Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7


അത്യന്തതികമായ ഒരു ഭീകരാവസ്ഥ-സങ്കടം-സംഭവത്തിന്‍റെ ഫലമായി ഉണ്ടാകുന്ന പ്രതീകരണമാണ് അക്യൂട്ട് സ്ട്രസ് ഡിസോര്‍ഡര്‍. ആകസ്മികമായി ജീവിതത്തില്‍ ഉണ്ടാകുന്ന രോഗങ്ങള്‍, ആപത്തുകള്‍, വേര്‍പാട്, മരണം, സാമ്പത്തിക നഷ്ടം തുടങ്ങിയവ തീവ്രമായ ഭയത്തോടും നിസഹായതയോടും കൂടി അനുഭവച്ചത്/നേരിട്ടതിന്‍റെ പ്രതീകരണമായി ഒരുവ്യക്തിയില്‍ ഉണ്ടാകുന്ന രോഗവസ്ഥയാണ് അക്യൂട്ട് സ്ട്രസ് ഡിസോര്‍ഡര്‍.

സംഭവം നടന്നതിന്‍റെ രണ്ടുനാള്‍ക്കുള്ളില്‍ ശക്തമായ ഉത്കണ്ഠ പൊതുവായ ലക്ഷണങ്ങളിലെ ചിലതിന്‍റെ സഹായത്തോടെ ആരംഭിക്കുന്നു. മറ്റു ലക്ഷണങ്ങള്‍ ഒരുമാസത്തിനുള്ളില്‍ മൂര്‍ച്ഛിക്കപ്പെടുകയും ചെയ്യുന്നു. ഉണ്ടായ ദുര്‍ഘട-സംഭവത്തിനോട് വ്യക്തി ശരീരത്തില്‍ സ്വയം നിര്‍മ്മിക്കുന്ന ഡിസോസിയേറ്റീവ് ലക്ഷണങ്ങളും അന്നേരം പ്രകടമാകുന്നു. കൂടാതെ അക്യൂട്ട് സട്രസ് ഡിസോര്‍ഡര്‍ ഉള്ളവര്‍ക്ക് വൈകാരികമായ കുറഞ്ഞ പ്രതീകരണശേഷി, അഭിമുഖീകരിക്കാനുള്ള പ്രയാസം, മുന്‍പ് സന്തോഷം ലഭിച്ചിരുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതില്‍ വൈമുഖ്യം, വിട്ടുമാറാത്ത കുറ്റബോധം, ദൈനംദിന പ്രവര്‍ത്തികളിലെ വികലത എന്നിവയും പ്രത്യക്ഷമാവുന്നു. ശരീരത്തിന്‍റെ അനുഭവിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെട്ട് എതോ സ്വ്പന ലോകത്തെന്നവണ്ണം രോഗിക്ക് അനുഭവപ്പെടുന്നതോടപ്പം സാധാരണയില്‍ കവിഞ്ഞ ഓര്‍മ്മകുറവും ഈ സമയത്ത് ഉണ്ടാകും.

അക്യൂട്ട് സട്രസ് ഡിസോര്‍ഡര്‍ രോഗനിര്‍ണ്ണയത്തില്‍ ജഠടഉ-പോസ്റ്റ് ട്രൂമാറ്റിക്ക് സട്രസ് ഡിസോര്‍ഡര്‍ പലപ്പോഴും ആശയകുഴപ്പം ഉണ്ടാക്കി ചികിത്സ അവതാളത്തിലാക്കുക പതിവാണ്. പോസ്റ്റ് ട്രൂമാറ്റിക്ക് സ്ട്രസ് ഡിസോര്‍ഡര്‍ രോഗനിര്‍ണ്ണയത്തിന് നേരത്തെ സൂചിപ്പിച്ച ഏഴുവിധ ഉത്കണഠ് തകരാറുകളില്‍ എതെങ്കിലും ഒന്നു ഉള്‍പ്പെട്ടിരിക്കണം.

ഉത്കണഠയുടെ കാരണങ്ങള്‍:

ശാരീരികമായ അവസ്ഥ, കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലം, ആന്തരീകമായ പ്രവര്‍ത്തനങ്ങളിലെ വ്യതിയാനം അല്ലങ്കില്‍ ഇവമൂന്നും കൂടി സംയോജിച്ചുണ്ടാകുന്ന പ്രയാസങ്ങള്‍, ജീവിത ശൈലികളും മനോഭാവങ്ങളും, വ്യക്തിത്വത്തിലെ പ്രത്യേകതകള്‍, ജീവിതാനുഭവങ്ങള്‍ തുടങ്ങി ഒത്തിരി കാരണങ്ങള്‍ ഉത്കണഠക്ക് കാരണമാവാറുണ്ട്. ഏതു കാരണത്താലാണ് രോഗിയില്‍ രോഗലക്ഷണങ്ങള്‍ ഉളവായതെന്ന് കണ്ടെത്തുക എന്നതാണ് ഒരു മാനസികാരോഗ്യ ചികിത്സകന്‍റെ മുഖ്യകടമ. കൂട്ടത്തില്‍ അവിചാരിതമായി മറ്റെന്തങ്കിലും രോഗങ്ങളുടെ തുടക്കമാണോ ഇത്തരം ലക്ഷണങ്ങള്‍ എന്നു തിരക്കുന്നതും ഉചിതം.

നിരന്തരമായി കാപ്പി കുടിക്കുന്ന ശീലമുള്ളവര്‍ക്ക്,(രമളളലശില കലര്‍ന്ന ഏതു പാനിയമോ ഭക്ഷണമോ) ഉത്കണഠ എളുപ്പം പിടികൂടാനുള്ള സാധ്യത ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. ഹ്യദയമിടപ്പും അതിന്‍റെ പ്രവര്‍ത്തനത്തിലും വ്യതിയാന തകരാറുള്ളവര്‍ക്കും ഉത്കണഠരോഗം എളുപ്പം സംഭവിക്കാം. തൈറോയിഡ് ഗ്രന്ധിയുടെ പ്രവര്‍ത്തനവൈകല്യത്തിന് കഴിക്കുന്ന മരുന്നുകള്‍ ഉത്കണഠ എളുപ്പം ഉണ്ടാകുന്നു. ജനിതക ഘടനയും ശക്തമായ പങ്കുവഹിക്കുന്ന കാരണങ്ങളില്‍ പെടുന്നുണ്ട്. മാതാപിതാക്കളില്‍ നിന്നും കൈമാറ്റം ചെയ്യപ്പെടുന്ന ജീനുകളുടെ വൈകല്യവും ഉത്കണഠ രോഗത്തിന്‍റെ കാരണങ്ങളില്‍ ഒന്നാണ്, ജോലിസമ്മര്‍ദ്ധം, പഠനത്തിലെ പ്രയാസം, വ്യക്തിപരമായ ബന്ധങ്ങളിലെ സമ്മര്‍ദ്ധം, വൈവാഹിക ജീവിതത്തിലെ പാളിച്ചകള്‍, സാമ്പത്തിക പ്രയാസങ്ങള്‍, പ്രിയപ്പെട്ടവരുടെ വേര്‍പാടോ മരണമോ ഉണ്ടാക്കുന്ന പ്രയാസങ്ങള്‍, ശാരീരിക രോഗങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകളുടെ സൈഡ് എഫക്റ്റസ്, ശരീരത്തിലെ ഗ്ലൂക്കോസിന്‍റെ അളവിലുണ്ടാകുന്ന വ്യതിയാനം എന്നീ സാഹചര്യങ്ങള്‍ ഉത്കണഠക്ക് ഇടയാക്കുന്നതാണ്.

അക്യൂട്ട് സ്ട്രസ് ഡിസോര്‍ഡര്‍: ലക്ഷണങ്ങള്‍

ഈ പറയുന്ന ഏഴില്‍ രണ്ടു ലക്ഷണങ്ങള്‍ ഒരാളില്‍ അനുഭവപ്പെടുന്നുവെങ്കില്‍ അയാള്‍ക്ക് പ്രസ്തുത തകാരാര്‍ ഉണ്ടന്ന് അനുമാനിക്കാം:-

1) ഗുരുതരമായ പരിക്ക്, അപകടം, മരണം, തോല്‍വി, ഭീഷണി, നഷ്ടങ്ങള്‍ എന്നിവ അഭിമുഖീകരിക്കുമ്പോള്‍ സ്ട്രസ് ഉണ്ടാകുന്നുവെങ്കില്‍.
2) ഒന്നില്‍ സൂചിപ്പിച്ച സംഭവങ്ങള്‍ ഇല്ലാതെതന്നെ വ്യക്തി പ്രയാസങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ അനുഭവപ്പെടുന്ന അഗാധമായ ഭയം, നിസ്സഹായവസ്ഥ, ഭീകരത എന്നിവ ഉണ്ടാകുകയും ഒപ്പം ഇനിപറയുന്നവയില്‍ മൂന്നോ അതിലധികമോ ഡിസ്സോസിയേറ്റീവ് ലക്ഷണങ്ങളും അനുഭവ പ്പെടുന്നുവെകില്‍:

a) മരവിപ്പ്, നിസ്സംഗത്വം, ഒന്നിലും കൂടാതെ അകന്നു നില്‍ക്കുക, കുറഞ്ഞ വൈകാരിക പ്രതികരണങ്ങള്‍
b)അവന്‍റെ അവളുടെ ചുറ്റുപാടുകളേ കുറിച്ചുള്ള അവബോധം ഇല്ലാതിരിക്കുക/കുറഞ്ഞിരിക്കുക
c) ധ്രുവീകരണം(റലൃലമഹശ്വമശേീി)അനുഭവപ്പെടുക.
d) ചിന്തകള്‍ തോന്നലുകള്‍ വികാരങ്ങള്‍ യാഥാര്‍ത്ഥ്യമില്ലന്ന തോന്നല്‍ അല്ലെങ്കില്‍ വ്യക്തിയില്‍ യാതൊരുവിധ ആന്തരീകാനുഭവങ്ങളും ഇല്ലാതിരിക്കുക
e) ഉണ്ടായ ദുരിതത്തിന്‍റെ പ്രാധാന വിവരങ്ങള്‍ ഓര്‍മ്മിക്കുവാന്‍ കഴിയായ്ക്
f) നേരിട്ട ദുരാനുഭവത്തെ കുറിച്ച് ആവര്‍ത്തിച്ചു കടന്നുവരുന്ന ചിത്രങ്ങള്‍-ചിന്തകള്‍-സ്വപ്നം-മിഥ്യാബോധം, തുടര്‍ച്ചയായി മനസ്സിലേക്ക് കേറിവരുന്ന പൂര്‍വ്വാദ്യശ്യങ്ങള്‍

നേരിട്ട ദുരാനുഭവത്തെ ഓര്‍മ്മപ്പെടുത്തുന്ന കാര്യങ്ങള്‍(ചിന്തകള്‍, ചിത്രങ്ങള്‍, സംഭാഷണങ്ങള്‍, പ്രവര്‍ത്തികള്‍, ആളുകള്‍, സ്ഥലങ്ങള്‍) ഒഴിവാക്കുന്നശീലം അക്യൂട്ട് സ്ട്രസ് ഡിസോര്‍ഡറിലെ സവിശേഷതകളില്‍ പ്രധാനമാണ്. ഇത്തരക്കാരില്‍ കൂടിയ അളവിലുള്ള ഉത്കണഠ്, പെട്ടെന്നുള്ള ഉത്തേജനം, അസ്വസ്ഥത, ഉറക്കതകരാറ്, ശ്രദ്ധകുറവ്, പ്രകടമായ ഞെട്ടിതെറിക്കല്‍, ഇരിക്കാപൊറുതി, കൂടിയ ജാഗ്രത എന്നിവയും കാണപ്പെടുന്നതാണ്.

വ്യക്തിപരമായ ജീവിതം, സാമൂഹിക ഇടപെഴലുകള്‍, ഔദ്യ്വോഗിക മേഖല മറ്റുജീവിതത്തിലെ പ്രധാനപ്പെട്ട സാഹചര്യങ്ങളെല്ലാം വികലമാക്കുകയോ നിലവാര തകര്‍ച്ച ഉള്ളവാക്കുകയോ ചെയ്യുമ്പോള്‍ അതിനെ അക്യൂട്ട് സ്ട്രസ് ഡിസോര്‍ഡര്‍ എന്നുവിളിക്കാന്‍ സാധിക്കുന്നു. മൂന്ന് ദിവസം മുതല്‍ നാലു ആഴ്ചകള്‍വരെയോ അതിനെമേലെയോ ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. ചികിത്സ ലഭിക്കാതെ ഒരു മാസത്തിലധികം ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നുവെങ്കില്‍ ഈ തകരാറിന്‍റെ ഗതിമാറി പോകുന്നുവെന്നും അനുമാനിക്കാം. മദ്യം മയക്കുമരുന്ന് മറ്റുദുരുപയോഗ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അതിന്‍റെ പ്രത്യാഘാതങ്ങളായും സ്ട്രസ് ഡിസോര്‍ഡര്‍ സംഭവിക്കാം. രോഗനിര്‍ണ്ണയത്തിന്‍റെ മാനദ്ധണ്ഡത്തില്‍ വസ്തുതകളുടെ ദുരുപയോഗം മൂലം ഉണ്ടാകുന്ന സവിശേഷതകളെ പരിഗണിക്കുന്നതല്ല. എന്തെന്നാല്‍ മയക്കുമരുന്ന് ദുരുപയോഗം ബ്രീഫ് സൈക്കോട്ടിക്കിന്‍റെ ലക്ഷണങ്ങളായിരിക്കാം പ്രകടമാക്കുന്നത്.