കു കാണപ്പെടുന്നതും സാധാരണമാണ്.
11. അഗോറഫോബിയ ഭയം, വികാരങ്ങള്‍, ശാരീരിക ലക്ഷണങ്ങള്‍ എന്നിവയുടെ സംയോജന ത്തോടെയാണ് ഉണ്ടാവുക.
12. ഇവര്‍ക്ക് തനിച്ച് അധികനേരം ചിലവഴിക്കാന്‍ കഴിയുകയില്ല.
13. ഭയമുള്ള നേരം മറ്റുള്ളവര്‍ തന്നെ തുറിച്ചു നോക്കുന്നുണ്ടോ എന്ന ആശങ്ക കാണപ്പെടുന്നു.
14. നിസഹായബോധം, അസ്വസ്ഥത, മറ്റുള്ളവരില്‍ നിന്ന് വേര്‍പ്പെട്ട് നില്‍ക്കുവാന്‍ താല്‍പര്യം
15. ശരീരത്തിന്‍റെ സ്വാഭാവികമായ സ്ഥിതി നഷ്ടപ്പെട്ടുവെന്ന തോന്നല്‍- ചുറ്റുമുള്ളത് യാഥാര്‍ഥ്യമല്ലന്ന തോന്നല്‍.
16. അഗോറഫോബിയ ഉള്ളവരില്‍ ഒരുവിഭാഗം ആത്മഹത്യയെ കുറിച്ച് ചിന്തിക്കാറുണ്ട്. ചിലര്‍ മദ്യത്തിലും മയക്കുമരുന്നിലും ആശ്വാസം കണ്ടത്തുന്നു.
17. ഇവര്‍ക്ക് കൊഴുപ്പും കൊളസ്റ്റ്രോളും ഹ്യദയ ധമനികളില്‍ അടിഞ്ഞുകൂടുന്ന അവസ്ഥ(വേലൃീരെഹലൃീശെെ), കൊറോണറി ഹാര്‍ട്ട് ഡിസീസ്(രീൃീിമൃ്യ വലമൃേ റശലെമലെ) എന്നിവക്ക് സാധ്യത കൂടുതലാണ്.
ശാരീരിക ലക്ഷണങ്ങളുടെ കൂട്ടത്തില്‍ ഇന്നി പറയുന്നവയില്‍ ഒന്നോ അതിലധികമോ കാണപ്പെടാം: നെഞ്ചുവേദന അനുഭവപ്പെടുക, തലക്കറക്കം, ഹ്യദയമിടിപ്പ് വര്‍ദ്ധിക്കുക, ശ്വാസം എടുക്കാനുള്ള പ്രയാസം, വിയര്‍ക്കുക, ശരീരം വിറയ്ക്കുക, വയറ്റില്‍ വേദന, വയറിളക്കം, പുളിച്ച് തേട്ടല്‍, ഓക്കാനിക്കാന്‍ തോന്നുക, തൊണ്ടയില്‍ പിടുത്തം, ശരീരത്തില്‍ തണുപ്പു കുത്തിതുളച്ച് കേറുക എന്നൊതൊക്കെ ഇവരില്‍ അനുഭവപ്പെടുന്നു.

അഗോറഫോബിയ: കാരണങ്ങള്‍

അഗോറഫോബിയയുടെ കാരണങ്ങള്‍ ഇന്നും അജ്ഞാതമായി നിലകൊള്ളുന്നു. എന്നാല്‍ ഭയപ്പെടുത്തുന്ന പ്രതികരണത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങള്‍ ഭയമുണ്ടാക്കുന്നതിന്‍റെ പുറകില്‍ ഒരുപങ്ക് വഹിച്ചു വരുന്നുണ്ട്.

*പരിസ്ഥിതി ഘടകങ്ങള്‍:- മുന്‍പ് അനുഭവിക്കേണ്ടിവന്ന ഭയം, തിക്താനുഭവങ്ങള്‍, ആക്രമണം ഇതെല്ലാം ഒരാളില്‍ ഭയം കൊണ്ടുവരുവാന്‍ ഇടയാക്കുന്നതാണ്.
* പാരമ്പര്യമായും ഉതകണഠ രോഗം കടന്നു പോകാറുണ്ട്. അതിനു കാരണമായത്തക്ക ജനിതിക തകരാറും ഉത്കണഠ രോഗങ്ങളും ഉള്ള മാതാപിതാക്കളില്‍ നിന്നും അഗോറഫോബിയ, പാനിക്ക് അറ്റാക്ക് എന്നിവ പുറപ്പെടാം.
* ചിലകുടുംബത്തില്‍ ഒന്നിലധികം തവണ പാനിക്ക് അറ്റാക്ക് ഉണ്ടായതിനു ശേഷമെ അഗോറഫോബിയ പുറത്ത് വരുക
* വളര്‍ച്ച ഘട്ടങ്ങളില്‍ നേരിടുന്ന ഭയം, ഉത്കണഠ എന്നിവയെ തരണം ചെയ്യാനായി ശീലിച്ച വൈഭവത്തിലെ അപാകതകളും ഒരളവുവരെ അഗോറഫോബിയക്ക് കാരണമാവുന്നു.

അഗോറഫോബിയ: ചികിത്സ
അഗോറഫോബിയ ചികിത്സയില്‍ സൈക്കോതെറാപ്പിയും മരുന്നും ഒരുപോലെ പ്രധാനപ്പെട്ട ചികിത്സാ ഉപാധികളാണ്. അഗോറഫോബിയ ചികിത്സിച്ച് മാറ്റുവാന്‍ സാധിക്കുമെങ്കിലും രോഗത്തിന്‍റെ തുടക്കത്തില്‍ ശരിയായ ചികിത്സ ലഭിക്കാത്ത പക്ഷം പിന്നീട് അതീവ പ്രയാസകരമായി തീരും. സാധാരണ ടടഞക സലക്ടീവ് സെറോട്ടോണിന്‍ റീഅപ്ട്ടേക്ക് ഇന്‍ഹിബിറ്റര്‍ വിഭാഗത്തില്‍പ്പെട്ട ആന്‍റിഡിപ്പ്രസന്‍റ്െ മരുന്നുകളാണ് കൂടുതല്‍ ഗുണകരമാകുക. എന്നാല്‍ വ്യക്തമായ ചികിത്സാ അറിവ് ഇല്ലാത്ത ഡോക്ടര്‍മാര്‍ ചുമ്മാ ഉത്കണഠ് കുറയ്ക്കുവാനുള്ള മരുന്നുകള്‍ മാത്രം നല്‍കി രോഗിയെ കഷ്ടപ്പെടുത്തുന്നതും സാധാരണമായി കണ്ടുവരുന്നു.

സൈക്കോതെറാപ്പി: ആശങ്ക കുറക്കുവാനുള്ള തന്ത്രങ്ങള്‍ പരിശീലിക്കുന്നതിലൂടെ രോഗിയ്ക്ക് ശമനം ലഭിക്കുന്നതാണ്. അതിനായി കോഗ്നീറ്റീവ് ബിഹേവിയര്‍ തെറാപ്പിയിലൂടെ രോഗിയുടെ ചിന്തകളെ ക്രമീകരിച്ച് നല്ലദിശയില്ലേക്ക് വിട്ട് സുഖപ്പെടുത്താന്‍ കഴിയും. ഈ ചികിത്സയില്‍ രോഗിയുടെ സഹകരണം വളരെ പ്രധാന്യപ്പെട്ടതാണ്.

രോഗി മനസ്സിലാക്കേണ്ടത്:
-താന്‍ അനുഭവിക്കുന്ന ഭയങ്ങള്‍ സത്യമായി തീരില്ലെന്ന്,
-ഉത്കണ്ഠ അല്‍പസമയത്തിന് ശേഷം കുറയുമെന്നും അതിനാല്‍ ഉത്കണഠയുടെ ലക്ഷണങ്ങള്‍ നിയന്ത്രിക്കാനാകുമെന്നും.
- ലക്ഷണങ്ങള്‍ എങ്ങിനെ തരണം ചെയ്യുമെന്ന്
-സമ്മര്‍ദ്ധം നിറഞ്ഞ സാഹചര്യങ്ങളെ കുറിച്ചുള്ള വീക്ഷണ രീതിയെ തിരിച്ചറിഞ്ഞ് മനസ്സിലാക്കുക. വിലക്ഷണമായ വീക്ഷണ മനോഭാവത്തെ അകറ്റി നിര്‍ത്തുക.
-സമ്മര്‍ദ്ധം എങ്ങിനെ കൈകാര്യം ചെയ്യാം
-സൈക്കോതെറാപ്പി പരമാവധി ക്ലീനിക്കിന് പുറത്ത് വെച്ച് പ്രായോഗീകവും യാഥാര്‍ത്ഥ്യലഷ്ടിതമായും നടത്തുവാന്‍ സഹകരിക്കുക.


ചികിത്സയില്‍ രോഗി ശ്രദ്ധിക്കേണ്ടത്:
-തെറാപിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന ചികിത്സപദ്ധതിയില്‍ ഉറച്ചുനില്‍ക്കണം
-ശരീരത്തിലും മനസ്സിലും ശാന്തതയും വിശ്രമവും സ്വയം നിലനിര്‍ത്തുവാന്‍ പരിശീലിക്കുകയും, പരിശീലനത്തില്‍ പഞ്ചേദ്രയങ്ങളുടെ സ്വാഭാവികമായ പ്രവര്‍ത്തനത്തില്‍ ശാന്തത നിലനിര്‍ത്തുക.
-ഭയമുള്ളവാക്കുന്ന സാഹചര്യങ്ങളെ മുഴുവന്‍ ഒന്നുപോലും ഒഴിവാക്കാതെ നേരിടുക. കഴിയുമെങ്കില്‍ ദിവസത്തില്‍ പലതവണ സ്വയം ഭയത്തെ ഭാവനചെയ്ത് കൊണ്ടുവന്ന് നേരിടുക അതിനായി സമയം കണ്ടെത്തുക. ഈ ശീലം ക്രമേണ ഭയം കുറയ്ക്കുവാന്‍ സഹായിക്കുന്നു.
-അഗോറഫോബിയ ഉള്ളവര്‍ മദ്യം മയക്കുമരുന്നുകള്‍ ഉപയോഗിക്കുവാന്‍ പാടുള്ളതല്ല
-ദിനചര്യകളില്‍ വ്യക്തമായ ശാരീരിക വ്യായാമം, സമീക്യത ആഹാരം, ആവശ്യമായ ഉറക്കം എന്നിവ ഉള്‍പ്പെടുത്തുക.