കളികള്‍, വിനോദങ്ങള്‍, വിക്യതികള്‍, സാഹസിക ക്യത്യങ്ങള്‍ തുടങ്ങി നിരവധി പ്രവ്യത്തികളില്‍ വ്യാപരിക്കാന്‍ ഒട്ടുമിക്ക കുട്ടികളും ഇഷ്ടപ്പെടുന്നു. അവര്‍ അടങ്ങി യിരിക്കണമെന്നില്ല. എന്നാല്‍ അടങ്ങിയിരിക്കാന്‍ വേണ്ട ആന്തരികമായ നിയന്ത്രണം നഷ്ടമാവുന്ന സ്ഥിതിവിശേഷം സംജാതമായാല്‍ അവര്‍ക്ക് അവരുടെ സ്വഭാവത്തെയും പ്രവ്യത്തിയേയും നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. നിയന്ത്രണ മില്ലാത്ത പ്രവ്യത്തികള്‍, സദാ ചലിച്ചുകൊണ്ടിരിക്കുക, ഒരു നിമിഷം പോലും സ്വസ്ഥമായിരിക്കാന്‍ സാധിക്കാതെ വരിക. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ യാകുമ്പോള്‍ അസാധാരണമായി മാറുന്നു. ഈ അസാധാരണമായ അവസ്ഥ യെയാണ് ഏഡിഎച്ച്ഡി/അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ എന്നുപറയുന്നത്.
ഇവര്‍ക്ക് ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുകയില്ല. ശ്രദ്ധ പലവിധ കാര്യങ്ങളിലേയ്ക്ക് ചിതറിപ്പോകുന്നു. ശ്രദ്ധ കേന്ദ്രീകരിച്ച് ക്ഷമയോടെ ചെയ്യേണ്ട പ്രവ്യത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ഇവര്‍ വളരെ അക്ഷമരായിരിക്കും. ഒരുകാര്യത്തിലും, കളികളിലാകട്ടെ ക്ലാസുകളിലെ ചോദ്യോത്തര വേളകളിലാകട്ടെ തങ്ങളുടെ ഊഴംവരെ കാത്തിരിക്കാന്‍ ഇവര്‍ക്ക് സാധിക്കുകയില്ല. ഫലം എന്തായിരിക്കുമെന്ന് ചിന്തിക്കാതെ ചിന്താശൂന്യവും, സാഹസികവുമായ പ്രവ്യത്തികളില്‍ ഇവര്‍ ഏര്‍പ്പെടും. അത്യൂത്സാഹവും, അമിത പ്രവ്യത്തികളും, അശ്രദ്ധയും, അക്ഷമയും ഒക്കെ ഇവരുടെ സ്വഭാവത്തെ വികല മാക്കുകയും പലവിധ മാനസിക പ്രശ്നങ്ങള്‍ക്ക് വഴിതെളിയിക്കുകയും ചെയ്യും. അമിതമായ ദേഷ്യം, അനുസരണ ഇല്ലായ്മ, അക്രമവാസന, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തികള്‍, എതിര്‍ക്കുവാനുള്ള പ്രവണത തുടങ്ങി പലവിധ സ്വഭാവ വൈകല്യങ്ങള്‍ ഇവരില്‍ വളര്‍ന്നു വരുവാന്‍ സാധ്യത കൂടുതലാണ്.
നാലാം വയസ്സില്‍ നട്ടപാതിരڈ എന്ന് പണ്ടുകാലങ്ങളില്‍ പഴമക്കാര്‍ പറഞ്ഞിരുന്നത് ഈ തകരാറിനെ ഉദ്ദേശിച്ചാണ്. ഏഴു വയസ്സിനു താഴെയുള്ള കുട്ടികളിലാണ് ഈ വൈകല്യങ്ങള്‍ കണ്ടുതുടങ്ങുക. ശൈശവാവസ്ഥയില്‍ തന്നെ ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം. മൂന്നു വയസ്സോടെ പല ലക്ഷണങ്ങളും പ്രകടമാവുകയും, അവ നാലാം വയസ്സില്‍ വര്‍ദ്ധിക്കുകയും, പിന്നീട് 7 വയസ്സോടെ അപ്രത്യക്ഷമാവുകയും ചെയ്യാറുണ്ട്. ചിലരില്‍ ഈ അവസ്ഥ ദീര്‍ഘകാലത്തേക്ക് പ്രതിസന്ധികള്‍ സ്യഷ്ടിച്ചു കൊണ്ടിരിക്കും. എന്തായാലും ബാല്യത്തില്‍ സ്കൂളില്‍ പഠിക്കുന്ന സമയം ഇവരെ സംബന്ധിച്ചിടത്തോളം പ്രശ്നമയം തന്നെയായിരിക്കും. വീട്ടില്‍ മാതാപിതാ ക്കള്‍ക്കും, സ്കൂളില്‍ അദ്ധ്യാപകര്‍ക്കും സുഹ്യത്തുകളുടെ അടുത്തും ഇവര്‍ പ്രശ്ന ക്കാരായിരിക്കും.
പ്രത്യാഘാതങ്ങള്‍
തലച്ചോറിലെ ന്യൂറോ ഡെവലപ്മെന്‍റല്‍ ഡിസോര്‍ഡേഴ്സ് ആയി എഡിഎച്ച്ഡി യെ വിലയിരുത്തുന്നു. ഈ തകരാറുള്ള കുട്ടികളില്‍ പഠന വൈകല്യങ്ങള്‍ സാധാരണമാണ്. ബുദ്ധിപരവും, ഭാഷാപരവുമായ വളര്‍ച്ചയേയും ഈ രോഗം ബാധിച്ചേക്കാം. ഇതുമൂലം വിദ്യഭ്യാസപരമായി മുന്നേറാന്‍ പലകുട്ടികള്‍ക്കും കഴിയണമെന്നില്ല. ഇനറ്റന്‍ഷന്‍, ഇംപ്പള്‍സിവിറ്റി, ഹൈപ്പര്‍ ആക്റ്റിവിറ്റി എന്നീ മൂന്ന് സവിശേഷതകളെ വിശകലനം ചെയ്താണ് കുട്ടികളില്‍ ഈ തകരാറ് കണ്ടെത്തുന്നത്. വ്യക്തമായ ചികിത്സ കിട്ടാതെ വരുന്ന പക്ഷം ആന്‍റിസോഷ്യല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍, കോണ്ട്കറ്റ് ഡിസോര്‍ഡര്‍, ടിക് ഡിസോര്‍ഡര്‍, ഒപ്പോസിഷണല്‍ ഡിഫെയണ്ട് ഡിസോര്‍ഡര്‍ എന്നിവയും ഇവരില്‍ കേറികൂടുന്നതാണ്.
കാരണങ്ങള്‍
മാതാപിതാക്കളുടെ മോശം പരിപാലനം, ദാരിദ്ര്യം, അമിതമായ ടെലിവിഷന്‍ കാണല്‍, കൂടിയ അളവില്‍ മധുരം കഴിക്കുക എന്നീ കാരണങ്ങളിലൂടെ എഡിഎച്ച് ഡി ഉണ്ടാകുമെന്ന കാഴ്ച്ചപാടുകളും പ്രചാരണങ്ങളും ആധുനിക വൈദ്യശാസ്ത്ര ഗവേഷണം പിന്തുണക്കുന്നില്ല. എന്നാല്‍ ഈ പറഞ്ഞ ഘടകങ്ങള്‍ ചിലരില്‍ എഡി എച്ച്ഡി ലക്ഷണങ്ങള്‍ ഉണര്‍ത്തുവാന്‍ ഉതകുന്നവയാണ്.
മസ്തിഷകത്തിലുണ്ടാകുന്ന സൂക്ഷ്മമായ ക്ഷതങ്ങളും, ഗര്‍ഭാവസ്ഥയിലും ജനന സമയത്തുമുണ്ടാകുന്ന നിരവധി ക്ഷതങ്ങളുമാണ് രോഗത്തിന് കാരണമെന്ന് പറയുന്നു വെങ്കിലും, വ്യക്തമായ കാരണങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും നടന്നുവരികയാണ്. പാരമ്പര്യ ഘടകങ്ങളും ഈ രോഗാവസ്ഥയക്ക് പ്രേരകമാ കുന്നുവെന്ന് ചില പഠനങ്ങള്‍ ചൂണ്ടികാട്ടുന്നു. ഗര്‍ഭാവസ്ഥയില്‍ മദ്യവും പുകയിലയും ഉപയോഗിക്കുക, മാസം തികയാതെയുള്ള പ്രസവം അല്ലെങ്കില്‍ ഒരുപാട് വൈകി പ്രസവിക്കുക, ജനനനേരം കുഞ്ഞിന് ഭാരം കുറവ് ഇതെല്ലാം എഡിഎച്ച്ഡി ഉണ്ടാക്കുന്നവയാണ്.
എല്ലാത്തിനുമുപരി തലച്ചോറിലെ നിര്‍ദ്ദിഷ്ട ന്യൂറോട്രാന്‍സ്മിറ്ററുകളില്‍ സംഭവിക്കുന്ന വ്യതിയാനമാണ് ഉത്കണ്ഠ, മൂഡ് ഡിസോര്‍ഡര്‍, ഡിപ്പ്രഷന്‍, കോപനിയന്ത്രണ പ്രശ്നങ്ങള്‍, എഡിഎച്ച്ഡി, ഒബ്സസിവ്-കംപള്‍സീവ് ഡിസോര്‍ഡര്‍ എന്നിവയ്ക്ക് അടിസ്ഥാനമെന്ന് ആധുനിക മസ്തിഷക ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു.
തലച്ചോറിലെ അഞ്ചു സബ്കോര്‍ട്ടിക്കല്‍ ഏരിയ മുഴുവനായി തുലനം ചെയ്തു നോക്കുമ്പോള്‍ താരതമേന്യ വലുപ്പം കുറഞ്ഞ തലച്ചോറുള്ള വ്യക്തികള്‍ക്ക് ഇത്തരം തകരാറുകള്‍ ഉണ്ടാകുന്നതാണ്. മസ്തിഷക്ക വലുപ്പം കുറവുള്ള മുതിര്‍ന്നവരിലും കുട്ടികളിലും ഇതുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകള്‍ ഉണ്ടാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
രസകരമായ മറ്റൊരു കണ്ടെത്തല്‍, എഡിഎച്ച്ഡിയുള്ള മുതിര്‍ന്നവരുടെയും കുട്ടികളുടെയും മസ്തിഷകത്തിലെ അമിഗ്ഡാല, ഹിപ്പോകാമ്പസ് എന്നീ ഭാഗങ്ങള്‍ ചെറുതായിരിക്കുന്നു എന്നതാണ്. എന്തെന്നാല്‍ വൈകാരികമായ ആസൂത്രണങ്ങള്‍ ഫലപ്രദമായി ചെയ്യുവാനാകാതെ പെട്ടെന്നുള്ള ക്ഷുഭിതത്വത്തിനും കാരണമാകുന്നു.
എഡിഎച്ച്ഡി ഇല്ലാത്ത ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എഡിഎച്ച്ഡി ഉള്ളവരിലെ തലച്ചോറിലെ വിവിധ മേഖലകളിലേക്കുള്ള രക്തയോട്ടത്തിലും മാറ്റങ്ങള്‍ ഉണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് തലച്ചോറിന്‍റെ പ്രിഫ്രോണ്ടല്‍ ലോബിലാണ് മനുഷ്യന്‍റെ എല്ലാവിധ കോഗ്നിറ്റീവ് പ്രവര്‍ത്തനങ്ങളായ ഓര്‍മ്മിക്കല്‍, ശ്രദ്ധിക്കല്‍, ആസൂത്രണം, വൈകാരിക പ്രതികരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ജോലികളില്‍ തടസ്സംനേരിടുന്നു. ഇതിനല്ലാം കാരണം ഈ മേഖലയിലേക്കുള്ള രക്തയോട്ടത്തിലെ വ്യതിയാനങ്ങളാണ്.
കൈയ്കാലുകളുടെ ചലനവുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ന്യൂറോട്രാന്‍ സ്മിറ്റേഴ്സ് ആണ് നോര്‍എപിനെഫ്രിന്‍, ഡോപ്പാമിന്‍ എന്നിവ. കൂടാതെ തലച്ചോറിന് ആവിശ്യമായ പ്രതിഫലനങ്ങളും ആനന്ദകേന്ദ്രവും നിയന്ത്രിക്കുവാനും ഡോപ്പാമിന്‍ പ്രവര്‍ത്തിക്കുന്നു. ഡോപ്പാമിനാണ് സന്ദേശങ്ങളെ വഹിച്ച് തലച്ചോറില്‍ ഉടനീളം സഞ്ചരിക്കുന്നത്. ഞരമ്പുകള്‍ക്കിടയിലുള്ള ഈ സഞ്ചാരപ്രക്രിയ ശരിയായ രീതിയില്‍ സംഭവിക്കാത്തപക്ഷം ഉറക്കം, മാനസികസ്വസ്ഥത, ശ്രദ്ധ കേന്ദ്രീകരിക്കല്‍, ഓര്‍മ്മ, പഠനം എന്നിവയെ താറുമാറാക്കുന്നു.
എഡിഎച്ച്ഡി തകരാറ് മസ്തിഷക്കത്തിലെ: പ്രീഫ്രൊണ്ടല്‍ കോര്‍ട്ടെക്സ്-ശ്രദ്ധ, ആസൂത്രണം, കൈകാര്യം ചെയ്യല്‍. ലിംബിക് സിസ്റ്റം- തലച്ചോറിന്‍റെ അടിവശത്ത് സ്ഥിതിചെയ്യുന്ന ഈ ഭാഗം വികാരങ്ങളെയും ശ്രദ്ധയേയും നിയന്ത്രിക്കുന്നു, ബേസല്‍ ഗാംഗ്ലിയ- പ്രവര്‍ത്തനത്തില്‍ ഡോപാമിന്‍ നോര്‍എപിനെഫ്രിന്‍ എന്നിവ കുറഞ്ഞ അളവിലാണ് ഉള്ളതെങ്കില്‍ ആശയവിനിമയത്തില്‍ പ്രയാസവും, വ്യക്തി നേടുന്ന അറിവുകളുടെ കൈമാറ്റത്തിലും പ്രശ്നങ്ങള്‍ സ്യഷ്ടിച്ച് അശ്രദ്ധയ്ക്കും ആവേശത്തിനും കാരണമാക്കുന്നു. റെറ്റികുലര്‍ ആക്റ്റിവേറ്റിങ് സിസ്റ്റം- തലച്ചോറിലെ ന്യൂറോട്രാന്‍സ്മിറ്റേഴ്സ് സഞ്ചരിക്കുന്ന പാതകളിലെ വിനിമയ സംവിധാനം തകരാറിലാക്കി ദേഷ്യം, എടുത്ത്ചാട്ടം, ഹൈപ്പര്‍ ആക്റ്റിവിറ്റി എന്നിവയ്ക്ക് കാരണമാക്കുന്നു.
ലക്ഷണങ്ങള്‍
1.അശ്രദ്ധ
2.പിരുപിരുപ്പ്/വെറി
3.അനിയന്ത്രിമായ പ്രവര്‍ത്തനങ്ങള്‍
4.സദാ ഓടിചാടി നീങ്ങുക
5.ശക്തമായ മറവി
6.ക്ലാസില്‍ അനാവശ്യമായി ശബ്ദം ഉണ്ടാക്കുക
7.ഞെളിപിരി കൊണ്ടിരിക്കുക
8.കുറഞ്ഞ വൈകാരിക നിയന്ത്രണം
9.കൈയിലെ സാധനങ്ങള്‍ നഷ്ടപ്പെടുത്തുക
10.അമിതമായ സംസാരം
11.മറ്റുള്ളവരുടെ സംസാരത്തില്‍ കേറിസംസാരിക്കുക.
12.എടുത്ത് ചാടി പ്രവര്‍ത്തിക്കുക/സംസാരിക്കുക
13.അടുത്തുള്ള കുട്ടികളെ ശല്യപ്പെടുത്തുക
14.ക്ഷമയില്ലായ്മ
15.സഹവര്‍ത്തിത്വത്തില്‍ പ്രയാസമുണ്ടാക്കുക
16.പാഠ്യവിഷയങ്ങള്‍ മുഴുമിപ്പിക്കാതിരിക്കുക.
17.നശീകരണ പ്രവണത
5 മാനദണ്ഡ പ്രകാരം കിമലേേിശേീി, കാുൗഹശ്ശെ്യേ, ഒ്യുലൃമരശ്ശേ്യേ എന്നിങ്ങനെ മൂന്നുവിഭാഗം ലക്ഷണങ്ങളെ തരംതിരിച്ച് ആഴത്തില്‍ വിശകലനം ചെയ്യേണ്ടതാകുന്നു.
© Copyright 2020. All Rights Reserved.